കുടുക്ക് 2025

Manu Raj

ട്രെയിലര്‍ നല്‍കിയ പ്രതീക്ഷ ഫുള്‍ ആയി വേസ്റ്റ് ആവില്ല എന്നൊരു വിശ്വാസത്തോടെയാണ് കുടുക്ക് കാണാന്‍ പോയത്. ആദ്യമേ പറയാം, കാഷ്വല്‍ വാച്ചിനെക്കാള്‍ കൂടുതല്‍ ശ്രദ്ധയോടെയുള്ള ഒരു കാഴ്ച കുടുക്ക് ആവശ്യപ്പെടുന്നുണ്ട്. മലയാള സിനിമയില്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഫോര്‍ഷാഡോയിങ്ങും ഡീറ്റൈലിംഗും ഒക്കെ ബുദ്ധിപരമായി കേറ്റിയിട്ടുണ്ട് പടത്തില്‍. എന്നാല്‍ കഥയില്‍നിന്ന് മുഴച്ചുനില്‍ക്കാത്ത പോലെയും. അതുകൊണ്ടുതന്നെ നല്ല സാറ്റിസ്ഫാക്ഷൻ ആണ് പടം കഴിഞ്ഞപ്പോള്‍ ഉണ്ടായത്.

ഫസ്റ്റ് ഹാഫില്‍ ഉണ്ടാവുന്ന കണ്‍ഫ്യൂഷന്‍ ഒക്കെ ലാസ്റ്റിലേക്ക് ക്ലിയര്‍ ആക്കുന്നുണ്ട്. ഒരു സയന്‍സ് ഫിക്ഷന്‍ പടം ചെയ്യുമ്പോള്‍ ഉണ്ടാവാന്‍ ചാന്‍സ് ഉള്ള ലൂപ്ഹോളുകള്‍ ഒന്നും ഇല്ലെന്നല്ല, പക്ഷേ മാക്സിമം പഴുതുകള്‍ അടക്കാന്‍ പടത്തിന്റെ ടീം ശ്രമിച്ചിട്ടുണ്ട്, അതിലവര്‍ വിജയിച്ചിട്ടുമുണ്ട്. കണ്ടിരുന്നില്ലെങ്കില്‍ നഷ്ടമായേനെ എന്നു പറയാവുന്ന നല്ലൊരു പരിശ്രമം ആണ് കുടുക്ക്.

സയന്‍സ് ഫിക്ഷനാണ്, ടെക്നോളജിയെ അടിസ്ഥാനമാക്കിയുള്ള പടമാണ് എന്നൊക്കെ കേട്ടിരുന്നു കുടുക്കിനെപ്പറ്റി. എടുത്തു കൊളമാക്കിക്കാണും എന്നു വിചാരിച്ചുതന്നെയാണ് പടത്തിനു കേറിയതും. ഈ ജെനറിനോടുള്ള താല്പര്യം ഒന്നുകൊണ്ടുമാത്രം. പക്ഷേ മോശമാവും എന്നു വിചാരിച്ചതുകൊണ്ടാണോ എന്നറിയില്ല, അത്യാവശ്യം നല്ലൊരു അറ്റംപ്റ്റ് ആയിട്ടാണ് കുടുക്കിനെ തോന്നിയത്. ഓവര്‍ ഡെക്കറേഷന്‍ ഒന്നുമില്ലാതെ നീറ്റ് ആയി കഥ അവതരിപ്പിച്ചിട്ടുണ്ട്. സ്ക്രീനില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ത്തന്നെ സംഭവം മനസ്സിലാവുകയും ചെയ്യും.

അല്ലാതെ വേണമെന്നുവെച്ച് കണ്‍ഫ്യൂഷന്‍ ആക്കാന്‍ വേണ്ടി നോക്കുന്ന ചില ഷോര്‍ട്ട് ഫിലിമുകളെ പോലെ ധാർഷ്ട്യമുള്ളതല്ല പടം എവിടെയും. മാത്രമല്ല ലാഗോ മറ്റു പ്രശ്നങ്ങളോ ഒന്നും തോന്നിയില്ല, മൊത്തത്തില്‍ കൊള്ളാവുന്ന ഒരു പടം. കാര്യമായ പബ്ലിസിറ്റി ഒന്നും ഇല്ലെങ്കിലും അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു തീയറ്ററില്‍. ഓവറോൾ ഫാമിലിയായി എന്റർടൈൻ ചെയ്യാൻ പറ്റിയ സയൻസ് ഫിക്ഷൻ ആണ് കുടുക്ക് 2025.

Leave a Reply
You May Also Like

ചുവപ്പിൽ സുന്ദരിയായി ഐശ്വര്യ ലക്ഷ്മിയുടെ സ്റ്റൈലിഷ് മേക്കോവർ ഫോട്ടോഷൂട്ട് വൈറലാവുന്നു

2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി.…

വീട്ടുകാർ പറഞ്ഞയച്ചത് ഡോക്ടറാകാൻ പഠിക്കാൻ. പക്ഷേ സംഭവിച്ചത് മറ്റൊന്ന്. ഈ സൂപ്പർതാരത്തിൻ്റെ അവസ്ഥ എന്താണെന്ന് അറിയുമോ?

നിവിൻപോളി കേന്ദ്ര കഥാപാത്രമായി വന്ന 1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗിൽറാണി മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കാൻ താരത്തിന് ആയി.

പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് പൂർണമായി നൽകുന്ന ചിത്രമായിരിക്കും സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി : രക്ഷിത് ഷെട്ടി

പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് പൂർണമായി നൽകുന്ന ചിത്രമായിരിക്കും സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി :…