Connect with us

Featured

ഒരു വൃത്തിയുള്ള മൂത്രപ്പുര പോലുമുണ്ടാക്കാൻ ഉമ്മൻചാണ്ടിക്ക് ആയിട്ടില്ല, മനൂജാ മൈത്രിയുടെ കുറിപ്പ്

ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും അഹങ്കാരിയായ സ്ഥാനാർഥിയാണ് ഉമ്മൻചാണ്ടി. എന്തെന്നാൽ ജയിച്ചു നിയമസഭയിൽ എത്തിയാലും പിന്നെ മണ്ഡലത്തിൽ

 96 total views,  2 views today

Published

on

ഞാൻ കണ്ടതിൽ ഏറ്റവും അഹങ്കാരിയായ സ്ഥാനാർത്ഥിയാണ് ഉമ്മൻ‌ചാണ്ടി. ക്രിസ്തീയവോട്ടുകൾ ചോരാതെ തനിക്കു വീഴുമെന്ന, എക്കാലവും അതുകൊണ്ടു ജയിക്കാമെന്ന അഹങ്കാരം.. ഒരു വൃത്തിയുള്ള മൂത്രപ്പുര പോലുമുണ്ടാക്കാൻ ഉമ്മൻചാണ്ടിക്ക് ആയിട്ടില്ല, മനൂജാ മൈത്രിയുടെ കുറിപ്പ് വായിക്കാം.

Manuja Mythri

ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും അഹങ്കാരിയായ സ്ഥാനാർഥിയാണ് ഉമ്മൻചാണ്ടി. എന്തെന്നാൽ ജയിച്ചു നിയമസഭയിൽ എത്തിയാലും പിന്നെ മണ്ഡലത്തിൽ തിരിഞ്ഞു നോക്കിയില്ലെങ്കിലും അടുത്ത വർഷവും നാട്ടുകാർ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന ഉറപ്പിന്മേലുള്ള അഹങ്കാരമാണ് ഉമ്മൻ‌ചാണ്ടിയുടെത്. ആ അഹങ്കാരം ഉമ്മൻ‌ചാണ്ടിക്കു ഉണ്ടാവാൻ കാരണം ഉമ്മൻ ഒരു തനി ക്രിസ്ത്യാനി ആണെന്നും ആ മത വോട്ടൊക്കെ എങ്ങും ചോരാതെ ചാണ്ടിയുടെ കൈയിൽ തന്നെയെത്തുമെന്നതുമാണ്. പുതുപ്പള്ളി ഓർത്തഡോൿസ്‌ പള്ളിയിലേക്കുള്ള റോഡ് ഉണ്ടാക്കികൊടുത്തല്ലാതെ ഉമ്മൻചാണ്ടി എന്നയാളുടെ മൂക്കിൻ തുമ്പിനു താഴെയുള്ള പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ ഒരു വൃത്തിയുള്ള മൂത്രപ്പുര പോലുമുണ്ടാക്കാൻ ഇദ്ദേഹത്തിനായിട്ടില്ല.വീണ്ടും ഉമ്മൻ ഇലക്ഷന് നിൽക്കുകയാണ്. ഒരു പ്രയോജനവുമില്ലെങ്കിലും മത വോട്ട് ഇടയലേഖനം വായിപ്പിച്ചും, ബാവമാരുടെ കൈ മുത്തിയും ഇങ്ങേരോപ്പിച്ചെടുക്കും.

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വോട്ടർ ആണ് ഞാൻ (വാകത്താനം ഗ്രാമപഞ്ചായത്ത് ). ഇത്രയും വർഷങ്ങളായി പുതുപ്പള്ളിയിലെ ജനപ്രതിനിധി എന്ന നിലയിൽ എന്തെങ്കിലും പ്രയോജനം ഇദ്ദേഹത്തെ കൊണ്ടുണ്ടായതായി അറിവുള്ളവർ പറയുക. ഒരാളുടെ മതവും, ആർക്കും വിട്ടുകൊടുക്കാതെ മണ്ഡലം കെട്ടിപ്പിടിച്ചു നിൽക്കുന്നതുമാകരുത് ഒരാളുടെ യോഗ്യത. എത്ര ഫണ്ട്‌ വിനിയോഗിച്ചു, എന്തൊക്കെ പ്രവർത്തനം ചെയ്തു, ഇനിയെന്തൊക്കെ ചെയ്യും എന്നൊക്കെ എണ്ണി പറഞ്ഞു മെറിറ്റ് അടിസ്ഥാനത്തിൽ വേണം വോട്ട് വാങ്ങി വിജയിക്കാൻ.. അല്ലാതെ എല്ലാത്തവണയും ജയിച്ചതുകൊണ്ട് എന്നെ നിങ്ങൾ ജയിപ്പിച്ചോണം എന്ന പതിവ് പല്ലവികൾ പുതുപ്പള്ളിക്ക് പ്രയോജനം ഉണ്ടാക്കില്ലെന്നും പ്രയോജനം ഉമ്മൻച്ചാണ്ടിക്കും മകൻ ചാണ്ടി ഉമ്മനും ഒക്കെ ഉണ്ടാവുകയുള്ളൂ എന്നും ഇടക്കൊന്നു പുതുപ്പള്ളി നിയോജകമണ്ഡലം നിവാസികൾ ഒന്നോർത്തോണം…

https://www.facebook.com/manuja.mythri/posts/3847867618668796?__cft__%5B0%5D=AZUDr6xKGoKYedgqNqcdNvkDkcNPL5KVAXlJH7aGPIFeMBgUejlZ3rEOm7E6U5x5q6DhOu5fknBhjzcdk62jqIPxEQjICR4cxaxLmmPW8Jw3sb0zLn70mJk7PBSAOjpY0KE&__tn__=%2CO%2CP-R

 97 total views,  3 views today

Advertisement
Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement