അറിവ് തേടുന്ന പാവം പ്രവാസി

ചൊവ്വ ഗ്രഹത്തിൽ മനുഷ്യ ജീവിതം ഉണ്ടെങ്കിൽ ഭൂമിയിൽ നിന്നും എന്തൊക്കെ വ്യത്യാസമാവും കാണാൻ സാധിക്കുക?⭐

????✨ചൊവ്വയിൽ വളരെ തണുപ്പാണ് -80 ഡിഗ്രി ആണ് ശരാശരി താപനില. നട്ടുച്ചക്ക് കുറച്ചു നേരത്തേക്ക് മാത്രം ഇത് 70 ഡിഗ്രി വരെ ഉയരും.
✨ കാന്തിക ശക്തി തീരെ കുറവാണ്. അതുകൊണ്ട് ചൊവ്വയ്ക്ക് നേർത്ത അന്തരീക്ഷം ആണ്.ചൊവ്വയുടെ അന്തരീക്ഷം നമ്മെ സൂര്യന്റെയും , മറ്റു കോസ്മിക് റേഡിയേഷനുകളിൽ നിന്നും രക്ഷിക്കുകയില്ല.
✨ചൊവ്വ അന്തരീക്ഷത്തിൽ, കാർബൺ ഡൈ ഓക്‌സൈഡ് ആണ് 95 ശതമാനവും. പിന്നെ ഉള്ളത് നൈട്രജൻ, ആർഗോൺ തുടങ്ങിയവ. മനുഷ്യന് വേണ്ട ഓക്സിജൻ 0 .1% (ഭൂമിയിൽ 21%) മാത്രം!
✨പൊടിക്കാറ്റ് ആണ് മറ്റൊരു പ്രധാന പ്രശ്നം. കാറ്റിന്റെ ശക്തി പൊതുവെ കുറവാണെങ്കിലും, പൊടി വളരെ നേർത്തതും, ഇലൿട്രോസ്റ്റാറ്റിക്കും ആണ്. അത് സോളാർ പാനലിലും , ഗിയറിലും മറ്റും പറ്റിപിടിച്ചു ഇരിക്കും.
✨ചൊവ്വയിലെ മണ്ണ് വിഷമയമാണ്. ക്ലോറിൻ സംയുക്തങ്ങളുടെ അളവ് വളരെ കൂടുതൽ ആണ്.
✨ഭൂമിയുടെ 38 ശതമാനം മാത്രമാണ് ചൊവ്വയുടെ ഗ്രാവിറ്റി. അതുകൊണ്ട്, സ്ഥിരതാമസത്തിൽ പേശികളും , അസ്ഥികളും മറ്റും ചുരുങ്ങി ശരീരഭാരം കുറഞ്ഞേക്കാം.
✨ചൊവ്വയുടെ അന്തരീക്ഷ മർദ്ദം വളരെ കുറവാണ്(ഏകദേശം 0 .1 psi , ഭൂമിയിൽ 14-15 psi). ഇത് വളരെ അപകടകാരി ആണ്. ശരീരത്തിലെ ദ്രാവകങ്ങൾ എല്ലാം ആവി ആയി പോകും. പ്രഷർ സ്യൂട്ട് ഇല്ലാതെ ചൊവ്വയിൽ ജീവിക്കുക അസാധ്യം.
✨ ചൊവ്വയിൽ ഉൽക്ക പതനം കൂടുതൽ ആണ് . നേർത്ത അന്തരീക്ഷം ആയതിനാൽ അവ കത്തി തീരില്ല. ഇരുനൂറോ , അതിൽ കൂടുതലോ ഉൽക്കകൾ ചൊവ്വയിൽ ഓരോ വർഷവും പതിക്കുന്നു.
✨കുറഞ്ഞ അളവിൽ മാത്രമേ സൂര്യപ്രകാശം ചൊവ്വയിൽ കിട്ടു അതും ഭൂമിയുടെ പകുതിയോളം.
✨മനുഷ്യർക്ക് കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും, ‘നിയന്ത്രിത സാഹചര്യങ്ങളിൽ’ ചെടികൾ വളരാൻ സാധ്യത ഉണ്ട് ചൊവ്വയിൽ. അവയിൽ നിന്ന് കിട്ടുന്ന ഭക്ഷ്യ വസ്തുക്കൾ വളരെ പോഷകമൂല്യം ഉള്ളവ ആകാം. കൂടാതെ അവ വേഗം വളരും. ചൊവ്വയിൽ എവിടെ ആണ് എന്നതിന് അനുസരിച്ചു ചിലപ്പോൾ ഫെർട്ടിലൈസർ ഉപയോഗിക്കേണ്ടി വന്നേക്കാം.

**

Leave a Reply
You May Also Like

ഇന്ത്യക്കാർ ഇല്ലാത്ത നാലേ നാല് രാജ്യങ്ങൾ

ഇന്ത്യക്കാർ ഇല്ലാത്ത നാട് ഏതാണ്?⭐ അറിവ് തേടുന്ന പാവം പ്രവാസി ????ലോകത്ത് ചൈന കഴിഞ്ഞാൽ ഏറ്റവും…

ഗൂഗിൾ മാപ്പിൽ ഇല്ലാത്ത ഒരു സ്ഥലം ടൈപ്പ് ചെയ്താൽ എവിടേക്കാണ് പോയിന്റ് ചെയ്യുന്നത് ?

നമ്മള്‍ മൊബൈലിലെ ഏതെങ്കിലും മാപ്പ് സോഫ്റ്റ്‌വെയറില്‍ ഒരു ലൊക്കേഷന്‍ പേര് ടൈപ്പ് ചെയ്തു കൊടുത്താല്‍ , ആ പ്രോഗ്രാം ഉടന്‍ തന്നെ ആ പേരിനു സമമായ കോര്‍ഡി നേറ്റുകള്‍ ഉണ്ടാക്കും .

എങ്ങനെ ആണ് പെർഫ്യൂമു കൾക്കു ധാരാളം ‘വെറൈറ്റി’ സുഗന്ധങ്ങൾ കണ്ടെത്തുന്നത് ?

എങ്ങനെ ആണ് പെർഫ്യൂമു കൾക്കു ധാരാളം ‘വെറൈറ്റി’ സുഗന്ധങ്ങൾ കണ്ടെത്തുന്നത് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന…

സദ്ദാം ഹുസൈന്റെ “ബ്ലഡ് ഖുറാൻ” എന്താണ് ?

Saddam Hussein’s Blood Qur’an Sreekala Prasad സ്വേച്ഛാധിപതികളുടെ ചരിത്രം പരിശോധിച്ചാൽ അവർ അവസാനകാലത്ത് ചില…