“കണ്ടാൽ കുള്ളൻ കാര്യത്തിൽ വമ്പൻ”

134
മനു മോഹനൻ
“കണ്ടാൽ കുള്ളൻ കാര്യത്തിൽ വമ്പൻ”
പാൽ സമ്പൂർണ ആഹാരം എന്ന് കുഞ്ഞുനാൾ മുതൽ കേട്ട് വളർന്ന എനിക്ക്; ഈ കാലത്ത് പല മാരക രോഗങ്ങളും വരാതിരിക്കാൻ ഒഴിവാക്കേണ്ട ആദ്യ ഭക്ഷണം പാൽ ആണെന്ന് ഒരു വിദഗ്തനായ ഡോക്ടർ 5 കൊല്ലം മുമ്പ് പറയുന്നത് ഒരു ദിവസം കേട്ടപ്പോൾ അതിശയവും ഭയവും എല്ലാം തോന്നി കാരണം അന്നെന്റെ ഭാര്യ ഗർഭിണി ആണ്. കാൽസ്യം കുറവുണ്ടാകാതിരിക്കാൻ ഗൈനക്കോളജിസ്റ് പറഞ്ഞത് പാൽ സ്ഥിരമായി കൊടുക്കണമെന്നുമാണ്. ഈ സാഹചര്യത്തിൽ ഞാൻ എങ്ങനെ എന്റെ ഭാര്യക്കും കുഞ്ഞിനും പാൽ കൊടുക്കും എന്ന അന്വേഷണമാണ് എന്നെ കേരളത്തിലെ കുള്ളൻ പശുക്കളുടെ അടുത്തെത്തിച്ചത്.
പാൽ സമ്പൂർണ്ണ ആഹാരം ആണെന്ന് പറഞ്ഞിരുന്ന കാലത്ത് കേരളത്തിൽ കുള്ളൻ പശുക്കൾ മാത്രമേ ഉണ്ടായിരുനുള്ളു എന്നും ശരാശരി 2 ലിറ്റർ പാൽ മാത്രം തന്നിരുന്ന ഈ പശുക്കളെ വ്യവസായികവത്കരിച്ചു 15-20 ലിറ്റർ പാലുള്ള ഹൈബ്രിഡ് ഇനങ്ങളാക്കിയതാണെന്നും ഒക്കെയുള്ള ഞെട്ടിക്കുന്ന സത്യങ്ങളാണ് മനസിലാക്കാൻ സാധിച്ചത്. കുള്ളൻ പശുക്കളുടെ പാലിൽ A2 ബീറ്റ കേസിൻ എന്ന പ്രോടീൻ ആണുള്ളതെന്നും അതു മനുഷ്യനു വളരെ നല്ലതാണെന്നും അമ്മയുടെ മുലപ്പാൽ പോലെ കുഞ്ഞുങ്ങൾക്ക് ദഹിക്കുന്നതാണെന്നുമുള്ള പഠനങ്ങളെ കുറിച് മനസ്സിലാക്കി. ഏതൊരു രോഗത്തിന്റെ തലസ്ഥാനമെടുത്താലും അതു കേരളമായിരിക്കും അതിനു ഒരു പ്രധാന കാരണം നമ്മൾ കുടിക്കുന്ന പാൽ മാറിയത് മുതലാണെന്നു കൂടി മനസ്സിലാക്കിയപ്പോൾ കുള്ളൻ പശുക്കളോടുള്ള ഇഷ്ടം കൂടി. കുള്ളന്മാരുടെ മഹിമ കേൾക്കും തോറും ആവേശവും ആനന്ദവും കൂടി കൂടി വന്നു ഒന്നിനെ സ്വന്തമാക്കാൻ.അങ്ങനെ ഒരുപാട് ദിവസത്തെ അന്വേഷണങ്ങളുടെ ഒടുവിൽ കോട്ടയത്തെ വൈക്കത്ത്‌ നിന്നും പ്രസവിച്ചു ഒരു മാസം കഷ്ടിച്ച് ആയ ഒരു പശുവിനെയും പശുക്കുട്ടിയെയും കൂട്ടി വീട്ടിലേക്ക് വന്നു കയറി.
