Connect with us

Entertainment

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Published

on

തയ്യാറാക്കിയത് രാജേഷ് ശിവ

ജെഫി ജെറാൾഡ് സംവിധാനം ചെയ്ത മരയ്ക്കാൻ കടലിന്റെ മക്കളുടെ കഥയാണ്. തിരമാലകളോട് പടവെട്ടി ഉപജീവനത്തിനും അതോടൊപ്പം ലോകത്തെ തീറ്റിപോറ്റാനും രണ്ടുംകല്പിച്ചു വള്ളമിറക്കുന്ന അവരുടെ ജീവിതത്തിലെ ത്യാഗോജ്ജ്വലമായ മറ്റൊരു ഏട് ആണിത്. പ്രക്ഷുബ്‌ധ സാഗരത്തിൽ എത്രമേൽ വലയെറിഞ്ഞാലും തുഴഞ്ഞാലും ഒഴിയാത്ത തീരത്തിന്റെ തീരാ ദാരിദ്ര്യത്തിന്റെ വിലാപങ്ങളല്ല ഈ ഹ്രസ്വചിത്രം പറയുന്നത്, മറിച്ചു , ആ വിലാപങ്ങൾ ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു ജനതയുടെ മേൽ പ്രകൃതി അതിന്റെ സംഹാരതാണ്ഡവമാടിയപ്പോൾ നിലയില്ലാ കയങ്ങളിൽ നിന്നും ആ ജനതയെ ജീവനോടെ വാരിയെടുത്തവരുടെ ത്യാഗങ്ങളും ആത്മാർപ്പണങ്ങളും ആണ്. നദികളും പുഴകളും ശാന്തമായപ്പോൾ തങ്ങളുടെ ഊഴം വന്നേയെന്നു അലറിവിളിച്ചു അട്ടഹസിച്ച കടലിന്റെ മുന്നിൽ തോറ്റു, സകലതും കടലിനു കൊടുത്തു അടിത്തറവരെ മാന്തിപ്പറിച്ച തിരമാലകളുടെ ശാപ കരങ്ങളെ നോക്കിയിരുന്നു നെഞ്ചുപൊട്ടി നിലവിളിച്ച നിരാശ്രയരായ ഒരു കൂട്ടം മനുഷ്യരുടെ ഹൃദയവേദനകളാണ്. അതുകൊണ്ടുതന്നെ നിങ്ങളിത് കാണണം.

vote for Maraykkan

തീന്മേശയിൽ ഫിഷ് ഫ്രെയും ഫിഷ് മോളിയും ഫിഷ് കറിയും അലങ്കാരത്തോടെ വിളമ്പി വെട്ടിയടിക്കുന്നവർക്ക് മത്സ്യത്തൊഴിലാളികളെ പുച്ഛമാണ്. അവരുടെ ഗന്ധത്തെ പുച്ഛമാണ്. എന്നും പാർശ്വവത്കരിക്കപ്പെട്ടു ജീവിക്കുന്ന മരയ്ക്കാൻമാരുടെ ജീവിതം തന്നെ ഒരു അതിജീവനമാണ്. കാരണം അവർ വൈറ്റ് കോളർ ജോബുകളിലോ ഐറ്റി തലമുറയുടെ തലക്കനങ്ങളിലോ അഭിരമിക്കുന്നവർ അല്ല. അവർ ലോകത്തേക്കും വച്ച് ഏറ്റവും ശക്തിയുള്ള പ്രപഞ്ചസൃഷ്ടിയായ കടലിൽ ആണ് ജോലിക്കു പോകുന്നത്. അവരുടെ പെണ്ണുങ്ങൾ എലൈറ്റ് ക്ലാസ് സ്ത്രീകളുടെ ഫാഷനും പാഷനുകളും കൊണ്ട് നടക്കുന്നവർ അല്ല അവർ ആണുങ്ങൾ കടലിൽ പോകുമ്പോൾ നെഞ്ചിൽ പ്രാർത്ഥനയോടെ ഇരിക്കുന്നവരാണ്‌.

