Masharsha I

ചന്ദ്രശേഖർ ആസാദിനെ എനിക്കിഷ്ടമല്ല . കണ്ട പെണ്ണുങ്ങൾക്ക് എല്ലാം അയാളോട് ക്രഷോ ക്രഷ് . മുടിഞ്ഞ ലുക്ക് . വെള്ള ഷർട്ട് ഇട്ടാലും ടീ ഷർട്ട് ഇട്ടാലും കിടിലൻ . ദുര്മേദസ് ഇല്ലാത്ത മസ്കുലനിറ്റി ലുക്ക് . യു പി ജയരാജന്റെ തെയ്യത്തിലെ നായകനെ പോലെ ആൾക്കൂട്ടങ്ങൾക്കിടയിൽ ഉയർന്നു പൊങ്ങിയുള്ള കൊല മാസ് പെർഫോമൻസ് . താഴെ പോലീസ് തിരയുമ്പോ ഗഗന ചാരിയായി വീടുകളുടെ മേൽക്കൂരകളിൽ നിന്ന് മേൽക്കൂരകളിലേക്ക് കുതിച്ച് രാജ കിങ്കരന്മാരെ നിസ്തേജർ ആക്കി ആൾക്കൂട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന മിടുക്ക് . ആയിരങ്ങളുടെ ചങ്ക് തുളക്കുന്ന പ്രസംഗം . 56 ഇഞ്ചും ചാണക തന്ത്രജ്ഞരും എല്ലാം തേഞ്ഞൊട്ടി പോകുന്ന നിർഭയത്വം .

അസൂയ കൊണ്ടെനിക്ക് ഇരിപ്പില്ല . എങ്കിലും പറയട്ടെ അയാൾ മീശ പിരിച്ചതും സ്റ്റൈൽ കാണിച്ചതുമാണ് ഇവിടെ കുറെ മരയോന്തുകൾക്ക് രാഷ്ട്രീയ ശരികളെ കുറിച്ച് ആശങ്ക ഉണ്ടാക്കുന്നത് എങ്കിൽ വിനായകൻ പറഞ്ഞത് ഒരിക്കൽ കൂടി ആവർത്തിക്കാം . ഇവിടെയുള്ള ദളിതർ കിരീടം വെക്കുകയും ഫെറാരി കാറിൽ വന്നിറങ്ങുകയും ചെയ്യുന്ന ; മണ്ണിന്റെ നേരവകാശികൾ തല നിമിർന്നു നിൽക്കുന്ന ഒരു നാളെ തന്നെയാണ് ഇന്നത്തെ സ്വപ്നങ്ങളെ ദീപ്തമാക്കുന്നത് .

കൂടുതൽ സ്റ്റൈലോടെ വരിക തലൈവ . നാട്ടാർക്ക് ഒരു ഗുണവുമില്ലാത്ത ആളൊക്കെ പത്ത് ലക്ഷത്തിന്റെ കോട്ടും രണ്ടര ലക്ഷത്തിന്റെ കൂളിംഗ് ഗ്ലാസ്സുമൊക്കെ വച്ചു നടക്കുന്ന നാട്ടിൽ മീശ പിരിച്ചത് അല്ലെ നിന്റെയൊക്കെ പ്രശ്നം . മൂഞ്ചിക്കോ എന്നേ മിനിമൽ ആയി പറയാനുള്ളൂ

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.