മാരൻ ധനുഷിന്റെ ഏറ്റവും മോശം സിനിമയോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
305 VIEWS

ജിതിൻ ജോർജ്ജിന്റെ കുറിപ്പ്

ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ ഒരുക്കിയ പുതിയ വ്യത്യസ്തമായ ചിത്രമാണ് മാരൻ.ഒരു ഫാമിലി കോമഡി ഇമോഷണൽ റൊമാന്റിക് ടെറർ ത്രില്ലറായി ഒരുക്കിയിരിക്കുന്ന അണ്ണൻ തങ്കച്ചി പാസമലർ സാഗ. അനീതികരങ്ങളാൽ അപ്പ കൊല്ലപ്പെടുന്നത് കണ്മുന്നിൽ കാണുന്ന മകൻ, അതേ സമയം പ്രത്യേകിച്ചൊരു കോംപ്ലിക്കേഷനും ഇല്ലെങ്കിലും പ്രസവത്തോട് കൂടി കൃത്യസമയത്ത് പടമാകുന്ന അമ്മ.അതോടെ ഉയിരോടെ കിട്ടുന്ന കുഞ്ഞിന്റെ അപ്പനും അമ്മയും ആയി മാറേണ്ടി വരുന്ന ബാലൻ.ആ ബാലൻ തങ്കച്ചിയെ വളർത്തുന്ന പാട്ടോടെ ടൈറ്റിൽ കാർഡ്. അവിടം വരെ “ആരും പറയാത്ത പക്കാ വെറൈറ്റി” കഥ

പിന്നങ്ങോട്ട് പ്രാചീന ഭാരതത്തിൽ ആരോ താളിയോലയിൽ എഴുതി ഉപേക്ഷിച്ചതെന്നു തോന്നിക്കുന്ന ഫ്രഷ് സ്ക്രിപ്റ്റും ഫ്രഷ് കഥയും. ഇത്രയും സീരിയസ് ആയി കോമഡി വർക്ക് ഔട്ട് ആക്കിയ മറ്റൊരു സിനിമ അടുത്തകാലത്ത് വേറെ ഇല്ലെന്ന് തോന്നുന്നു. അത്രയും സീരിയസ് ആയി സംവിധായകൻ കാണിക്കുന്ന സീനുകളും മഹത്തരമായ ട്വിസ്റ്റുകളും ഹരിഹർ നഗറിനെക്കാൾ വലിയ ചിരിയാണ് സമ്മാനിക്കുന്നത്. പ്രധാന വില്ലനും അയാളുടെ വില്ലത്തരത്തിനുള്ള മോട്ടീവുമൊക്കെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെടണം.

ധനുഷിന്റെ ഡേറ്റ് ഉള്ളത് കൊണ്ട് കിട്ടിയ ദിവസങ്ങളിൽ പഴയ കുറെ സിനിമകൾ ചുരണ്ടി അതിലേക്ക് ലേശം വോട്ടിങ് മേഷിനും ഇച്ചിരി മാധ്യമ പ്രവർത്തനവും ഇച്ചിരി പൊളിറ്റിക്‌സും ചേർത്ത് ഇളക്കിയ അവിയൽ ആണ് മാരൻ.സാധാരണ ഗതിയിൽ പെർഫോമൻസ് കൊണ്ട് തെറ്റ് പറയിക്കാത്ത ധനുഷിന്റെ ഏറ്റവും മോശം പ്രകടനവും സ്വന്തമാക്കാൻ സാധിച്ചതിൽ കാർത്തിക് നരേന് ഒരു അഭിനന്ദനങ്ങൾ കൂടെ. ഏതായാലും സിനിമ ഒടിടി പ്ലാറ്റ്ഫോമിന് നൽകിയത് നന്നായി, ഇല്ലെങ്കിൽ ഇത് കാണാൻ പോയി 150 വെള്ളത്തിലായേനെ.ഒരൊറ്റ പോയിന്റ് പോലും നല്ലത് പറയാനില്ലാത്ത, ധനുഷിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളിൽ പ്രഥമപരിഗണന തന്നെ ലഭിക്കേണ്ട ചിത്രം.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്