കുട്ടികൾ ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്ന് പറഞ്ഞ ഡി.വൈ.എസ്.പി സോജനെ ശിക്ഷിക്കണം

315

Manoj Vellanad

വാളയാർ കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രിയിന്ന് നിയമസഭയിൽ പറഞ്ഞു. അപ്പീൽ അടക്കം കേസിന്‍റെ തുടര്‍ നടപടികൾക്ക് മികച്ച അഭിഭാഷകനെ നിയോഗിക്കുമെന്നും. കേസിൽ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാമെന്നും മനുഷത്വപരമായ സമീപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്‌ മറുപടിയായിരുന്നു ഇത്.

സർക്കാർ, ജനവികാരത്തോട് അനുഭാവപൂർവ്വം പ്രതികരിച്ചത് നല്ലകാര്യം. പ്രതീക്ഷ നൽകുന്നത്. പക്ഷെ കേസിൽ അട്ടിമറിയില്ലായെന്ന് പറഞ്ഞത് സങ്കടകരമാണ്. എന്തായാലും സ്വതന്ത്രമായൊരു ഏജൻസി തന്നെ അന്വേഷിക്കാനെത്തുമെന്ന് കരുതുന്നു. ഇനിയുമൊരു പോലീസന്വേഷണത്തിൽ പോലീസുകാർക്കു പോലും വിശ്വാസം കാണില്ല.

അതിനും മുമ്പേ, ഈ കേസിൽ നീതി നടപ്പിലാക്കാൻ ആദ്യം ചെയ്യേണ്ടത്, കുട്ടികൾ ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്ന് പറഞ്ഞ DySP റാങ്കിലുള്ള ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയാണ്. IPC, CrPC നിയമങ്ങളൊക്കെ നല്ലവിധം അറിയുന്ന ഒരാളത് പറഞ്ഞപ്പോ തന്നെ, അയാൾ അന്വേഷണത്തിന്റെ ഭാഗമായിരുന്നപ്പോൾ തന്നെ കുട്ടികൾക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു.

ആ പ്രസ്താവന എന്തുമാത്രം മനുഷ്യത്വ വിരുദ്ധവും അപമാനകരവുമാണ്. കുട്ടികളെ അപമാനിച്ച ആ ഉദ്യോഗസ്ഥനെതിരെ മൗനം പാലിക്കുന്നതും സർക്കാർ കൂടി അവരെ അപമാനിക്കുന്നതിന് തുല്യമാണ്.

മനോജ് വെള്ളനാട്