Sonu Sebastian സംവിധാനം ചെയ്‌ത മരീചിക ഒരു മിസ്റ്ററി ത്രില്ലർ ഷോർട്ട് മൂവിയാണ്. എന്നാൽ വ്യക്തമായൊരു അവബോധവും അതിലുണ്ട്. അപ്പുവിന്റെയും ദിയയുടെയും ആത്മാർത്ഥവും ശക്തവുമായ സൗഹൃദത്തിലൂടെ പറയുന്ന കഥയാണ് ഇത്. നമുക്ക് സൗഹൃദങ്ങൾ എന്തിനാണ് ? കൂടെ കൊണ്ട് നടക്കാനും ഉല്ലാസങ്ങൾക്കും വേണ്ടി മാത്രമാണോ ? പിന്നെന്തിനാണ് ? നമ്മുടെ സങ്കടങ്ങളും ടെൻഷനുകളും വിഷാദങ്ങളും ഒക്കെ ഷെയർ ചെയ്യാൻ കൂടിയാണ്. എന്നാൽ മറ്റെല്ലാം നൽകുകയും അവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറല്ലാത്ത അവസ്ഥ വരികയും ചെയ്താൽ എന്താകും അവസ്ഥ ? ഇവിടെ ദിയയ്‌ക്കു സംഭവിക്കുന്നതും അതാണ്.
[zoomsounds_player artistname=”BoolokamTV Interview” songname=”Sonu Sebastian” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/10/SonuSebastian-Interview-BoolokamTV.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
മരീചികയ്ക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
അപ്പുവുമൊന്നിച്ചു അടിച്ചുപൊളിച്ചു നടക്കുമ്പോഴും ദിയയുടെ മനസിലെ വിഷാദം എന്തായിരുന്നു ? ബീച്ചിലെ പൂവാലന്മാരെ നേരിടാൻ ചങ്കൂറ്റമുള്ള ദിയയ്‌ക്കു തന്നിലെ വിഷാദത്തെ നേരിടാൻ സാധിക്കാത്തത് എന്തുകൊണ്ടാകും. ദിയ അപ്പുവിനോട് പലവട്ടം സംസാരിക്കാൻ ശ്രമിച്ച വിഷയം എന്തായിരിക്കും ? ഇതെല്ലാം സിനിമ കണ്ടുതന്നെ മനസിലാക്കണം. കാരണം ഈ ഷോട്ട് മൂവി അതിലെ മനഃശാസ്ത്ര വശത്തിൽ ഉപരിയായി ഒരു ഹൊററും ദുരൂഹതയും കലർത്തി ആസ്വാദകരെ ഇഷ്‌ടപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു കഥയിലേക്കൊന്നും കടക്കുന്നില്ല.
നമുക്ക് വിഷാദം എന്ന ഭീകരമായ അവസ്ഥയെ കുറിച്ച് പറഞ്ഞുപോകാം. നമ്മുടെ നാട്ടിലെ ആത്മഹത്യകളിൽ ബഹുഭൂരിപക്ഷത്തിനും കാരണമായ അവസ്ഥയാണ് വിഷാദം അഥവാ ഡിപ്രഷൻ. മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്ന രോഗങ്ങളുടെ പട്ടികയില്‍ രണ്ടായിരത്തിയിരുപതോടെ വിഷാദം രണ്ടാമതെത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു തരുന്നുണ്ട്, എന്നത് നോക്കിയാൽ അതിന്റെ ഗൗരവം മനസിലാക്കാം.
പ്രശ്നങ്ങളെ നേരിടുമ്പോള്‍ അവയെക്കുറിച്ചു ചിന്തിച്ചുചിന്തിച്ചു കാടുകയറുന്ന സ്വഭാവം സ്ത്രീകള്‍ക്കു പൊതുവെ കൂടുതലാണ് എന്നതിനാലും പുരുഷന്മാരെക്കാള്‍ ബന്ധങ്ങള്‍ക്കു പ്രാധാന്യം കല്‍പിക്കുന്നവർ ആയതുകൊണ്ട് ബന്ധങ്ങളില്‍ വരുന്ന ഉലച്ചിലുകള്‍ സ്ത്രീകളെ കൂടുതല്‍ ബാധിക്കാം എന്നതിനാലും സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇവിടെ ഈ കഥയിലെ ദിയ അതിലൊരുവൾ ആണ്.
