Maria Rose
ഒരേയൊരു കഥാപാത്രം. ചിരപരിചിതമായ പശ്ചാത്തലസംഗീതവുമായി പിണഞ്ഞു കിടക്കുകയാണ് പ്രേക്ഷകരുടെ മനസ്സില്‍ ആ കഥാപാത്രവും അയാളുടെ ജീവിതവും. അധോലോകവില്ലനും അയാളുടെ കൂട്ടാളികളും മുന്‍പും ഉണ്ടായിരുന്നെങ്കിലും ഹോനായ് & കമ്പനി തികച്ചും വ്യത്യസ്തമായിരുന്നു.. ഹോനായ് യുടെ ഒരു നോട്ടത്തില്‍ കോണ്ടസ്സ കാറിന് നാലു ഡോറുകള്‍ക്ക് സമീപം ഗൌരവമാര്‍ന്ന ശരീരഭാഷ കൈക്കൊള്ളുന്ന Well Dressed ആയ ഒരു സംഘം തികച്ചും പുതിയതായിരുന്നു. ഗോപകുമാര്‍ എന്ന നടന്‍ തൊമ്മിയാകാന്‍ വേണ്ടി മാത്രമാണ് നടനായത് എന്നത് പോലെ റിസബാവ ജോണ്‍ ഹോനായ് ആകാന്‍ വേണ്ടി മാത്രം നടനായ ആളാണ് എന്നാണ് ഞാന്‍ കരുതുന്നത്. സിനിമ എന്നത് ക്ലിപ്തപ്പെടുത്തിയ സമയത്തിനുള്ളില്‍ നടക്കുന്ന ഒരാഖ്യാനമാണ്. ഒരു കഥാപാത്രത്തിന് ആഴം അനുഭവപ്പെടുത്തുന്നതിന് അയാളുടെ ജീവിതം മുഴുവന്‍ കാണിക്കാതെ തന്നെ ഭാഷണങ്ങളിലൂടെ –അവരുടെ ഭൂതകാലവും മറ്റും ഫലപ്രദമായി റഫര്‍ ചെയ്യുന്നതിലൂടെ സാധിക്കും. ജോണ്‍ ഹോനായ് വെറും ഒരു Flat Character എന്നതിലപ്പുറം Round Character ആകുന്നത് അത്തരം റഫറന്‍സുകളിലൂടെയാണ്.
https://www.facebook.com/maria.rose.7524/videos/152142190414549
“അമ്മച്ചിയ്ക്ക് ഓര്‍മ്മയുണ്ടോ? ഒരു വിരല്‍ത്തുമ്പില്‍ എന്നെയും മറുവിരല്‍ത്തുമ്പില്‍ ആന്‍ഡ്രൂസിനെയും കൊണ്ട് നടക്കാനിറങ്ങുമ്പോള്‍ പണ്ട് അമ്മച്ചി ഞങ്ങള്‍ക്കൊരു കഥ പറഞ്ഞു തരുമായിരുന്നില്ലേ? ഭൂതത്താന്‍റെ കയ്യില്‍ നിന്ന് ഭൂമി നിധി തട്ടിപ്പറിച്ച കഥ ! ആ കഥയിലെ നിധിയാണിപ്പോള്‍ അമ്മച്ചിയുടെ കയ്യിലിരിക്കുന്നത് ….പേടിക്കേണ്ട അമ്മച്ചിയെ ഞാനൊന്നും ചെയ്യില്ല. ഞാനിപ്പഴും അമ്മച്ചീടെ ജോണാ…പഴയ ജോണ്‍!
ആന്‍ഡ്രൂസിന്‍റെയും ജോണിന്‍റെയും അപ്പച്ചന്‍മാരുടെ കാലം മുതലുള്ള ആ കുടുംബചരിത്രം ഇത് പോലെ ചില ഭാഷണങ്ങളില്‍ മാത്രമാണ് . എങ്കിലും ഒരു നീണ്ട ഫ്ലാഷ്ബാക്കിനെക്കാള്‍ ഫലപ്രദമാണ് അവ.
Remembering John Honai, Remembering Risabava