fbpx
Connect with us

Featured

അപ്പനെയാണെനിക്കിഷ്ട്ടം­…..

Published

on

‘എന്റ്റെ ചെക്കാ അവളെ ഇങ്ങനെ ഉപദ്രവിക്കാതടാ” അന്നമ്മ ചേട്ടത്തി അലറി. ചേട്ടത്തി വന്നു മത്തായിച്ചനെ(മാത്യു അതാണ്‌ അവന്റ്റെ പേര്) പിടിച്ചു മാറ്റുംപോളെക്കും എന്റ്റെ കണ്ണുകള്‍ കുടു കുടാ ഒഴുകാന്‍ തുടങ്ങിയിരുന്നു.കുനിച്ചു നിര്‍ത്തി മുട്ടുകൈ വച്ച് ഇടിക്കുകയായിരുന്നു ആ പരമ ദുഷ്ട്ടന്‍ എന്നെ..

അവനെ കരാട്ടെ ക്ലാസ്സില്‍ വിടണ്ടാന്നു അന്നമ്മ ചേട്ടത്തി മത്തായിച്ചന്റ്റെ അപ്പനോട് ഒരുപാട് പറഞ്ഞതാ ..അപ്പന്‍ സമ്മതിച്ചില്ല..”ഇവളെ ആരേലും ഉപദ്രവിക്കാന്‍ വന്നാല്‍ അവന്‍ നോക്കികോളും.അതിനാ ഞാന്‍ അവനെ വിടുന്നത് ” എന്നായിരുന്നു അപ്പന്റ്റെ മറുപടി.. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്നാ അവസ്ഥയായിരുന്നു പക്ഷെ. അവന്‍ പുതിയ അടവുകള്‍ പഠിക്കുന്നത് എന്റ്റെ പിടലിക്കായിരുന്നു.. ചേട്ടത്തി വച്ച് കൊടുത്ത പുളപ്പന്‍ അടിയുടെ വേദന തീര്‍ക്കാന്‍ അവന്‍ ഒന്നൂടെ വന്നു എന്റ്റെ കൊങ്ങക്ക്‌ കുത്തി പിടിച്ചിട്ടു ഇനി മേലാല്‍ അമ്മച്ചി കേക്കുന്ന പോലെ കരഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞിട്ട് പോയി…

എന്റ്റെ നാലാമത്തെ വയസ്സില്‍ എത്തിയതാണ് ഞാനാ വീട്ടില്‍.അപ്പന്‍ (മത്തയിച്ചന്റ്റെ അപ്പനാണ് ഞാനും അപ്പനെന്നാ വിളിക്കാറ്.)കാഞ്ഞിരപള്ളിയില്‍ കച്ചോടത്തിനു പോയപ്പോ വഴിയില്‍ വിശന്നു കരഞ്ഞു തളര്‍ന്നു കൈ അയഞ്ഞ ഒരു പെറ്റികോട്ടുമിട്ട് നില്‍കുന്ന എന്നെ കണ്ടതാണ്..അപ്പന്റ്റെ കുടുംബത്തില്‍ പെണ്‍പിള്ളേര്‍ കുറവായത് കൊണ്ട് അപ്പന് പെണ്‍കൊച്ചുങ്ങളെ വല്യ ഇഷ്ട്ടമായിരുന്നു..അന്നെന്നെ കൂടെ കൂട്ടിയതാണ്.

എന്നെ കൂട്ടി വീട്ടില്‍ ചെന്നപ്പോ അന്നമ്മ ചെട്ടത്തിക്ക് ഹാലിളകി മത്തായിച്ചനേം കൂട്ടി സ്വന്തം വീട്ടിലേക്കു പോയെങ്കിലും ചേട്ടത്തിയുടെ അപ്പന്‍ തിരിച്ചോടിച്ചു..തിരിച്ചു വീട്ടിലെത്തിയ ചേട്ടത്തി അപ്പന്‍ പറഞ്ഞ കഥകളെല്ലാം പണിപ്പെട്ട് വിശ്വസിച്ചു..ഒന്ന് രണ്ടു ദിവസം തട്ടുകേടൊക്കെ കാണിച്ചെങ്കിലും പിന്നെ എന്നോട് വല്യ സ്നേഹമായി..അല്ലേലും ചേട്ടത്തി പാവമാ.. അപ്പനും ചേട്ടത്തീം സ്നേഹിച്ചു കെട്ടിയതാ. പരുമല പള്ളിയിലെ വല്യ പെരുന്നാള്‍ പ്രദിഷണത്തില്‍ വച്ച് ആദ്യമായി കണ്ട കഥയൊക്കെ നാണത്തോടെ ചേട്ടത്തി പറയാറുണ്ട്‌…ചേട്ടത്തി പറയുന്നത് അപ്പന്‍ ഒരു സംഭവമാണെന്നാ..

