മാവോയിസം മാർക്സിസം അല്ല

112

Harihara Kurup

“മാർക്സിസം” എന്ന സാമൂഹ്യ ശാസ്ത്രം മൂന്നു വിഭാഗങ്ങൾ ചേരുന്നതാണ്. (1) മിച്ച മൂല്യ സിദ്ധാന്തം ഉൾപ്പെടുന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്റം (2) വർഗ സമര സിദ്ധാന്തം (3) വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം. (ഭൗതിക വാദത്തെ കുറിച്ച്;; മൂന്നു ഘടകങ്ങൾ; മൂന്നു ഉറവിടങ്ങൾ – ലെനിന്റെ കൃതി). ഈ മൂന്ന് വിഭാഗങ്ങളും തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തികം; ആത്മീയം അടക്കമുള്ള ചൂഷണത്തെ കുറിച്ചും അതിൽ നിന്ന് തൊഴിലാളി വർഗം അടക്കമുള്ള മുഴുവൻ ജന വിഭാഗങ്ങളുടേയും എന്നന്നേക്കുമായുള്ള മോചനത്തിന് വേണ്ടി ഉള്ളതാണ്. “മാർക്സിസം രൂപം കൊള്ളുന്നത് 1850 കളിൽ (പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ കാലം) ആണ്. അന്ന് ഇൻഡ്യ ഭരിക്കുന്നത് ഇംഗ്ലീഷ് ഈസ്ററിന്ഡ്യാ കമ്പനിയാണ്. പാർലമെന്ററി മാർഗത്തിൽ തൊഴിലാളി വർഗം അധികാരത്തിൽ വരുന്നതിനെക്കുറിച്ചു് മാർക്സിന് ചിന്തിക്കാൻ പോലും പറ്റുന്ന കാലഘട്ടം ആയിരുന്നില്ല.

Image result for MAOISMഎന്നാൽ ഇന്നത്തെ സാഹചര്യങ്ങളിൽ യഥാർഥത്തിൽ മാവോ വാദികൾ സ്വീകരിച്ചിട്ടുള്ള നിലപാട് അറിവില്ലായ്മ കൊണ്ടുണ്ടായ സാമൂഹ്യ വിരുദ്ധത മാത്രം. സായുധ വിപ്ളവത്തിന്റെ പ്രസക്തി രാജവാഴ്ചയിൽ മാത്രമാണ്. രാജവാഴ്ച ഉണ്ടായിരുന്നപ്പോൾ അത് എക്കാലത്തേയ്ക്കുമുള്ളതായിരുന്നു. അതിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിനാണ് ബൂർഷാ വിപ്ലവങ്ങൾ അല്ലെങ്കിൽ ജനാധിപത്യ വിപ്ളവങ്ങൾ എന്ന് പറയുക. യൂറോപ്യൻ നാടുകളിൽ മിയ്ക്കവാറും അത് സായുധ വിപ്ളവങ്ങൾ ആയിരുന്നു. മിയ്ക്കവാറും അവിടെ ബൂർഷ്വാസിയ്ക്കായിരിക്കും നേതൃത്വം. എന്നാൽ റഷ്യയിൽ അത് ലെനിന്റെ നേതൃത്വത്തിൽ ആണ് നടത്തിയത്. സായുധ വിപ്ളവം അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. സാർ ചക്രവർത്തിയുടെ ഭരണം എന്നന്നേയ്ക്കുമായി ഇല്ലാതാക്കി.

നമ്മുടെ സ്വാതന്ത്ര്യ സമരം വഴി ഇൻഡ്‌യിലെ ബൂർഷ്വാ വിപ്ളവവും (ജനാധിപത്യ വിപ്ളവം) പൂർത്തിയായി. ഇൻഡ്യയിൽ അത് ഇന്ത്യൻ ബൂർഷ്വാസിയുടെ നേതൃത്വത്തിൽ ആണ് നടത്തിയത്. നേതൃത്വ പരമായ പങ്കു വഹിക്കുന്നതിന് ഇന്ത്യൻ തൊഴിലാളിവർഗത്തിന് ആയില്ല. ഇൻഡ്യൻ ബൂർഷ്വാസിയ്ക്കു വേണ്ടി അവരുടെ നിയന്ത്റണത്തിൽ നിൽക്കുന്ന കോൺഗ്രസ്–ബി ജെ പി ഉൾപ്പെടുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ ഭരണം നടത്തുന്നു. അംബാനി–അദാനി മാരുടെ ആഗ്രഹങ്ങൾ ഭരണ കൂടത്തിന്റെ തീരുമാനങ്ങൾ ആയി മാറുന്നു. അതിന് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ എന്നാണ് മാർക്സിസം വിലയിരുത്തുക.