ദിയ അഭിമുഖീകരിക്കുന്ന ഡിപ്രഷന്റെ അവസ്ഥകൾ മനസിലാക്കാൻ കൂട്ടുകാരിയായ അപ്പുവിന് സാധിക്കുന്നില്ല എങ്കിൽ നല്ലൊരു മെഡിസിൻ ആണ് ദിയയ്‌ക്കു നഷ്ടമായിരിക്കുന്നത്. അപ്പുവിന്റെ കുറ്റസമ്മതങ്ങൾക്കും പശ്ചാത്താപങ്ങൾക്കും പിന്നവിടെ പ്രസക്തി ഉണ്ടാകുന്നില്ല. മറ്റുളളവരുടെ പ്രശനങ്ങൾ നമുക്ക് നിസാരമായി തോന്നാം. എന്നാൽ അങ്ങനെ നിസാരവത്കരിക്കുമ്പോൾ അവർ പിന്നെ ആരോട് അത് പറയും. മുന്നിലെ നിറമില്ലാത്ത ശൂന്യതയ്ക്കും അപ്പുറം ഒരു ലോകമുണ്ട്. ശാശ്വതമായ അന്ധകാരത്തിന്റെ ആ ലോകം. .അവർ അവിടേയ്ക്കല്ലത്തെ പിന്നെവിടെ പോകാനാണ്.
ഈ ഷോർട്ട് മൂവി നിങ്ങൾ കാണേണ്ടത് തന്നെയാണ്. ഒരുപക്ഷെ നിങ്ങൾ ആരുടെയെങ്കിലും പ്രശ്നങ്ങൾ അവഗണിക്കുന്നു എങ്കിൽ ഈ മൂവി കണ്ടുകഴിഞ്ഞതിനു ശേഷം ഞങ്ങൾ അവരെ കേൾക്കാൻ തയ്യാറായേക്കും. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
മരീചിക സംവിധാനം ചെയ്‌ത സോനു സെബാസ്റ്റ്യൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു.
ഷോർട്ട് മൂവി മേഖലയിലെ തുടക്കം
“ഞാൻ 2016 മുതൽ ഞാൻ ഫിലിം ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഞാൻ മറ്റൊരു വർക്ക് ചെയുന്നുണ്ടായിരുന്നു. . അപ്പോൾ അതും ഇതും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിൽ ആണ് എങ്ങനെ ഇന്ഡസ്ട്രിയിലേക്കു കയറാം എന്ന നിലയിൽ ചിന്തിച്ചു തുടങ്ങിയത്. എന്റെ ഒരുപാട് സുഹൃത്തുക്കൾ ഇൻഡസ്ട്രിയിൽ വർക്ക് ചെയുന്നുണ്ട്, അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടും അസിസ്റ്റന്റ് കാമറാമാൻ ആയിട്ടും ..അങ്ങനെ പല മേഖലകളിൽ ഇൻഡസ്ട്രിയിൽ ഉണ്ട്. എന്റേത് ഒരു മിഡിൽ ക്ലാസ് ഫാമിലി ആണ്. അപ്പോൾ രണ്ടുംകൂടി ഒന്നിച്ചുകൊണ്ടു പോകാൻ സാധിക്കില്ല. ആ സാഹചര്യം വന്നപ്പോൾ എങ്ങനെ മൂവ് ചെയ്യണം എന്നതിനെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ സ്റ്റോറി എഴുതി തുടങ്ങാം എന്ന് ചിന്തിച്ചത്. അതാകുമ്പോൾ അത് ഡയറക്ടേഴ്സിന് ഇഷ്ടപ്പെട്ടാൽ ഇന്ഡസ്ട്രിയിലേക്ക് എനിക്ക് ഒരു എൻട്രി ആകും. നമുക്ക് എല്ലാത്തരത്തിലും സിനിമ പഠിക്കാൻ പറ്റും, അതിപ്പോൾ ഡയറക്ഷനായാലും എഡിറ്റിങ് ആയാലും…അങ്ങനെ എല്ലാ മേഖലയിലും ഒരു അറിവ് കിട്ടും . അതൊക്കെ കൊണ്ട് ഒരു സിനിമയുടെ ഭാഗം ആകണം എന്നുണ്ടായിരുന്നു. അതായിരുന്നു സ്റ്റാർട്ടിങ് .”