Advertisementമത്തായിച്ചനും എനിക്കും ഒരേ പ്രായം..രണ്ടു പേരേം ഒരുമിച്ചാ സ്കൂളില്‍ ചേര്‍ത്തത്..അവനെ ഇംഗ്ലീഷ് മീഡിയത്തിലും എന്നെ ഗവണ്മെന്റ് സ്കൂളിലും..അപ്പനും ചെട്ടത്തിക്കും എന്നെയും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നെ വിടണം എന്നായിരുന്നു .പക്ഷെ വീട്ടിലെ കുറെ കാരണവന്മാര്‍ ” അവളെ സ്കൂളില്‍ പോലും വിടണ്ട..അന്നമ്മക്കൊരു സഹായമായി അടുക്കളയില്‍ നിക്കട്ടെ ” എന്നാണ് ഉത്തരവിട്ടത്..ചേട്ടത്തി നിര്‍ബന്ദിച്ചു പറഞ്ഞിട്ടാ ഗവണ്മെന്റ് സ്കൂളിലെങ്കിലും വിട്ടത്.

മത്തായിച്ചന്‍ പറയുന്ന ഇംഗ്ലീഷ് കേട്ടാണ് ഞാന്‍ പഠിച്ചത്. അവനു എന്നെ പണ്ട് മുതലേ കണ്ടുകൂടാ . തരം കിട്ടുംപോളൊക്കെ എന്നെ ഉപദ്രവിക്കും ആ പരമ ദുഷ്ട്ടന്‍. അപ്പന് എന്നോടാണ് സ്നേഹം പോലും. അതവന്റ്റെ മനസിന്റ്റെ കുഴപ്പമാണ് കേട്ടോ. അപ്പന് അങ്ങനൊന്നുമില്ല. ഞാന്‍ പഠിക്കാന്‍ നന്നേ മോശമാരുന്നു. മത്തായിച്ചനെ കൊണ്ട് ആകെയുള്ള ഗുണം അവനെന്നെ കണക്ക് പഠിപ്പിക്കുമായിരുന്നു എന്നുള്ളതാണ്. അന്നും ഇന്നും നാലും മൂന്നും ഏഴു എന്ന് കൂട്ടാന്‍ കാല്‍സി ഇല്ലാതെ പറ്റില്ല എനിക്ക്, അവനാണെങ്കില്‍ കണക്കില്‍ പുപ്പുലിയും. അവന്‍ സ്വന്തം ഇഷ്ട്ടപ്രകാരം പഠിപ്പിക്കുന്നത് ഒന്നുമല്ല കേട്ടോ. അപ്പന്റെ ആക്രോശം പേടിച്ചാ .
പ്രായം പിന്നേം മുന്നോട്ടു പോയപ്പോ ഞങ്ങള്‍ കൂട്ടുകാരൊക്കെ ആയി കേട്ടോ. പത്തില്‍ അവനു ഡിസ്റ്റിംഗ്ഷനും എനിക്ക് ഫസ്റ്റ് ക്ലാസും. അന്ന് അവനാണ് അപ്പനെ നിര്‍ബന്ധിച്ചത് ഒരു സ്കൂളില്‍ ചേര്‍ക്കാന്‍. അന്നും കുറെ കള്ള കാരണവ കൂട്ടം എതിര്‍ക്കാന്‍ വന്നെങ്കിലും മത്തായിച്ചന്റ്റെ തര്‍ക്കുത്തരങ്ങള്‍ക്ക് മുന്നില്‍ അവര്‍ വാല് മടക്കി. അങ്ങനെ ഞങ്ങള്‍ കാഞ്ഞിരപ്പള്ളി സെന്റ്റ് തോമസ്‌ സ്കൂളില്‍ പ്ലസ്‌ ടു ഒരുമിച്ചു പഠിച്ചു . അവന്റ്റെ താന്തോന്നി താരങ്ങള്‍ക്ക് ഞാനായിരുന്നു കൂട്ട്.അന്നേ അവന്‍ ഒരു പൊടിക്ക് അടിക്കുമായിരുന്നു. കൂട്ടുകാരുമായി ചേര്‍ന്ന് ബിയറും മറ്റും. അപ്പനോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപെടുത്തിയ എന്നെ അവന്‍ അവന്റ്റെ മസില്‍ പവറു കൊണ്ട് അടക്കി നിര്‍ത്തി..