കാലാകാലങ്ങളിൽ വരുന്ന സർക്കാരുകൾക്കു ഒന്നും ചെയ്യാൻ കഴിയാത്ത ജീവിതമാണ് അവരുടേത്. ഓരോ വേലിയേറ്റങ്ങളിലും കടൽ കൊടുത്തത് കടൽ കൊണ്ടുപോയെന്നു ആശ്വസിക്കുന്നവരാണ്. വേലിയിറക്കങ്ങളിൽ പിന്നെയും ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരാണ്. സ്ഥിരമായ കോൺക്രീറ്റ് പില്ലറുകളിൽ കെട്ടിയുയർത്തിയ വീടുകളിൽ നമ്മൾ മഴയെ കുറിച്ചും കടലിനെ കുറിച്ചും കവിതയെഴുതിയും പാടിയും മുഴുകുമ്പോൾ… അസ്ഥിരമായ വീടുകളിൽ അവർ കുട്ടികളെ ചേർത്തുപിടിച്ചു, ജീവനെടുത്തേയ്ക്കാവുന്ന മറ്റൊരു രാക്ഷസത്തിരയെ ഭീതിയോടെ നോക്കുന്നവരാണ്. എപ്പോഴും കടലിന്റെ ഇരമ്പമാണ് അവരുടെ നെഞ്ചുകളിൽ . നിങ്ങളെ പോലെ ചോളം കൊറിച്ചുകൊണ്ടു തിര എണ്ണാൻ മാത്രം കടലിനെ കാണുന്നവരല്ല അവർ , അല്ലെങ്കിൽ തിരമാലകളുടെ ഒരറ്റം കൊണ്ട് മാത്രം നനയാൻ പോകുന്നവരല്ല അവർ . കടലിന്റെ അഗാധമായ ആഴങ്ങളിലേക്ക് വലയെറിയാൻ പോകുന്നവരാണ്. കാറ്റുംകോളും അവരുടെ ചങ്ങാടങ്ങളെ ഉലയ്ക്കുമ്പോൾ തോൽക്കാത്ത മനസിന്റെ ആ ആർജ്ജവം ആണ് അവരുടെ കൈമുതൽ.

ആ കൈമുതലും കൊണ്ടുതന്നെയാണ് കേരളത്തെ ഇളക്കി മറിച്ച മഹാപ്രളയങ്ങളിൽ അവർ കായലിൽ നിന്നും നദികളിൽ നിന്നും കേരളത്തെ വീണ്ടെടുത്തത്. 2884 മത്സ്യത്തൊഴിലാളികൾ 642 (ചില കണക്കുകളിൽ ആയിരത്തോളം ) വള്ളങ്ങളും കൊണ്ട് നടത്തിയ ധീരമായ രക്ഷാപ്രവർത്തനം ലോകത്തിലെ മറ്റേതു രക്ഷാപ്രവർത്തനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നതാണ്. കാരണം പരിശീലനം സിദ്ധിച്ച ദുരന്തസേനകൾ അത്യന്താധുനിക സൗകര്യങ്ങളോടെ നടത്തുന്ന രക്ഷാപ്രവർത്തനം പോലെ ആയിരുന്നില്ല, കടലിലെ അനുഭവസമ്പത്ത് സ്വന്തം ജീവിതം കൊണ്ട് നേടിയവരുടെ രക്ഷാപ്രവർത്തനം.

2018 ആഗസ്റ്റിലാണ് കേരളം അപ്രതീക്ഷിത ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. അടുത്ത കാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും ഭീതി പടര്‍ത്തിയതും നാശനഷ്ടം വരുത്തിയതുമായ പ്രളയത്തില്‍ ഒന്നേകാല്‍ ലക്ഷം പേരുടെ ജീവനാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. അതും ഇന്ത്യയുടെ കരുത്തുറ്റ സൈന്യം ദുരന്തമേഖലകളിൽ എത്തിചേരുന്നതിന് മുൻപ് ആയിരുന്നു മത്സ്യത്തൊഴിലാളികൾ കേരളത്തെ കൈപിടിച്ചുയർത്തിയത്. ഇന്നും പലരും ജീവിച്ചിരിക്കുന്നതിന്റെ ഒരേയൊരു കാരണം മത്സ്യത്തൊഴിലാളികൾ തന്നെയാണ്. അവരെ ‘കേരളത്തിന്റെ സൈന്യം’ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതിൽ ഒരു അതിശയോക്തിയും ഇല്ല.

vote for Maraykkan

Advertisement

എന്നിട്ടോ അവർക്കു പിന്നീടുള്ള കാലംമുഴുവൻ അവഗണനകൾ മാത്രമാണ്. തിരയെടുത്ത അവരുടെ വീടുകൾ കണ്ടു നാമാരും കരഞ്ഞില്ല. പ്രളയത്തിനൊക്കെ മുൻപ് ഓഖിയിൽ അനവധി കടലിന്റെ മക്കളുടെ ജീവനുകൾ കടലിൽ പൊലിഞ്ഞപ്പോൾ നാമാരും കരഞ്ഞില്ല. അത് സർക്കാർ നോക്കിക്കൊള്ളും എന്ന് മനസ്സിൽ പറഞ്ഞു. എന്തിനു കോവിഡ് മഹാമാരി വന്നപ്പോൾ മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അഴീക്കോട്ടെ എത്രയോ കുടുംബങ്ങൾക്ക് മൊറൊട്ടോറിയങ്ങളെ കാറ്റിൽ പറത്തി ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നത്രെ. അതുതന്നെ എത്രയോ തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചുകാണും. അതെ… അതാണ് നന്ദികെട്ട ഒരു സമൂഹം അവർക്കു നൽകിയ അംഗീകാരപത്രങ്ങൾ. ഓഖി സമയത്ത് പൂന്തുറ സന്ദര്‍ശിച്ച പ്രധാനമന്ത്രി കേന്ദ്രത്തില്‍ അടിയന്തരമായി ഫിഷറീസ് മന്ത്രാലയം കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസിലൊതുങ്ങി. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും കടലാസിലുറങ്ങുന്നു. സുനാമിയും ഓഖിയും കടൽക്ഷോഭങ്ങളും …അങ്ങനെ ഓരോ ദുരന്തവും കടന്ന് ഇവര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ അടുത്ത ദുരിതം എല്ലാം തകര്‍ത്തെറിയുന്ന ദുരനുഭവമാണ് എന്നും തീരദേശത്തിന്.

