പാമ്പുകടിയേറ്റാൽ അനാവശ്യ ആശുപത്രികൾ കയറിയിറങ്ങി സമയം പാഴാക്കാതിരിക്കാൻ ഈ പോസ്റ്റ് ശ്രദ്ധിക്കുക

2338

Manoj Vellanad

തികച്ചും സങ്കടകരമായ കാര്യമാണ് പാമ്പുകടിയേറ്റ് വീണ്ടുമൊരു കുട്ടി കൂടി മരിച്ച ആ വാർത്ത. അതും കടിയേറ്റത് സ്കൂളിലെ ക്ലാസ് റൂമിൽ വച്ച്! കടിച്ചത് പാമ്പാണെന്നവൾ പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാനുണ്ടായ അമാന്തം അതിലുമത്ഭുതം! ആശുപത്രിയിൽ നിന്നും ശരിയായ ചികിത്സ നൽകാനും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യാനുണ്ടായ താമസം, ഗുരുതരമായ വീഴ്ച. ആർക്കൊക്കെ, ഏതൊക്കെ തലങ്ങളിൽ വച്ച് തടയാമായിരുന്ന ഒരു മരണമായിരുന്നു അത്.

ആ സ്കൂളിലെ മിടുക്കരായ, തന്റേടമുള്ള കുട്ടികളേത് മുതൽ ഇവിടെ സോഷ്യൽ മീഡിയയിൽ വരെ ഒരുപാട് പ്രതിഷേധങ്ങൾ ഈ വിഷയത്തിൽ വന്നു കഴിഞ്ഞു. ആവർത്തിക്കാൻ പാടില്ലാത്ത സംഭവമാണ്, സ്കൂളിലെ കുട്ടികൾക്കെന്നല്ലാ, ഒരിടത്തും, ആർക്കും..

പാമ്പുകടിയേറ്റാൽ ചികിത്സ ആന്റി സ്നേക്ക് വീനം (ASV) മാത്രമാണ്. ചില സന്ദർഭങ്ങളിൽ വെന്റിലേറ്റർ സപ്പോർട്ടോ ഡയാലിസിസോ മറ്റോ വേണ്ടി വന്നേക്കും, പക്ഷെ പ്രധാന ചികിത്സ ASV യാണ്. അതും ഏറ്റവും പ്രധാനപ്പെട്ട ‘ഗോൾഡൻ അവറി’ൽ കൊടുക്കാനും പറ്റണം. പക്ഷെ എല്ലാ ആശുപത്രികളിലുമീ ASV ലഭ്യമല്ലാത്തത് ഒരു പ്രശ്നമാണ്.

അതുകൊണ്ട് ഏതൊക്കെ ആശുപത്രികളിലത് ലഭ്യമാണെന്ന് അറിഞ്ഞ് വയ്ക്കുന്നത് വെറുതെ പലപല ആശുപത്രികൾ കയറിയിറങ്ങി സമയം പാഴാക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. അതാണ് താഴെ. ശ്രദ്ധിക്കുക,

1.കേരളത്തിലെ സർക്കാർ ആശുപത്രികളിൽ (മെഡിക്കൽ കോളേജുകളൊഴികെ- അവിടെ ASV ഉണ്ട്) ASV ലഭ്യമായ സ്ഥലങ്ങളുടെ ലിസ്റ്റാണിത് (DHS-ൽ നിന്നും ലഭിച്ചത്).

2. ഈ ലിസ്റ്റ് ഗൂഗിൾ കീപ്പിലോ gmail -ൽ ഡ്രാഫ്റ്റായോ സേവ് ചെയ്ത് വയ്ക്കുക

3. നിങ്ങളുടെ ജില്ലയിലിത് ലഭ്യമായ ആശുപത്രിയുടെ ഫോൺ നമ്പർ കൂടി സേവ് ചെയ്തു വയ്ക്കണം. ആ നമ്പർ ഗൂഗിളിലൊ നേരിട്ടോ അന്വേഷിച്ച് ഇന്ന് തന്നെ കണ്ടെത്തണം..

4. ഏപ്പോഴേലും ഒരാവശ്യം വരുമ്പോൾ ആ നമ്പരിൽ വിളിച്ച്, ASV അവിടെ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അങ്ങോട്ട് പോവുക. ഇല്ലെങ്കിൽ അടുത്തയിടത്തേക്ക്. വെറുതെ സമയം പാഴാവാതിരിക്കാനാണ്.

ഇതാ, ജില്ല തിരിച്ചുള്ള ലിസ്റ്റാണ്

ആലപ്പുഴ
1 THQH, Cherthala
2 THQH, Thuravoor

ഏറണാകുളം
3.THQH, Karuvelippady
4. GH, Ernakulam
5. THQH, Kothamangalam
6 TH, Piravam

ഇടുക്കി
7.THQH, Peerumedu
8. PHC, Peruvanthanam
9.DH, Painavu
10.THQH, Thodupuzha
11.THQH, Nedumkandom
12 .THQH, Adimali

കണ്ണൂര്‍
13.GH, Thalasserry
14. DH, Kannur
15.TH, Payyangadi
16 THQH, Payyannoor
17.TH, Peringome

കാസര്‍ഗോഡ്‌
18. DH, Kanhangad
19 GH, Kasargode

കൊല്ലം
20.DH, Kollam
21.THQH, Karunagapally

കോട്ടയം
22.GH, Changanaserry
23.GH, Kanjirappally
24.CHC, Erumeli
25.GH, Kottayam
26.THQH, Pampady
27.GH, Palai
28.THQH, Kuravilangad
29.THQH, Vaikom

കോഴിക്കോട്
30.GH, Kozhikode
31.THQH, Feroke
32.THQH, Quilandi
33.THQH, Perampra
34.GH, Vatakara

മലപ്പുറം
35.DH, Nilambur
36.DH, Tirur

പാലക്കാട്
37.DH, Palakkad
38.THQH, Ottappalam
39.THQH, Mannarkkad
40.FHC, Pudur
41.GTSH, Kottathara
42.WCH, WOMEN & CHILDREN’S HOSPITAL

പത്തനംതിട്ട
43.GH, Pathanamthitta
44.DH, Kozhencherry
45.THQH, Konni
46.THQH, Thiruvalla
47.THQH, Mallappally(W)

തിരുവനന്തപുരം
48.PHC, Poozhanad(TSP)
49.GH, Trivandrum
50.THQH, Chirayinkeezh

തൃശൂർ
51.GH, Thrissur
52.THQH, Chavakkad
53.DH, Vadakkancherry

വയനാട്
54.THQH, Vythiri
55.THQH, SulthanBathery
56.DH, Mananthavady

ചില പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലും പ്രൈവറ്റ് ആശുപത്രികളിലും കൂടി ASV ലഭ്യമാണ്. ആ പേരുകൾ കമന്റിൽ ചേർക്കാം. ഈ ലിസ്റ്റ് FB -യിൽ മുങ്ങിപ്പോകാതെ ഇപ്പൊ തന്നെ സേവ് ചെയ്ത് വയ്ക്കുക. ആവശ്യം വന്നാലുപയോഗിക്കുക.

ഷെയറും ചെയ്യുക.

മനോജ് വെള്ളനാട്

====