സമാധാനത്തോടെ പത്തറുപതുകൊല്ലം ജീവിക്കേണ്ട ഒരു സാധുജീവിയാണ് നരകിച്ചുമരിച്ചത്

0
113

ഒരു പൊടിയ്ക്ക് അടങ്ങഡെയ് “പ്രേമികളേ…”

ബീഹാറിലെയോ ബംഗാളിലെയോ ഏതോ കാട്ടില്, വല്ല ഇലയും തിന്ന്, വെള്ളത്തിലും മണ്ണിലും കുളിച്ച്, ഇണചേർന്ന്, കൂട്ടത്തോടെ, സമാധാനത്തോടെ പത്തറുപതുകൊല്ലം ജീവിക്കേണ്ട ഒരു സാധുജീവിയാണ് നരകിച്ചുമരിച്ചത്. മംഗലാം കുന്നു കർണ്ണൻ ആയാലും തെച്ചിക്കോട്ട് രാമചന്ദ്രൻ ആയാലും പാമ്പാടി രാജനായാലൂം കാട്ടുമൃഗമായ ആന എന്ന് പറയുന്നതാണ് ശരി. അതിനെ കുഴിയിൽവീഴ്ത്തി പിടിച്ച്, ചങ്ങലയ്ക്കിട്ട്, കണ്ണിൽ കുത്തിയും, പട്ടിണിക്കിട്ടും മെരുക്കിയെടുത്ത്, പൊള്ളുന്ന ടാറിൽകൂടി നടത്തി അടിമപ്പണിചെയ്യിപ്പിച്ച്, ചട്ടവ്രണം എന്ന പേരിൽ ഉണങ്ങാത്ത ഒരു മുറിവ് കാലിൽ ഉണ്ടാക്കി ചട്ടം പഠിപ്പിക്കുക എന്ന പേരിൽ ഇടയ്ക്കിടെ ആ മുറിവിൽ കുത്തി അനുസരിപ്പിച്ച് കുറേക്കാലം പീഡിപ്പിക്കും. പിന്നെ , തീയ്ക്കും പുകയ്ക്കും നടുവിൽ നിർത്തി ചെണ്ടകൊട്ടി പൂരം നടത്തി, ഡൈജസ്റ്റീവ് സിസ്റ്റത്തിന് താങ്ങാൻപറ്റാത്ത ഭക്ഷണവും കൊടുത്ത്, രായാവെന്നും പ്രജാപതിയെന്നുമൊക്കെ സർനെയിമും കൊടുത്ത്, സ്വാഭാവികമായ സാമൂഹ്യജീവിതവും, ഇണചേരലുമൊക്കെ നിഷേധിച്ച് , നരകിപ്പിച്ച് കൊന്നുകളഞ്ഞതാണ്. ഒരു മിണ്ടാപ്രാണിയോട് ഇത്രയുമൊക്കെ ചെയ്തുവച്ചിട്ട് ഇപ്പൊ മോങ്ങുന്ന നിങ്ങൾ നിങ്ങളെത്തന്നെ ആന”പ്രേമി” (വിമൽകുമാർ) എന്ന് വിളിക്കുന്നതിനെക്കാൾ വലിയ ഐറണി വേറെയില്ലഡെയ്. നാട്ടാനകൾ ചരിയുകയോ മരിക്കുകയോ അല്ല. ശിലായുഗത്തിൽനിന്ന് വണ്ടികിട്ടാത്ത ഈ മനുഷ്യർ അവറ്റകളെ പത്തോ ഇരുപതോ വർഷമെടുത്ത് “ആസ്വദിച്ചു” കൊല്ലുന്നതാണ്