ഇന്ത്യയിൽ ഒരിടത്തും ഇപ്പോൾ രാജ വാഴ്ച ഇല്ല. മാവോയിസ്റ്റുകൾക്ക് അത് മനസിലായിട്ടില്ല. ഇൻഡ്യയിൽ തെരഞ്ഞെടുപ്പുകളിൽ മാവോയിസ്റുകൾക്കും മത്സരിക്കാം. അവർ കൊടും കാടുകളിൽ പ്റചരിപ്പിക്കാൻ ശ്റമിക്കുന്നത് എവിടെയും ജനങ്ങളോട് പറയാം. അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാറ്റം ഇൻഡ്യയിൽ വരുത്തുന്നതിന് ഇന്ത്യൻ ഭരണ ഘടന അവർക്കും അനുവാദം നൽകുന്നു. അതിനൊന്നും യാതൊരു തടസവും ഇവിടെ ഇല്ല. എന്നാൽ ആർക്കും ജീവ ഹാനി വരുത്തുകയോ ജനങ്ങളുടെ ജീവിതം തടസപ്പെടുത്തുന്നതോ ആകരുത് എന്ന് മാത്രം. അതൊന്നും അവർക്ക് മനസിലായിട്ടില്ല. ജനാധിപത്യ വിപ്ളവം എന്താണെന്ന് അവർക്കു മനസിലായിട്ടില്ല. വീണ്ടും റഷ്യയിൽ ലെനിൻ നടത്തിയത് ഇന്ത്യയിലും നടത്താനാണ് മാവോയിസ്റ്റുകൾ ശ്രമിക്കുന്നത്. ഇവിടെ മാവോയിസം എന്ന് പറയുന്നത്, ISIS പോലെ വെറുതെ പ്രശ്നം ഉണ്ടാക്കി സ്വയം ചാവുകയും മറ്റുള്ളവരേ കൊല്ലിക്കുകയും ചെയ്യുകയാണ്.

ജനങ്ങളാൽ തെരെഞ്ഞെടുക്കളപ്പെട്ട ഒരു ഭരണ കൂടത്തിന് അത് അനുവദിക്കാൻ ആവില്ല. ഒരോ അഞ്ചു വർഷങ്ങൾ കൂടുമ്പോഴും സംസ്ഥാന ഭരണത്തിനെയോ കേന്ദ്ര ഭരണത്തിനേയോ മാറ്റുന്നതിന് ജനങ്ങൾക്ക് ഇൻഡ്യയിൽ ഇപ്പോൾ അവകാശമുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്തോ ഇൻഡ്യ ഒരു “പരമാധികാര; ജനാധിപത്യ; മതേതര; സോഷ്യലിസ്റ്റു റിപ്പബ്ളിക് ” ആകുന്നതിനു മുൻപോ അതിനു സാഹചര്യം ഉണ്ടായിരുന്നില്ല. മാവോ വാദികൾക്ക് അത് മനസിലായിട്ടില്ല.

മാവോ വാദികൾക്ക് മാത്രമല്ല ബൂർഷ്വാ വിപ്ളവം അല്ലെങ്കിൽ ജനാധിപത്യ വിപ്ളവം എന്താണെന്ന് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങൾക്കും ബോധ്യപ്പെട്ടിട്ടില്ല. ഇൻഡ്യയിൽ സോഷ്യലിസ്റ്റു രാഷ്ട്രം എന്ന ലക്‌ഷ്യം അംഗീകരിക്കാതിരിക്കുന്നതിന് തടസ്സമായി പറയുന്ന ഒരു കാരണവും അതുതന്നെയാണ്. സ്വാതന്ത്ര്യ സമരത്തിൽ നേതൃത്വം ഇൻഡ്യൻ ബൂർഷ്വാസിയ്ക്ക് ആയിരുന്നതുകൊണ്ട് ഇന്ത്യ ഒട്ടാകെ ഭൂ പരിഷ്കരണം നടപ്പാക്കിയില്ല എന്ന ന്യായീകരണം സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കുന്നതിന് തടസ്സം ആകാൻ പാടില്ല. സാർ ചക്രവർത്തിയുടെ പഴയ റഷ്യയെ അമേരിക്കയെ പോലും വെല്ലുവിളിക്കാൻ പര്യാപ്തമായ സോവിയറ്റ് യൂണിയൻ ആക്കാൻ കഴിഞ്ഞ “മാർക്സിസം” എന്ന തത്വ ശാസ്ത്രത്തിന്റെ മുന്പിൽ ഇൻഡ്യയിലെ നടപ്പിലാക്കാത്ത ഭൂപരിഷ്ക്കരണവും ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ജാതി വ്യവസ്ഥയും സൂര്യ പ്രകാശത്തിന് മുൻപിലെ മഞ്ഞു കണം പോലെ അപ്രത്യക്ഷമാകും.

Advertisements