രജിത് കുമാറിന്റെ അടുത്ത വിഡ്ഢിത്തം- ‘പച്ച കുത്തിയാൽ കുട്ടികൾ ഉണ്ടാവില്ല’

219
Masharsha I
ഇന്നലെ ബിഗ് ബോസ് കണ്ടു . അക്കൂട്ടത്തിൽ ഏറ്റവും ഇമോഷണലി വീക്കായുള്ള രണ്ടു വ്യക്തികൾ ആണ് . ഒന്ന് ദയ അച്ചുവാണ് രണ്ട് രജിത് കുമാർ എന്ന ഊളൻ ആണ് . ദയ അച്ചുവിനെ കുറിച്ച് കേട്ട അറിവ് അവർ ചെറുപ്പം മുതലേ അതിഭീകര ട്രോമയിലൂടെ കടന്നു പോന്ന വ്യക്തിയാണ് . സമൂഹത്തിന്റെ ദയ അർഹിക്കുന്നവൾ . ചെറുപ്പത്തിലേ അനാഥത്വം . നേടാൻ കഴിയാതെ പോയ വിദ്യാഭ്യാസം അവളെ കൂടുതൽ അപകർഷതാ ബോധം ഉള്ളവൾ ആക്കിയിട്ടുണ്ട് . അതെനിക്ക് മനസ്സിലാകും . കഴിഞ്ഞ ഒരു മൂന്ന് വർഷം മുന്നേ വരെയെങ്കിലും ഞാനും ആ അപകർഷതാ ബോധം പേറിയവൻ ആണ് . ചില സ്ഥലങ്ങളിൽ ഞാനത് ഇപ്പോഴും ലൈറ്റായിട്ട് അനുഭവിക്കാറുണ്ട് . പക്ഷെ പോടാ പുല്ലേ മനോഭാവം ഞാനിപ്പോ അതിലും നേടിയിട്ടുണ്ട് . എനിക്കറിയാത്ത കാര്യം എനിക്കറിയില്ല എന്നു പറയാൻ എനിക്ക് ഇപ്പൊ ചമ്മൽ ഇല്ല . എനിക്ക് ചോപ്സ്റ്റിക് ഉപയോഗിച്ച് ചോറ് തിന്നാൻ Image result for amrutha suresh biggbossഅറിയാത്ത പോലെ എനിക്കറിയാത്ത എന്തെല്ലാം കാര്യങ്ങൾ എന്നൊരു നിസാര ഭാവം ഉണ്ടാക്കി എടുത്തിട്ടുണ്ട് . എന്നാലോ എന്നെക്കാൾ അറിവുള്ളതെന്ന് പൊതുസമൂഹം കരുതുന്ന മനുഷ്യരെക്കാൾ ചില കാര്യങ്ങളിൽ എനിക്ക് അറിവുണ്ടല്ലോ എന്നൊരു ആത്മവിശ്വാസം ഞാൻ സ്വയം നേടിയിട്ടുണ്ട് . ഞാനിന്നും പഠിക്കാൻ എന്റെ ചെവിയും ബുദ്ധിയും തുറന്ന് വച്ചിട്ടുണ്ട് . പക്ഷെ ദയയെ അത് വല്ലാതെ വേട്ടയാടുന്നുണ്ട് . അത് മാത്രല്ല അവൾ ഇമോഷണലി ഭയങ്കര വീക്ക് ആണെന്ന് പറഞ്ഞല്ലോ . അവൾ അവളുടെ മാനത്തെ കുറിച്ചൊക്കെ ഓവർ കൻസെൻ ആണ് എന്നെനിക്ക് തോന്നുന്നുണ്ട് . അവളുടെ അഭിമാനത്തിന്റെ പത്തിയിൽ ചെറുതായി തല്ലിയാൽ പോലും അവൾ പ്രകോപിത ആവുന്നുണ്ട് . പോടാ പുല്ലേ എന്നൊരു ശീലം ഇനിയും ആയിട്ടില്ല . സത്യത്തിൽ അവളോളം സ്‌ട്രോങ് ആയൊരു വ്യക്തിയും ആ കൂട്ടത്തിൽ ഇല്ല . ബാക്കി എല്ലാവരും ഏതെങ്കിലും ഒക്കെ ഒരു സുരക്ഷിതത്വത്തിൽ ആണ് . അവൾ ചെറുന്നിലെ പഠിപ്പ് അവസാനിപ്പിച്ചു അല്ല അവസാനിപ്പിക്കേണ്ടി വന്നു .
വീട്ടു ജോലി മുതൽ അവൾ ജീവിക്കാൻ വേണ്ടി പല പണികൾ ചെയ്തു . സൗന്ദര്യ പരിപാലനത്തിൽ അവൾ വൈദഗ്ധ്യം നേടി . വിവാഹം കഴിച്ചു . അവളുടെ ഭർതൃ വീട്ടുകാർ അവളെ ഭീകരമായി പീഡിപ്പിച്ചു . എന്നിട്ടും അവളിന്നും അവളുടെ ഭർത്താവിനെ പ്രേമിച്ചു കൊണ്ടിരിക്കുന്നു . അത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം എങ്കിലും അവർക്കത് ന്യായമാണ് . അവളെ അയാൾ വലിച്ചെറിഞ്ഞെങ്കിലും . അവളുടെ മക്കൾ അവളോടൊപ്പം ഇല്ല . എന്നെങ്കിലും മക്കളെ സ്വന്തമാക്കാം എന്നൊരു ചിന്തയിൽ ആണ് ജീവിതം . പ്രണയം നടിച്ച് അവളെ ചതിക്കാൻ ചുറ്റും ഇരുകാലികൾ നാവ് നൊട്ടി കാത്തിരിക്കുമ്പോഴും അവൾ അന്തസ്സായി പണിയെടുത്ത് ജീവിക്കുന്നു . പക്ഷെ ജീവിത പോരാട്ടത്തിനിടയിൽ അവളുടെ മനസ് നിയന്ത്രിച്ചു നിറുത്താൻ ഉള്ള ശേഷി അവൾക്ക് നഷ്ടമായിട്ടുണ്ട് . എങ്കിലും ഞാൻ അവളെ ബഹുമാനത്തോടെ നോക്കി കാണുന്നു . ദയയുടെ രാഷ്ട്രീയ ബോധമൊക്കെ തീർത്തും പിന്തിരിപ്പൻ ആയിരിക്കുമ്പോൾ തന്നെ നിങ്ങളുടെ വസന്തമല്ല അനാഥന്റെ വസന്തം എന്നും നിങ്ങളുടെ ഏഴല്ല അനാഥന്റെ ഏഴെന്നും നിങ്ങളുടെ ആകാശമല്ല അനാഥന്റെ ആകാശമെന്നും ഒക്കെ എനിക്ക് നല്ല ബോധ്യമുണ്ട് .
രണ്ടാമൻ ആ രജിത് കുമാർ ആണ് . അയാളൊരു സൈക്കോ ആണ് . ക്രൂരനായ ഇരുകാലി . മന്ദബുദ്ധി ആയ ഒരുത്തൻ സ്ത്രീ വിരുദ്ധൻ മനുഷ്യ വിരുദ്ധൻ അസാമാന്യമായ സെക്ഷ്വൽ ഫ്രസ്ട്രേഷൻ അനുഭവിക്കുന്നവൻ.അയാളുടെ വനാരക്കൂട്ടങ്ങളെ പോലെ തന്നെ . മനുഷ്യർ ചിരിക്കുന്നത് കാണുമ്പോ അസൂയ വരുന്നവൻ . മനുഷ്യരുടെ ചെറിയ സന്തോഷം പോലും സഹിക്കാൻ കഴിയാത്ത സൈക്കോ . കഴിഞ്ഞ ദിവസം അമൃതയുടെ കയ്യിലെ പച്ച കുത്തിയത് നോക്കി അയാൾ ക്രൂരമായ വിഡ്ഢിത്തം പറഞ്ഞത് പച്ച കുത്തിയാൽ കുട്ടികൾ ഉണ്ടാവില്ല എന്നാണ് .അതുവരെ ചിരിച്ചിരുന്ന അമൃതയുടെ മുഖം പെട്ടെന്ന് മങ്ങുന്നത് കാണാം . അതിലയാൾ ക്രൂരമായ ആനന്ദം അനുഭവിക്കുന്നതും കാണാം .അമൃത അയാളുടെ വലിയ ഫാനായിട്ടും അയാളോട് അവൾ ചോദിക്കുന്നുണ്ട് അതൊക്കെ ഞങ്ങടെ ചെറിയ സന്തോഷമല്ലേ ചേട്ടാ അത് കൊണ്ടൊക്കെ കുട്ടികൾ ഉണ്ടാവില്ല എന്നു പറയുന്നത് ശരിയാണോ എന്ന് . അവനൊന് കൊണ്ടപ്പോ അമൃതക്ക് പൊള്ളുന്നുണ്ട് . അയാളുടെ അത്തരം പ്രസ്താവനകൾ എടുത്തു നോക്കണം . എല്ലാം മനുഷ്യരുടെ ചെറിയ സന്തോഷങ്ങൾ പോലും ഇല്ലാതാക്കാൻ വേണ്ടിയുള്ള ദുഷ്ടലാക്കോടെ അയാൾ പടച്ചു വിടുന്ന നുണകൾ ആണ് . മാസ്റ്റർബേറ്റ് ചെയ്താൽ ജനിക്കുന്ന കുട്ടികൾക്ക് മാരക രോഗം . ഓട്ടിസം വരുന്നത് സ്ത്രീകൾ ജീൻസിടുന്നത് കൊണ്ട് ഇതെല്ലാം മനുഷ്യരുടെ ചെറിയ സന്തോഷങ്ങൾ ആണ് . ഒന്ന് മാസ്റ്റർബേറ്റ് ചെയ്താൽ മനുഷ്യൻ ഒന്ന് റിലാക്സ് ആവും ഒന്ന് ജീൻസിട്ടാൽ അത് ധരിക്കുന്നവർക്ക് ഒരു കോണ്ഫിഡൻസ്‌കിട്ടും . പക്ഷെ ഇതൊന്നും അയാൾ സമ്മതിക്കില്ല . സ്ത്രീകളെ കുറിച്ചുള്ള അയാളുടെ അടിസ്ഥാന ധാരണ ചന്തയിലെ ചരക്ക് എന്നാണ് . അയാളുടെ ആ അധമ ചിന്തകൾക്ക് ബലം പകരാൻ ആണ് അയാൾ മതങ്ങളെ എല്ലാം കൂട്ട് പിടിക്കുന്നത് . കാരണം മതങ്ങളെ കൂട്ടുപിടിച്ചാൽ അയാളുടെ സൂഡോ സായൻസിന് അടിമത്വം അലങ്കാരമാക്കിയ കൊല സ്ത്രീകളുടെയും അസൂയക്കാരും ബലാൽസംഗികളും ആയ പുരുഷൻമാരുടെയും പിന്തുണ കിട്ടും എന്നയാൾക്ക് നന്നായറിയാം .
ലോകത്ത് ഏറ്റവും സമാധാനം ഉള്ള ഒരു പറ്റം മനുഷ്യരുടെ ഇടയിൽ കൊണ്ടോയി ഇട്ടാൽ ഒരു ദിവസം തികയും മുന്നേ അയാളവർക്കിടയിൽ വലിയ നാശം വിതക്കും അവരുടെ ചുണ്ടിലെ ചിരി മായ്ച്ചു കളയും . ആധുനിക ലോകത്തെ ഏറ്റവും ക്ഷമാശീലൻ ആയ മനുഷ്യൻ ആണ് ഗാന്ധിജി . .പത്ത് മിനിറ്റ് കോട്ടയത്തെ ഗാന്ധി പ്രതിമയ്ക്ക് കീഴിൽ കൊണ്ടോയി നിറുതിയാൽ ആ ഗാന്ധി പ്രതിമ മൂപ്പരുടെ കയ്യിലെ വടി കൊണ്ടിവന്റെ തലക്ക് അടിച്ചു പൊട്ടിക്കും . അത്രക്ക് ബോറൻ ആണ് അയാൾ . ആ ബിഗ് ബോസ് കുടുംബത്തിലെ 90 ശതമാനം മനുഷ്യരും രജിത്തിന്റെ മനോഘടന ഉള്ളവർ തന്നെ . ഷാജി അമൃതയോട് കഴിഞ്ഞ ദിവസം പറഞ്ഞത് പെണ്ണുങ്ങൾ ഒച്ചയെടുത്ത് സംസാരിക്കരുത് എന്നാണ് . വീണ ജസ്‌ലയോട് പറഞ്ഞത് അവൾ അവളുടെ ഭർത്താവിനെ ദൈവത്തെ പോലെയാണ് കാണുന്നത് എന്നാണ് .ഫക്രുവും സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ മറ്റൊരു രജിത്താണ് . അപ്പൊ ആകെ മൊത്തം അവരെല്ലാം ഓരോ രജിത്തുമാർ ആയിട്ടും അവർക്ക് അയാളെ ഉൾക്കൊള്ളാൻ കഴിയാത്തത് സാമൂഹികമായ ഐക്യപ്പെടൽ അവർക്ക് സാധ്യമാകും എങ്കിലും വ്യക്തി എന്ന നിലയിൽ അയാൾ ഉണ്ടാക്കുന്ന നെഗേറ്റിവ് വൈബ് അവർക്ക് താങ്ങാൻ കഴിയില്ല എന്നതാണ് .
ഇന്നലെ ദയയും രജിത്തും തമ്മിൽ നടന്ന ബഹളം നോക്കുവായിരുന്നു . ദയയെ എവിടെ അടിച്ചാൽ പ്രകോപിത ആകും എന്നയാൾക്ക് അറിയാം . എന്നിട്ടും എന്ത് ഗെയിം ആണെന്ന് പറഞ്ഞാലും ഒരു യുദ്ധത്തിലും മുറിവേറ്റ മനുഷ്യരെ ആരും ആക്രമിക്കില്ല . അയാൾ ഒരു കൗണ്സിലർ ആണെന്നാണ് വെപ്പ് . മനുഷ്യരുടെ മനസ്സുകളിൽ ഉണ്ടാക്കുന്ന മുറിവുകളെ പറ്റി അയാൾക്കൊരു ധാരണ ഉണ്ട് . അതിന്റെ ആഴവും പരപ്പും ഒരു കൗണ്സിലർക്ക് മനസ്സിലാവണം . ഞാൻ ഒരു കൗണ്സിലറോ ഒരു സൈക്കോളജി പഠിച്ചവനോ അല്ല . എന്തിന് പത്താം തരം പാസായത് പോലും കഷ്ടിയാണ് . അതോടെ ഇടപാട് അവസാനിപ്പിച്ചവനാണ്. പക്ഷെ എന്നിട്ടും മനുഷ്യരുടെ ഉള്ള് എങ്ങനെയൊക്കെയാണ് മുറിവേൽക്കുന്നത് എന്നൊരു ധാരണ എനിക്കുണ്ട് . അയാളൊരു Phd നേടിയവൻ ആണ് . നൂറുകണക്കിന് മനുഷ്യരെ അയാൾ അഭിസംബോധന ചെയ്യുന്നവനാണ് . നൂറു കണക്കിന് കുട്ടികളെ പടിപ്പിക്കുന്നവൻ ആണ് എന്നിട്ടും ദുർബലയായ ജീവിതത്തിൽ വീണു പോയൊരു സ്ത്രീയെ അയാൾ കൈകാര്യം ചെയ്യുന്ന രീതി എത്ര പരമ പുച്ഛത്തോടെ ആണ് എന്നോർക്കണം .കോടിക്കണക്കിന് മനുഷ്യരുടെ മുന്നിൽ വച്ചു പരിഹസിക്കുന്നത് എത്ര നിരുത്തരവാദിത്വത്തോടെ ആണെന്ന് ഓർക്കണം . അയാളൊരു ഭ്രാന്തൻ ആണ് . അയാളൊരു സൈക്കോ ആണ് . അയാൾക്ക് ചികിൽസ ആവശ്യമാണ് .
ബിഗ് ബോസ് ഒരു ധിഷണ ആവശ്യപ്പെടുന്ന പ്രോഗ്രാം അല്ലെന്ന് അറിയാം പക്ഷെ മിനിമം ക്വാളിറ്റി ഉള്ള മനുഷ്യരെ ഉൾപ്പെടുത്താമല്ലോ . അയാളുടെ പിന്നാലെ പായുന്ന ഊളകളെ നോക്കിക്കേ .
ഒരു സാമൂഹിക ഉത്തരവാദിത്വവും ഇല്ലാത്തവർ . ആൾക്കൂട്ടത്തിന്റെ ഓളങ്ങൾക്ക് അനുസരിച്ച് നിലപാടുകൾ എടുക്കുന്ന വെറും വാനരക്കൂട്ടങ്ങൾ . കേവല യുക്തിക്ക് പോലും പിടി കൊടുക്കാത്തവർ . ദേശീയ തലത്തിൽ ഇവരാണ് സംഗികൾ എന്നറിയപ്പെടുന്നത് . അമിത്ഷായെ പൂജിക്കുന്ന ഒരു മനുഷ്യനെ സാമാന്യ മനുഷ്യൻ എന്നു വിളിക്കുമോ . രജിത്തിനെ ആരാധിക്കുന്ന ഊളകൾ ഭാവിയിൽ സംഗികൾ ആയേക്കാൻ സാധ്യത ഉള്ളവർ ആണ് . അവരെ പിടിച്ച് വന്ധ്യംകരിച്ചു വിട്ടാൽ തലമുറ രക്ഷപ്പെടും .