ഇതെന്താണെന്ന് അറിയാമോ ? അസാധ്യ ടേസ്റ്റാണ്

  73

  Manu G Nair

  സൗഹൃദ മത്സരപോസ്റ്റിൽ ചേർത്ത ഒരു ഫോട്ടോയെക്കുറിച്ച് അത്‌ എന്താണെന്ന് ഒട്ടേറെ പേർ ചോദിക്കുകയുണ്ടായി.മണിച്ചോളം എന്ന ധാന്യത്തെകുറിച്ച് പലരും കേട്ടിട്ടില്ല എന്നത് വളരെ അത്ഭുതം തോന്നി.ഇന്നലെ രണ്ട് നേരം രണ്ട് വ്യത്യസ്ത രുചിയിലുള്ള ദോശ ഭാര്യ ഉണ്ടാക്കി തന്നപ്പോൾ തോന്നിയത്. എന്തെ ഈ ഒരു വിള ഇത് വരെയായി ചെയ്യാൻ തോന്നിയില്ല എന്നാണ്.അത്രയേറെ രുചികരം ആയിരുന്നു ഉള്ളിയും മുളകും മറ്റും ചേർത്ത ദോശയും ഉഴുന്ന് ചേർത്തുള്ള ദോശയും.ഈ വർഷം ആദ്യമായാണ് കുറച്ചധികം മണി ചോളം നടുന്നത്.. വിളവും മോശമായില്ല.

  Sorghum | Nutrition, Uses, & Description | Britannicaഇത് അരി ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാമെന്ന് അറിയില്ലായിരുന്നു എന്നാൽ ഉപയോഗിച്ച് കഴിഞ്ഞപ്പോൾ എല്ലാര്ക്കും ഇഷ്ടമായി.ഇനി മണി ചോളത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ.വർഷകാല ആരംഭത്തോടെ ചെറിയ അധ്വാനം കൊണ്ട് നല്ല വിളവ് ലഭിക്കുന്ന ഒരു കൃഷി ആണ് മണി ചോളം.ഇംഗ്ലീഷ് : Sorghum,ഹിന്ദി : Jower

  ലോകത്തിലെ പ്രധാനപ്പെട്ട ധാന്യങ്ങളിൽ അഞ്ചാം സ്ഥാനം. പോഷക മൂല്യം കണക്കാക്കുമ്പോൾ “പവർ ഹൌസ് ” ആണെന്ന് USDA അഭിപ്രായപ്പെടുന്നു. Vit.B1, B2, B3എന്നിവ യഥേഷ്ട്ടം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം കാൽസ്യം, ഫോസ്‌ഫേറ്സ്, പൊട്ടാസിയം എന്നിവയും പ്രോടീൻ, ഫൈബർ എന്നിവയാലും സമ്പുഷ്ടമാണ്. 2018ൽ US ൽ നടന്ന പഠനങ്ങളിൽ ഉയർന്ന അളവിലുള്ള polyphenol ന്റെ സാന്നിധ്യം .ക്യാന്സറിനെ പ്രതിരോധിക്കാനുള്ള നൽകുന്നതാണ് എന്നും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു കാണുന്നു.കൃഷി രീതി :നല്ലത് പോലെ കിളച്ച് ഇളക്കിയ മണ്ണിൽ ഒന്നര അടി അകലത്തിൽ ചെറു ചാലുകൾ തീർത്ത് ആവശ്യത്തിന് ജൈവ വളങ്ങൾ നൽകി അരയടി അകലത്തിൽ വിത്ത് വിതക്കാം. കീടബാധ കുറവാണ്‌. മറ്റ് വളപ്രയോഗം ആവശ്യമായി വരാറില്ല.
  നാല് മാസം കൊണ്ട് വിളവെടുക്കാം.

  Sorghum | Milletsകതിരുകളിൽ നിന്നും മണിചോളം വേർതിരിക്കുന്നത് കുറച്ച് ശ്രമകരം ആണ്. Steel വലയിൽ ഉരസി ഇവ വേർതിരിച്ചെടുക്കാം. മണി ചോളം കൊണ്ട് ഒട്ടേറെ സ്വാദിഷ്ടമായ പലഹാരങ്ങൾ തയ്യാറാക്കാൻ സാധിക്കും.ഇത് കൊണ്ട് ദോശ, ഇഡ്ഡലി, ചപ്പാത്തി എന്നിവയൊക്കെ തയ്യാറാക്കാൻ സാധിക്കുന്നതാണ്.തുറസ്സായ തരിശായി കിടക്കുന്ന ഭൂമിയിൽ വർഷകാല ആരംഭത്തോടെ പഴയകാലത്തെ പുനം കൃഷിയെന്നപോലെ ചെയ്യാൻ സാധിക്കുന്ന ഒരു ധാന്യം ആണ് മണിച്ചോളം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.