Connect with us

Entertainment

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Published

on

സോജിൻ ജെയിംസ് സംവിധാനം ചെയ്ത മനോജ്‌ഞം എന്ന ഷോർട് മൂവി ഒരു സൈക്കോ ത്രില്ലർ ഷോർട്ട് മൂവിയാണ്. ഇതിന്റെ സ്ക്രിപ്റ്റ് നിർവഹിച്ചിരിക്കുന്നത് യദുകൃഷ്ണയും ഷിജിത് ജോസഫും ആണ്. ‘ആരും സൈക്കോ ആയി ജനിക്കുന്നില്ല, സാഹചര്യങ്ങൾ ആണ് അവരെ സൈക്കോ ആക്കി മാറ്റുന്നത്’ എന്ന ക്യാപ്ഷൻ പല വേളയിലും സ്മരിക്കേണ്ട ഒന്നാണ്. എത്രമാത്രം സത്യസന്ധവും വസ്തുനിഷ്ഠവുമായ വാചകം . നമ്മുടെ ജീവിത സാഹചര്യങ്ങൾ തന്നെയാണ് നമ്മെ പരുവപ്പെടുന്നതിൽ മുഖ്യപങ്കു വഹിക്കുന്നത്.

മാനസികാരോഗ്യം ഇല്ലെങ്കിൽ പിന്നെ ശാരീരികാരോഗ്യത്തിന് പ്രസക്തിയുണ്ടോ ? ലോകാരോഗ്യസംഘടന ആരോഗ്യത്തെ നിർവചിച്ചിരിക്കുന്നത് തന്നെ മനസിന്റെ ആരോഗ്യവും ചേർത്താണ് . നമ്മുടെ കുട്ടികളുടെ മാനസികാന്തരീക്ഷം മെച്ചപ്പെടുന്നതിൽ കുടുംബാന്തരീക്ഷത്തിനുള്ള പങ്ക് പറയേണ്ട കാര്യമില്ലല്ലോ. മാതാപിതാക്കളുടെ പരസ്പര സ്നേഹം കണ്ടുവളരുന്ന കുട്ടികൾ നല്ല പൗരന്മാരായി, സ്നേഹസമ്പന്നരായി, സാമൂഹികപ്രതിബദ്ധതയുള്ളവരായി , മാനവികതാവാദികൾ ആയി വളരുമെന്നതിൽ സംശയമില്ല. എന്നാൽ കലുഷിതമായ കുടുംബാന്തരീക്ഷം ഒരാളെ സൈക്കൊയോ ക്രിമിനലോ അരാജകവാദിയോ ഒക്കെ ആക്കിമാറ്റിയേക്കാം.

നമ്മുടെ കുടുംബാന്തരീക്ഷം കലുഷിതമാകാൻ അനവധി കാരണങ്ങൾ ഉണ്ട്. മദ്യോപയോഗം, ദാമ്പത്യബന്ധങ്ങളിലെ താളപ്പിഴ, അതിൽ തന്നെ സംശയരോഗം, വിവാഹേതരബന്ധങ്ങൾ ഒക്കെ ‘ഉപ’കാരണങ്ങൾ ആയി വരുന്നുണ്ട്. ഭാര്യാഭർത്താക്കന്മാരിൽ നിന്നും പ്രണയവും സ്നേഹവും ഒഴിഞ്ഞുപോയാൽ അവർ വീടുകളിൽ യന്ത്രങ്ങൾ ആകും. ഒരു കൂരയ്ക്കുള്ളിൽ ആഹാരം കഴിച്ചുറങ്ങുന്നു എന്നല്ലാതെ അവരിൽ കളിതമാശകളും, യാത്രകളും, ഒന്നിച്ചുള്ള അവിസ്മരണീയ നിമിഷങ്ങളും അന്യമാകുന്നു. ഇത് അവരെക്കാൾ കുട്ടികളെയാണ് ബാധിക്കുന്നത്. തന്മൂലം അവർ പഠനത്തിൽ ഉഴപ്പുകയും ഏതിനോടും എന്തിനോടും വെറുപ്പും വിദ്വേഷവും വച്ചുപുലർത്തുകയും ചെയുന്നു. അവരുടെ പ്രായം കൂടുന്നതിന് അനുസരിച്ചു ഈവിധ നെഗറ്റിവ് ഭാവങ്ങൾ അപകർഷതാ, അന്തർമുഖത്വം , അക്രമവാസന, ദുശീലങ്ങൾ, മനസികപ്രശ്നങ്ങൾ ഇവയിലേക്ക് കൊണ്ടെത്തിക്കുന്നു,.

Vote for manonjam

ഈ ഷോർട്ട് ഫിലിമിൽ നമുക്ക് കാണാം , ഊഷ്മളമായ സ്നേഹം വിളയാടുന്ന അയല്പക്കത്തെ ഒരു കുടുംബത്തെ കണ്ടുകൊണ്ടു പുഞ്ചിരിയോടെ സ്വന്തം വീട്ടുവരാന്തയിൽ ഇരിക്കുന്ന കൗമാരക്കാരൻ , അവന്റെ കൈയിൽ രക്തം പുരണ്ടിട്ടുണ്ട്.

