രാജീവ് അഴിയൂർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ആണ് മാരിക്കളം. മഹാമാരിക്കാലം തകർത്ത ഒരു തെയ്യംകലാകാരന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ ചെറിയ സിനിമ. നമുക്കറിയാം ഈ കോവിഡ് കാലം ഏറ്റവുമധികം നാശം വിതച്ചത് ഇത്തരം കലാകാരന്മാരുടെ ജീവിതത്തിലാണ്. ആരും സഹായിക്കാനില്ലാത്ത അവസ്ഥ. അവർ വീടുകളിൽ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും തെയ്യം ആടുകയാണ്. കണ്ണൂര്‍ മാലൂരിലെ കൈതചാമുണ്ഡി തെയ്യം കലാകാരന്റെ ജീവതത്തിലൂടെയാണ് മാരിക്കളം എന്ന ഷോർട്ട് ഫിലിമിന്റെ കഥ വികസിക്കുന്നത്. മാരിക്കളത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാലൂരിലെ തെയ്യംകലാകാരൻ ഷമ്മി പ്രഭാകറാണ്. ഇതിലെ സംഗീതസംവിധാനവും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

Vote for Marikkalam

എന്താണ് കൈതചാമുണ്ഡി തെയ്യം ? അറിയാത്തവർക്കുവേണ്ടി അതിനെക്കുറിച്ചുകൂടി പ്രതിപാദിക്കുകയാണ്. പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചണ്ടനും മുണ്ടനും ഒരു വരം ലഭിച്ചു .ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന് കഴിയില്ല എന്നാണ് വരം . പിന്നെ അവർ അഹങ്കാരികളായി ജനങ്ങളെ ഉപദ്രപിക്കാൻ തുടങ്ങി .പ്രശ്നം വീണ്ടും ബ്രഹ്മാവിന്റെ മുന്നിൽ എത്തി.ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാൻ കഴിയാത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു. ചന്തനും മുണ്ടനും മുട്ടുമടക്കി.ഗത്യന്തരമില്ലാതെ വന്നപ്പോള് അവർ കൈതയുടെ വേഷത്തിൽ ഒളിച്ചിരിപ്പായി .മഹാദേവി കൈതവരമ്പിലൂടെ നടന്നു. നല്ല കാറ്റ് .രണ്ടു കൈതകൾ കാറ്റിൽ ഇളകാതെ നല്ക്കുന്നു .മഹാദേവിക്കു ബോധ്യമായി . അവർ ചണ്ടനും മുണ്ടനും തന്നെ . മഹാദേവി വാൾ വീശി രണ്ടിനേയും കൊന്നു .ഇതാണത്രേ കൈതച്ചാമുണ്ടി .ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് പ്രധാനം. പോകുന്നതുപോലെയല്ല തിരുച്ചുവരവ് .ശരീരത്തിൽ ചോരമയമുണ്ടാകണമല്ലോ . പോകുമ്പോൾ ഒരു കോഴിയേയും കരുതിയിട്ടുണ്ടാകും .കോഴിയെ കടിച്ചു കീറി ശരീരമാസകലം ചോരപുരണ്ടാണ് തിരിച്ചുവരവ്. (കടപ്പാട്)

തെയ്യംകലാകാരന്റെ പ്രത്യകത എന്തെന്നെറിയാമോ ? വേഷംകെട്ടുന്ന സമയത്തുമാത്രമേ അവനോട് ഭക്തിയും ആരാധനയും മാലോകർക്കുള്ളൂ. വേഷമഴിയുമ്പോൾ അവൻ പന്തങ്ങളണഞ്ഞ ഇരുട്ടത്തു മറ്റാരും കാണാത്ത , മറ്റാരെയും അറിയിക്കാത്ത ദുരിതപർവ്വത്തിന്റെ ഒരു തെയ്യം ആടുകയാണ്. അതിൽ രൗദ്രതകളും അലർച്ചകളും ആരവങ്ങളും തോരണങ്ങളും ആടയാഭരണങ്ങളും ഒന്നുമില്ല. ജീവിതത്തിന്റെ ദുരിതക്കാവിൽ പച്ചമാംസവും നീറിയൊടുങ്ങുന്ന മനസും കൊണ്ടൊരു തെയ്യം.

അവിടെ ആരവങ്ങൾക്കു പകരം തേങ്ങലുകളാണ്, അവിടെ അലർച്ചകൾക്കു പകരം നിലവിളികളാണ്. എരിയുന്ന തീക്കുണ്ഡം അവന്റെ മനസിലാണ്. അവൻ അതിൽ നിന്നും ഒരായിരം തവണ പൊള്ളലേറ്റു വ്രണപ്പെടുന്നുന്നുണ്ട്. സ്വന്തം കുടുംബത്തെ ആ തീയുടെ പൊള്ളലിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. സ്വയം അവനൊരു ചാവേറായി തീക്കുണ്ഡങ്ങളിൽ തീപ്പൊരി ചിതറിച്ചുകൊണ്ടു ആടുകയാണ്. അവിടെ സമൂഹമാണ് കാണികൾ. അവർക്കു ഭക്തിക്ക് പകരം പരിഹാസമാണ്. നേരത്തെ തൊഴുത കൈകൾ കൊണ്ട് അവർ ഇപ്പോൾ പുച്ഛങ്ങളുടെയും പരിഹാസങ്ങളുടെയും ആംഗ്യമുദ്രകളിൽ അട്ടഹസിക്കുകയാണ്. അതെ.. ഇതും തെയ്യമാണ്.

ശരിക്കും ഒരു തെയ്യം കലാകാരൻ ദുഃഖം ഉള്ളിലൊതുക്കി ചിരിക്കുന്ന ഒരു ജോക്കറായി ഇവിടെ പരിവർത്തനം ചെയ്യപ്പെടുമ്പോൾ ആരെയാണ് നാം പഴിചാരേണ്ടത് ? നിവേദ്യങ്ങളും ആരാധനകളും അർച്ചനകളും വഴിപാടുകളും നടത്തി സുഖിപ്പിച്ചിട്ടു ഒരുവിൽ ഇരുളത്തു ക്ഷേത്രകാരാഗൃഹത്തിൽ മൗനവിലാപങ്ങൾ നടത്തുന്ന കൽ ദൈവങ്ങളുടെ നാട്ടിൽ തെയ്യം കലാകാരന്റെ ദൈവികത മേല്പറഞ്ഞപോലെ ക്ഷണപ്രഭാചഞ്ചലം മാത്രമാണ്.

സർക്കാരിനോ ധനകാര്യ സ്ഥാപനങ്ങൾക്കോ സമൂഹത്തിനോ ഇത്തരം കലാകാരന്മാരുടെ അവശതകൾക്കു പരിഹാരം കാണാൻ കഴിയുന്നില്ല. കലാകാരൻമാർ വീടുകളിലെ മാരിക്കളങ്ങളിൽ ആടിയുറഞ്ഞു വീഴുകയാണ്. ജപ്തി നോട്ടീസ് പതിച്ച അവന്റെ ഗൃഹക്ഷേത്രനടകൾ അടയുകയാണ് . ഇനിയൊരു ഉത്സവമോ കൊടിയേറ്റമോ ഇല്ലാതെ സർവ്വം ശാന്തമാകുകയാണ്. കാണികൾ അവന്റെ നിത്യമായ ശാന്തരസം കണ്ടു പിരിയുകയാണ് .എല്ലാരും മറക്കുകയാണ്.

ഷമ്മി പ്രഭാകർ എന്ന കലാകാരന്റെ പ്രകടനം മനോഹരമാണ്. അദ്ദേഹം തന്റെ ദുരിതങ്ങളെ പോലും തെയ്യത്തിന്റെ ഭാവങ്ങളിൽ പുറന്തള്ളുന്നുണ്ട് . നീറിപ്പുകയുന്ന ചങ്കിൽ നിന്നും നാട്യരസങ്ങളുടെ കൈപിടിച്ച് എന്തിയേന്തി എങ്കിലും വീഴുന്നതുവരെ മുന്നോട്ടു നടക്കുകയാണ്….

സംവിധായകൻ രാജീവ് അഴിയൂർ ബൂലോകം ടീവിയോട് സംസാരിക്കുന്നു > ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”Rajeev Azhiyoor” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/11/marifinal.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

DOP & Director : Rajeev Azhiyoor
Lyrics & Script: Sunil Eleri
Music: Shammy Prabhakar
Editing: Latheesh Palayad
Producer: Shammi Prabhakar
Cast: Shammi Prabhakar, Jayashankar, Sona Savan, Samootti

 

Leave a Reply
You May Also Like

‘ചാള്‍സ് എന്‍റര്‍പ്രൈസസ്’ വീഡിയോ ഗാനം

‘ചാള്‍സ് എന്‍റര്‍പ്രൈസസ്’ വീഡിയോ ഗാനം നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ്…

ഇളയനിലാ… പൊഴുകിറതേ… ഗാനം എവർഗ്രീൻ ആയെങ്കിലും അഭിനയിച്ച നടൻ വിസ്മൃതിയിലാണ്

Bineesh K Achuthan  ഇളയനിലാ …… പൊഴുകിറതേ ….. ഇദയം വരൈ …..നനകിറതേ ….. നാല്…

‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ

കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ ആസിഫ് അലിയുടെ നായികയായി എത്തി മലയാളികളുടെ പ്രിയ താരം ആയി മാറിയ…

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞുനിന്ന മജിസ്‌ട്രേറ്റ്

Aju Rahim ‘തും പുല്ലിംഗ കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി रहे हाे എന്ന് ചേർക്കണം’ എന്ന്…