ഇനി മാരിയോയുടെ കഥ നമുക്ക് പറയാം…

381

Untitled-1

‘സൂപ്പര്‍ മാരിയോ’ എന്നാ വീഡിയോ ഗെയിം കളിച്ചിട്ടില്ലാത്ത എത്ര പേരുണ്ട്??? ആരും കാണില്ല..!!! ഒരിക്കലെങ്കിലും ആ പച്ച പൈപ്പുകള്‍ ചാടി കടക്കാത്ത, ചുവന്ന കേക്കുകള്‍ തിന്നാത്ത, സൂര്യകാന്തി പൂവ് കാണാത്ത എത്രപ്പേര്‍ കാണും??? അത്രയ്ക്ക് ആവേശവും സുന്ദരവുമായിരുന്നു ആ കളി.

നിന്‍ടെന്‍ഡോ കമ്പനിയാണ് മാരിയോ ഗെയിമിന്റെ സൃഷ്ട്ടാക്കള്‍. ഇപ്പോള്‍ നിന്‍ടെന്‍ഡോ വിപ്ലാവകരമായ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ്, ഇനി മുതല്‍ മരിയോ ഗെയിമില്‍ ലെവലുകള്‍ നമ്മള്‍ ഉണ്ടാക്കും,നമ്മുടെ ഇഷ്ടത്തിനും സൗകര്യത്തിനും ലെവലുകള്‍ ഉണ്ടാക്കി നമ്മുക്ക് അത് കളിക്കാന്‍ സാധിക്കും.

‘മാരിയോ മേക്കര്‍’ എന്ന പേരില്‍ പുറത്തിറങ്ങുന്ന പുതിയ ഗെയിമിലാണ് ഈ പുതിയ പരീക്ഷണം നിന്‌ടെന്‍ഡോ നടത്താന്‍ പോകുന്നത്. ഒരു കാലത്തെ ഹിറ്റ് താരമായിരുന്ന മാരിയോയെ വീണ്ടും അങ്കത്തട്ടില്‍ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നു വ്യക്തം.