fbpx
Connect with us

വൈവാഹികം – ജുവൈരിയ സലാം

തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ ചെറുപ്പക്കാരാ. തങ്കളെന്തേ അതിസുന്ദരികളായ അവിവാഹിതരെ തന്നെ വേണമെന്ന് ശഠിച്ചത്?

 113 total views

Published

on

ഓഫീസിലെ തിരക്കുകളില്‍ നിന്നും വീട്ടിലെത്തിയ സേതുവിന്റെ അടുത്തു ഒരു കപ്പ് കട്ടന്‍ കാപ്പിയുടെ കൂടെ ഒരു കൊട്ട കത്തുകളുമായാണ് അമ്മ വന്നത്. നീണ്ട ഇടതൂര്‍ന്ന മുടിയില്‍ തുളസിക്കതിര്‍ ചൂടി മുണ്ടും നേര്യതും ധരിച്ച് ഒരു കുലീനയുടെ പ്രൌഢിയോടെ തന്നെ വളര്‍ത്തിയ പഴയ അമ്മയുടെ രൂപമായിരുന്നു സേതുവിന്റെ മനസ്സില്‍. അവരാകെ മാറിയിരിക്കുന്നു.കടുത്ത നിറത്തിലുള്ള സില്‍ക്ക് സാരി .ചായം പൂശിയ മുഖം. പെര്‍ഫ്യുമുകളുടെ കടുത്ത പരിമളം.വാര്‍ദ്ധക്യത്തെ തടവിലിടാനുള്ള ഈ ശ്രമം സേതുവില്‍ പരിഹാസ്യതയാണുണര്‍ത്തിയത്. നഗരജീവിതത്തെ പല വര്‍ണ്ണങ്ങളില്‍ പൊലിപ്പിച്ചു കാട്ടിയ ഗീതേച്ചിയാണോ പാടത്തിന്റെയും തോടിന്റെയും കരയിലുള്ള നാട്ടിലെ കൊച്ചുവീടുപേക്ഷിച്ച് നഗര ജീവിതത്തിലേക്ക് ചേക്കേറാന്‍ അമ്മയെ പ്രേരിപ്പിച്ചത്! തന്റെ അഭിപ്രായങ്ങള്‍ വിപരീതഫലം ചെയ്യുമെന്ന് സംശയിച്ചായിരിക്കും അച്ഛന്‍ എതിര്‍ക്കാതിരുന്നത്. കളിച്ചുവളര്‍ന്ന നാടും പൊന്നു വിളയിക്കുന്ന മണ്ണും ഉപേക്ഷിച്ച് വരാന്‍ അച്ഛന് ഒട്ടും താല്പര്യമില്ലായിരുന്നു എന്ന് വന്നനാളുകളില്‍ അദ്ദേഹത്തിന്റെ മ്ലാനമായ മുഖം സൂചിപ്പിച്ചിരുന്നു.അമ്മയുടെ തിരുമാനങ്ങള്‍ക്ക് ന്യായമോ അന്യായമോ എന്ന് നോക്കാതെ അച്ഛന്‍ വഴങ്ങിക്കൊടുത്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ് വഴിവച്ചത്. ആര്‍ഭാടങ്ങള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രകടിപ്പിക്കുന്നത് അമ്മക്ക് ഹരമായിരുന്നു.

വടക്ക് വശത്തുകൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നീര്‍ച്ചോലയുടെ
മര്‍മ്മരവും ഉറക്കമുണരുമ്പോള്‍ തന്നെ ചെമ്പകപൂവിന്റെ നറുമണം തരുന്ന ചുറ്റുപാടും,തറവാട് ഒരു വേദനയായി സേതുവില്‍ നഷ്ടബോധം നിറച്ചു. കാപ്പി കുടിച്ചു തീര്‍ത്ത് അയാള്‍ കത്തുകള്‍ ശ്രദ്ധിച്ചു .തനിക്കായി പ്രമുഖപത്രത്തില്‍ വിവാഹ പരസ്യം കൊടുത്തിരിക്കുകയാണ് അമ്മ.അതിന്റെ മറുപടികളാണിവ.