“അങ്ങനെ ആദ്യമൊരു സബ്ജക്റ്റ് എഴുതി തുടങ്ങി. അത് പൂർത്തീകരിച്ചപ്പോൾ നമ്മൾ ഉദ്ദേശിച്ചപോലെ ഒന്നും സാധിച്ചില്ല. അങ്ങനെ വന്നപ്പോൾ ആണ് ഒരു ഷോർട്ട് ഫിലിം എടുക്കാൻ തീരുമാനിച്ചത്. എന്റെ ലിസ്റ്റിൽ ഇല്ലതിരുന്ന കാര്യമാണ് ഷോർട്ട് ഫിലിം എടുക്കുക എന്നത്. കാരണം അതിന്റെ പിന്നാലെ നമ്മൾ പോയിക്കഴിഞ്ഞാൽ പിന്നെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി പോകേണ്ടിവരും എന്ന ചിന്തയായിരുന്നു എനിക്കുണ്ടായിരുന്നത്. അതായതു ഷോർട്ട് മൂവി മോശം എന്നല്ല, എനിക്ക് ഷോർട്ട് മൂവി ചെയ്യാനുള്ള കഴിവോ ക്വളിറ്റിയോ വന്നിട്ടില്ലെന്ന് ഞാൻ തന്നെ വിശ്വസിച്ചിരുന്ന സമയത്താണ് ഒരു സുഹൃത്ത് എനിക്കൊരു ഇൻസ്പിരേഷൻ ആകുന്നത്. അങ്ങനെയാണ് ഒരു ഷോർട്ട് ഫില്മിനുള്ള സാധ്യതയെ കുറിച്ച് ഞാൻ രണ്ടാമത് ചിന്തിക്കുന്നത്.”
‘മരീചിക’ യുടെ ആശയം വന്ന വഴികൾ
“കൊല്ലം ജില്ലയിൽ ഒരു സംഭവം ഉണ്ടായി. അതായതു മരീചികയിൽ അവതരിപ്പിച്ചതിന് സമാനമായ സംഭവം. ഞാൻ പത്രത്തിൽ വായിച്ച സംഭവമാണ്. മനോരമ ചാനലുകാർ ഒക്കെ അത് റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ആ സംഭവം എന്നിൽ കുറച്ചു സ്വാധീനം ചെലുത്തി, അതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. അതെ സമയത്തു തന്നെ എന്റെയൊരു colleague നു സമാനമായ സംഭവം ഉണ്ടായി. അപ്പോൾ എനിക്ക് തോന്നി ഈ ഡിപ്രഷൻ എന്നത് ആളുകൾ മനസുതുറന്നു സംസാരിച്ചാൽ ഒരു പരിധിവരെ അതിനെ ഓവർകം ചെയ്യാൻ സാധിക്കും എന്നെനിക്കു തോന്നി. അങ്ങനെയാണ് മരീചികയുടെ സബ്ജക്റ്റ് ഉണ്ടാകുന്നത്. എന്റെ ടീമിന്റെ കൂടെ സംസാരിക്കുന്നതിനും മുൻപ് ഞാൻ ആ കഥ സംസാരിച്ചതും ആ പെൺകുട്ടിയുടെ കൂടെയാണ്. പുള്ളിക്കാരി ഹിസ്റ്ററി പറഞ്ഞ സമയത്താണ് മരീചിക എന്ന മൂവി ഓണാകാൻ തുടങ്ങിയത്.”
മരീചികയ്ക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
“ഡിപ്രഷൻ എന്ന വിഷയത്തെ ആസ്വാദകർക്ക് മുന്നിലേക്ക് വയ്ക്കാം എന്ന് ചിന്തിച്ച സമയം മുതൽ ഞാൻ ആലോചിച്ചത് , ഡിപ്രഷൻ ഒരുപാട് പേർ നേരിടുന്ന ഒരു പ്രശ്നം ആണെങ്കിൽക്കൂടി , സിനിമയിൽ ആണെങ്കിലും ഷോർട്ട് ഫിലിമിൽ ആണെങ്കിലും മുൻപും വന്നിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇതിനെ എങ്ങനെ ആളുകളിലേക്ക് എത്തിക്കണം എന്ന ചിന്ത തന്നെ ആയിരുന്നു മനസ്സിൽ. നമുക്ക് വേണമെങ്കിൽ ഒരു അഞ്ചു മിനിറ്റ് കൊണ്ടോ പത്തുമിനിറ്റ് കൊണ്ടോ ഈ വിഷയം സംസാരിക്കാം . അഞ്ചുമിനിറ്റിലും പത്തുമിനിറ്റിറ്റിലും ഒക്കെ ഈ വിഷയം വന്നിട്ടുണ്ട്. അപ്പോൾ ഞാൻ ഉദ്ദേശിക്കുന്ന കാര്യം ആളുകളിലേക്ക് എത്തിക്കണമെങ്കിൽ കുറച്ചുകൂടി എലമെൻറ്സ് ഒക്കെ ആഡ് ചെയ്യണം എന്ന ആവശ്യം എനിക്ക് തോന്നിയിരുന്നു. ആശയം മനസിലാക്കാനും പറ്റണം ആൾക്കാർ ഒന്ന് ഇരുന്നു കാണുകയും വേണം എന്ന് ചിന്തിച്ചു. അങ്ങനെയാണ് ഹൊറർ മൂഡിലൊക്കെ കൊണ്ടുവന്നത്. ഒരു പാട്ടിലൂടെ രണ്ടു പെൺകുട്ടികളുടെ സൗഹൃദം കാണിക്കുന്നതും പിന്നെ സ്റ്റോറി ചേഞ്ച് ആകുന്നതും എല്ലാം ആ സമീപനത്തിന്റെ ഒരു ഭാഗമാണ്. ഇത് കണ്ടിട്ട് ഇൻസ്റ്റാഗ്രാമിൽ ഒരു പെൺകുട്ടി എന്നെ വിളിച്ചു , ഈ മൂവി ഒരു ലവ് സ്റ്റോറി ബേസിൽ പറഞ്ഞത് അവളുടെ ഉമ്മയ്ക്ക് ഇഷ്ടപ്പെട്ടു എന്ന് പറയാനാണ് വിളിച്ചത്.”
ലോക് ഡൌൺ തടസങ്ങൾ എനിക്കും ഡിപ്രഷൻ ഉണ്ടാക്കി
“ലോക്ഡൌൺ സമയത്താണ് ഇത് റിലീസ് ചെയുന്നത്. എനിക്ക് തോന്നുന്നു ആ ഒരു സമയത്തു ഞാനടക്കം ഒരുപാട് പേര് ഡിപ്രഷൻ അനുഭവിക്കുന്നുണ്ടായിരുന്നു. ഈ ഷൂട്ടിന് ശേഷവും. ഡിപ്രഷനെ കുറിച്ചൊരു ഷോർട്ട് ഫിലിം എടുത്ത ശേഷം ആ ഒരു അവസ്ഥയിൽ തന്നെ ഇവിടെ കിടന്നുപോകേണ്ട ആളാണല്ലോ ഞാനെന്നു ചിന്തിച്ചിട്ടുണ്ട്. എനിക്കങ്ങനെ സംഭവിച്ചു എങ്കിൽ എത്രപേർ ലോക്ഡൌൺ സമയത്തു ആ ഒരാവസ്ഥയെ നേരിട്ടിട്ടുണ്ടാകും എന്ന് ഞാൻ ചിന്തിച്ചു. ഒരാൾ ഇത് കണ്ടു കഴിയുമ്പോൾ അയാളുടെ ഭാരമൊന്നു മറ്റുള്ളവരെ ഏൽപ്പിക്കാൻ ശ്രമിക്കുമെങ്കിൽ അതൊരു വലിയ വിജയമായി ഞാൻ കരുതുന്നു.”
“ലോക് ഡൌൺ സമയത്തു ഒരുപാട് പ്രഷർ ഉണ്ടായിരുന്നു. റോഡിൽ ഷൂട്ട് ചെയ്തതിനു പോലീസ് പെറ്റി വരെ അടിച്ചുതന്നു. ചില പോലീസുകാർ മോശമായി തന്നെ പെരുമാറി. എന്നാൽ അവരോടു ഈ മൂവിയുടെ പ്രാധാന്യത്തെ കുറിച്ചും ഇതിന്റെ തീമിനെ കുറിച്ചും പറഞ്ഞപ്പോൾ അവർ എനിക്ക് സപ്പോർട്ട് തന്നിട്ടുണ്ട്. എനിക്ക് സംസാരിക്കേണ്ടത് സിനിമയിലൂടെ ആയിരുന്നു. ഇതിനെ കുറിച്ച് അധികം ഐഡിയ ഇല്ലാത്തവരെയും കൂട്ടുപിടിച്ചു ഇതിനിറങ്ങിയത് തന്നെ എനിക്കൊരു വലിയ ടാസ്ക് ആയിരുന്നു. എനിക്കറിയാവുന്ന ടെക്‌നീഷ്യൻസ് ആയിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നതെങ്കിൽ എനിക്കിത്ര ടെൻഷൻ ഉണ്ടാകില്ലായിരുന്നു എന്നെനിക്കു ഉറപ്പുണ്ട്. എന്നിട്ടും എന്റെകൂടെ എല്ലാരും നന്നായി സഹകരിച്ചു. ഇതൊരു ടീം വർക്ക് തന്നെയായിരുന്നു. എനിക്ക് സ്വന്തമായി അവകാശപ്പെടാൻ ഒന്നും ഇല്ലാ. ലോക് ഡൌൺ സമയത്തു എനിക്ക് ഒരുപാട് റെസ്ട്രിക്ഷൻസ് ഉണ്ടായിരുന്നു, ചെയ്യാനും ചെയ്യാതിരിക്കാനും. ചെയ്യാതിരിക്കാൻ ആയിരുന്നു അത് കൂടുതൽ.”
ഈ പ്രോജക്റ്റ് ഒരു കൂട്ടായ്മയിൽ സഫലീകരിക്കപ്പെട്ടത്
“ഇത് ഒരു കൂട്ടായ്‌മയുടെ പേരിൽ തന്നെ തുടങ്ങിയ ഒരു പ്രോജക്റ്റ് ആണ് . ഒരാൾ ഈ മൂവിയെ പ്രശംസിച്ചാൽ അതിന്റെ പകുതി ക്രെഡിറ്റ് മാത്രമേ എനിക്ക് അർഹതപ്പെട്ടത് ആയിട്ടുള്ളൂ. ബാക്കി ക്രെഡിറ്റ് മുഴുവൻ എന്റെ ക്രൂവിനാണ്. ഈയൊരു ചിന്ത ഡിപ്രഷൻ അനുഭവങ്ങളുള്ള ഒരു പെൺകുട്ടിയോട് സംസാരിച്ച ശേഷം ഞാനതു പ്രസന്റ് ചെയ്തത് ബാക്കി ടീമിനോടാണ്. വേറൊരു പ്രശ്നം എന്താന്നെനു വച്ചാൽ ഞാനും കാമറ ചെയുന്ന ആളും ഒഴിച്ച് ബാക്കി ആരും തന്നെ എക്സ്പീരിയൻസ്‌ഡ് അല്ലായിരുന്നു. അഭിനയിക്കുന്നവർ ആയാലും ടെക്‌നീഷ്യൻസ് ആയാലും എക്സ്പീരിയൻസ് ആയിട്ടുള്ള ആരും ഇല്ലായിരുന്നു. മുൻപും പിമ്പും ഷോട്ട് ഫിലിമിനെ കുറിച്ച് യാതൊരു ഐഡിയയും ഇല്ലാത്തവരെ ആഡ് ചെയ്താണ് ഞാൻ മരീചിക എന്ന സാധനം ചെയ്തത്.”