ഈ ഷോർട്ട് മൂവി പറയുന്ന ആശയം മറ്റൊന്നല്ല. മത്സ്യബന്ധന കുടുംബത്തിലെ ചാർളി അലോഷ്യസ് എന്ന വിദ്യാർത്ഥിയിലൂടെയാണ് കഥ വികസിക്കുന്നത്. പഠനത്തിൽ മിടുക്കനായ അവനോടു ക്ലാസിലെ സമ്പന്നവർഗ്ഗത്തിലെ ചില കുട്ടികൾക്ക് പുച്ഛമാണ്. അവനു മീൻ നാറ്റമാണ് എന്ന് ക്ലാസിൽ ഉറക്കെ വിളിച്ചുപറയുമ്പോൾ ചാർളിയുടെ കണ്ണുകൾ നിറയുന്നുണ്ട്. സ്നേഹവിളക്കായ അധ്യാപിക അവനെ ആശ്വസിപ്പിക്കുന്നുണ്ട്. ചരിത്രത്തിൽ ആദ്യത്തെ മാർപ്പാപ്പയായ പത്രോസ് ഒരു മുക്കുവനായിരുന്നു എന്ന് അവനു പ്രചോദനം നൽകുന്നുണ്ട്. മത്സ്യബന്ധനത്തിന് പോയിവന്നു വിശ്രമിക്കുന്ന അവന്റെ അപ്പാപ്പനോട് ‘എനിക്ക് മീൻ നാറ്റമുണ്ടോ’ എന്ന് ചോദിക്കുമ്പോൾ ‘ഏതു പന്നയാടാ പറഞ്ഞത് മീനിന് നാറ്റമെന്ന് ‘ എന്ന് അപ്പാപ്പൻ തിരുത്തുന്നുണ്ട്. അതെ മീനിന് നാറ്റമല്ല …അതിനു അവരുടെ ജീവിതത്തിന്റെ സുഗന്ധം തന്നെയാണ്. മാലചാർത്തിയ കണ്ണാടി ഫോട്ടോയിൽ വിശ്രമിക്കുന്ന ചാർളിയുടെ അച്ഛൻ ഓഖിയിലോ സുനാമിയിലോ അല്ലെങ്കിൽ മറ്റൊരു കടൽ ദുരന്തത്തിലോ മരിച്ച ആളായിരിക്കാം.

ഇനി പ്രളയമാണ്, മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സൈന്യമായി പടനയിക്കുകയാണ് . ജീവൻ രക്ഷപെടുത്തിയതിനു പ്രതിഫലമായി സ്വർണവള ഊരിനൽകിയ സ്ത്രീയോട് സൈന്യാധിപന്മാരിൽ ഒരാൾ പറയുകയാണ്..”ഞങ്ങൾ ഇതൊന്നും കരുതി വന്നവരല്ല പെങ്ങളേ … നമ്മളെല്ലാം സഹോദരങ്ങളല്ലേ..പ്രാർത്ഥനയിൽ ഓർത്താൽ മാത്രം മതി .” . അതെ.. എല്ലാരും സഹോദരങ്ങളാണ്. എത്രപേർ മുമ്പ് അവരെ ചേർത്തുപിടിച്ചു അങ്ങനെ വിളിച്ചിട്ടുണ്ട്. ഒരു പ്രാർത്ഥനയുടെ നന്ദികൊണ്ടു പോലും പുഞ്ചിരിക്കുന്ന അവരുടെ ദുരിതങ്ങളിൽ സഹോദരാ എന്ന് വിളിച്ചു നമ്മളിൽ എത്രപേർ അവരെ സഹായിച്ചിട്ടുണ്ട് ? പോട്ടെ..അവർക്കു വേണ്ടി പ്രാര്ഥിച്ചിട്ടുണ്ട് ? ആരും ഉണ്ടാകില്ല.

ഒടുവിൽ കേരളത്തിലെ ജീവനുകളെ നിലയില്ലാക്കയങ്ങളിൽ നിന്നും മുങ്ങിയെടുത്തിട്ടു ജേതാക്കളെ പോലെ വരുന്ന കേരളത്തിന്റെ സ്വന്തം സൈന്യം … മുന്നിൽ നടന്നുവരുന്ന അപ്പാപ്പനെ കണ്ടു ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ചാർളി പറയുകയാണ്..”മീനിന് മണമാണ് അപ്പാപ്പാ..” . അതെ..മീനിന് മണമാണ് . എത്ര ശരിയായ സ്ഥാപിക്കൽ… ടീവിയിൽ പ്രളയം കണ്ടു നെടുവീർപ്പിടുകമാത്രം ചെയ്ത സമ്പന്നവർഗ്ഗത്തിന്റെ പെർഫ്യൂം സുഗന്ധത്തേക്കാൾ എത്രയോ മഹത്തരമാണ് മീനിന്റെ സുഗന്ധം. ആ സുഗന്ധം…അതൊരു രാഷ്ട്രീയവും കൂടിയാകുന്നു.

ഒടുവിൽ.. ബാങ്കിനും മുൻപേ കടൽ ജപ്തി ചെയ്ത വീടിന്റെ അടിത്തറയിൽ ഇരുന്നുകൊണ്ട് കൂട്ടുകാരൻ സൈമാച്ചനോട് ചോദിക്കുന്നുണ്ട് ..പണ്ട് വെള്ളം കയറിയപ്പോൾ നമ്മ ജീവൻ പണയം വച്ചല്ലേ അവിടെ പോയത്…നമ്മട കാര്യം വന്നപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ലല്ലോ…. അപ്പോൾ സൈമാച്ചൻ പറയുന്നുണ്ട്, “നമ്മളെ കരുതുന്നവരെ മാത്രം നമ്മൾ കരുതിയാൽ പിന്നെ നമ്മൾ എന്ത് മരയ്ക്കാൻ ആണെടാ….. ”

നിങ്ങളേവരും കാണേണ്ട ഷോർട്ട് മൂവിയാണിത്…

മരയ്ക്കാൻ മൂവിയുടെ ക്രിയേറ്റിവ് ഡയറക്ടർ ആയ Emmanuel S ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ ഷോർട്ട് ഫിലിം മേഖലയിൽ ആണ്. ഫീച്ചറിലേക്കുള്ള ഒരു യാത്രയിലാണ് ഇപ്പോൾ എന്ന് വേണമെങ്കിൽ പറയാം. ഒരു സ്ക്രിപ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഫ്രണ്ട് സർക്കിളിൽ ആണ് നാലഞ്ച് പ്രോജക്റ്റ് ചെയ്തത്. നമുക്ക് അധികം റിസോഴ്സസ് ഒന്നും ഇല്ല. ഷോർട്ട് മൂവി ആയതുകൊണ്ട് നമുക്കധികം റിട്ടേൺസും ഉണ്ടാകില്ല.

Emmanuel

Emmanuel

മുൻ വർക്കുകൾ

ഞാൻ ‘കെന്നി’ എന്ന ഷോർട്ട് മൂവി ചെയ്തിട്ടുണ്ട്. ഇന്ദ്രൻസ് ചേട്ടൻ നായകനായ ഷോർട്ട് മൂവി. അതിനു മുൻപ് ‘കാറ്റാടി’ എന്ന വർക്ക് ചെയ്തു. പിന്നെ ‘എൻ ഈശനേ’ എന്ന മ്യൂസിക്കൽ ആൽബം ചെയ്തിട്ടുണ്ട്. ഇപ്പോൾ ‘മാർട്ടിർസ് ‘ എന്നൊരു വർക്ക് ചെയ്തു കഴിഞ്ഞു. അത് ഫെസ്റ്റിവൽസിനു ഒക്കെ പോകുകയാണ്. അത് ഡിസംബറോടു കൂടി റിലീസ് ചെയ്യാനുള്ള പ്ലാനിൽ ആണ്.

Advertisement

മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

എന്റെ സുഹൃത്ത് ജെഫി ജെറാൾഡ് ആണ് മരയ്ക്കാൻ എന്ന മൂവി ചെയ്തത്. അതിന്റെ ആശയവും ഡയറക്ഷനും എല്ലാം ജെഫി തന്നെയാണ്. പുള്ളിയുടെ കൂടെ നിന്ന് ചെയ്യാം എന്നരീതിയിൽ ഞങ്ങൾ ഒരുമിച്ചു ചെയ്തു . അതിന്റെ ഒരു ക്രിയേറ്റിവ് സൈഡ് ചെയ്യാൻ പുള്ളി എന്നെ വിളിച്ചു. മൊത്തത്തിൽ ഒരു ടീം എഫേർട്ട് ആയി വന്ന സംഭവമാണ് മരയ്ക്കാൻ .