ഒരു കൊച്ചു പ്രേമവും ഉണ്ടായിരുന്നു അന്നവന്.ആന്‍സ്‌ മേരി. എന്നേക്കാള്‍ സുന്ദരിയായിരുന്ന കൊണ്ടാണോ എന്തോ എനിക്കവളെ നന്നേ ഇഷ്ട്ടമാല്ലായിരുന്നു. അഹങ്കാരി. പിന്നെ അവന്റ്റെ കയ്യിലിരിക്കുന്നത് മേടിച്ചു കെട്ടി ആരോഗ്യം കളയണ്ടാന്നു കരുതി അവളെ കാണുമ്പോള്‍ ഒക്കെ ഒരു വളിച്ച ചിരി പാസ്സാക്കിയിരുന്നു. അവന്‍ സ്കൂളെന്നോ വഴിയെന്നോ നോട്ടമില്ലാതെ ഉപദ്രവിക്കും. ഒരിക്കല്‍ ക്ലാസ്സില്‍ വച്ച് എന്തിനോ എന്നെ ഉപദ്രവിക്കുന്ന കണ്ട പ്രിന്സിപ്പാളിന്റ്റെ അടുത്ത് പെങ്ങളാണ് എന്ന് പറഞ്ഞു രക്ഷപെട്ടതാണ് അവന്‍. അതപ്പന്റ്റെ ചെവിയില്‍ എത്തിയതിന്റ്റെ വേദന എനിക്കിന്നും ഉണ്ട്. ഒരു മയമില്ലാത്ത ഇടിയാണ് കാലപാമ്പിന്റ്റെ.
എന്നിട്ടെന്താ പ്ലസ്‌ ടു കഴിഞ്ഞപ്പോ ഞാന്‍ ഡിസ്റ്റിംഗ്ഷന്‍ കാരിയും അവന്‍ സെക്കന്‍ഡ്‌ ക്ലാസും ആയി. അന്നു മത്തായിച്ചന് ആദ്യമായി എന്നെ നിര്‍ബന്ദിച്ചു സ്കൂളില്‍ ചേര്‍ത്തതിനു കുറ്റ ബോധം തോന്നി. അവനതു പറയുകേം ചെയ്തു. മനുഷ്യനെ നാണം കെടുത്താന്‍ ഓരോന്നിനെ പഠിക്കാന്‍ വിട്ടോളും എന്ന്. ‘’എല്ലാം ഈ അമ്മച്ചി കാരണമാ.’’ അപ്പോളും അമ്മച്ചിക്ക് കുറ്റം. ഞാന്‍ പിന്നെ എന്ട്രന്‍സ് ഒക്കെ എഴുതി എടുത്തു ഡോക്ടര് പഠിക്കാന്‍ പോയി അവന്‍ മാനേജ്മെന്റ് സീറ്റില്‍ എഞ്ചിനീയരും ആയി.

ഇപ്പോള്‍ മത്തായി യു കെ യില്‍ ആണ്. അന്നത്തെ ആന്‍സ്‌ മരിയയെയും കെട്ടി സുഖമായി ജീവിക്കുന്നു. ഇടയ്ക്കിടയ്ക്ക് എന്റ്റെ അടുത്ത് വരും ചെക്ക്‌ അപ്പിന്. കള്ള്‌ കുടിച്ചു കുടിച്ചു ലിവര്‍ മൊത്തം തകരാറിലാ. വരുമ്പോ എപ്പളും പറയും അന്ന് ഞാന്‍ കുടിക്കുന്ന കാര്യം നീ അപ്പനോട് പറഞ്ഞിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു എന്ന്. എന്നിട്ടൊരു കൊങ്ങക്ക് പിടുത്തമുണ്ട് പണ്ടത്തെ പോലെ. എല്ലാം നീ ഒറ്റ ഒരുത്തി കാരണമാടീ പോത്തേന്നു പറയും.

Advertisementഞാന്‍ അപ്പന്റ്റെം ചെട്ടത്തിയുടെയും കല്ലറയില്‍ തിരി കത്തിച്ചിട്ടു വരുന്ന വഴിയ ഇപ്പൊ. സ്റ്റീഫന്‍ [എന്റ്റെ കെട്ടിയോന്‍] അവിടെ പള്ളി മുറ്റത്ത്‌ പള്ളീലച്ചന്റ്റെ കുറ്റം പറച്ചില്‍ ഗാങ്ങില്‍ നിന്ന് ഘോര ഘോരം പ്രസങ്ങിക്കുന്നുണ്ട്. പള്ളി മുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന എട്വേര്‍ഡും അന്ന മോളും ഓടി വന്നു എന്റ്റെ സാരി തുമ്പില്‍ തൂങ്ങി. എഡ്വേര്‍ഡ്‌ എന്റ്റെ മോന്‍ ആണ്.

