തെന്നിന്ത്യയിൽ രേവതി എന്ന പേര് പ്രചാരത്തിൽ ഇല്ലായിരുന്നപ്പോൾ അഭിനയ രംഗത്തെത്തിയ ഒരു കലകാരി

0
259

Manu Satheesh Vadakkedathu

രേവതി – പേരു കേൾക്കുമ്പോൾ തന്നെ മനസിൽ ആദ്യം ഓടിയെത്തുന്നത് കിലുക്കത്തിലെ നന്ദിനി തമ്പുരാട്ടിയും ദേവാസുരത്തിലെ ഭാനുമതിയും ഒക്കെ ആയിരിക്കും. എന്നാൽ ഈ രേവതി അതല്ല. തെന്നിന്ത്യയിൽ തന്നെ രേവതി എന്ന പേര് പ്രചാരത്തിൽ ഇല്ലായിരുന്നപ്പോൾ അഭിനയ രംഗത്തെത്തിയ ഒരു കലകാരിയെ കുറിച്ചാണ്.

May be an image of 1 person and standingതമിഴകത്ത് ? ഒരു കലാകുടംബത്തിൽ ജനിച്ച സ്യമന്തകമണി എന്ന കലകാരി നാടക രംഗത്ത് അമ്മയുടെ പാത പിൻതുടർന്നെത്തി.അമ്മ സരോജമ്മയും ഒരു കലാകാരിയായിരുന്നു. S. രേവതി എന്ന പേരിൽ കർണ്ണാടക കലാരംഗത്ത് സ്ഥാനമുറപ്പിച്ചു. സൗന്ദര്യവും അഭിനയനൈപുണിയും ഒത്തിണങ്ങിയ രേവതിയെ സ്വാഭാവികമായും സിനിമ മാടി വിളിച്ചു. തെലുങ്ക്, കന്നഡ സിനിമാ രംഗത്ത് മന്ത്രതന്ത്ര മായാജാല ചിത്രങ്ങളിലൂടെ പ്രസിദ്ധനായ വിത്തലാചാര്യ നിർമ്മിച്ച ‘രാജലക്ഷ്മി’ (1953) എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് നായികയായി രംഗപ്രവേശം ചെയ്തു ബെല്ലാരിയിൽ എത്തി . മദിദുന്നോ മഹാരായ, ശിവശരൺ നമ്പിയാക്ക, രത്നഗിരി രാഹസ്യ എന്നിങ്ങനെ നിരവധി കന്നഡ സിനിമകളിൽ രേവതി കല്യാൺ കുമാർ അഭിനയിച്ചിട്ടുണ്ട്. നിലവാരമുള്ള സിനിമകൾ ചെയ്യുന്നതിലൂടെ അവർ ശ്രദ്ധ നേടി.

1951 വീണ വിദ്വാൻ S ബാലചന്ദറിൻ്റെ നായികയായി കൈദി എന്ന തമിഴ് ചിത്രത്തിലും, 1953 ൽ ജോസഫ് പള്ളിപ്പാട്ട് സംവിധാനം ചെയ്ത മുയർച്ചി എന്ന തമിഴിൽ ചിത്രത്തിൽ നരസിംഹ ഭാരതിയുടെ നായികയായും വേഷമിട്ടു. ഇതര തമിഴ് ചിത്രങ്ങളെ കുറിച്ച് പരാമർശങ്ങളില്ല. തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചതായി പറയുന്നു എങ്കിലും ചിത്രങ്ങളുടെ പേര് കണ്ടത്താനായില്ല.

കൂടെ അഭിനയിച്ച കല്യാൺ കുമാർ എന്ന നടനിൽ അനുരക്തയായി അത് കല്യാണത്തിലും എത്തി.നടൻ കല്യാൺ കുമാറിന്റെ കരിയറിലെ വിജയത്തിൽ വലിയ സ്വാധീനം ചെലുത്തിയ രേവതി പിന്നീട് ചലച്ചിത്ര നിർമ്മാതാവായി. മഹാലക്ഷ്മി’ (1959), ‘നീ നിന്നവാനെ’, ‘കലു പഞ്ചസാര’, ‘ടൂറിസ്റ്റ് മന്ദിർ’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന.

നടി ഒരു നല്ല എഴുത്തുകാരിയുമായിരുന്നു. ചില ചിത്രങ്ങൾക്ക് പാട്ടുകളും ഡയലോഗുകളും എഴുതി. കഥയും നോവലും രചിച്ച രേവതി കല്യാൺ കുമാർ നാടക അക്കാദമിക്കും രാജ്യോത്സവ അവാർഡിനും അർഹനായി.
അന്യഭാഷാ നടിയായ രേവതിയെക്കുറിച്ച് ഇവിടെ ഒരു post ന് എന്ത് പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകാം. ശ്രീ പ്രദീപ് മലയിൽ കട എന്നോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് ഈ അന്വേഷണം ആരംഭിച്ചത്.

1952 ൽ പ്രേംനസീറിൻ്റെ പ്രഥമ ചിത്രത്തിൽ അദ്ദേഹത്തിൻ്റെ സഹോദരിയായി വേഷമിട്ട T. രേവതി എന്ന നടിയെ കണ്ടെത്താനുള്ള ശ്രമമാണ് ഈ പോസ്റ്റിന് അവലംബം. നസീറിൻ്റെ ഒരു മുഖാമുഖത്തിൽ കൂടെ അഭിനയിച്ച രേവതി എന്ന ഒരു തമിഴ് നടിയെ പറ്റിയ പരാമർശം മുൻപെപ്പഴോ കണ്ടിരുന്നു. തമിഴിൽ ആ കാലഘട്ടത്തിൽ അങ്ങനൊരാളെ കണ്ടെത്താനായില്ല.

നായികമാരെ ഇറക്കുമതി ചെയ്യുന്ന സംവിധാനം ജീവിതനൗകയിലെ B. S സരോജ മുതൽ ആരംഭിച്ചതാണ്. (ചന്ദ്രിക 1950ൽ V. N. ജാനകി അഭിനയിച്ചെങ്കിലും അതൊരു ദ്വിഭാഷാ ചിത്രമായിരുന്നല്ലൊ) . ആ ഗണത്തിൽ 50 കളിൽ T രേവതി, S മേനക, ബോംബെ മീനാക്ഷി, ഇന്ദിരാ ആചാര്യ, പത്മിനി പ്രിയദർശിനി, മധുരാദേവി എന്നിങ്ങനെ ഒരു പാട് പേർ വന്നിരുന്നു.