‘പരിയേറും പെരുമാള്‍‘ ‘കര്ണന്‘, ‘മാമന്നന്‘ സിനിമകള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാഴൈ . കലൈയരശൻ, നിഖില വിമൽ, ദിവ്യ ദുരൈസാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഹോട്ട്സ്റ്റാറും നവി സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.ഉദയ്നിധി സ്റ്റാലിൻ എം.എൽ.എ ആദ്യ ഷോട്ടിൽ ക്ലാപ്പ് ചെയ്തുകൊണ്ട് തുടക്കം കുറിച്ച ചിത്രത്തിന്റെ നിര്‍മ്മാണം മാരി സെല്‍വരാജും ദിവ്യ മാരി സെല്‍വരാജും ചേര്‍ന്നാണ് . തേനി ഈശ്വര്‍ ഛായഗ്രഹണവും സൂര്യ പ്രദാനം എഡിറ്റിംഗും നിര്‍വഹിക്കുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
**