മനുഷ്യന്റെ അബദ്ധ ധാരണകൾ

412

Kiran Sanjive Sanjuzz

മനുഷ്യന്റെ അബദ്ധ ധാരണകൾ…..

പ്രാചിന കാലം മുതൽ പല തരത്തിൽ ഉള്ള അബദ്ധധാരണകൾ കൊണ്ടു നടക്കുന്ന വിഭാഗം ആണ് മനുഷ്യൻ പുതിയത് കണ്ടെത്തി വരുമ്പോൾ പഴയ മണ്ടത്തരം നമ്മൾ അപ്പാടെ ഉപേക്ഷിക്കുന്നു എന്നാൽ മനുഷ്യൻ തന്റെ മണ്ടത്തരം കാരണം മനസിൽ എടുത്തു വച്ചിരിക്കുന്ന ചില അബദ്ധ ധാരണകളെ കുറിച്ച് ആണ് ഈ പോസ്റ്റ്‌

1.എസ്കലേറ്റർ

റെയിൽവേ സ്റ്റേഷൻ മാളുകൾ എന്നിവയിൽ ഉള്ള എസ്‌കലേറ്റർനെ കുറിച്ച് അറിയാത്ത അല്ലെങ്കിൽ അതിൽ കയറാത്ത ആളുകൾ വിരളം ആണ്. എന്നാൽ ചലിക്കുന്ന ഗോവണി പടികളുടെ ഇംഗ്ലീഷ് വാക്ക് അല്ല എസ്‌കലേറ്റർ അത് ഒരു കമ്പനി നെയിം ആണ്. ഓട്ടിസ് എലവെറ്റെർ കമ്പനിയുമായി ചേർന്ന് പൊതു ആവശ്യത്തിന് ആയി ഒരു എസ്കലേറ്റർ നിർമിച്ചത് ചാൾസ് സൈബർക് എന്ന അമേരിക്കാരൻ ആണ് എസ്‌കലേറ്റർ എന്ന് പേരിട്ട ഈ ഉപകരണത്തിന്റെ പേറ്റന്റ് അവകാശം പിൽക്കാലത്തു സീബര്ഗര് അത് ഓട്ടിസ കമ്പനിക് വിറ്റു അതിനു ശേഷം മറ്റുള്ളവർ എസ്‌കലേറ്റർ എന്ന പേര് ഉപയോഗിക്കുന്നതിന് എതിരെ കമ്പനി കോടതിക്ക് എതിരെ സമീപിച്ചു എങ്കിലും ഫലം ഉണ്ടായില്ല ചലിക്കുന്ന പടികൾ എന്നതിന് ഒരു പേരായി ആളുകൾ എസകലേറ്റർ എന്ന പേര് ആളുകൾ സ്വീകരിച്ചു കഴിഞ്ഞിരുന്നു ഇപ്പോഴും ആളുകൾക്ക് അറിയില്ല അതൊരു കമ്പനി പേര് ആണെന്ന്

2.Xerox

തുപ്പാക്കി സിനിമയിൽ വില്ലൻ നായകന്റെ നേരെ സ്ഥലത്തിന്റെ രേഖകളുടെ കോപ്പികൾ വലിച്ചെറിഞ്ഞു പറയുന്നുണ്ട് ചെക് സെറോക്സ് എന്ന്… അതായത് സെറോക്സ് എന്ന് പറഞ്ഞാൽ ഫോട്ടോ കോപ്പി ആണെന്ന് ആണ് ആളുകളുടെ വിചാരം ഫോട്ടോ കോപ്പി എന്നതിന് പകരം സെറോക്സ് എന്നൊക്കെ എഴുതിയ ബോർഡുകൾ കടകളും ധാരാളം ഉണ്ട് എന്നാൽ സത്യത്തിൽ അതൊരു കമ്പനിയുടെ പേര് മാത്രം ആണ് പ്രിന്റിംഗ് മെഷീൻ തുടങ്ങി നിരവധി ഉപകരണങ്ങൾ നിർമിക്കുന്ന വമ്പൻ കമ്പനി മാത്രം ആണ് സെറോക്സ്. ആ കമ്പനിയുടെ ഉപകരണത്തിന്റെ വൻ തോതിൽ ഉള്ള ഉപയോഗം ആണ് ആളുകളിൽ ഇങ്ങനെ ഉള്ള തെറ്റി ധാരണ മനസിൽ കേറാൻ കാരണം കമ്പനി ഇതിന് എതിരെ പല ശ്രമവും നടത്തി എങ്കിലും അതൊക്കെ പരാജയം ആയിരുന്നു ഇന്ത്യ അടക്കം പല രാജ്യത്തും ഇത് പൊതു വാക്ക് ആയി മാറിയിരിക്കുന്നു കൂടാതെ പല ഡിക്ഷണറിയിലും ഇടം പിടിച്ചു കഴിഞ്ഞിരുന്നു