മരയ്ക്കാൻ ഒരു ഡോക്ക്യൂമെന്ററി പോലെ ചെയ്യാൻ ഉദ്ദേശിച്ചതായിരുന്നു. ഇതിന്റെ സ്റ്റോറി ഫ്രെയിം ചെയ്തെടുത്തത് റിബു, ജിജോ എന്നീ രണ്ടുപേരാണ്. അങ്ങനെ ജെഫിയെ സമീപിച്ചു. പിന്നെ സ്റ്റോറി ഒന്നുകൂടി ഡെവലപ് ചെയ്തു അതിനെ ഒന്ന് പോളീഷ് ചെയ്തെടുത്തു . മത്സ്യത്തൊഴിലാളികൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നതിൽ നിന്നാണ് ആ തോന്നൽ ഉണ്ടായത്. അപ്പോഴാണ് പ്രളയത്തിന്റെ പ്രശ്നങ്ങൾ വന്നത്. എന്തുകൊണ്ട് അതിനെ ഒരു തീം ആക്കി എടുത്തുകൂടാ , അതിനെയൊന്നു ദൃശ്യവത്കരിച്ചുകൂടാ … അങ്ങനെ ആ ഒരു ഇൻസിഡന്റിൽ കൂടി മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം എന്ന് കരുതി.

അഭിമുഖത്തിന്റെ ശബ്‍ദരേഖ

BoolokamTV Interview Emmanuel

പ്രൊഡക്ഷൻ മത്സ്യത്തൊഴിലാളികളായ സുഹൃത്തുക്കൾ ചേർന്നിട്ട്

ഇതിന്റെ പ്രൊഡക്ഷൻ കൂടുതലും മത്സ്യത്തൊഴിലാളികളായ സുഹൃത്തുക്കൾ ചേർന്നിട്ട് ആയിരുന്നു. അൻപതിൽ കൂടുതൽ സുഹൃത്തുക്കൾ ആയിരുന്നു എമൗണ്ട് ഒക്കെ ഇട്ടത്. അങ്ങനെ ഒരു വലിയ എമൗണ്ട് ആക്കിയിട്ടാണ് ചെയ്തത്. ഒരു പ്രൊഡ്യൂസർ നമുക്കില്ല. Blue Wave Productions എന്നൊരു ബാനർ ഒക്കെ സെറ്റ് ചെയ്തു. ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി പൈസ തന്നെ ആയിരുന്നു. ഇത് രണ്ടുമൂന്നു വർഷത്തെ വർക്ക് ആയിരുന്നു… പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും കാര്യങ്ങളും എല്ലാം. ഈ പ്രോജക്റ്റ് നീണ്ടുപോകാനുള്ള കാരണം ഫണ്ട് കാരണമായിരുന്നു. അയ്യായിരം, പതിനായിരം ..ഇങ്ങനെ ഫണ്ട് പലയിടത്തു നിന്നായൊക്കെ വരുമ്പോൾ നമ്മൾ ഓരോരോ കാര്യങ്ങൾ പൂർത്തിയാക്കുമായിരുന്നു. ഒരു സമയത്തു ഈ പ്രോജക്റ്റ് നിൽക്കും എന്നൊരു ഘട്ടം വന്നപ്പോൾ ജെഫി എന്നെ കോൺടാക്റ്റ് ചെയുകയും നമുക്കൊരുമിച്ചു നിന്നാലേ ഇത് ചെയ്യാൻ പറ്റൂ എന്ന് പറയുകയും ചെയ്തു. അങ്ങനെ ഞാൻ ഇതിന്റെ ക്രിയേറ്റിവ് സൈഡിലേക്ക് പോകുകയും സ്റ്റോറി മൊത്തത്തിൽ ഒന്ന് അഴിച്ചു പണിയുകയും സ്‌ക്രീൻ പ്ളേ ഒക്കെ ഒന്നുകൂടി റെഡി ആക്കുകയും ചെയ്തു ..ഒരു ടീം ആയി ഇരുന്ന് ചെയ്തു. ഞാൻ ഇതിൽ ക്രിയേറ്റിവ് ഡയറക്ഷനും പ്രോജക്റ്റ് ഡിസൈനും ഷെഡ്യുളും കാര്യങ്ങളും ഒക്കെ ചെയ്തു എന്ന് വേണമെങ്കിൽ പറയാം.

