കോഞ്ഞാണൻ പുരുഷന്മാരോട് പറയാനുള്ളത് അവർക്ക് നിങ്ങളെ വേണ്ടന്നു തോന്നുന്ന നിമിഷം അവരുടെ കാലിൽ നിന്ന് ആ കെട്ട് അറുത്ത് മാറ്റുക

0
417

Masharsha I

ഞാൻ അഞ്ജലി അമീറിന്റെ അനസുമായുള്ള വഴക്കിനെ കുറിച്ച് വായിക്കുകയായിരുന്നു . അനസുമാരെ കുറിച്ച് ഓർക്കാതെ ഇരിക്കാൻ ആവുമായിരുന്നില്ല അന്നേരം . പ്രണയമെന്നാൽ പോസ്സീവ്നെസ് ആണെന്നൊരു ധാരണ ഇന്ത്യൻ പുരുഷന്റെ ഉള്ളിൽ കല്ലിൽ കൊത്തിയ പാഠമായി പതിഞ്ഞിട്ടുണ്ട് . അതെവിടുന്നു ആരാണ് പഠിപ്പിച്ചത് എന്നെനിക്കറിയില്ല കേട്ടോ . എന്തായാലും പ്രണയത്തോടൊപ്പം തന്നെ അതിന്റെ തായ് തടിയിൽ പറ്റി വളരുന്നൊരു പരാദം ആണ് പോസ്സീവ്നെസ് എന്നെനിക്ക് തോന്നാറുണ്ട് . പ്രണയമുണ്ടോ അവിടെ പോസ്സീവ്നെസും ഉണ്ടാകും . അതൊരു കുറ്റമാണോ ? അല്ലെന്നാണ് എന്റെ അഭിപ്രായം . അൽപ്പം പൊസസീവ് ആയില്ലെങ്കിൽ ആ പ്രണയം പോലെ ചവർപ്പാർന്നതും ഗുണ രഹിതമായതും മറ്റൊന്ന് കാണില്ല . ചിലപ്പോഴത് കാലങ്ങൾ നിലനിന്നേക്കാം എന്നാണ് എനിക്ക് തോന്നുന്നത് . പൊസസീവ് അല്ലാത്ത പ്രണയങ്ങൾ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ് . പക്ഷെ ചാവ് കടൽ പോലെയാണ് അത് . വൈവിധ്യങ്ങൾ ഒന്നുമില്ലാതെ ഒന്നും ആഴത്തിലേക്ക് പോകാതെ പരന്നതും വിശാലമായതുമായ വെള്ളം നിറഞ്ഞൊരു ചാവ് കടൽ . ആളുകൾ നോക്കുമ്പോ പ്രണയം എപ്പോഴും ജലോപരിതലത്തിൽ പൊങ്ങി കിടപ്പുണ്ടാവും . വല്ലാത്തൊരു പ്രദർശന പരതയോടെ അശ്ലീലമായി . അത്കൊണ്ട് പ്രണയത്തിലെ പോസ്സീവ്നെസ് അതിന്റെ ഭംഗി കൂട്ടുന്നു . മഴക്കാറു നിറഞ്ഞ ആകാശത്തിലെ അന്തിവെയിൽ പോലെയാണ് പോസ്സീവ്നെസ് . അത് നമ്മുടെ ആകാശത്ത് ഏഴു നിറങ്ങൾ വിരിയിക്കുന്നു . അത്കൊണ്ട് അതിൽ ഒരു കുറ്റം ഇല്ല . പക്ഷെ അതെവിടെ വരെയാകാം . അതിന്റെ അതിര് എവിടെയാണ്. ആ തിരിച്ചറിവാണ് പോസ്സീവ്നെസ് എന്ന വൈകാരികതയെ അമൃതായും വിഷമായും മാറ്റുന്നത് .