പ്രതീക്ഷാപൂര്‍വ്വം ആര്‍ഭാടത്തോടെ ഒരു വിവാഹം നടന്നതാണ്. അമ്മയുമായുള്ള അഭിപ്രായവ്യത്യാസമാകാം രണ്ടു മാസത്തെ ദാമ്പത്യബന്ധത്തിന് വിരാമമിട്ട് താന്‍ നല്‍കിയ സ്നേഹത്തെ പുറംകാല് കൊണ്ട് തട്ടി ബന്ധം വേര്‍പ്പെടുത്തിപ്പോകാന്‍ ആ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. മൂന്നുമാസം തികയുന്നതിന് മുമ്പ് മറ്റൊരു വിവാഹത്തിലേക്ക് കാലെടുത്തുവെയ്ക്കാന്‍ സേതു മാനസികമായി തയ്യാറായിരുന്നില്ല. അമ്മയെടുക്കുന്ന തീരുമാനങ്ങള്‍ ശരിയോ തെറ്റോഎന്നു നോക്കാതെ അനുസരിച്ചാണ് ശീലം. സേതുവിന് ആത്മനിന്ദയും ഈര്‍ഷ്യയും തോന്നി.
അമ്മയുടെ താല്പര്യത്തിനുവേണ്ടി മാത്രം സേതു കത്തുകള്‍ വായിച്ചു തുടങ്ങി. സ്ട്രൈറ്റ്നിഗ് ചെയ്ത മുടിയും കടുത്ത നിറത്തിലുള്ള ചുണ്ടുകളില്‍ ഒട്ടിച്ചുവച്ച റെഡിമേഡ് പുഞ്ചിരിയുമായി സ്വയം സുന്ദരിയാണെന്ന് പ്രഖ്യാപിക്കുന്ന ഫോട്ടോകള്‍ അടങ്ങിയ ഇംഗ്ലീഷിലുള്ള എഴുത്തുകളായിരുന്നു കൂടുതലും.ഇംഗ്ലീഷിലായിരിക്കാം അമ്മ പരസ്യം ചെയ്തത് ഒരു കത്തുമാത്രം വടിവൊത്ത അക്ഷരത്തില്‍ നല്ല മലയാളത്തില്‍.
അമ്മ മുറിവിട്ട് പോയപ്പോള്‍ സേതു ആ കത്തു ചികഞ്ഞെടുത്ത് വായിക്കാന്‍ തുടങ്ങി.

“വിവാഹമോചിതന് “ എന്നാണ് അഭിസംബോധന .തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ യുവാവ്, ഇരുപത്തിയെട്ട് വയസ്സ്, സാമാന്യ സൌന്ദര്യം, ഉയര്‍ന്ന ശംബളം പറ്റുന്ന ജോലി, സുന്ദരികളും, വിദ്യാസമ്പന്നരുമായ സാമ്പത്തിക ഭദ്രതയുള്ള അവിവാഹിതകളായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു എന്ന് നിങ്ങള്‍ കൊടുത്ത ഇംഗ്ലീഷ് പരസ്യത്തിന്റെ വിവര്‍ത്തനമാണിത്. എന്റെ ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കണമെന്ന് ആദ്യം തന്നെ അപേക്ഷിക്കട്ടെ.

മനോഹരമായ ഒരു ഭാഷ നമ്മുടെ സ്വന്തമായി ഉള്ളപ്പോള്‍ സായിപ്പിന്റെ ഭാഷയെ എന്തിനാണാശ്രയിച്ചത്? ഇംഗ്ലീഷ് ഭാഷയെ തള്ളിപ്പറഞ്ഞതല്ല.കേരളത്തില്‍ ജനിച്ചുവളര്‍ന്ന് ഇവിടെത്തന്നെ സ്ഥിരതാമസമാക്കിയ അങ്ങയെപ്പോലുള്ളവര്‍ പെറ്റമ്മയെപോലെ കാണേണ്ട മലയാളത്തെ മറന്നതെന്തേ?

Advertisementതന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ ചെറുപ്പക്കാരാ. തങ്കളെന്തേ അതിസുന്ദരികളായ അവിവാഹിതരെ തന്നെ വേണമെന്ന് ശഠിച്ചത്? സാമാന്യസൌന്ദര്യമുള്ള നിങ്ങള്‍ അതിസുന്ദരിയെ ആഗ്രഹിക്കുന്നുവെങ്കില്‍സുന്ദരിക്കും കാണില്ലേ അതിസുന്ദരനായ ഭര്‍ത്താവിനെ സ്വന്തമാക്കാണമെന്ന അഭിവാഞ്ച?

