Aadai- അഴിഞ്ഞു വീണ ചില പുരോഗമന മേലങ്കികൾ

0
307

മനു

Aadai- അഴിഞ്ഞു വീണ ചില പുരോഗമന മേലങ്കികൾ (spoilers)

ഇന്നലെ ആണ് അമല പോൾ നായികയായ aadai കാണുന്നത്. റിലീസ് നു മുന്നേ വിവാദങ്ങളിൽ ഇടം പിടിച്ചത് കൊണ്ടും പോസ്റ്ററുകളിലെ ചിത്രങ്ങളിൽ നിന്നും എന്തേലും പൊളിച്ചെഴുത്തുകൾ സിനിമയിൽ പ്രതീക്ഷിച്ചിരുന്നു .അത് ഉണ്ടായില്ല എന്ന് തന്നെ പറയേണ്ടി വരും.അമല പോൾ ന്റെ അഭിനയവും ശരീരത്തെ ലൈംഗിക വത്കരിക്കാതെ എടുത്ത കാമറ ഷോട്ട് കളും അഭിനന്ദനം അർഹിക്കുന്നുണ്ട്.

Aadai Photos: HD Images, Pictures, Stills, First Look Posters of Aadai Movie  - FilmiBeatസിനിമ തുടങ്ങുന്നത് കേരളത്തിലെ മാറ് മറിക്കൽ സമരവുമായി ബന്ധപ്പെട്ട നങ്ങേലി യുടെ കഥയിൽ ആണ്. അതിനു ശേഷം സാരി ഉടുത്തു അമ്പലത്തിൽ പ്രാർത്ഥിക്കുന്ന തന്നെ സങ്കല്പിച്ചു ഞെട്ടി ഉണരുന്ന അമല പോൾ നെ ആണ് കാണിക്കുന്നത്. ബൈക്ക് ഓടിക്കുന്ന , മോഡേൺ വസ്ത്രം ധരിക്കുന്ന, ആണുങ്ങളെ പിറകിൽ ഇരുത്തി ,തൊട്ടപ്പുറത്തെ ആളെക്കാൾ സ്പീഡിൽ വണ്ടി ഓടിക്കുന്ന കാമിനി എന്ന ചെറുപ്പക്കാരി ആണ് അവൾ.. തുടക്കത്തിൽ തന്നെ ഒരു ഫെമിനിസ്റ്റ് ഇമേജ് കാമിനിക്ക് കൊടുക്കാൻ ശ്രമിച്ച പോലെ തോന്നി. എന്നാൽ തുല്യഇടങ്ങൾക്ക് വേണ്ടി വാദിക്കുന്ന ആ ഒരു ideology യുമായി പുലബന്ധം പോലും കാമിനിക്ക് ഇല്ല.പഴയ സിനിമകളിൽ കണ്ടു തഴമ്പിച്ച തന്നിഷ്ടം മാത്രം നോക്കുന്ന സ്വന്തം സന്തോഷങ്ങൾ മാത്രം കണക്കിൽ എടുക്കുന്നൊരു പെൺകുട്ടി മാത്രമാണ് അവൾ. അത്തരത്തിലുള്ള ഒരു പെൺകുട്ടി ഫെമിനിസത്തെ പറ്റി അമ്മയോട് സംസാരിക്കുമ്പോൾ അവനവന്റെ ഇഷ്ടങ്ങൾക്കു അനുസരിച്ചു ഫെമിനിസ്റ്റ് ആണെന്ന് വീമ്പു പറയുന്ന ചിലരെ പോലെ തോന്നി അത്. സിനിമയിൽ പലപ്പോഴും അവളുടെ സ്വഭാവത്തെ എന്തോ വലിയ സംഭവമായി അത്രയും unique charactor ആയി അവതരിപ്പിച്ചുകണ്ടു. സ്വന്തമായി അഭിപ്രായം ഉള്ള, വരുമാനം ഉള്ള സ്ത്രീകളെ ആയിരത്തിൽ ഒന്നോ രണ്ടോ എന്ന് ചുരുക്കാനുള്ള ഒരു പൊതുധാരണയുടെ പിശക് ആയിരിക്കാം അത്.

Amala Paul reveals how she shot nude scene in 'Aadai'കഥ പകുതിയോട് അടുക്കുമ്പോൾ ലഹരി യുടെ അതിപ്രസരത്തിൽ കൂട്ടുകാരുടെ മുന്നിൽ തുണി ഉരിയാൻ തയ്യാറായി സ്വന്തം boldness കാണിക്കുന്ന നായികയായി അവൾ മാറുന്നുണ്ട്. തമാശയുടെ പേരിൽ ആളുകളുടെ സ്വൈര്യജീവിതത്തിലേക്ക് വലിഞ്ഞുകയറി അവരെ ബുദ്ധിമുട്ടിച്ചു “prank” ആണെന്ന് പറഞ്ഞു തടി ഊരുന്ന ഒരു കൂട്ടം ആളുകൾ ആണ് അവളും സുഹൃത്തുക്കളും. അത്തരമൊരു prank ൽ അകപ്പെട്ടു പോയ വേറൊരു പെൺകുട്ടി കാമിനിയെ നഗ്ന ആക്കുകയും ആ ദിവസത്തിന് ശേഷം കാമിനിക്ക് ഉണ്ടായ “തിരിച്ചറിവുകളും” ആണ് കഥ പിന്നീട്..

