മനുജ മൈത്രി

നിങ്ങൾക്കൊരു പ്രൊഫസര്‍ ടി.ജെ ജോസഫിനെ അറിയുമോ ? മതനിന്ദ ആരോപിച്ച് വെട്ടേറ്റ പ്രൊഫസര്‍ ടി.ജെ. ജോസഫിനെ ? ഇല്ലെങ്കിൽ ഇടക്കൊക്കെ ഒന്ന് ഓർത്തെടുക്കുന്നത് നല്ലതാണ്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ 2010 മാര്‍ച്ചില്‍ നടന്ന ബി.കോം പരീക്ഷയുടെ ഇന്റേണല്‍ പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ മുഹമ്മദിനെ അപമാനിച്ചു എന്നതായിരുന്നു പ്രശ്നം.

ന്യൂമാന്‍ കോളേജിലെ മലയാള വിഭാഗം അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത്. ഇന്ന് തെരുവിൽ ഡൌൺ ഡൌൺ ഫാസിസം വിളിക്കുന്ന മുഹമ്മദിന്റെ പട്ടാളം ജോസഫ് മാഷിന്റെ കൈ വെട്ടി. എത്ര നിസാരമല്ലേ. കോഴിക്കോട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ നടന്ന ചർച്ചകളുടെ സാക്ഷാത്കാരമായാണ് SDPI എന്ന Social Democratic Party of India രൂപീകരിക്കപ്പെടുന്നത്. SDPI, Popular Front ഒക്കെ നാളിന്നു വരെ ചെയ്ത സാമൂഹിക സേവനങ്ങൾ ഇതാണ്.

ഇന്ന് ഫാസിസത്തിന് എതിരെ തെരുവിൽ ഇറങ്ങി വെള്ള സ്വയം വാരി പൂശുന്ന ഇവനൊക്കെ ജനാധിപത്യത്തെക്കുറിച്ചു പറയുമ്പോൾ ജോസഫ് മാഷ് വീട്ടിലുണ്ട്. കിടപ്പിലാണ്. മാഷിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തു. ഇവനൊക്കെ സാമൂഹിക സേവനത്തിന്റെ പേരിൽ ഇന്ന് തെരുവിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുന്നുണ്ടെങ്കിൽ അത് RSS ഫാസിസത്തിൽ നിന്ന് എന്ത് വ്യത്യാസമാണ് ഉള്ളത് ?

ഇസ്ലാം അപരവത്കരണം എന്ന് പറഞ്ഞു ഇവനെയൊക്കെ അഴിച്ചു വിട്ടാൽ തെരുവിൽ ഇനിയും ചോര വീഴും. പാമ്പിന് കൊത്താനെ അറിയൂ, ചേർത്ത് പിടിച്ചാലും അകറ്റി നിർത്തിയാലും. ഹർത്താൽ ഒരിക്കലും ജനകീയം അല്ല. പൊതുജനത്തിന് എതിരെയുള്ള ഒരു സമരരീതിയോടും പിന്തുണയില്ല. അത് ഇവരെ പോലെയുള്ള മത തീവ്രവാദികൾ നടത്തുമ്പോൾ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.