ഷോർട്ട് മൂവിയെങ്കിലും ഒരു ഫീച്ചർ ഫിലിമിന്റെ തയ്യാറെടുപ്പുകൾ

Advertisement

ഇതിൽ ഒരു ഫീച്ചർ ഫിലിമിന്റെതായ എല്ലാം വരുന്നുണ്ട്, ഒരു ഷോർട്ട് ഫിലിമായി എടുക്കാൻ പറ്റുന്നൊരു തീം അല്ലായിരുന്നു. പ്രളയത്തിൽ പോയി രക്ഷിക്കുന്നതൊക്കെ എടുക്കണം എന്നുണ്ടെങ്കിൽ വലിയൊരു ഫണ്ട് ..വലിയൊരു കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ഒക്കെ അതിനു വേണ്ടിവരും. പൊളിക്കാൻ നിർത്തിയിരുന്ന ഒരു കോളനിയിൽ പൊളിക്കാൻ പോകുന്ന ഒരു ഫ്‌ളാറ്റിൽ വച്ചായിരുന്നു ആ പ്രളയമൊക്കെ എടുത്തത്. ആൾ താമസമില്ലാത്ത ഫ്‌ളാറ്റിൽ പുറത്തു മതിലുകെട്ടി വെള്ളം പമ്പ് ചെയ്തു കയറ്റി . ഒരു വീടിന്റേതായ സെറ്റപ്പ് ഒക്കെ ചെയ്തു. അതായതു പത്തനംതിട്ടയിലെ ഒരു ഹിന്ദു ഫാമിലിയുടെ രീതിയിൽ ആർട്ട് ചെയ്തു. നമ്മൾ ആലപ്പുഴയിലും കുട്ടനാട്ടിലും ഒക്കെ പോയി നോക്കിയിരുന്നു. ആ സമയം പ്രളയത്തിന്റെ ഇഫക്റ്റ് കുറഞ്ഞിരിക്കുകയായിരുന്നു. അവിടെയൊക്കെ ഷൂട്ട് ചെയ്യാൻ മാത്രം വെള്ളം അത്ര പൊങ്ങിയ അവസ്ഥയിൽ അല്ലായിരുന്നു. അവിടെ ഷൂട്ട് ചെയുന്നത് പ്രയോഗികവുമല്ലാതായപ്പോൾ ആണ് ഒരു വീടിനകം മാത്രം കാണിക്കുകയും പുറംഭാഗം അധികം കാണിക്കാതെ രീതിയിൽ അതിനെ കൺവെ ചെയുകയും ചെയ്തത് . എന്നാൽ അതിലൂടെ പ്രളയത്തിന്റെ ആ ഭീകരത ആളുകളിലേക്ക്‌ എത്തുകയും വേണം. ആ രീതിയിൽ ഒരു വീടിനകത്തു വെള്ളം നിറച്ചു ചെയ്യാം എന്ന രീതിയിലേക്ക് വന്നു. അങ്ങനെ കോളനിക്കകത്തെ വീട്ടിൽ വെള്ളം നിറച്ചു അത് ചെയുകയും ചെയ്തു. UNDER WATER ഷോർട്ട് എടുക്കാൻ സാധിച്ചില്ല.. കാരണം കലങ്ങിയ വെള്ളമായിരുന്നു. പിന്നെ ഒരു ദിവസത്തേയ്ക്ക് സ്വിമ്മിങ് പൂൾ റെന്റിന് എടുത്തു, വെള്ളത്തിനടിയിൽ വീടിന്റെ ചില സെറ്റ് ഒക്കെ ഇട്ടാണ് ആ ഗർഭിണി നടക്കുന്ന സീനൊക്കെ ചെയ്തത്. ഓരോ ചെറിയ ഷോട്ടിന് വേണ്ടിയും അത്രമാത്രം ത്യാഗങ്ങൾ വേണ്ടിവന്നു. ഒരു ബിഗ് കാൻവാസിൽ പറയേണ്ട ഒരു സബ്ജക്റ്റ് ആയിരുന്നു. പിന്നെ ചെറിയ ഫണ്ടിൽ ചെറിയ സൗകര്യങ്ങളിൽ നമ്മൾ മറ്റു മാർഗ്ഗങ്ങൾ ഒന്നും കണ്ടില്ല. പ്രളയത്തിന്റെ ഭീകരതയൊക്കെ വിഷ്വലി നമ്മൾ കാണിച്ചില്ലെങ്കിലും സൗണ്ട് വച്ചിട്ടുള്ള പരിപാടി ആയിരുന്നു. ലൈവ് ആയി സിങ്ക് (മുങ്ങുന്ന ) സൗണ്ട് എടുക്കുന്ന ആ ഒരു ഫീൽ വേണമെന്നുണ്ടായിരുന്നു. ആ സിങ്ക് സൗണ്ടിനായി ഒരു പ്രത്യേകം സൗണ്ട് എഫക്റ്റ് പാറ്റേൺ ഒക്കെ നമ്മൾ കൊണ്ടുവന്നു. ഓരോ ഡിപ്പാർട്ട്മെന്റും റിസോർസ് പരിമിതികൾ ഉണ്ടായിരുന്നത് കൊണ്ട് വലിയ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് ഈമൂവിക്കു വേണ്ടി.

