മാര്‍ക്കെറ്റ് ക്ലോസിംഗ്..!
“മാര്‍ക്കെറ്റ് ഈസ് ക്രാഷിങ്ങ് ഡൌണ്‍..”
“യാ റബ്ബില്‍ ആലമീന്‍..”
ചിലര്‍ ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റു. നിര്‍ന്നിമേഷരായി നോക്കില്ക്കേ വലിയമോണിറ്ററിലെ ചലനങ്ങളില്‍ അവര്‍ മുങ്ങിപ്പോയി.
168 total views, 1 views today

“അസ്തഗഫിറുള്ളാ…”
എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട്, കറുത്ത താടി തടവി സ്ക്രീനിലേക്ക് അയാള്‍ ഉറ്റുനോക്കി . ചുവന്ന ക്യാന്‍ഡില്‍ സ്റ്റിക്ക് ചാര്‍ട്ട് താഴേക്ക് കുതിക്കുന്നു. ഇതിനൊരവസാനമില്ലേ..! ദുബായ് സ്റ്റോക് ഇടിയുമെന്ന് മിസ്റ്റര്‍ ജമാല്‍ ബിന്‍ റഹ്മാന് അല്‍ നോയീമി കരുതിയില്ലാ.പ്രത്യേകിച്ചും റെസഷന്‍ ഒക്കെ മാറിവരുന്ന ഈ സാഹചര്യത്തില്‍. ഇത്രേം ഇടിയുമെന്ന് ഒട്ടും കരുതിയുമില്ല..പക്ഷേ മാര്‍ക്കെറ്റ് ഇടിഞ്ഞു പൊളിഞ്ഞു.അംലാക്കും എമ്മാറും ഡിഐബിയും എല്ലാം ഇടിഞ്ഞു പാളിസായി. സ്വര്‍ണ്ണവും താഴേക്കുതന്നെ, ഒപ്പം യൂറോയും, ബ്രിറ്റീഷ് പൌണ്ടും. എല്ലാം നഷ്ടപ്പെട്ട് തല താങ്ങിയിരിക്കുന്നവര് ഏറെ.
“മാര്‍ക്കെറ്റ് ഈസ് ക്രാഷിങ്ങ് ഡൌണ്‍..”
“യാ റബ്ബില്‍ ആലമീന്‍..”
ചിലര്‍ ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റു. നിര്‍ന്നിമേഷരായി നോക്കില്ക്കേ വലിയമോണിറ്ററിലെ ചലനങ്ങളില്‍ അവര്‍ മുങ്ങിപ്പോയി.
അവിടെയും ഇവിടെയും ആള്ക്കാര് ഉറക്കെ ശബ്ദം വെയ്ക്കുന്നു. ദുബായ് വേള്‍ഡിന്റെ ഈ ചതി ഭയങ്കരമായിപ്പോയി. 59 ബില്യന്‍ ഡോളറിന്റെ ബാധ്യത അടച്ചു തീര്‍ക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് വായ്പാ ദാതാക്കളോട് ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദുബായ് വേള്‍ഡ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയാണ് വിപണികളില്‍ ചലനം സൃഷ്ടിച്ചത്. ദുബായ് വേള്‍ഡിന്റെ കടബാധ്യതകള്‍ ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം തുടരുന്നുവെന്ന തോന്നല്‍ ഓഹരിയുടമകളില്‍ ഉണ്ടാക്കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കൈയ്യില്‍ ഇരുന്ന തസ്ബി വേഗത്തില്‍ എണ്ണിത്തീര്‍ക്കാന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും, അതൊരിക്കലും കഴിയില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്. ഇനി എന്താ ചെയ്യുക , ഇതൊക്കെ ഹോള്‍ഡ് ചെയ്താല്‍ എന്താ പ്രയോജനം..?
“ഹൌ ആര് യു..?”
ഇടക്ക് ചോദിച്ച ആളോട് “അല്‍ഹംദുലില്ലാ” എന്നു പറയുന്നതിനിടയില്‍ അയാള്‍ വിയര്‍ത്ത കൈ ഒന്നു കൂട്ടിത്തിരുമ്മി, പിന്നെ ടിഷ്യു എടുത്ത് തുടച്ചു.