Image result for anjali ameer and anas"ഞാൻ പറഞ്ഞല്ലോ നമ്മുടെ അഞ്ജലി അമീറിന്റെ ന്യൂസ് വായിക്കുവാർന്നു . അനസിനെ അവൾ പരിചയപ്പെടുന്നത് ഒരു ഉത്ഘാടന സ്ഥലത്ത് വച്ചാണ് . വല്ലാതെ കെയർ ചെയ്യുന്ന അവന്റെ പ്രകൃതത്തിൽ വീടും നാടും പടിയടച്ചോരു ട്രാൻസ് വനിത ആകൃഷ്ടയായി. അപകടകാരികൾ ആയ ഏതൊരു സ്വാർത്ഥ പുരുഷന്റെയും പ്രാഥമിക ലക്ഷണം അമിത കേയറിങ്ങ് ആയിരിക്കും . അത്തരക്കാരെ സൂക്ഷിക്കണം എന്നാണ് എന്റെ ജീവിതപാഠങ്ങളിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളത് . ഇത്തരം മാമയിൽ പുരുഷന്മാരുടെ കയ്യിലകപ്പെട്ട പല സ്ത്രീകളും തനിക്ക് ഇപ്പൊ പീഡ ആയിട്ട് അനുഭവപ്പെടുന്ന കാമുകന്മാരെ കുറിച്ച് ഭർത്താക്കന്മാരെ കുറിച്ച് പറയുമ്പോ ആദ്യം പറയുക ആ മൈരന്റെ അമിത കെയറിങ്ങിൽ വീണു പോയ തന്റെ വിഡ്ഢിത്തത്തെ കുറിച്ചാവും . ഇക്കഴിഞ്ഞ ദിവസവും എന്റെ ചാറ്റ് ബോക്‌സിൽ വന്നു മുട്ടിയൊരു ഇരുപത്തിരണ്ടു കാരി പറഞ്ഞതും അവളുടെ കാമുകനെ കുറിച്ചായിരുന്നു . ഭയങ്കര സ്നേഹമാണത്രെ . ഞാൻ ചോദിച്ചു പിന്നെന്തിന് പിരിയണം . പക്ഷെ വയ്യ എന്നാണവൾ പറയുന്നത് . അനങ്ങാൻ വിടില്ലത്രേ . ആരോടെങ്കിലും സംസാരിച്ചാൽ തല്ലും . പ്രണയത്തിലായി ആഴ്ച ഒന്ന് കഴിഞ്ഞപ്പോ അവളുടെ ഫേസ്ബുക് ഇൻസ്റ്റഗ്രാം പാസ്‌വേഡ് ചോദിച്ചു . അവൾ അത് കൊടുത്തു . പിന്നെ അതിലെ ഓരോ പുരുഷനെയും കുറിച്ചായി ചോദ്യം . (അവൾ മറ്റൊരു ഐ ഡി ക്രിയേറ്റ് ചെയ്ത് അവൾക്ക് വേണ്ടപ്പെട്ടവരെ ആഡ് ചെയ്തു എന്നത് വേറെ കാര്യം .) രണ്ടാഴ്ചക്കുള്ളിൽ ചെടച്ചു തുടങ്ങിയൊരു പ്രണയം . പക്ഷെ അവന്റെ ഇമോഷണൽ ബ്ലാക്മെയിലിങ്ങിൽ കുടുങ്ങി ഏഴു മാസമായി . അവളുടെ സുഹൃത്തുക്കളൊക്കെ അവളെ വിട്ടു പോയി . ആദ്യം തല്ലും ..പിന്നിരുന്നു കരയും അതാണവന്റെ സ്ഥിരം ഏർപ്പാട് . അവൾ ഇട്ടിട്ട് പോയാൽ ഞാനും ചാണകം നീയും ചാണകം നമുക്കൊരുമിച്ച് ചാണകാം എന്ന ലൈനിൽ ആണ് ഇപ്പൊ ഭീഷണി . ഒടുവിൽ ഞാൻ പറഞ്ഞു . ഒരു കാര്യം ചെയ്യൂ . നിർത്തിക്കൊ മൈരേ ഇവിടെ കൊണ്ട് എന്നു പറഞ്ഞു പിരിയാൻ . അവൻ ചാവാനൊന്നും പോണില്ല ഇനി അഥവാ അവൻ ചാവുന്നെങ്കി ചാവട്ടെ . അത്തരം ഒരു അറുബോറൻ ജീവിച്ചിരിക്കുന്നതിലും ഭൂമിക്ക് നല്ലത് അവൻ വളമാവുന്നതാണ് എന്നു പറഞ്ഞു . രണ്ടു നാൾ മുന്നേ അവനുമായുള്ള എല്ലാ ഇടപാടും അവസാനിപ്പിച്ചു എന്നൊരു മെസേജ് വന്നു . ഞാൻ പറഞ്ഞു ഒരാഴ്ച കുഴപ്പം വരില്ല ഒരാഴ്ച കഴിയുമ്പോ അവൻ ബഹളം ഉണ്ടാക്കാൻ തുടങ്ങും . ഒരാഴ്ചയിൽ കൂടുതൽ അവന് പിടിച്ചു നിൽക്കാൻ പറ്റില്ല . ആ സമയം കൊണ്ട് അവനിൽ നിന്ന് ഏതൊക്കെ വിധത്തിൽ വഴികൾ അടക്കാവോ ആ വഴിക്കെല്ലാം അടച്ചു കളയാൻ പറഞ്ഞു . എന്തോ തലയിൽ നിന്നൊഴിഞ്ഞു പോയി എന്നാണവൾക്ക് തോന്നുന്നത് എന്ന് പറഞ്ഞു . ഇപ്പോഴാണ് പകലും രാത്രിയും തിരിച്ചറിയുന്നത് എന്ന് . ഏഴു മാസത്തിന് ശേഷം ചിരിച്ചു തുടങ്ങിയെന്ന് . പക്ഷെ ഒന്നുറപ്പാണ് ഏഴു മാസം മുന്നേ അവൾ ചിരിച്ച ചിരിയല്ല ഇനിയവൾ ചിരിക്കുക . അതവാളും സമ്മതിക്കുന്നുണ്ട് .

അപ്പുറത്തെ മനുഷ്യൻറെ മനോ നില എനിക്കൂഹിക്കാം . ഒരുകാലത്ത് ഞാനും ഇത്തരം പോസ്സീവ്നെസ്സിന്റെ രാജാവ് ആയിരുന്നല്ലോ . ഇപ്പോഴും ഇടക്കൊക്കെ അത് എന്നെ വേട്ടയാടാറുണ്ടല്ലോ . ആണുങ്ങളിൽ 98 ശതമാനവും ആ കുളിമുറിയിൽ നഗ്നർ ആണ് . അതിന് കാരണം തന്റെ പങ്കാളിയെ സ്വകാര്യ പ്രോപ്പർട്ടി ആയിട്ടാണ് കാണുന്നത് എന്നത് കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത് .

മറ്റൊരു സ്ത്രീയെ കുറിച്ചോർക്കുവാണ് . അവളുടെ ചെറിയ പ്രായത്തിൽ വിവാഹം കഴിഞ്ഞു . അതിസുന്ദരിയായ അവളെ മറ്റാരും കട്ടൊണ്ട് പോകാതിരിക്കാൻ അവളെ അയാൾ അടച്ചിട്ടാണ് കൊണ്ടു നടക്കുന്നത് . ഭാര്യ എന്ത് ചോദിച്ചാലും ചോദിക്കും മുന്നേ അവളുടെ മുന്നിൽ അയാൾ കൊണ്ടുവന്നിട്ടു . ആരു കണ്ടാലും കൊതിച്ചു പോകുന്ന ബന്ധം . ഞാൻ കാണുമ്പോഴും എനിക്കും തോന്നിയിരുന്നു . എന്തൊരു ഉൾച്ചേർന്ന ബന്ധമാണ് അവരുടേത് . എവിടെ അവൾ പോകാണമെങ്കിലും അയാൾ കൊണ്ടുപോകും . ഒരിടത്തും തനിച്ചു വിടില്ല . പോകെ പോകെ ഒരിക്കൽ പാതിരാവിൽ എനിക്കൊരു ഫോൺ കാൾ . പതിവില്ലാത്ത ഒരു നമ്പർ . എന്റെ മൊബൈലിൽ സേവ് ചെയ്യപ്പെട്ടത് ആണെങ്കിലും വല്ലപ്പോഴും ഒരു മെസേജിൽ അപ്പുറം വിളിച്ചിട്ടില്ലാത്ത നമ്പർ ആയിരുന്നു . ഫോണെടുക്കുമ്പോ കരച്ചിൽ ആയിരുന്നു ആദ്യം കേട്ടത് . അതവൾ ആയിരുന്നു . അഞ്ചു മിനിറ്റ് എങ്കിലും നീണ്ടു നിന്ന കരച്ചിൽ ഞാനൊന്നും മിണ്ടാതെ കേട്ടോണ്ടിരുന്നു . ആരെയെങ്കിലും വിളിക്കണം എന്നു തോന്നി ഇല്ലെങ്കിൽ ഞാൻ ചിലപ്പോ മരിച്ചു കളഞ്ഞാലോ എന്നു ഭയന്നു . അന്നേരം മനസ്സിൽ നിങ്ങളാണ് വന്നത് അതോണ്ട് വിളിച്ചതാ ഉറക്കം കളഞ്ഞതിന് ക്ഷമ പറഞ്ഞിട്ട് ഒരു മെസേജ് മാത്രം പിന്നാലെ വന്നു . ഞാനത് മറന്നിരുന്നു പിറ്റേന്ന് . രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോ വീണ്ടും ഒരു കാൾ വന്നു . ഒന്ന് സംസാരിക്കണം . ആവാമെന്ന് ഞാൻ പറഞ്ഞു . ഒരു മണിക്കൂർ ഞാൻ അസ്ത്രപ്രജ്ഞൻ ആയിരുന്നത് കേട്ടു . അതുവരെ കരുതിയിരുന്നത് എല്ലാം വെറും പടം ..യാഥാർഥ്യം ഭീകരമായിരുന്നു . പോസ്സീവ്നെസ്സും സംശയ രോഗവും അപകർഷതാ ബോധവും നിറഞ്ഞൊരു മനുഷ്യന്റെ മനോ വൈകൃതത്തിന് ഇരയാണ് അവൾ എന്നറിഞ്ഞു . മക്കളെ ഓർത്ത് ജീവിതം ഇട്ടുരുട്ടി കൊണ്ടുപോകുന്നു ..പക്ഷെ ഇനിയും വയ്യ . തല്ലിന്റെയും ഇടിയുടെയും കഥകൾ കേട്ട് ഞാൻ മരച്ചിരുന്നു ..വായിൽ തുണി തിരുകി ആണത്രേ ഇടിക്കുന്നത് . വഴിയിൽ അവളെ ആരെങ്കിലും നോക്കിയാൽ അതിനും അവളായി കുറ്റക്കാരി . അവൾ ഒറ്റക്ക് അടുത്തുള്ള സൂപ്പർമാർക്കറ്റിലോ മറ്റോ പോയാൽ അയാളും പിന്നാലെ പതുങ്ങി ചെല്ലും . ആരൊക്കെ നോക്കുന്നുണ്ട് . അവൾ ആരോടൊക്കെ സംസാരിക്കുന്നു . അതിനെല്ലാം അവൾ ഇടി വാങ്ങി കൂട്ടി .ഇടി കഴിഞ്ഞാൽ ഇരുന്ന് കാലിൽ വീണു കരയും . ചെയ്തതിന് മാപ്പ് ചോദിക്കും . അതെല്ലാം സഹിക്കാമായിരുന്നു. പക്ഷെ അന്തസ്സിന്റെ മേൽ കുതിര കയറുന്നത് സഹിച്ച് സഹിച്ച് മടുത്തു . ചാകാനും തയ്യാറാണ് എന്ന നിലയിൽ ആണ് . ആത്മഹത്യയെ കുറിച്ചാണ് കൂടുതൽ ചിന്ത എന്തിന് ജീവിക്കണം . ചെറിയ പ്രായത്തിൽ വിവാഹം കഴിഞ്ഞു ഇത്രകാലം മക്കളെ ഓർത്തു സഹിച്ചു . ഇപ്പൊ തീയും വെള്ളവും തിരിച്ചറിയാൻ പ്രായമായി . ഹൈസ്‌കൂൾ ആയിരിക്കുന്നു . ഇനിയവർക്ക് ഒറ്റക്ക് ജീവിക്കാം . ഞാൻ പറഞ്ഞു എന്തിന് ചാകണം ? ജീവിക്കൂ . ആ നാറിയെ വലിച്ചെറിയൂ . നിങ്ങളുടെ ലോകവും നിങ്ങടെ ആകാശവും നിങ്ങടെ സൂര്യനും ചന്ദ്രനും നക്ഷത്രാദികളും ഒരു വിഡ്ഢിക്ക് വേണ്ടി എന്തിന് ഉപേക്ഷിക്കണം . അയാളെ ഉപേക്ഷിക്കൂ . നിരന്തര ബഹളങ്ങൾക്ക് ഒടുവിൽ അവരിപ്പോ അയാളോട് വിവാഹ മോചനം ചോദിച്ചു. അതോടെ അയാൾ തകർന്നു . ഇപ്പൊ ജോലിക്ക് പോലും പോകുന്നില്ല . അവളില്ലാതെ അയാൾക്ക് ജീവിക്കാൻ ആവില്ല . അയാൾ പോയാൽ ആ ഗ്യാപ്പിൽ അവൾ രക്ഷപ്പെട്ടാലോ എന്നായി . എങ്കിൽ ഒരു മനോരോഗ വിദഗ്ദ്ധനെ കാണിക്കൂ . ഞാൻ കൊണ്ടോകാം എന്നു പറഞ്ഞു . അത് പറ്റില്ല ഒന്നാമത് അയാൾക്ക് അസുഖം ഉണ്ടെന്ന് അയാൾ സമ്മതിക്കില്ല ..രണ്ടാമത് ഒരു അന്യ പുരുഷനോട് ഇതെല്ലാം പറഞ്ഞു എന്നറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നറിയില്ല . സാരമില്ല ഇപ്പൊ ഇടിയും ചവിട്ടും ഇല്ല . വഴക്കുകൾ ഇല്ല . ആ അതെങ്കിലത് ആശ്വാസം . ജീവശ്ചവം കണക്കെ എത്രയെത്ര സ്ത്രീകൾ .

ഇത്തരം കഥകൾ ഒരുപാടുണ്ട് ..ഇപ്പൊ പറഞ്ഞു തുടങ്ങുമ്പോഴേ അവരോട് ചോദിക്കാൻ ആവുന്നുണ്ട് അയാൾ ഇന്നയിന്ന രീതിയിൽ ഒക്കെയാണോ പെരുമാറുക എന്ന് കാരണം ഇത്തരം പൊസസീവ് ആയ മൈതാണ്ടി മലരന്മാർക്ക് എല്ലാവർക്കും ഒറ്റ സ്വഭാവം ആണ് . മുടിഞ്ഞ സ്നേഹം മുതൽ ഇമോഷണൽ ബ്ലാക് മെയിലിങ്ങ് വരെ ഒരേ താരിപ്പ് ആണ് . സമൂഹത്തിൽ മാന്യന്മാർ കൂടിയാകും അവരിൽ 95 ശതമാനം . അത്കൊണ്ട് വീട്ടുകാരും നാട്ടുകാരും അയാളെ കുറിച്ച് പരാതി പറഞ്ഞാൽ പോലും വിശ്വസിക്കില്ല . ഇത്തരക്കാർ ബ്രെക്കപ്പ് ആയാൽ തന്റെ പങ്കാളിയെ കുറിച്ച് പറഞ്ഞു നടക്കുന്നത് കേട്ടാൽ തലയിൽ കൈവച്ചു പോകുന്ന അപവാദങ്ങൾ ആയിരിക്കും . മഹാ ക്രിമിനലുകൾ . കൊലപാതകിയേക്കാൾ അപകടകാരി ആയിരിക്കും ഇത്തരക്കാർ . അവർ ജീവിതാവസാനം വരെ നിരന്തര ഭീഷണി ആയിരിക്കും .. അപവാദങ്ങളിലൂടെ തളർത്താൻ ശ്രമിക്കും .