അന്നയെ സ്റ്റീഫന് ഒരിക്കല്‍ ആലുവാ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് കിട്ടിയതാ. അന്ന് അന്നയെയും കൂട്ടി വീട്ടില്‍ വന്നപ്പോ അന്നാമ്മ ചേട്ടത്തി ചെയ്ത അതേ പണി തന്നെ ഞാനും ചെയ്തു. അല്ലേലും പഠിക്കുന്ന കാലത്തേ സ്റ്റീഫന് കുറെ പെണ്പില്ലെരുമായി കൂട്ടുള്ള കാര്യം എനിക്കറിയാമായിരുന്നു. വഴക്കിട്ടു വീട്ടീന്നു ഇറങ്ങാന്‍ പോകുമ്പോ അപ്പന്റ്റെ ഫോട്ടോ എന്നെ തിരിച്ചു വിളിക്കുംപോലെ തോന്നി.അന്ന് കാഞ്ഞിരപ്പള്ളി മാര്‍കെറ്റില്‍ വിശന്നു വലഞ്ഞ ഞാന്‍ ഇന്നിവിടെ വരെ എത്തിയത് ആ മനുഷ്യന്റ്റെ കാരുണ്യം കൊണ്ടായിരുന്നു. അന്ന മോളെ കണ്ടപ്പോ അന്ന് അപ്പന്റ്റെ കയ്യില്‍ കിട്ടിയ നിന്നെയാ ഞാന്‍ അവളില്‍ കണ്ടത് എന്ന് സ്റ്റീഫന്‍ പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു.

ഇപ്പൊ അവള് ഞങ്ങടെ മോളാണ്. അല്ലേലും അപ്പന്റ്റെ കല്ലറയില്‍ വന്നാല്‍ ഞാന്‍ ഇങ്ങനാ.. എല്ലാം ഓര്‍ക്കും. കുറെ കരയും. പിന്നെ അപ്പനെ പോലെ തന്നെ ഒരു കേട്ടിയോനെ എനിക്ക് തന്നതിന് കര്‍ത്താവിനോട് നന്ദി പറയും. എട്വേര്ടിനെയും അന്നയെയും ചേര്‍ത്ത് പിടിച്ചു കാറിന്റെ അരികിലേക്ക് നടക്കുമ്പോ സ്റ്റീഫന്‍ എപ്പളും പറയാറുള്ള കാര്യം ഞാന്‍ ഓര്‍ക്കുകയായിരുന്നു. ”എടുത്തു ചാട്ടവും മണ്ടത്തരങ്ങളും അതിലുപരി സംശയവും പെണ്ണുങ്ങളുടെ സിരകളില്‍ അന്തര്‍ലീനമായി കിടക്കുന്ന ജന്മ സ്വഭാവങ്ങളാണ്”….

 501 total views,  3 views today

AdvertisementAdvertisement
Entertainment7 hours ago

മലയാളികളുടെ പ്രിയ നായകൻ ശ്രീനാഥ് വിവാഹിതനാകുന്നു, വധു ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

International7 hours ago

യുദ്ധത്തിൽ തോൽക്കാനിരുന്ന യുക്രൈന് മുൻ‌തൂക്കം ലഭിച്ചത് എങ്ങനെ എന്നറിയണ്ടേ ?

Entertainment7 hours ago

അത് എൻറെ ലൈഫ് അല്ല
,ഇത് എൻറെ വൈഫ് ആണ്; പ്രതികരണവുമായി ബാല

Heart touching7 hours ago

അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നെക്കുറിച്ച് റഫീഖ് സീലാട്ട്

Entertainment7 hours ago

മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്

Entertainment9 hours ago

അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

Entertainment9 hours ago

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച

Entertainment9 hours ago

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതും

Entertainment10 hours ago

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ, അർഹിച്ച അംഗീകാരങ്ങൾ

Football11 hours ago

നഗ്നപാദരായി ഒളിമ്പിക്‌സിൽ കളിക്കാൻ വന്ന ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റനോട് ബ്രിട്ടീഷ് രാജ്ഞി ചോദിച്ചത്

Entertainment11 hours ago

ഞാൻ കണ്ട ഗന്ധർവ്വൻ

Entertainment17 hours ago

ഗോപിസുന്ദറും അമൃത സുരേഷും – അവർ പ്രണയത്തിലാണ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment18 hours ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment2 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story3 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment5 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Advertisement