ചില ബ്രോക്കറന്മാര്‍ ചിരിച്ച് ഉറക്കെ വര്‍ത്തമാനം പറയുന്നു. നഷ്ടം വരുമ്പോള്‍ കിട്ടുന്ന “നെറ്റ് മാര്‍ജിന്‍“ ആവാം, കൂടാതെ കമ്മീഷനും. മാര്‍ക്കെറ്റ് താഴെ വന്നു, ഇപ്പോള്‍ ഇന്‍ വെസ്റ്റ് ചെയ്യാന്‍ ലോജിക്കലായി പറയാമെന്നും കരുതിക്കോളൂ. മാര്‍ക്കെറ്റില്‍ കൂടുതല്‍ ചലനങ്ങളുണ്ടെങ്കില്‍ കൂടുതല്‍ ട്രേഡിങ്ങും കൂടുതല്‍ കമ്മീഷനും കിട്ടും. അതൊക്കെ ആവാം ചിരിക്ക് കാരണം. എന്തായാലും സമാധാനമായി എന്നു കരുതി ലാപ്ടോപ്പ് പൂട്ടിക്കെട്ടി അയാള്‍ പുറത്തേക്കിറങ്ങി.
പ്രാഡോയുടെ ഗിയര്‍ ഡിയിലേക്ക് ഇട്ട് ആക്സിലേറ്ററില്‍ ചവിട്ടി. വണ്ടി ഞരങ്ങി ഒച്ചയോട്കൂടി മുന്നോട്ട് നീങ്ങി. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ അരക്കുപ്പി വെള്ളം അയാള്‍ അകത്താക്കി. ആകെ ഒരു പരവേശം. എന്താ ചെയ്കാ..? ആരോടാ പറയ്കാ..? എത്ര മില്ല്യന്‍ ആണ് പൊടിഞ്ഞത്.ഇതൊക്കെ ഒന്നിറക്കിവെക്കാന്‍ ആരാ..?
വഴിയരികില്‍ വണ്ടിക്ക് കൈകാണിച്ചുകൊണ്ട് ഒരു ഒരു സ്ത്രീ, സൈഡ് പാര്‍ക്കിംഗിലേക്ക് വണ്ടി ഒതുക്കി. ഡോര്റതുറന്ന് കയറിയ അവളെ ഒറ്റനോട്ടത്തില്‍ അയാള്‍ക്ക് മനസ്സിലായി.
“ലീമ..സലാമലൈക്കും..കൈഫ് ഹാലക് ഇന്തി..?” (ലീമാ.. സലാം, എന്താ സുഖമാണോ..?)
“അല്ലാഖൈര്..”
പരസ്പരം നോക്കിച്ചിരിച്ച്, അയാള്‍, അവസാനം അവളെ കണ്ടത് എവിടെയാണെന്ന് ഓര്‍മ്മിച്ചെടുത്തു. പിന്നെ അവളുടെ കൈകളില്‍ തലോടി സ്നേഹം പ്രകടിപ്പിച്ചു.
അവളെന്തെല്ലാമോ സംസാരിക്കുന്നു. ഓരോ വാക്കുകളും മുകളിലേക്കും താഴേക്കും മാര്‍ക്കെറ്റ് ചലിക്കുന്നതുപോലെ. വിജനമായ സ്ഥലത്ത് പാര്‍ക്കിംഗില്‍ വണ്ടി നിര്‍ത്തി രണ്ടുപേരും പിന്സീറ്റിലെത്തി. അയാളുടെ മനസ്സില്‍ ഗ്രാഫുകള്‍ ചലിക്കുന്നതോടൊപ്പം, അവള് പിടപ്പോടെ അയാളെ അമര്‍ത്തിപ്പിടിച്ചു. പിടച്ചിലിന്റെ അവസാനം അവള് അയാളുടെ ഭാരമുള്ള ശരീരം തള്ളിമാറ്റി.
ടിഷ്യൂ വലിച്ചെടുത്ത് അവള്‍ക്ക് നല്കി അയാള്‍ ഡ്രൈവിങ്ങ് സീറ്റിലേക്ക് കടന്നിരുന്നു, പുതിയ ഇന്‍വെസ്റ്റ്മെന്റുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അക്സിലേറ്ററില്‍ കാല് അമര്‍ത്തി.
“അന്തെ ഷൂ സവൈദ് മാഅക്..?“ ലീമ ഉറക്കെ മുരണ്ടു…
(നീയെന്താണ് എന്നോട് ചെയ്തത്..)
മാര്‍ക്കെറ്റ് എന്നെ ചെയ്തത് ഞാന്‍ നിന്നെ ചെയ്തു എന്ന് പറയാന്‍ അയാള്‍ കൊതിച്ചു…!
ഒന്നും പറയാതെ ആക്സിലേറ്ററില്‍ അമര്‍ത്തിച്ചവിട്ടി. അപ്പോള്‍ വണ്ടിയുടെ താളം മാര്‍ക്കെറ്റ് ക്ലോസിങ്ങ് ബെല്ലാണെന്ന് തന്നെ അയാള്‍ക്ക് തോന്നി..!
169 total views, 2 views today