മരീചികയ്ക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
ദിയ ബോൾഡ് ആയ പെൺകുട്ടി ആയിരുന്നു. എന്നിട്ടും അവളെ വിഷാദം കീഴടക്കിയത്
“സത്യത്തിൽ അതെത്രപേർക്കു മനസിലായി കാണും എന്ന് അറിയില്ല. നമ്മുടെ മുന്നിൽ ഇരുന്നു പൊട്ടിത്തെറിക്കുന്ന ഒരു മനുഷ്യന്റെ ദേഷ്യം എന്നത് വളരെ കുറവാണ്. അവർക്കു അറിയാവുന്നവരോട് മാത്രമേ ചിലപ്പോൾ അവർ ആ ദേഷ്യം കാണിക്കുകയുള്ളൂ. അതിനുശേഷം അവർ തന്നെ ചിന്തിക്കും. ഞാൻ ഇത്ര ദേഷ്യപ്പെടേണ്ടായിരുന്നു എന്നൊക്കെ. ഉള്ളിൽ ദേഷ്യമുള്ള ഒരു മനുഷ്യന്റെ മനസ്സിൽ ആരോടും പറയാനാകാതെ കൊണ്ടുനടക്കുന്ന ഒരു കാരണം ഉണ്ടാകും. തനിക്ക് അത് ഷെയർ ചെയ്യാൻ സാധിക്കുന്ന ഒരാൾ കൂടെയില്ലെങ്കിൽ മൂന്നാമതൊരാളോട് അയാൾ കാണിക്കുക ദേഷ്യമായിട്ടായിരിക്കും. ഏതൊരു വ്യക്തിയും സ്ട്രോങ്ങ് ആണെന്ന് പറഞ്ഞാലും പുറമെ നോക്കുന്ന ആർക്കും അയാൾക്കൊരു പ്രശ്നം ഉണ്ടെന്നു മനസിലാകാതിരുന്നാലും അയാളെ പിടിച്ചുകുലുക്കുന്ന ഒരു പ്രശ്നം ഉണ്ടാകും എന്ന് നമ്മൾ മനസിലാക്കണം.”
അടുത്ത പ്രോജക്റ്റുകൾ
“അടുത്തുതന്നെ ഒരു ഷോർട്ട് ഫിലിം റിലീസ് ആകും. അതിന്റെ പ്ലാനും കാര്യങ്ങളും ഒക്കെ നടക്കുന്നുണ്ട്. പിന്നൊരു സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ട്. ലോക്ഡൌൺ ആയതുകൊണ്ടുള്ള പ്രശ്നങ്ങളെ ഉള്ളൂ. ആ പ്രോജക്റ്റ് നടക്കും എന്നാണു പ്രതീക്ഷ. ഒപ്പം, ഞാനിപ്പോൾ വെറുതെ ഇരിക്കുന്നില്ല. മരീചിക കണ്ടിട്ട് എന്നെ വിളിച്ചൊരു കൂട്ടർക്കു വേണ്ടി ഒരു ഫീൽ ഗുഡ് റൊമാന്റിക്ക് സാധനം ചെയ്യാൻ ഇരിക്കുകയാണ്. സബ്ജക്റ്റ് നല്ലതാണ്.”
“സത്യത്തിൽ ഇതൊരു അൺഎക്സ്പെക്റ്റട്ട് കാൾ ആയിരുന്നു. ബൂലോകം എന്നെ ഇന്റർവ്യൂ ചെയ്തതിനു നന്ദിയുണ്ട്.”
**
മരീചികയ്ക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
Mareechika
Production Company: SB CREATION
Short Film Description: This is a story of Appu and Dia who were the best friends, the characters plays a very deep friendship in this story . This story tells about the depression and how depression are cured.
Producers (,): Shainu Binu
Directors (,): Sonu Sebastian
Editors (,): Shiju Ambadi
Music Credits (,): Akhil Selvom
Cast Names (,): Dia : Angela
Appu : Anju
Doctor : Remya
Police 1, 2 : Najeeb, Tijin
Warden : Nimmi
Genres (,): Mystery, Thriller
Year of Completion: 2021-07-01
**