കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ” ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.

മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച വിദ്യാസഗറാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. കോക്കേഴ്സ് നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘സമ്മർ ഇൻ ബത്ലഹേ’മിലെ ഏറെ ജനശ്രദ്ധ നേടിയ ‘മാരിവില്ലിൻ ഗോപുരങ്ങൾ…’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിൻ്റെ പേരായി ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും തുടക്കം മുതലേ ശ്രദ്ദേയമാണ്. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന പ്രമോദ് മോഹൻ തന്നെയാണ് ഈ ചിത്രത്തിന്റെ കൊ-ഡയറക്ടറും.
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവ കവികളിൽ ശ്രദ്ധേയനായ വിനായക് ശശികുമാറിന്റെതാണ് വരികൾ.

ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ് & പ്രശാന്ത് പി മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്,എസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

You May Also Like

രണ്ടാം സ്ഥാനം നേടിയ ബ്ളാക് മാർക്ക് ഒരു ‘ചെറിയ’ സിനിമയല്ല

മുരളീഗീതം പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഹുൽ നായർ നിർമ്മിച്ചു ഗോകുൽ അമ്പാട്ട് സംവിധാനം ചെയ്ത ഷോർട്ട് മൂവിയായ…

ഒരു സിനിമയുടെ സൂപ്പർ ഫിനിഷിങ്ങിന് സീനിയർ താരങ്ങൾ എത്ര ഗുണം ചെയ്യും എന്നത് ഈ സിനിമ കണ്ട് തന്നെ മനസ്സിലാക്കണം, കുറിപ്പ്

ഒരു സിനിമയുടെ സൂപ്പർ ഫിനിഷിങ്ങിന് സീനിയർ താരങ്ങൾ എത്ര ഗുണം ചെയ്യും എന്നത് ഈ സിനിമ…

ആ ഗ്രാമത്തിലുള്ള ഭൂരിപക്ഷം മനുഷ്യരും അവരവരുടേതായ കാരണം കൊണ്ട് വേട്ടക്കാർ കൂടിയാണ്, ഒപ്പം അവരൊക്കെ ലൂക്കിന്റെ ഇരകളുമാണ്..

Latheef Mehafil ഒരു മാധ്യമ പ്രവർത്തകൻ പ്രൊമോഷൻ പ്രസ്സ് മീറ്റിനിടയിൽ മമ്മൂട്ടിയോട് റോഷാക്ക് എന്ന സിനിമ…

പഴയ കാല ‘ശൈലി’ സിനിമകൾക്കായി ‘കടുവാ’നന്തരം മുറവിളി ഉയരുന്നിടത്ത്‌ തന്നെയാണ്‌ തല്ലുമാല തിയറ്റർ പടമാകുന്നത്‌

കാഴ്‌ചയുടെ ഉന്മാദ പെരുക്കം Nidhin Nath മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ ഒന്ന്‌ കൂടി റീഡിസൈൻ…