അവന്റെ അച്ഛനും അമ്മയും ഒന്നിച്ചിരുന്നു മദ്യപിക്കുകയാണ്. അവർ തമ്മിൽ വഴക്കിടുകയാണ്. അവന്റെ അച്ഛൻ അവന്റെ അമ്മയിൽ ‘ചാരിത്ര്യകളങ്കം ‘ ആരോപിക്കുന്നു. അവൾ ദുർന്നടത്തക്കാരി എന്നും അവന്റെ തന്ത താൻ അല്ലെന്നും അയാൾ ഉറക്കെ പറയുകയാണ്. അവർ തമ്മിൽ വഴക്കും തല്ലും നടക്കുകയാണ്. അനുദിനമുള്ള ഈ പ്രവർത്തികളിൽ സഹികെട്ട മകൻ രണ്ടുപേരെയും കമ്പിപ്പാരയ്ക്ക് അടിച്ചു കൊല്ലുകയാണ്. കൊന്നിട്ട് വന്നു വരാന്തയിൽ ഇരിക്കുകയാണ്.. അയൽവീട്ടിലെ സ്നേഹവും കണ്ടു പുഞ്ചിരിച്ചുകൊണ്ട്.

ആ കൗമാരക്കാരന്റെ ദുരവസ്ഥയ്ക്ക് കാരണം ആരാണ് ? അവനോ സമൂഹമോ അല്ല.. അവന്റെ മാതാപിതാക്കൾ തന്നെയല്ലേ ? ഈ ലോകത്തു എത്രായിരം കുട്ടികൾ ഇത്തരത്തിൽ ജീവിക്കുകയുണ്ടാകും ? സമൂഹത്തിലെ ക്രിമിനൽ വാസനകൾ കണ്ടു വിമർശിക്കുന്ന നമ്മൾ ക്രിമിനലുകളിൽ മാത്രം പഴിചാരുമ്പോൾ എന്തുകൊണ്ട് അവരുടെ ബാല്യകൗമാരങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല ? ഒരു ക്രിമിനൽ ഉണ്ടാകുമ്പോൾ അവന്റെ മാതാപിതാക്കൾ പകർന്ന മോശമായ ‘ഉത്തേജനം’ എന്തുകൊണ്ട് ചിന്തിക്കുന്നില്ല ?

ഈ ലോകം ചുമ്മാതങ്ങു പ്രബുദ്ധമാകുകയില്ല… ഈ ലോകം ചുമ്മാതങ്ങു സമാധാനമാകുകയില്ല… ഈ ലോകം ചുമ്മാതങ്ങു ശാന്തമാകുകയില്ല….ഈ ലോകം ശാന്തമാക്കാൻ നിങ്ങൾ നിങ്ങളുടെ കുട്ടികളെ സ്നേഹിച്ചു വളർത്തുക..നിങ്ങൾ പരസ്പരം സ്നേഹിക്കുക. പിതാക്കന്മാരോടു പറയാനുള്ളത് നിങ്ങൾക്ക് നിങ്ങളുടെ കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും നല്ല കാര്യം നിങ്ങൾ അവരുടെ അമ്മയെ ആത്മാർത്ഥമായി സ്നേഹിക്കുക എന്നതാണ്. മേല്പറഞ്ഞ വാചകം എന്റേതല്ല.

Advertisement

ബാല്യകൗമാരങ്ങൾ പലതും പഠിക്കുകയും മനസ്സിൽ അതിനെ ഉറപ്പിക്കുകയും ചെയുന്ന പ്രായമാണ്. നമ്മുടെ ഉപബോധമനസിലേക്കു ഏറ്റവുമധികം അറിവുകൾ കയറ്റിവിടുന്നതിൽ ആ പ്രായത്തിന്റെ പങ്ക് വളരെ വലുതാണ്. ആ കാലങ്ങളിൽ മോശമായ കാര്യങ്ങളാണ് അവിടേയ്ക്കു ചെല്ലുന്നതെങ്കിലോ ? ഒരാൾ മുതിർന്ന പൗരനാകുമ്പോൾ അയാളുടെ കൊള്ളരുതായ്മകളുടെ ഉത്തരവാദിത്തം അയാളിൽ മാത്രം പഴിചാരുന്നതിൽ അർത്ഥമുണ്ടോ ? നിങ്ങൾ മാതാപിതാക്കൾ കൊടുത്തതേ ഔട്ട്പുട്ട് ആയി കിട്ടുകയുള്ളൂ.

സമൂഹത്തിന്റെ അടിസ്ഥാനം തന്നെ കുടുംബം ആണ്. വ്യക്തിത്വവികസനം കുടുംബത്തിന്റെ കൂടി വലിയ ഉത്തരവാദിത്തമാണ്. കുട്ടികൾ ശാന്തമായ അന്തരീക്ഷങ്ങളിൽ വളരട്ടെ… നാളത്തെ ലോകം വസന്തപൂർണ്ണമാകാൻ അതുമാത്രമാണ് പ്രതിവിധി. മനോജ്ഞം എന്ന ഈ ഷോർട്ട് മൂവി നിങ്ങൾ ഏവരും കാണുക…

 1,941 total views,  3 views today

Continue Reading
Advertisement

Comments
Advertisement
cinema18 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment23 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement