സൈന്യവും രാജ്യവും (Army & Nation)

1446

Manoj Vellanad എഴുതുന്നു 

സൈന്യവും രാജ്യവും (Army & Nation)

സ്വതന്ത്ര ഇന്ത്യയിൽ ഇന്നോളം ഒരു പട്ടാള അട്ടിമറി ഉണ്ടാവാത്തത് ഒട്ടും യാദൃച്ഛികമല്ലാന്ന് എത്ര പേർക്കറിയാം. അതു നമ്മുടെ സൈന്യഘടനയിലെ ബെയ്സിക് ഡിസൈനിന്റെ ഗുണമായിരുന്നു. അതിന്

Manoj Vellanad

പിന്നിൽ ഒരു ജീനിയസിന്റെ (അല്ലെങ്കിൽ ഒന്നിലധികം ജീനിയസുമാരുടെ) ദീർഘവീക്ഷണമുണ്ടായിരുന്നു. 1946 സെപ്റ്റംബർ 12-ന് ഇന്ത്യയുടെ പ്രി ഇൻഡിപ്പെൻഡന്റ് ക്യാബിനറ്റിലെ ഡിഫൻസ് സെക്രട്ടറിയ്ക്ക് സ്വാതന്ത്രാനന്തര ഇന്ത്യയുടെ സൈന്യം എങ്ങനെ ആയിരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നെഹ്റു അയച്ച ഒരു നീണ്ട കത്തുണ്ട്. നെറ്റിലുണ്ടെങ്കിൽ തപ്പിയെടുത്ത് വായിച്ചു നോക്കൂ.

അവിടെ കിട്ടിയില്ലെങ്കിൽ Steven.I.Wilkinson എഴുതിയ Army and Nation: The Military and Indian Democracy since Independence എന്ന പുസ്തകം കിട്ടുമോന്ന് നോക്കൂ. ആമസോണിലുണ്ട്. ചുമ്മാ, വെറുതെ

Image result for INDIAN ARMYചരിത്രമൊക്കെയൊന്ന് അറിഞ്ഞിരിക്കാനാണ്. ഓർമ്മശക്തി നഷ്ടപ്പെട്ട മനുഷ്യനെ പോലെയാണ് സ്വന്തം ചരിത്രമറിയാത്ത ജനതയെന്ന് പണ്ടെപ്പൊഴോ അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ടല്ലോ. ഓർമ്മകൾ ഉണ്ടായിരിക്കണം.

ഇനിയിപ്പോ എപ്പൊ വേണമെങ്കിലും ഇന്ത്യയിലൊരു പട്ടാള അട്ടിമറി ഉണ്ടായേക്കാം. സൈന്യത്തിന് മൊത്തത്തിൽ പ്രസിഡന്റ് അല്ലാതെ ഒരൊറ്റയാൾ ചീഫ് വരുന്നത് അതിന്റെ മുന്നൊരുക്കമാവണം. ഗാന്ധിയെ വധിച്ചുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നവർക്ക് കൃത്യമായ പ്ലാനിംഗുണ്ട്. ഞാനും Image result for modiനിങ്ങളുമുൾപ്പെടുന്ന പാസീവായ ജനതയ്ക്കുമേൽ അവരെന്നേ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ജയ് ശ്രീറാം വിളിച്ചാലും ഇനി നമ്മൾ രക്ഷപ്പെടില്ല.

പറയാൻ ഉദ്ദേശിച്ചത് ഇത്രേ ഉള്ളൂ..

ഇതുവരെ ഒന്നും സംഭവിക്കാത്തത് യാദൃച്ഛികമല്ലായിരുന്നു ..
ഇനി സംഭവിക്കാൻ പോവുന്നത് ഒട്ടും യാദൃച്ഛികമല്ല താനും.

എന്ന്,
ഏറ്റവും ഭയത്തോടെ..

മനോജ് വെള്ളനാട്

nehru-era-s-defence-and-security-policies-and-their-legacy