എത്തുന്നയിടത്തെല്ലാം കനയ്യ കുമാറിനെ കേള്‍ക്കാനും കാണാനും ജനസാഗരമാണെത്തുന്നത്. അവരില്‍ കര്‍ഷകരുണ്ട്.ഇതിനകം അദ്ദേഹം പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ജന്‍ ഗണ്‍ മന്‍ ജാഥയ്ക്ക് ബീഹാറില്‍ തുടക്കം കുറിക്കുകയും ചെയ്തിരിക്കുകയാണ്. ചെറുകിട കച്ചവടക്കാരുണ്ട്. വീട്ടമ്മമാരുണ്ട്. വിദ്യാര്‍ഥികളുണ്ട്. കൂലിപണിക്കാരുണ്ട്. തൊഴിലില്ലാത്തവരുണ്ട്. സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ വലിയ പ്രതീക്ഷകളോടെയാണ് ഈ യുവാവിനെ കേള്‍ക്കാനെത്തുന്നത്. ജനഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രസംഗങ്ങളിലൂടെയും ആസാദി മുദ്രാവാക്യത്തിലൂടെയും ഓരോ വേദിയും ഇളക്കി മറിക്കാന്‍ കനയ്യ കുമാറിനാകുന്നുണ്ട്. ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും ഒരു പോലെ സംവദിക്കാന്‍ കഴിയുന്നയാളാണ് കനയ്യ കുമാര്‍. നാളെയുടെ പ്രതീക്ഷയാണ് ഈ യുവ നേതാവ്. കനയ്യ കുമാറിനെ പോലെയുള്ളവര്‍ ഇനിയും ഉയര്‍ന്നു വരട്ടെ. ഈ നാടിന് അത്തരക്കാരെയാണ് ആവശ്യം.
സഖാവ് കനയ്യ സദസ്സിനോട് ;
കനയ്യ: നിങ്ങളോട് രാജ്യസ്നേഹമുണ്ടോ എന്നവർ ചോദിക്കും. നിങ്ങൾ എന്തു മറുപടി പറയും?
സദസ്സ് : ഉണ്ട്
കനയ്യ: ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടോ എന്നു ചോദിക്കും. എന്താവും മറുപടി?
സദസ്സ്: ഉണ്ട്
കനയ്യ: അടുത്ത ചോദ്യം ഖുർആനിൽ ആണോ ഭരണഘടനയിൽ ആണോ വിശ്വാസം എന്നാണ്. എന്താവും ഉത്തരം.?
സദസ്സ് നിശ്ശബ്ദമായിരിക്കുന്നു.
കനയ്യ: നിങ്ങൾ അവരോട് പറയണം
എന്റെ ഭരണഘടന എനിക്ക് ഖുർആനിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം തരുന്നുണ്ടെന്ന്. എന്റെ വിശ്വാസങ്ങൾ മുറകെ പിടിക്കുവാനുള്ള സ്വാതന്ത്ര്യം തരുന്നുണ്ടെന്ന്.
ആ കനയ്യയെബീഹാറിൽ സി എ എ വിരുദ്ധറാലിക്കിടെ അദ്ദേഹത്തെ ലക്ഷ്യം വെച്ച് ഇന്നലെത്തെയും കൂടി എട്ടാമത്തെ ആക്രമണമാണ് ഹിന്ദു തീവ്രവാദികളിൽ നിന്നും ഈ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. കനയ്യയെ പോലുള്ളവരോട് സ്വാഭാവികമായും കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടവും ശിങ്കിടികളും അസഹിഷ്ണുതയുടെ ഭാഷ തന്നെയാകും പ്രയോഗിക്കുക. കനയ്യകുമാർമാർ, നിത്യവും ഹിന്ദുത്വ തീവ്ര ഭീകരവാദികളുടെ ആക്രമണങ്ങളേറ്റും തളരാതെ അവിടത്തെ ഇവിടത്തെയും വലത് മാധ്യമക്കണ്ണുകളെത്താത്ത ബീഹാറിന്റെ കാവിപ്പാടങ്ങളിലൂടെ മതനിരപേക്ഷ ഇന്ത്യക്ക് വേണ്ടി ഇരകളിലൊന്നായ് മഹാസമരത്തിന്റെ തീഷ്ണതയിൽ കത്തിപ്പടരുകയാണ്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.