ഉയര്‍ന്ന ശമ്പളം പറ്റുന്ന താങ്കളും സ്ത്രീധനമെന്ന വിനാശധനം ആഗ്രഹിക്കുന്നതുകൊണ്ടാണോ പരസ്യവാചകത്തില്‍ സാമ്പത്തികഭദ്രത എടുത്തുപറഞ്ഞത്?

തന്റെഭാര്യയെ മാന്യമായിപ്പോറ്റാനുള്ള ചുറ്റുപാട് ഉയര്‍ന്നശമ്പളം പറ്റുന്ന താങ്കള്‍ക്കില്ലേ?

എന്റെ പേര് ഷൈനി.പത്രവായനക്കിടയില്‍ താങ്കള്‍ കൊടുത്ത പരസ്യം കാണാനിടയായി. ചുരുങ്ങിയ വാക്കുകളില്‍ എന്റെ ഭുതകാലത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. നിശ്ചയം കഴിഞ്ഞ് ആറു മാസങ്ങള്‍ക്ക് ശേഷമാണെന്റെ വിവാഹം നടന്നത്.ഈ ഇടവേളയില്‍ വരനും ബന്ധുക്കളും സുഖ വിവരങ്ങളന്വേഷികാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. ദാമ്പത്യബന്ധത്തിലേക്ക് വലതുകാലെടുത്തുവെച്ച നാളുകളിലൊരുദിവസം ഒരു കുടുംബവീട്ടില്‍ വിരുന്നിനു പോയി.യോജിച്ച പങ്കാളിയല്ല തനിക്ക് വധുവായി കിട്ടിയത് എന്ന ബന്ധുവായ സ്നേഹിതന്റെ കമന്റിന്റെ പ്രത്യാഘാതമായി ദിവസങ്ങള്‍ക്കകം വിവാഹമോചനം നടന്നു.

Advertisementസ്വന്തമായ അഭിപ്രായങ്ങളും ഉറച്ച തീരുമാനങ്ങളുമെടുക്കാന്‍ സാ‍ധിക്കാത്ത ആദ്യഭര്‍ത്താവില്‍ നിന്നുള്ള വിവാഹമോചനം എന്നെ വേട്ടയാടുന്നില്ല. എങ്കിലും സ്വപ്ന സാമ്രാജ്യത്തിന്റെ ചില്ലുകൊട്ടാരം ദിവസങ്ങള്‍ക്കകം വീണുടഞ്ഞപ്പോള്‍ നിരാശ തോന്നിയിരുന്നു.താങ്കളുടെ പരസ്യം വായിച്ചപ്പോള്‍ പ്രകടമായ പൊരുത്തക്കേടുകളാണ്` എന്നെ ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചത്.

നിറുത്തട്ടേ..ഷൈനി..

കത്തുവായിച്ചു തീര്‍ന്നപ്പോള്‍ സേതുവിന് വല്ലാത്ത ലജ്ജ അനുഭവപ്പെട്ടു. തന്നെയും കുടുംബത്തെയും സ്നേഹിക്കുന്ന ഭാര്യ വേണമെന്ന് മാത്രം ആഗ്രഹിച്ച തനിക്ക് ഒരു പെണ്ണില്‍ നിന്ന് ഇത്രയും വിമര്‍ശനം കിട്ടാന്‍ അര്‍ഹതയുണ്ടോ എന്ന് സേതു ആലോചിച്ചു. എന്നിട്ട് ഇംഗ്ലീഷിലുള്ള എല്ലാ കത്തുകളുമെടുത്ത് അയാള്‍ തലങ്ങും വിലങ്ങും പിച്ചിച്ചീന്തി പിന്നീട് പുറത്തുവരാത്ത ഒരു പുഞ്ചിരിയോടെ, ഒരു നല്ല വെള്ള ഷീറ്റ് പേപ്പറെടുത്ത് പേന തുറന്ന് ഷൈനിക്ക് എഴുതിത്തുടങ്ങി……

 114 total views,  1 views today

AdvertisementAdvertisement
Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement