ഒറ്റക്ക് നിൽക്കുമ്പോ ഇത്ര ഭീരുവായ മനുഷ്യൻ വേറെയില്ല എന്നത് അവരുടെ നേതാക്കൾ മുതലുള്ള ചരിത്രമാണ്

142
Masharsha I
സംഗികൾ പൊതുവിൽ ഭീരുക്കളാണ് എന്നതിൽ രണ്ടില്ല തർക്കം . നമുക്കറിയാം നമ്മൾ എല്ലാവരും മനുഷ്യരെ വിലയിരുത്താൻ ആദ്യം അളവ് കോൽ ആക്കുന്നത് നമ്മളെ തന്നെയാണ് . നമ്മിലൂടെ ആണ് നമ്മൾ മനുഷ്യരെ നോക്കുക . അപ്പൊ സംഗികൾ തല്ലി ഒതുക്കാൻ നോക്കുന്നത് എന്താവും ? തല്ലിയാൽ ഒതുങ്ങും എന്നത് അവനവനെ കുറിച്ചുള്ള ബോധ്യമാണ് . അയ്യാ എന്നെ ഒന്ന് പുറത്ത് വിടൂ ഞാൻ താങ്കളുടെ നാട്ടിലെ സകല മനുഷ്യരുടെയും ചെരുപ്പ് നക്കിക്കോളാം എന്നൊരു കരച്ചിലിൽ നിന്നാണ് അവരുടെ നേതാവ് ഈ വിഷ കൂട്ടങ്ങൾക്ക് വിത്ത് പാകുന്നത് . മാപ്പപേക്ഷിച്ചു ഒഴുകിയ കണ്ണുനീരിൽ ആണ് ഈ വിഷ വിത്ത് വളർത്തിയത് . അപ്പൊ സകല മനുഷ്യരും അങ്ങനെയെന്ന് അവർ കരുതി .തല്ലിയാൽ ഒതുങ്ങും എന്നവർ വ്യാമോഹിച്ചു . കൂട്ടം ചേർന്ന് കഴുത പുലികളെ പോലെ ഇരകളെ പച്ചക്ക് തിന്നുന്ന ക്രൂരത ഉണ്ടെങ്കിലും ഒറ്റക്ക് നിൽക്കുമ്പോ ഇത്ര ഭീരുവായ മനുഷ്യൻ വേറെയില്ല എന്നത് അവരുടെ നേതാക്കൾ മുതലുള്ള ചരിത്രമാണ് .
പക്ഷെ അവർ ഓർക്കണം . അങ്ങനെയല്ലാത്ത മനുഷ്യരുടെ ചോരയാണ് ഈ മണ്ണിന്റെ വളം എന്ന് . ഭഗത് സിംഗ് ആയിരിക്കാം ഗാന്ധിജി ആയിരിക്കാം മൗലാനാ അബുൽ കലാം ആയിരിക്കാം നട്ടെല്ല് വളയാത്ത മനുഷ്യർ ചോര കൊടുത്താണ് ഈ ഭാരതത്തെ ഭാരതമാക്കിയത് എന്നവർ മറന്നു പോയി . മുണ്ട് മടക്കി കുത്തി ചേറ്റു പട്ടാളത്തെ എതിരിട്ട AKG യും ഗൗരിയമ്മയും മുതൽ ഇന്ദിരാ ഗാന്ധിയുടെ പോലീസ് വളഞ്ഞിട്ട് തല്ലിയിട്ടും താഴെ വീഴുന്നെങ്കിൽ അത് ശവമായി മാത്രേ ഉള്ളൂ എന്നുറപ്പിച്ച പിണറായി വിജയൻ വരെ ഉള്ളവർ മനസ്സിന്റെ ചിരാതിൽ ഒന്നുലയുക പോലും ചെയ്യാതെ നിലനിൽക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഇളം തലമുറക്കാരി ആണ് എയ്ഷ എന്നവർ ഓർത്തില്ല . അല്ല അവർക്കത് മനസ്സിലാവില്ല . ഇന്ദിരയുടെ കാലിൽ വരെ വീണ നേതാക്കളുടെ പിൻ തലമുറക്ക് തല്ലിയാൽ ഒതുങ്ങാത്ത ; ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേര് ഉയരുന്ന ആ അത്ഭുത കാഴ്ചകൾ ഇനിയും പിടി കിട്ടിയിട്ടില്ല . ആലയിലെ ഇരുമ്പ് പോലെ ഓരോ തല്ലിലും കൂടുതൽ മൂർച്ചയുള്ള ആയുധമായി മാറുന്ന മനുഷ്യരെ അവർക്ക് പരിചയമില്ല . അവർ ഭയന്ന് തുടങ്ങിയിരിക്കുന്നു . കണ്ടില്ലേ രാജ്യത്തെ മർദ്ദക സംഘങ്ങൾ എല്ലാം കൂടെയുണ്ടായിട്ടും അവർക്ക് ഇരുളും പിന്നൊരു മുഖം മൂടിയും വേണ്ടി വന്നു അന്തസ്സുള്ളവരുടെ മുന്നിൽ പോയി നിൽക്കാൻ . ഭയം കാലിൽ നിന്ന് അരിച്ചു കയറുന്ന ഭയം ..കൂട്ടം ചേർന്നാൽ മാത്രം നേരെ നിൽക്കാൻ കഴിയുന്ന അത്ഭുത നട്ടെല്ലുകാർക്ക് അധികാരത്തിന്റെ മുന്നിൽ സാഷ്ടാംഗം വീണ ചരിത്രമുള്ള ഇരുകാലികൾക്ക് അന്തസ്സുള്ളവരുടെ കുറിച്ച് ഇനിയും ബോധ്യമായിട്ടില്ല .
തൊടുക്കുന്ന ഓരോ ബാണത്തിൽ നിന്നും ആയിരം ബാണങ്ങൾ പുറപ്പെടുന്നുണ്ട് . അറ്റ് പോകുന്ന ഓരോ തലക്ക് പകരവും രാവണന്റെ തല പോലെ പത്ത് തലകൾ ഉയരുന്നുണ്ട് . മലവെള്ളത്തെ നിങ്ങൾക്ക് മുറം കൊണ്ട് തടുക്കാം എന്നാണോ വ്യാമോഹം . ഓർക്കുക പിന്നിൽ നിന്ന് വെട്ട് കൊണ്ട് മരിച്ചവരുടെ ചരിത്രമല്ല അവരെ ദീപ്തമാക്കുന്നത് . മുന്നിൽ നിന്ന് നയിച്ചവരെയും മുന്നിൽ നിന്ന് പൊരുതിയവരുടെയും ചരിത്രമാണ് അവരുടെ ഉള്ളിലെ തീയേ ആളി കത്തിക്കുന്നത് . സംഗികളെ നിങ്ങൾക്ക് ആയിരം ജന്മം ഒറ്റ കാലിൽ തപസ്സ് ചെയ്താലും മനസ്സിലാവാത്ത ഒരു ജീനിന്റെ പിന്മുറക്കാർ ആണ് വിപ്ലവകാരികൾ .