3.ചെഗുവേരയുടെ വാക്കുകൾ….

കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവില്ല എന്നൊരു വാചകം ചെഗുവേര എന്ന വ്യക്തിയുടെ പേരിൽ ആണ് അറിയപ്പെടുന്നത് എന്നാൽ സത്യം അത് അല്ല എന്നാൽ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് ഒരു പ്രശസ്ത സാഹിത്യകാരൻ ഏണസ്റ് ഹെമിങ് വേ ആണ് ആണ് കിഴവനും കടലും എന്ന നോവലിൽ ആണ് ഈ വാക്കുകൾ ഉപയോഗിച്ചത്

4.അഡിഡാസ് (adidas)

“All day dream about sports “എന്നത് ആണ് അഡിഡാസ് കമ്പനിയുടെ പേരിന്റെ പൂർണ്ണ രൂപം എന്ന് വിശാസിക്കുന്ന നിരവധി ആളുകൾ ഉണ്ട് എന്നാൽ സത്യം അത് അല്ല. ജർമ്മൻകാരനായ അഡോൾഫ് ഡാസ്ലർ സ്ഥാപിച്ച കമ്പനി ആണ് ഇത് അഡോൾഫിന്റെ വിളിപ്പേര് ആയ adi യും ഡാസ്ലറിന്റെ das ഉം ചേർന്നു ആണ് adidas എന്ന പേര് ഉണ്ടായത് അഡോൾഫിനോട് പിണങ്ങി സഹോദരൻ സ്ഥാപിച്ച സ്ഥാപനം ആണ് പ്യുമാ

5.ജെസിബി

മണ്ണ് മാന്തി യന്ത്രങ്ങളെ എല്ലാരും പൊതുവെ ജെസിബി എന്നാണ് പറയാറ് എന്നാൽ വെറും മണ്ണ് മാന്തി യന്ത്രം മാത്രം അല്ല ജെസിബി
Jc ബാംഫോർഡ് എക്സാകവേറ്റെർസ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിന്റെ ചുരക്ക പേര് ആണ് ജെസിബി 300ൽ അധികം വെത്യസ്തമായ ഉപകാരങ്ങൾ നിർമിക്കുന്ന കമ്പനിയുടെ ഒരു ഉപകരണം മാത്രം ആണ് ജെസിബി. ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ വരെ തെറ്റായി രേഖപ്പെടുത്തിയ വസ്തുത ആണ് ഇത്

6.ചൈന വൻ മതില്

ചെറുപ്പം മുതൽ പാഠപുസ്തകത്തിൽ മുതൽ നമ്മൾ പഠിക്കുന്ന ഒന്നാണ് ചൈന വൻമതില് ബഹിരാകാശത്തു നിന്നും നോക്കിയാൽ കാണും എന്നത് മനുഷ്യ നിർമിത സാധങ്ങളിൽ ഏറ്റവും വലിയ സ്ഥാനം നൽകിയ ഒരു കെട്ടുകഥ ആണ് ഇത്. ചൈനീസ് ബഹിരാകാശ സഞ്ചാരി ആയ യാങ് ലിവോയ് ആണ് ഏറ്റവും താഴ്ന്ന ബ്രാഹ്മണ പദത്തിൽ നിന്നും നോക്കിയാൽ പോലും കാണില്ല എന്നുള്ള യാഥാർഥ്യം ലോകത്തിന് മുന്നിൽ വിളിച്ചു പറഞ്ഞത്…