Aadai first look: Amala Paul promises a thriller | Entertainment News,The  Indian Expressആ പെൺകുട്ടിയുടെ ചിത്രീകരണത്തിലും പിശകുകൾ ഒരുപാടുണ്ട്. വ്യക്തിത്വം എന്നാൽ നല്ല വിദ്യാഭ്യാസമുള്ള , മോഹങ്ങൾ ഉള്ള , സമൂഹത്തിനു കേൾക്കാൻ ഇഷ്ടമുള്ളത് മാത്രം പറയുന്ന, കുലീനവതി ആയ ഒരാൾക്ക് ഉള്ള സവിശേഷത ആണെന്ന് അവിടെ പറഞ്ഞുവെക്കുന്നുണ്ട്. ഒരു പെൺകുട്ടിയെ revenge ന്റെ പേരിൽ നഗ്ന ആക്കിയിട്ടു “നീ തുണി ഇല്ലാതെ ഇറങ്ങി വന്നില്ലലോ കുറച്ചൊക്കെ മാന്യത ഉണ്ടല്ലേ” എന്ന് സിവിൽ സർവീസ് ജോലിക്ക് ശ്രമിക്കുന്ന ഒരുവൾ പറയുമ്പോൾ അതിന്റെ അര്ഥശൂന്യത എത്രയെന്നു ആലോചിച്ചുനോക്കുക. നിങ്ങൾ ഈ പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ ചെയ്തുകൂട്ടുന്നതൊക്കെ മഹാ ബോർ ആണെന്ന് ആ പെൺകുട്ടി കാമിനിയെ “പഠിപ്പിക്കുന്നുണ്ട് “.അത് പിന്നെ അങ്ങനെ ആണല്ലോ സ്വാതന്ത്ര്യ സമര കാലത്തു മാപ്പ് ഇരന്നവരുടെ പിന്തുടർച്ചക്കാർ ആല്ലേ ഇപ്പോളത്തെ രാജ്യസ്നേഹികൾ….😁😁 കാമിനി തന്റെ സ്വത്വം തിരികെ നൽകിയ പെൺകുട്ടിയോട് പേര് ചോദിക്കുന്നുണ്ട് ഉത്തരം നങ്ങേലി എന്നാണ്. ഏത്, തുടക്കത്തിൽ പറഞ്ഞ മുലക്കരം എന്ന അനാചാരം നിർത്തലാക്കാൻ മുല മുറിച്ചു നൽകിയ അതെ പേര്…എത്ര വികലമായി ആണ് ഓരോ കാലഘട്ടത്തെയും ഓരോ വ്യക്തിത്വങ്ങളെയും മുന്നേറ്റങ്ങളെയും ചിത്രീകരിച്ചിരിക്കുന്നതെന്ന് ആലോചിച്ചുനോക്കു.

Aadai Movie Review Amala Paul- Cinema expressസിനിമ അവസാനിക്കുമ്പോൾ കാമിനി so called സമൂഹത്തിനു ഉള്കൊള്ളാവുന്ന വ്യക്തിത്വം ആണ്.. സ്വാതന്ത്ര്യത്തിനു അതിർവരമ്പുകൾ വെക്കാൻ അറിയാവുന്നൾ ആണ്. അങ്ങനെ ആണ് ജീവിക്കേണ്ടത് പോലും. ഒരു വലിയ “വിപത്തിൽ”നിന്ന് രക്ഷപെടാൻ സാധിച്ചതിന്റെ സന്തോഷം അവർ കെട്ടിപ്പിടിച്ചു ആഘോഷിക്കുന്നുണ്ട്.

അവസാന സീനിലെ പാട്ടിന്റ വരികൾ ഇങ്ങനെ ആണ് -“വിധികൾക്ക് അനുസരിച്ചു കളിക്കേണ്ട കളി അല്ല സ്വാതന്ത്ര്യം. അളവിൽ കൂടുതൽ അത് ഉപയോഗിച്ചാൽ നാശം ആവും സംഭവിക്കുക”

Aadai Is A Sensational Amala Paul Headlines A Talky But Effective Message  Movie About Freedomചുരുക്കത്തിൽ കഥയിലൂടെ പറയാൻ ഉദ്ദേശിച്ചത് ഇത്രയേ കാണൂ- പെൺകുട്ടികൾക്ക് എല്ലാത്തിനും ഒരു അതിർവരമ്പ് ഉണ്ടാവണം. ചെയ്യുന്ന കാര്യങ്ങളിലും സംസാരിക്കുന്ന വിഷയങ്ങളിലും ഉടുക്കുന്ന വസ്ത്രത്തിലും എല്ലാം. അങ്ങനെ സമൂഹത്തിന് ഇണങ്ങി ജീവിക്കാത്തവർ എന്നേലും ഒറ്റക്കൊരു ഇടത്തിൽ കുടുങ്ങിയാൽ അവർക്ക് മാറ്റങ്ങൾ ഉണ്ടാവും. കുറച്ചുകൂടെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കും.അപ്പോളാണ് സമത്വ സുന്ദര സ്ത്രീപക്ഷ സമൂഹം ഉടലെടുക്കുന്നത്.അതായത് അത്യാവശ്യം ഫ്രീഡം ഒക്കെ ഞങ്ങൾ തന്നോളം എന്ന ഷമ്മി കൂട്ടങ്ങളുടെ ചിന്തയിൽ നിന്നും ഉടലെടുത്ത ചിത്രം മാത്രമാണ് aadai.