അത്തരം അമിത സ്നേഹ കാമുക/ ഭർത്താക്കന്മാർ മനസ്സിലാക്കേണ്ട വിഷയം നിങ്ങളുടെ പങ്കാളി എന്നാൽ നിങ്ങളുടെ അടിമ എന്നല്ല പാവയെന്നല്ല സർവം സഹയായ ഭൂമിദേവി ആണെന്നും അല്ല . അത്തരം ഊമ്പിയ മഹത്വ വൽക്കരണത്തിലൂടെ അവളുടെ കാലിൽ നിങ്ങൾ ധരിപ്പിച്ചിരിക്കുന്നത് ചങ്ങലകൾ ആണ് . സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയത് ആണെങ്കിലും ചങ്ങല ചങ്ങലയാണ് എന്നാണ് . അവർ നിങ്ങളോളം തന്നെ സ്വതന്ത്ര വ്യക്തിയാണ് എന്നതാണ് . ചുരുങ്ങിയ പക്ഷം ആ പാഠമെങ്കിലും പടിയണം . അവർക്ക് നമ്മളെ വേണ്ട എന്നു തോന്നിയാൽ അവരുടെ വഴി മാന്യമായി ഒരുക്കി കൊടുത്ത് വഴി മാറി പോകണം . വിഷമം ഒക്കെ നമുക്കുണ്ടാവും . ഇതെല്ലാം ഓക്സിടോസിൻ ഉൾപ്പടെയുള്ള ഒരുകൂട്ടം ഹോർമോണുകളുടെ പ്രവർത്തികൾ ആണെന്ന് നമ്മൾ മനസ്സിലാക്കുക . അല്ലാതെ ഇതിനൊന്നും വലിയ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല . രണ്ടാമത്തെ പ്രശ്നം നമ്മുടെ തന്നെ ഈഗോയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് . സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവളെന്നെ തേച്ചു എന്നൊരു പ്രതികാര ബുദ്ധിയാണ് പ്രണയ തകർച്ചയിൽ പുരുഷന്മാരെ കൂടുതൽ പ്രതികാര ദാഹികൾ ആക്കുന്നത് . അതാവട്ടെ സ്ത്രീത്വം എന്നൊക്കെയുള്ള ഒരു സങ്കൽപ്പത്തെ കുറിച്ചുള്ള നമ്മുടെ യാഥാർഥ്യ ബോധത്തോടെ അല്ലാത്ത ചിന്തകൾ ആണ് . പുരുഷനേക്കാൾ സ്ത്രീയുടെ വൈകാരിക തലങ്ങൾക്ക് വലിയ വിശുദ്ധി കൽപ്പിക്കുന്നത് കൊണ്ടാണ് . വിശുദ്ധമായ ഒന്ന് നമുക്ക് മോശം അനുഭവം തരുമ്പോ അത് നമുക്ക് താങ്ങാൻ കഴിയാത്ത ഒന്നാകുന്നു . വിശ്വാസം തകർന്നതിൽ കുണ്ഠിതൻ ആവുന്നു . എന്തിന് നീ അനാവശ്യമായി അവളുടെ വൈകാരിക തലങ്ങൾക്ക് ഇല്ലാത്ത പരിവേഷം കൊടുക്കണം . നിന്നെപ്പോലെ സ്വതന്ത്ര വ്യക്തിയാണ് . പ്രകൃതി കനിഞ്ഞു നൽകിയിട്ടുള്ള ഒരു മാതൃ ഭാവം അവൾക്കുണ്ട് . അത് അവൾ പരിചയപ്പെടുന്ന എല്ലാവർക്കും അവൾ നൽകണം എന്നൊക്കെയുള്ള വാശിയാണ് അവളൊരു ക്രിമിനൽ പ്രവർത്തിയിൽ ഏർപ്പെട്ടാൽ നീയൊരു സ്ത്രീയാണോ എന്നൊക്കെ പുരുഷനെക്കൊണ്ടു ചോദിപ്പിക്കുന്നത് . അല്ലടാ മൈരേ നിനക്ക് പറ്റുന്നത് അവൾക്ക് ആയിക്കൂടെ . നിനക്ക് ഒരുത്തന്റെ പള്ളക്ക് കത്തി കേറ്റാമെങ്കിൽ അവൾക്കും അതാവാം . അവൾ കുത്തിയാലും വയറ്റിൽ തുള വീഴും .

അത്കൊണ്ട് എനിക്ക് കോഞ്ഞാണൻ പുരുഷന്മാരോട് പറയാനുള്ളത് അവർക്ക് നിങ്ങളെ വേണ്ട എന്ന് അവർക്ക് തോന്നുന്ന നിമിഷം അവരുടെ കാലിൽ നിന്ന് ആ കെട്ട് അറുത്ത് മാറ്റുക . അവർ പറക്കട്ടെ . ഒരു സ്ത്രീയുടെയും കൈകാര്യ കർതൃത്വം ഒരു പുരുഷനും ഏൽപ്പിച്ചു തന്നിട്ടില്ല .