ഭാര്യയുടെ ഉറക്കം സുഖകരമാക്കാൻ ഭർത്താവ് സക്കര്‍ബര്‍ഗിന്റെ സൂത്രവിദ്യ

അറിവ് തേടുന്ന പാവം പ്രവാസി

മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഒരിക്കൽ ഒരു കണ്ടു പിടിത്തം പങ്കുവെച്ചിരുന്നു. സത്യത്തില്‍ ഈ കണ്ടുപിടുത്തത്തിന് സോഷ്യല്‍മീഡിയയുമായി യാതൊരു ബന്ധവുമില്ല. ഭാര്യയുടെ ഉറക്കം കൂടുതല്‍ സുഗമമാക്കാനായി നിര്‍മിച്ച ‘ഉറക്കയറ’ (Sleep box)യുടെ ചിത്രമാണ് സക്കര്‍ബര്‍ഗ് പുറത്തുവിട്ടത്. രാവിലെ ആറ് മുതല്‍ ഏഴ് വരെയുള്ള സമയത്ത് ചെറു വെളിച്ചം പുറപ്പെടുവിക്കുമെന്നതാണ് ഉറക്കയറയുടെ പ്രധാന പ്രത്യേകത. തന്റെ ഭാര്യ ഡോ. പ്രിസ്സില ചാന്‍ ആണ് ഈ കണ്ടുപിടുത്തത്തിന് പ്രചോദനമായതെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. രണ്ട് മക്കള്‍ കൂടി എത്തിയതോടെ പലപ്പോഴും പ്രിസ്സിലയുടെ ഉറക്കമാണ് തടസ്സപ്പെട്ടതെന്ന് സക്കര്‍ബര്‍ഗ് കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

‘പ്രിസ്സില രാത്രി പലപ്പോഴും ഞെട്ടിയുണര്‍ന്ന് മക്കള്‍ ഉണരാറായോ എന്ന് നോക്കുക പതിവാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ തടസ്സപ്പെട്ട ഉറക്കം അതേപോലെ തുടരാന്‍ സാധിക്കാറുമില്ല. ഈ ശീലം പ്രിസ്സിലയുടെ ഉറക്കത്തെ തന്നെ കാര്യമായി ബാധിച്ചു തുടങ്ങി’ അതാണ് തന്റെ കണ്ടുപിടുത്തത്തിന് പ്രധാന പ്രചോദനമായതെന്നും സക്കര്‍ബര്‍ഗ് പറയുന്നു.ഈ ഉറക്കയറയുടെ പ്രധാന പ്രത്യേകത ഉറക്കമുണരേണ്ട സമയമാകുമ്പോള്‍ ചെറുവെളിച്ചം പുറപ്പെടുവിക്കുമെന്നതാണ്. രാവിലെ ആറ് മുതല്‍ ഏഴ് മണിവരെയുള്ള സമയത്താണ് ഉറക്കയറ വെളിച്ചം പുറപ്പെടുവിക്കുന്നത്. ചെറുവെളിച്ചമായതിനാല്‍ ഗാഢ നിദ്രയിലാണെങ്കില്‍ തടസ്സപ്പെടുകയുമില്ല.

സമയത്തെക്കുറിച്ചുള്ള വേവലാതിയില്ലാതെ ഉറങ്ങുകയും ചെയ്യാം. താന്‍ പ്രതീക്ഷിച്ചതിലേറെ ഉറക്കയറ വിജയിച്ചെന്നും പ്രിസ്സിലയുടെ ഉറക്കത്തെ ഇത് സഹായിക്കുന്നുണ്ടെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ‘ജീവിതപങ്കാളിയെ കൂടുതല്‍ നല്ല ഉറക്കത്തിന് സഹായിക്കുന്ന ഉപകരണം കണ്ടുപിടിക്കുകയെന്നത് ഒരു എൻജിനീയറെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യമല്ലേ. അതുവഴി എന്റെ സ്‌നേഹവും, കരുതലും കൂടുതല്‍ പ്രകടിപ്പിക്കാനായെന്നാണ് പ്രതീക്ഷ’ എന്നും സക്കർബർഗ് പറഞ്ഞു. നിരവധി പേര്‍ സക്കര്‍ബര്‍ഗിന്റെ സ്‌നേഹ എൻജിനീയറിങ്ങിന് പിന്തുണയുമായി പോസ്റ്റിന് താഴെ കമന്റും ലൈക്കുമായി എത്തിയിട്ടുണ്ട്. തന്റെ കണ്ടുപിടുത്തം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചതില്‍ പിന്നെ നിരവധി പേരാണ് സമാനമായ ഉറക്കയറയെന്ന ആവശ്യമായി എത്തിയതെന്നും സക്കര്‍ബര്‍ഗ് പറയുന്നു. ഏതെങ്കിലും സംരംഭകന്‍ ഇത്തരം ഉറക്കയറ നിര്‍മിക്കാന്‍ തയ്യാറാണെങ്കില്‍ സഹായിക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു.

Leave a Reply
You May Also Like

പ്രേക്ഷകർ ഓർത്തിരിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന് വാശിയുണ്ടായിരുന്നൊരു നടൻ

Sanal Kumar Padmanabhan മമ്മൂട്ടിയും ജഗതിയും അവിസ്മരണീയം ആക്കിയ കോട്ടയം കുഞ്ഞച്ചനിലെ “ജോഷി ചതിച്ചാശാനേ “എന്നുള്ള…

ലോട്ടറിയടിച്ച പണം തീർന്നുകിട്ടാൻ വേശ്യയെ വാടകയ്‌ക്കെടുക്കുന്ന നായകൻ

How Much Do You Love Me? (Combien tu m’aimes ?) 2005/French Vino…

നല്ലൊരു നടനായി തീരണം എന്ന ആഗ്രഹവുമായെത്തി ബിഗ്രേഡ് ഫിലിം റീലുകളിൽ കുരുങ്ങിപ്പോയ നൗഷാദ്

നല്ലൊരു നടൻ ആയി തീരണം എന്ന അതിയായ ആഗ്രഹം മൂലം റേഡിയോ മെക്കാനിക്കിന്റെ ജോലി ഉപേക്ഷിച്ചു…

മാറാൻ മറന്ന ജോൺസൺ

ജോൺസൺന്റെ പാട്ടുകളെ ഏറ്റവും വന്യമായ ഭാവനയിൽപ്പോലും മോശമെന്നു വിശേഷിപ്പിക്കുക സാധ്യമല്ല. ഒരു ശരാശരി ഗാനമാണെങ്കിൽപ്പോലും കുറഞ്ഞൊരു നിലവാരം അതിനു തീർച്ചയായും അവകാശപ്പെടാനുണ്ടാകും. പക്ഷെ ഏകദേശം രണ്ടു പതിറ്റാണ്ടുകൾ മലയാളസിനിമാസംഗീതത്തിൽ നിറഞ്ഞു നിന്ന ഒരു സംഗീതജ്ഞൻ അത്തരം ഗാനങ്ങളുടെ പേരിലാണോ അറിയപ്പെടേണ്ടത്?