കാര്യം നല്ല ഗെയിം ആണ് സാറേ, പക്ഷെ ഒരു പ്രശ്നമുണ്ട്, മലയാളി തിന്നുന്നത് ചാണകമല്ല

50

Masharsha I

സംഘികൾ വടക്കേ ഇന്ത്യയിൽ നടത്തി വിജയിക്കുന്ന ഒരു തന്ത്രം ഉണ്ട് ..കള്ളം പറഞ്ഞിട്ട് പറഞ്ഞത് കള്ളം ആണെന്ന് തെളിയിക്കാൻ നാട്ടാരെ വെല്ലു വിളിക്കുക . അതേ തന്ത്രം അവരിപ്പോ കേരളത്തി ശക്തമാക്കിയിട്ടുണ്ട് . പച്ച നുണ പറയുക എന്നിട്ട് അത് നുണയാണെന്ന് തെളിയിക്കാൻ നാട്ടരെ വെല്ലു വിളിക്കുക . ഇന്നലെ ആ വാരിയേർ 24 ന്യൂസിൽ ഇരുന്ന് നൂറ്റൊന്നു ആവർത്തി അത് ഉരുക്കഴിക്കുന്നത് കണ്ടു . എങ്ങനെ പറ്റുന്നു എന്നോർത്ത് അത്ഭുതപ്പെട്ടു . ഒരു കള്ളം പറയുമ്പോ നമ്മുടെ മനസ്സിന് അറിയില്ലേ നമ്മൾ നുണയാ പറയുന്നത് എന്ന് .. അപ്പൊ നാവ് വിറക്കില്ലേ ?

കാര്യം നല്ല ഗെയിം ആണ് സാറേ …. പക്ഷെ ഒരു പ്രശ്നമുണ്ട് . മലയാളി തിന്നുന്നത് ചാണകമല്ല ..വസ്തുതകൾ രേഖകൾ വച്ചു പൊളിച്ചു കയ്യിൽ തരും . നിങ്ങൾ പ്രചരിപ്പിക്കുന്ന കള്ളങ്ങൾക്ക് അതിനേക്കാൾ ആയിരം മടങ്ങ് ശക്തിയുള്ള സത്യങ്ങൾ വച്ചു പ്രതിരോധം തീർക്കും ഈ നാട് .മലപ്പുറം ആന കള്ളം ഒക്കെ വിടാം ..പരിസ്ഥിതി ദിനത്തിൽ അവർ ഇന്ന് വീശിയ നുണ ഇപ്പൊ ഉദാഹരണം . കുടിയേറ്റക്കാർ എല്ലാം കാട് വെട്ടി പിടിച്ചു . ഹൈറേഞ്ച് വെളുപ്പിച്ചു എന്നു പറയുമ്പോ നിങ്ങളുടേത് പ്രകൃതി സ്നേഹമല്ല പകരം അപര മത വിദ്വേഷം ആണെന്നും ആ വിദ്വേഷം മണ്ണിൽ പണിയെടുത്ത് പൊന്ന് വിളയിച്ച കര്ഷകനോടും അവന്റെ മക്കൾ നേടിയ വിദ്യാഭ്യാസം കൊണ്ട് കടല് താണ്ടി നേടിയ ഉയർന്ന ജീവിത സാഹചര്യത്തോടുള്ള അസൂയ ആണെന്നും മനുഷ്യർക്കിവിടെ പെട്ടെന്ന് കത്തും . ചാണകം തിന്നാത്തത് കൊണ്ട് ഇടുക്കിയിലെ കുടിയേറ്റം സർക്കാർ പ്രോത്സാഹിപ്പിച്ചത് ആണെന്നും എല്ലാവർക്കും സാഹചര്യം ഉണ്ടായിട്ടും ക്രിസ്ത്യാനിയും പിന്നെ കുറെ കാക്കാമാരും മാത്രേ പണി എടുക്കാൻ തയ്യാറായുള്ളൂ എന്നും രേഖ വച്ചു പൊളിക്കും .

അപ്പോഴും ഉണ്ടാവും ഓട്ട പന്തയത്തിൽ മത്സരിക്കാൻ ശേഷിയില്ലാത ശകുനിയുടെ പോലെ ചലം ഒലിച്ച ഒറ്റ കണ്ണും മുടന്തൻ കാലും ആയി വലിച്ചെറിയുന്ന പഴത്തൊലിയിൽ തെന്നി വീണ് നശിച്ചു പോകുന്ന എതിരാളിയിൽ നിന്ന് തട്ടി എടുക്കാൻ സ്വപ്നം കാണുന്ന ഒരു സമ്മാനത്തിന്റെ അര്ഹതയില്ലാത്ത ഓർമയുമായി സങ്കി ഗാലറിയിൽ . ഇന്നും ഓരോ സങ്കിയും സ്വപ്നം കാണുന്നൊരു കാഴ്ചയുണ്ട് . അതിൽ കലാപം ഉണ്ട് . ആ കലാപത്തിൽ കൊല്ലപ്പെട്ടോ ഇട്ടേറിഞ്ഞോ പോകുന്ന ന്യൂനപക്ഷങ്ങളുടെ സമ്പത്തിനെ കുറിച്ചും അത് തട്ടി എടുക്കാൻ കഴിയുന്നൊരു നാളെയെ കുറിച്ചും അവർ ഓർക്കാറുണ്ട് . തലയിൽ മുളച്ചൊരു ലിംഗം വച്ചവർ മറ്റു പലതും കൂടി ചിന്തിച്ചു കൂട്ടുന്നുണ്ട് . പക്ഷെ അപ്പോഴും കേരളം ഒറ്റയാണ് . ഒറ്റുകാർക്കെതിരെ അവർ ഒറ്റയാണ് . നിങ്ങൾക്ക് ഇനിയും മനസിലാകാത്തൊരു DNA യുടെ ധാരാളത്തത്തിൽ ഈ നാട് തല ഉയർത്തി നിൽക്കും .

Advertisements