ബന്ധുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ പാരമ്പര്യ രോഗങ്ങളെ ക്ഷണിച്ചു വരുത്തും !

0
649

new

ബ്രിട്ടനില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിനി നുഹ അല്‍ റയീസാണ് ജനിത രോഗ ചികില്‍സയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ഇത്തരം ജനിതക മാറ്റങ്ങള്‍ പേശീ ബലക്ഷയത്തിനും അവയവങ്ങളുടെ ശക്തിക്കുറവിനും ചിലപ്പോള്‍ സമ്പൂര്‍ണ തളര്‍വാതത്തിനും കാരണമാവുമെന്നാണ് കണ്ടെത്തല്‍.

ജനിതക വൈകല്യം മൂലം ഉണ്ടാകുന്ന ഇത്തരം രോഗങ്ങളെ വൈദ്യശാസ്ത്രത്തില്‍ പാരമ്പര്യ തളര്‍വാതം എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ഇതിനു കാരണം അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹമാണ് എന്നും പഠനത്തില്‍ പറയുന്നു.

ബന്ധുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍നടക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്നും ഇവര്‍ക്കിടയില്‍ ബോധവത്ക്കരണം നിര്‍ബന്ധമാണെന്നും സൗദി സ്വദേശി കൂടിനിയായ നുഹ പറഞ്ഞു. ഇവിടെ 70 ശതമാനം പാരമ്പര്യ രോഗങ്ങള്‍ക്കും കാരണം അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹമാണ് എന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു.