ബിഹാറിലെ കനയ്യ കുമാറിന്‍െറ ജൈത്രയാത്രയ്ക്ക് തടയിടാനാണ് ഡല്‍ഹി ഹൈക്കോടതി മടക്കിയ ജെ എന്‍ യു രാജ്യദ്രോഹ മുദ്രാവാക്യക്കേസ് ഇപ്പോള്‍ പൊടി തട്ടിയെടുത്തിരിക്കുന്നത്

0
133

മേരി ലില്ലി
നീല ചായത്തില്‍ വീണു പോയ കുറുക്കന്‍െറ കഥയുണ്ട്. ഒറ്റ നോട്ടത്തില്‍ കാട്ടിലെ മൃഗങ്ങളെല്ലാം അതൊരു പുതിയ ജീവിയാണെന്നു വിശ്വസിച്ചു. പക്ഷേ നിലാവ് ഉദിക്കും വരെയേ നീല കുറുക്കന് പിടിച്ചുനില്‍ക്കാനായുള്ളൂ. രാത്രിയായി. നിലാവ് ഉദിച്ചതോടെ നീലക്കുറുക്കന്‍ അറിയാതെ കൂവി പോയി. അതുപോലെയാണ് അരവിന്ദ് കേജ്രരിവാളിന്‍െറ കാര്യം.

അടുത്തു തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബീഹാറില്‍ എല്ലാ രാഷ്ട്രീയ സമവാക്യങ്ങളെയും അടിമുടി മാറ്റി മറിക്കാന്‍ കെല്പുള്ള തരത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനയ്യ കുമാര്‍ നയിച്ച ജന്‍ ഗണ്‍ മന്‍ ജാഥ മുന്നേറ്റം നടത്തിയത്.
ഒരോ വേദികളിലും ജനസാഗരമായിരുന്നു. കര്‍ഷകരും സാധാരണക്കാരും തൊഴിലാളികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും തൊഴിലില്ലാത്തവരും തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുമുള്ളവര്‍ അക്ഷരാര്‍ഥത്തില്‍ കനയ്യ കുമാറിനെ കേള്‍ക്കാന്‍ ഒഴുകിയെത്തുകയായിരുന്നു.

Image result for kanhaiya kumarസംഘപരിവാറിന്‍െറ ഉറക്കം കെടുത്തിയ പരിപാടിയായിരുന്നു ജന്‍ ഗണ്‍ മന്‍ ജാഥ. അതുകൊണ്ടാണ് ഒന്നിടവിട്ട ദിവസങ്ങളിലെന്ന പോലെ സംഘപരിവാരം കനയ്യയുടെ ജാഥയ്ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്.

ബിഹാറിലെ കനയ്യ കുമാറിന്‍െറ ജൈത്രയാത്രയ്ക്ക് തടയിടാനാണ് ഡല്‍ഹി ഹൈക്കോടതി മടക്കിയ ജെ എന്‍ യു രാജ്യദ്രോഹ മുദ്രാവാക്യക്കേസ് ഇപ്പോള്‍ പൊടി തട്ടിയെടുത്തിരിക്കുന്നത്. സംഘപരിവാരം തങ്ങളുടെ ബി ടീമായ ആപ്പിനെ മുന്‍ നിര്‍ത്തി കളിക്കുന്ന രാഷ്ട്രീയ നാടകമാണിത്. ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കനയ്യ കുമാറിന് തടയിടുക.

സമകാലിക രാഷ്ട്രീയത്തില്‍ കനയ്യ കുമാര്‍ ജനലക്ഷങ്ങളുടെ ആവേശവും പ്രതീക്ഷയുമാണ്. യുവജനതയ്ക്ക് കനയ്യ ജ്വലിക്കുന്ന ഒരു മാതൃകയാണ്. അപ്പുറം നില്‍ക്കുന്ന കേജ്രരിവാളാകട്ടെ മുഖം മൂടി അഴിഞ്ഞു വീണ ഒരു രാഷ്ട്രീയക്കാരനാണ്. ഉള്ളിലൊളിപ്പിച്ച സംഘി മുഖം സമയമായപ്പോള്‍ പുറത്തേക്കു വന്നു എന്നു മാത്രം. ചരിത്രത്തില്‍ ഒറ്റുകാര്‍ക്ക് പല പേരുകളുമുണ്ട്. പക്ഷേ സ്ഥാനം ഒന്നേയുള്ളൂ. കേജ്രരിവാളിന്‍െറയും സ്ഥാനം അതു തന്നെയാണ്.

നിലാവ് വീഴും വരെ അരവിന്ദ് കേജ്രരിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു അസാധാരണ പ്രതിഭാസമാണെന്ന് ജനങ്ങള്‍ കരുതിയിരുന്നു. തുടര്‍ഭരണമെന്ന നിലാവെളിച്ചം ചുറ്റും പടര്‍ന്നപ്പോഴാണ് കേജ്രരിവാളിന്‍െറ ഉള്ളിലെ നീല കുറുക്കന്‍ പുറത്തു ചാടിയത്. സത്യം പറഞ്ഞാല്‍ അരവിന്ദ് കേജ്രരിവാള്‍ നല്ലൊരു നടനാണ്. ഇന്ത്യയില്‍ നിന്നും ഓസ്കാര്‍ നോമിനേഷന് അര്‍ഹതയുള്ള നടന്‍.