അങ്ങനെ ഒരു പശുവിനെ അതുവരെ തൊട്ടുപോലും നോക്കിയിട്ടില്ലാത്ത ഞാൻ പശുവിന്റെ എല്ലാകാര്യവും പഠിച്ചെടുത്തു. വളരെ നാളത്തെ പരിശ്രമത്തിനൊടുവിൽ ഒരുദിവസം 1 ലിറ്റർ പാൽ കറന്നെടുത്തു. ഒരുദിവസം ശരാശരി 2 ലിറ്റർ മാത്രം പാൽ തരുന്ന കുള്ളൻ ഇനത്തിൽ നിന്നും 1ലിറ്റർ പാൽ കറന്നെടുത്തത് വലിയ സന്തോഷം തന്നു അന്ന്. അതുപ്രയോഗിച്ചു തുടങ്ങിയപ്പോഴാണ് യഥാർത്ഥ പാൽ എന്താണെന്ന് മനസ്സിലായതും കൂടുതൽ പേർക് ഇതിന്റെ ഗുണം എത്തിക്കണമെന്നു തോന്നിയതും. അതിനായി നാട്ടിൽ കാലങ്ങളായി പശുവളർത്തൽ നടത്തുന്നവരോട് അന്വേഷിച്ചപ്പോൾ അവരുടെ പ്രധാന വെല്ലുവിളി ഒരു ഹൈബ്രിഡ് പശു ഏറിയാൽ 2 പ്രസവം അതു കഴിഞ്ഞാൽ അറുക്കാൻ കൊടുക്കണം. പാൽ കൂടുതൽ കറന്നെടുത്തൽ കാൽസ്യം കുറഞ്ഞു പശു വീഴും; കറന്നെടുത്തില്ലെങ്കിൽ അകിട് വീർക്കും. വെയിലത്തു കെട്ടിയാൽ കുഴഞ്ഞു വീഴും. മഴയത്തു കെട്ടിയാൽ കുളമ്പ് രോഗം വരും. മേല്പറഞ്ഞതെല്ലാം ഈ ഇനങ്ങളുടെ മരണ കാരണങ്ങളാണെന്നതാണ് ഏറ്റവും വലിയ അത്ഭുതം. ഇത്രയും പ്രതിരോധശേഷി ഇല്ലാത്ത പശുവിന്റെ പാൽ കുടിച്ചാൽ എങ്ങനെയാണ് നമുക്ക് ആരോഗ്യം ഉണ്ടാവുക എന്നാലോചിച്ചാൽ മനസിലാകും എന്ത് കൊണ്ട് ഈ കാലത്ത് പാൽ കുടിക്കരുതെന്നു പറയുന്നതിന്റെ രഹസ്യം. കഴിഞ്ഞ 5 വർഷത്തെ കുള്ളൻ പശുക്കളുടെ ശേഖരത്തിൽ നിന്നും ഒരു പശു പോലും മരിച്ചിട്ടില്ല അറുക്കാനും കൊടുത്തിട്ടില്ല എന്നെനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും കൂടാതെ മേല്പറഞ്ഞ ഒരസുഖവും കുള്ളന്മാർക്ക് വന്നിട്ടില്ല. എല്ലാ ദിവസവും വെയിലത്തു മേയുന്ന പശുക്കളാണ് നമ്മുടെ കുള്ളന്മാർ. അതു കൊണ്ട് തന്നെ ഒരു വിരക്കുള്ള മരുന്ന് പോലും ഇതുങ്ങൾക് കൊടുക്കേണ്ടി വന്നിട്ടില്ല എന്നുള്ളതാണ് എന്റെ സാക്ഷ്യം. കൂടാതെ ഇപ്പോൾ അഞ്ചാമത് ഗർഭിണി ആയി നിൽക്കുന്ന ഒരു വടകര കുള്ളനും ഉണ്ട് നമ്മുടെ ശേഖരത്തിൽ.
കുള്ളന്മാരുടെ ഈ പ്രതിരോധശേഷി തന്നെയാണ് അളവിൽ കുറവാണെങ്കിലും ഇതിന്റെ പാൽ ഉത്പാദിപ്പിക്കാൻ ഏതൊരു പ്രതികൂല സാഹചര്യങ്ങളിലും എന്നെ പ്രേരിപ്പിക്കുന്നതും. പിന്നെ ഇതിനെ വളർത്തുന്നതിന്റെ ഏറ്റവും വലിയ ഗുണം ഹോർമോൺ സ്റ്റിറോയ്ഡ് മൃഗക്കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ വലിയ വിലയുള്ള കാലിത്തീറ്റകളെ ഇതിനാവശ്യമില്ല എന്നതാണ്. പുല്ലും, ഗോതമ്പിന്റെ തവിടും, വൈക്കോലും പിന്നെ ധാരാളം വെള്ളവും സൂര്യപ്രകാശവും മാത്രമാണ് നമ്മുടെ കുള്ളന്മാരുടെയും ഇതിന്റെ പാലിന്റെയും ആരോഗ്യ രഹസ്യം. പാൽ അന്നും ഇന്നും സമ്പൂർണ ആഹാരം തന്നെയാണ് പക്ഷെ നമ്മൾ ഇപ്പോൾ കുടിക്കുന്നത് പാൽ അല്ല എന്നതാണ് കയ്‌പേറിയ സത്യം.
മനു മോഹനൻ
Passion Sattvic Diet
Trivandrum
Ph:9995220259