കാലിക പ്രസക്തിയുള്ള വിഷയം മിസ്റ്റിക് രീതിയില്‍ അവതരിപ്പിക്കുന്ന ഇര സംഭാഷണങ്ങളൊന്നുമില്ലാതെ വിസ്മയിപ്പിക്കുന്നു. മഖ്ബൂല്‍ സല്മാന്, ഫാസില്‍ കരമന, ഗൗരി ലക്ഷ്മി എന്നീ മൂന്ന് അഭിനേതാക്കള്‍ മാത്രമാണ് ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. കഥാപാത്രങ്ങള്‍ക്ക് പേരോ സംഭാഷണങ്ങളോ ഇല്ലെങ്കിലും ഇര നിങ്ങളെ ത്രസിപ്പിക്കുമെന്നുറപ്പാണ്.
ഇരയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം സ്വാഭാവികതയോടെ സംവിധായകന് സുനില്‍ വി പണിക്കര്‍ക്ക് അവതരിപ്പിക്കാനായി. ഡയലോഗുകള്‍ ഒരു ഘട്ടത്തില്‍പ്പോലും ആവശ്യമുണ്ടെന്ന് തോന്നിപ്പിക്കാതെ അവ്യക്തതകളില്ലാതെ തിരക്കഥയൊരുക്കി ഡോ. ജെയിംസ് ബ്രൈറ്റും, കഥാഗതിക്കനുസൃതമായി ക്യാമറ ചലിപ്പിച്ച് രെജു അമ്പാടിയും, കാടിന്റെ വന്യമായ പശ്ചാത്തല സംഗീതമൊരുക്കി അനില്‍ ഭാസ്കറും ഇരയില്‍ മികവ് പുലര്‍ത്തുന്നു.
എടുത്ത് പറയേണ്ടത് മഖ്ബൂല്‍ സല്മാന് എന്ന നടന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളാണ്. വേട്ടക്കാരനെ അവതരിപ്പിച്ച മഖ്ബൂല്‍ തന്റെ വേഷം കയ്യടക്കത്തോടെ ഭദ്രമാക്കുമ്പോള്‍ ഇരയായി വേഷമിട്ട ഫാസില്‍ കരമനയും ഗംഭീരമായ പ്രകടനം കൊണ്ട് കയ്യടി നേടുന്നു.
സംവിധാനം : സുനില്‍ വി പണിക്കര്‍
രചന, നിര്‍മ്മാണം : ഡോ. ജെയിംസ് ബ്രൈറ്റ്
സിനിമാട്ടോഗ്രാഫി : രെജു അമ്പാടി
എഡിറ്റര്‍ : അനൂപ് മോഹന്‍
മേക്കപ്പ് : അനില്‍ നേമം
പശ്ചാത്തല സംഗീതം : അനില്‍ ഭാസ്കര്‍
ആര്‍ട്ട് ഡയറക്ടര്‍ : കനകരാജ് സരിഗ
പ്രൊഡക്ഷന്‍ കണ്ട്രോളര് : ദേവിലാല്‍ എന്‍.ആര്
ഓര്‍ക്കസ്ട്ര : ഷിനു സത്യദാസ്, ആമച്ചല്‍ സുരേഷ്, ശ്രീരാഗ് ശ്രീകല്യാണി
സ്റ്റില്‍സ് : ജസ്റ്റിന് പയറ്റുവിള, ഗോപന് റോയല്‍