മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍; ലൗ ആന്റ് തണ്ടറിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ചിത്രം സംവിധാനം നിർവഹിക്കുന്നത് ടൈക്ക വയ്റ്റിറ്റി . തോറിനെ അവതരിപ്പിക്കുന്നത് ക്രിസ് ഹേംസ്വേര്ത്ത് . ക്രിസ്റ്റിയന്‍ ബെയില്‍ വില്ലനായ ഗോര്‍ ദ ഗോഡ് ബുച്ചറുടെ വേഷത്തിൽ എത്തുന്നു.. ടെസ തോംസണ്‍, ജാമി അലക്സാണ്ടര്‍, റസല്‍ ക്രോ, നതാലി പോര്ട്ട്മാന് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്രിസ്റ്റിയന്‍ ബെയ്ല് ചിത്രത്തിലെത്തുന്നത് അതിഗംഭീര മേക്കോവറിലാണ് .