ഒരു ‘പ്ലാൻ ബി’ പ്രോജക്റ്റ് ആയിരുന്നു ഇത്

മൂന്നു ക്യാമറയൊക്കെ വച്ച് ഷൂട്ട് ചെയ്യേണ്ടിവന്നിട്ടുണ്ട്. പിന്നെ വെള്ളം കയറ്റുന്ന സമയത്തുള്ള റെയിൻ എടുക്കാൻ റെയിൻ യൂണിറ്റിനെ വിളിച്ചപ്പോൾ ഒരു ദിവസം 20000 രൂപയോളം ചിലവ് ആകും. നമുക്ക് അടുത്ത ദിവസം ഷൂട്ട് ചെയ്യാനുള്ള ബഡ്ജറ്റ് ഇല്ലാത്തതുകാരണം നമ്മൾ തന്നെ ആ റെയിൻ സിസ്റ്റം വെൽഡ്‌ ചെയ്തുണ്ടാക്കി പമ്പ് വച്ച് കായലിൽ നിന്ന് വെള്ളമെടുത്തു ആണ് ഷൂട്ട് ചെയ്തത്. ഓരോന്നിനും അതിന്റെതായ ഒരു പ്ലാൻ ബി ഉണ്ടാകുമല്ലോ… അൺ പ്രൊഫഷണൽ ആയിട്ട് പ്രൊഫഷണൽ എന്ന് തോന്നിപ്പിക്കുന്ന പ്ളാൻ ബി. അങ്ങനെയൊരു പ്ലാൻ ബിയിലാണ് ടെക്നിക്കലി ഷൂട്ട് മൊത്തവും പോയിട്ടുള്ളത്.

കാസ്റ്റിങ്

പ്രധാനമായും ഇതിന്റെ കാസ്റ്റിങ് നോക്കിയിരുന്നത്, ഇതിൽ സൈമാച്ചൻ എന്ന കഥാപാത്രം ചെയ്ത Akash Sheel എന്ന ആളായിരുന്നു. ഇതിൽ കാസ്റ്റിങ്ങിനു ആളെ സെലക്റ്റ് ചെയ്തതും എല്ലാം ആകാശ് ഷീൽ ആയിരുന്നു. ഒരു പ്രത്യേകം വോർക് ഷോപ് പോലെ കണ്ടക്റ്റ് ചെയ്‌തതും എല്ലാം പുള്ളി ആയിരുന്നു. എല്ലാരും ഫാസ്റ്റ് ടൈം കാമറയിൽ വരുന്നവർ ആയിരുന്നു.. ആ കുട്ടികളും അഭിനേതാക്കളും എല്ലാം. ആ ഏരിയയിൽ നിന്നുതന്നെ നമ്മൾ സെലക്റ്റ് ചെയ്ത ആൾക്കാർ ആണ് അവരെല്ലാം . അവരെയൊക്കെ ഒരു ഇനിഷ്യൽ ഗ്രൂമിങ് ഒക്കെ കൊടുത്ത് റിയലിസ്റ്റിക് ആയി ചെയ്യിക്കാൻ സാധിച്ചതൊക്കെ ആകാശ് കാരണമായിരുന്നു.

vote for Maraykkan

ഔട്ട് ഇറക്കിയതിനു ശേഷമാണ് ക്ളൈമാക്സ് ഷൂട്ട് ചെയ്തത്

ഇതിന്റെ ക്ളൈമാക്സ് ഭാഗത്തെ കുറിച്ച് പറയുകയാണെങ്കിൽ.. ക്ളൈമാക്സ് ഷൂട്ട് ചെയുന്നത് ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എല്ലാം കഴിഞ്ഞതിനു ശേഷമായിരുന്നു. അതായതു പടം കുറെ ഫെസ്റ്റിവൽസിനു പൊക്കോണ്ടിരിക്കുന്ന സമയത്തായിരുന്നു. ഞാൻ അതുവഴി (ക്ളൈമാക്സ് സീനിലെ സ്ഥലം ) യാദൃശ്ചികമായി വണ്ടിയോടിച്ചു പോകുകയായിരുന്നു . അപ്പോൾ കടൽക്ഷോഭം വന്നു നശിച്ച ആ വീടിന്റെ കാഴ്ച കണ്ടപ്പോൾ എന്റെ മനസ്സിൽ പെട്ടന്ന് തോന്നിയൊരു ഐഡിയ ആയിരുന്നു. എന്തുകൊണ്ട് ഇതുംകൂടി അതിൽ ഉൾപ്പെടുത്തിക്കൂടാ എന്ന്. അങ്ങനെ ഇതിന്റെ വർക്ക് എല്ലാം കഴിഞ്ഞു ഔട്ട് ഇറങ്ങിയതിനു ശേഷം ഈ ഒരു സീക്വൻസ് ഞങ്ങൾ പ്രത്യേകം ഷൂട്ട് ചെയ്തു. ഷൂട്ട് ചെയുമ്പോൾ യൂണിറ്റിലെ ആർക്കും ഒരു താത്പര്യവും ഇല്ലായിരുന്നു. തീർന്ന സാധനമല്ലേ ഇനി ഇതൊരു നെഗറ്റിവ് ആകുമോ എന്ന കാര്യമായിരുന്നു എല്ലാരും പറഞ്ഞത്. എനിക്കിതിൽ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു. ഈ പടത്തിലെ ബെസ്റ്റ് ഷോട്ട് ഇതായിരിക്കണം എന്ന വലിയൊരു കോൺഫിഡൻസ് ഉണ്ടായിരുന്നു. എന്നാൽ ഫുൾ ടീമും എതിർത്തു ..ആരും സപ്പോർട്ട് തന്നില്ല. ഇതിന്റെ ഡയറക്റ്റർ ജെഫി മാത്രമാണ് എന്റെകൂടെ നിന്ന് ഇത് ചെയ്യാം എന്ന നിലയിൽ സപ്പോർട്ട് ചെയ്തത്. അങ്ങനെ ഞങ്ങൾ ഇത് ചെയ്തു ഔട്ട് വരുന്നതുവരെ എല്ലാർക്കും എതിർപ്പ് ഉണ്ടായിരുന്നു. ഔട്ട് കണ്ടപ്പോൾ എല്ലാരുടെയും കണ്ണുനിറഞ്ഞു. കാരണം അതുകൂടി വന്നപ്പോൾ ആണ് അതിനൊരു പൂർണ്ണത ഉണ്ടായത്. യഥാർത്ഥത്തിൽ ഉള്ള അവരെ കാണിക്കാതെ നമ്മൾ പോളീഷ് ചെയ്തു കാണിച്ചിട്ട് കാര്യമില്ല. റിയാലിറ്റി ഇതാണ് അവർ അനുഭവിക്കുന്ന അവഗണന ഇതാണ് .. ആ സത്യം നമ്മൾ വിളിച്ചുപറയാതെ അവരുടെ നല്ലത് മാത്രം കാണിക്കുന്നതുകൊണ്ടു കാര്യമില്ല.

ക്ളൈമാക്സിലെ ആ കടൽക്ഷോഭത്താൽ നശിച്ച വീടിനു ഒരു കഥപറയാനുണ്ട്

Advertisement

ആ സീനിൽ കാണിക്കുന്ന വീട് ഞങ്ങൾ ഷൂട്ട് ചെയ്തുകഴിഞ്ഞു മൂന്നാം ദിവസം പൊളിഞ്ഞുവീണു. ഏകദേശം ഒന്നൊന്നര വര്ഷമായിട്ടു ആ സ്ട്രക്ച്ചർ അങ്ങനെ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് വേണ്ടി അത് നിന്നതു പോലെ ആയി. ജെഫിയും അതാണ് പറഞ്ഞത്. അത് ഷൂട്ടിങ് ചെയ്തപ്പോഴും നമ്മൾ ഒരുപാട് ബുദ്ധിമുട്ടി. നല്ല കാറ്റുണ്ടായിരുന്നു. ഫസ്റ്റ് ഷോട്ടിനു ഹെലികാം കടലിലോട്ട് പോണം . ഹെലികാം ക്ളോസിൽ വരാൻ ഭയങ്കര പരിമിതികൾ ഉണ്ടായിരുന്നു. ഒന്നാമത്തെ കാര്യം സ്റ്റേബിൾ ആയിരിക്കില്ല, മറ്റൊരു കാര്യം കാറ്റ് ഭയങ്കരമായി പെർഫോമൻസിനെ ബാധിക്കും. മഴവരുന്ന സമയം കൂടിയായിരുന്നു . മൂന്നാമത്തെ ടേക്കിൽ ഒകെ ആയി.

അംഗീകാരങ്ങൾ

BEST FILM TIFA 2020
BEST SCRIPT TIFA 2020
BEST DIRECTOR TIFA 2020
BEST MUSIC TIFA 2020
BEST SOUND DESIGN TIFA 2020
BEST CHILD ACTOR TIFA 2020

BEST DIRECTOR IIFA 2020
BEST SCRIPT IIFA 2020

SECOND RUNNER UP CISFF 2020

BEST DOP (SPECIAL MENTION) TIFA 2020
BEST ACTOR IIFA 2020
BEST FILM IIFA 2020
AUDIENCE CHOICE TIFA 2020

BEST CHILD ACTOR KALADEEPAM 2020
BEST SPECIAL MENTION KALADEEPAM 2020
SECOND BEST FILM KALADEEPAM 2020

Maraykkan is a short film from fishermen community of Kerala, which reveals the immense effort taken by fishermen across Kerala & their contribution during the Kerala floods 2018. The story resonates around a boy (Charlie) from fisherman community who gets humiliated for being in this community but later on changes the attitude of society towards them by the heroic act of rescue by his grandpa (Simon) and this team

Advertisement

Directed by : Jeffy Jerald
Produced by : Blue Wave Productions
Creative Director : Emmanuel S Fernandez
Director of Photography : Achu Krishna
Background Music & Sound design : Dheeraj Sukumaran
Editor & Colourist : Achu Krishna
Story & Script : Ribu Mon Babu, Jijo J Ferno
Art Director : Baiju Edwin
Casting Director : Akash Sheel

 10,168 total views,  12 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement