പോസ്റ്റർ നോക്കൂ ഒരു ജമാഅത് ഇസ്ളാമിക്കാരൻ എഴുതിയതാണ്, അന്ന് അഭിമന്യു കൊല്ലപ്പെടുന്നത് സുഡാപ്പികളാൽ ആണ് വഴിമരുന്നിട്ടത്‌ ആരാണ് ?

196
Masharsha I
ഒരു കതൈ സൊല്ലട്ടുമാ സാർ ….
തൊടുപുഴയിലെ ന്യൂ മാൻ കോളേജിലെ പ്രൊഫസർ ജോസഫ് അദ്ദേഹത്തിന്റെ ക്ലാസിലെ കുട്ടികൾക്ക് മാത്രമായി ഒരു ചോദ്യപ്പേപ്പർ തയ്യാറാക്കുന്നു . അതിൽ കുഞ്ഞു മുഹമ്മദ് എന്ന സാഹിത്യ സിനിമാ സംവിധായകന്റെ ചെറു കഥയെ അടിസ്ഥാനപ്പെടുത്തി ഒരു ചോദ്യം ഉണ്ടാകുന്നു . സ്കീസോഫ്രീനിക് ആയ ഒരു മനുഷ്യൻ ദൈവവുമായി നടത്തുന്ന ഒരു മുഖാമുഖം ഉണ്ട് . അത് കുഞ്ഞമ്മദ് എഴുതിയ കഥയാണ് . അതിലെ നായകന്റെ പേര് ജോസഫ് മാഷ് മറന്നു പോകുന്നു . അത്കൊണ്ട് കഥാകൃത്ത് ആയ കുഞ്ഞമ്മദിന്റെ പേര് ആ നായകന് കൊടുക്കുന്നു . ക്ലാസ് പരീക്ഷയല്ലേ . അതിൽ പത്ത് മുപ്പത് കുട്ടികൾക്ക് മാത്രമായി തയ്യാറാക്കിയ ചോദ്യപ്പേപ്പറിന് അത്ര വിലയെ അദ്ദേഹം കല്പിച്ചുള്ളൂ . കുട്ടികൾ എല്ലാവരും എതിർപ്പ് ഏതും ഇല്ലാതെ ഉത്തരങ്ങൾ എഴുതുന്നു . ആഴ്ച ഒന്ന് രണ്ടു കഴിഞ്ഞപ്പോ മാധ്യമം പത്രത്തിന്റെ പിൻ പേജിൽ മുഹമ്മദ് നബിയെ അപഹസിച്ചു കൊണ്ടാണ് ആ ചോദ്യം തയ്യാറാക്കിയത് എന്നൊരു വാർത്ത വരുന്നു . അക്കാലത്ത് ഇന്ത്യ വിഷൻ നിലനിന്നിരുന്നത് മാധ്യമത്തിന്റെ സഹായ സഹകരണം കൊണ്ടാണെന്ന് ഉള്ളത് പരസ്യമായ രഹസ്യമായിരുന്നു . തങ്ങളുടെ ചാനൽ ലോഞ്ച് ചെയ്യും വരെ അവരുടെ അജണ്ടകൾക്ക് ആയി ഒരു ചാനൽ അതായിരുന്നു അന്ന് ഇന്ത്യ വിഷൻ മൗദൂദി കുഞ്ഞുങ്ങൾക്ക് . അവരും അത് വാർത്തയാക്കുന്നു . സുഡാപ്പികൾ ഇളകുന്നു . ബാക്കി നമുക്ക് അറിയാവുന്നത് ഒക്കെ തന്നെ .
പക്ഷെ ജോസഫ് മാഷേയും കൊണ്ട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആംബുലൻസ് എത്തുമ്പോ രക്തം കൊടുക്കാനായി ജമാഅത് ഇസ്‌ലാമി ആശുപത്രിയിൽ ഉണ്ടായിരുന്നു . അങ്ങനെ കൊന്ന പാപം അവർ രക്തം കൊടുത്ത് തീർത്തു . ആരെങ്കിലും ജമാഅത് ഇസ്ളാമിയെ സംശയിച്ചോ ? ഇല്ല . സത്യത്തിൽ മുസ്ലിംകൾക്കിടയിലെ RSS ആണ് ജമാഅത് ഇസ്‌ലാമി എങ്കിൽ മുസ്ലിംകൾക്കിടയിലെ ഹനുമാൻ സേനയാണ് സുഡാപ്പി . RSS കാരോട് നിങ്ങൾ തർക്കിച്ചാൽ അവർ പറയും ഞങ്ങൾ ഇന്നേവരെ ഏതെങ്കിലും ഒരു കലാപത്തിൽ പങ്കെടുത്തിട്ടുണ്ടോ ? സത്യത്തിൽ ഇല്ലായെന്നാണ് ഉത്തരം . ബജ്രംഗ്ദൾ ഹനുമാൻ സേന സനാഥൻ സസ്ഥ എന്നു തുടങ്ങി നമോ ബ്രിഗേഡ് വരെയായി അനേകം അക്രമ ഗ്രൂപ്പുകൾ ആണ് അവരുടെ അതിക്രമകാരികൾ ഒളിച്ചിരിക്കും ഇടം . ജമാഅത് ഇസ്‌ലാമിയുടെ സ്ഥാപകൻ മൗദൂദി തന്നെയാണ് സുഡാപ്പികളുടെയും കങ്കണ്ട ദൈവം . ഇനി ജമാഅത് ഇസ്ളാമിയിൽ എത്ര അംഗങ്ങൾ ഉണ്ടെന്ന് അറിയാമോ .കേരളത്തിൽ പരമാവധി പോയാൽ 1000 മോ അല്ലെങ്കി രണ്ടായിരത്തിൽ താഴെയോ മാത്രം . RSS ൽ എത്ര അംഗങ്ങൾ കാണും ?
പക്ഷെ സംഗികളെക്കാൾ അപകടകാരികൾ ആണ് ജമാഅത് ഇസ്‌ലാമി ഹിന്ദ് . കാരണം അവരിൽ നല്ലൊരു ശതമാനവും അവരുടെ സംഘടന ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വായിക്കുകയും സമൂഹത്തിൽ സ്ഥാനമുറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തി ഉള്ളവരുമാണ് .ഞാൻ കുറച്ചു കാലം അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നതാണ് . അതിലെ രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള മനുഷ്യന് പോലും അവർക്കാവശ്യമുള്ള സംഗികൾക്ക് അറിവ് എന്നത് അലര്ജി ആണ് . ജമാഅത് ഇസ്‌ലാമിയുടെ ആയുധം അവർക്കായി വളച്ചൊടിച്ച അറിവുകളുടെ പിൻബലമാണ് . ആയിരത്തിൽ താഴെ അംഗങ്ങൾ മാത്രം ജമാഅത്തിന് ഉള്ളപ്പോഴാണ് അവർ മാധ്യമം പത്രം തുടങ്ങുന്നത് ..ഇവിടെയുള്ള എല്ലാ പത്ര മുത്തശ്ശിമാരെയും മൂലയ്ക്കിരുത്തി അവർ ജനസാമാന്യത്തിന് ഇടയിൽ കടന്ന് കയറി . കിനാവള്ളികൾ പോലെ അവർ പടർന്നപ്പോൾ ലക്ഷക്കണക്കിന് അംഗങ്ങൾ ഉള്ള ലീഗിന് അവരുടെ പത്രം മീൻ പൊതിയാൻ പോലും ആരും വാങ്ങാത്ത അവസ്ഥയുണ്ടായി . അത്രക്കാണ് അവരുടെ മാനിപ്പുലേറ്റു ചെയ്യാനുള്ള കഴിവ് . പരിസ്ഥിതി മുതൽ നാടിന്റെ വികസന സങ്കൽപ്പത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വരെ ഇടങ്കോലിട്ടു .എക്സ്പ്രസ് ഹൈവേ ആദ്യം വെടി പൊട്ടിച്ചത് ജമാഅത് ആയിരുന്നു . അതിൽ സിപിഎം വീണു എന്നതാണ് സത്യം . വികസിത സമൂഹം തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിന് തടസമാണെന്നു അവർക്ക് നന്നായി അറിയാം . ഒപ്പം പൊതു ഇടങ്ങളിൽ കസേര കിട്ടാൻ ഇത്തരം പൊടിക്കൈകൾ അവർക്കാവശ്യമായിരുന്നു .
ഈ ഭസ്മാസുരന്മാരെ വളർത്തുന്നതിൽ ഇവിടുള്ള ഓരോ ബുദ്ധിജീവി സാഹിത്യ കുലപതികൾക്കും പങ്കുണ്ട് . ഒരുദാഹരണം പറഞ്ഞാൽ സി രാധാകൃഷ്ണൻ ആയിരുന്നു മാധ്യമത്തിന്റെ ചീഫ് എഡിറ്റർ . അങ്ങേരുടെ ജന സമ്മിതി വലിയ അളവിൽ അവർ മുതലാക്കി . വിജയൻ മാഷ് മുതൽ ടി ഡി രാമകൃഷ്ണൻ വരെ എത്രയെത്ര ആളുകൾ അവർക്ക് വളമായി വെള്ളമായി വെളിച്ചമായി .
ലോകത്ത് എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെയാണ് അവരുടെ വളർച്ച എന്നു നോക്കിയാൽ മനസ്സിലാകും . തുർക്കിയിൽ ഉറുദുഗാൻ വരുന്നത് വലിയ ജനകീയ പ്രക്ഷോഭത്തിലൂടെ ആയിരുന്നു . അയാൾ ഭരണ സാരഥ്യം ഏറ്റെടുത്തതോടെ അവിടെയുള്ള ഭാഷാ വംശ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ തുടങ്ങി . സ്വന്തം മതത്തിൽ പെട്ടവർ ആയിട്ടും കുർദ്ദുകളെ അയാൾ ഇപ്പോഴും കൊല്ലുന്നു . അതിനായി ഐസിസിനെ അയാൾ പുനരുജീവിപ്പിക്കുന്നു . ഈജിപ്തിൽ മുല്ലപ്പൂ വിപ്ലവം വരും വരെ പിന്നെയും അരിഷ്ടിച്ച് നീങ്ങിയിരുന്ന നാട് മുർസി അധികാരത്തിൽ കേറിയതോടെ തകർന്നു . ബ്രദർ ഹുഡിനൊപ്പം സമരത്തിൽ പങ്കെടുത്ത കോപ്റ്റിക് ക്രിസ്ത്യാനികളെ അയാൾ ഉപദ്രവിച്ചു . ആദ്യമായി അവരുടെ പള്ളികൾക്ക് നേരെ തീവ്രവാദ ആക്രമണങ്ങൾ പതിവായത് മുർസിയുടെ സ്ഥാനാരോഹണത്തിന് ശേഷമായിരുന്നു . അവരുടെ ആത്മീയ നേതാവ് ഹസനുൽ ബന്നയുടെ ഒരു ഒളി അജണ്ട തന്നെ മുസ്ലിം ഇതര മതക്കാർ രണ്ടാം കിട പൗരന്മാർ എന്നതായിരുന്നു . അതിനായി ജസ്യ ഏർപ്പെടുത്തണം എന്നൊക്കെയുള്ള വാദം ആയിരുന്നു അയാളുടേത് . മൗദൂദിയുടെ അതേ നിലപാട് . ആ ജസ്യക്ക് ഉള്ള മണ്ണൊരുക്കാൻ ആയിരുന്നു തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാക്കിയത് . എന്തായാലും ഈജിപ്തിനെ ദൈവം കാത്തു . മുർസി അധികാര ഭ്രഷ്ടൻ ആയി പക്ഷെ അയാൾ വിതച്ച ഭീതിയുടെ പട്ടിണിയുടെ ഒക്കെ വിത്ത് ഇന്നവിടെ വളർന്നിരിക്കുന്നു . ആ രാജ്യം പട്ടിണിയിൽ ആയിരിക്കുന്നു .
ബംഗ്ളാദേശിലെ ജമാഅത് എന്തെന്ന് നമുക്ക് അറിയാം . പാക്കിസ്ഥാനിലെ മത ന്യൂനപക്ഷങ്ങൾക്കെതിരെ ഉള്ള ആക്രമണങ്ങളിലും മൗദൂദിയൻ സാഹിത്യങ്ങൾക്കുള്ള പങ്ക് ചെറുതല്ല . ഹിന്ദു ക്രിസ്ത്യൻ മാത്രല്ല ഷിയാ അഹ്മദി സൂഫി വിഭാഗങ്ങൾ എല്ലാം മൗദൂദിയൻ ഉന്മൂലനസിദ്ധാന്തത്തിന്റെ ഇരകൾ ആണ് . ആ ആക്രമണ പ്രത്യയ ശാസ്ത്രം തന്നെയാണ് അവർ ഇന്ത്യയിലും പകർത്താൻ ശ്രമിക്കുന്നത് . പക്ഷെ നേരിട്ട് നടത്താനുള്ള ശേഷിയില്ല . അതിനായി അവർ മറ്റു പിന്നാക്ക വിഭാഗങ്ങളെ കൂട്ട് പിടിക്കുന്നു . ദളിതുകളെ പിന്നാക്കക്കാരെ ഒക്കെ അവർ പറഞ്ഞു പറ്റിക്കുന്നു . അതാണ് ജയ് ഭീമും ഇൻഷാ അള്ളായും അലുവയും മത്തിക്കറിയും പോലെ ഒരുമിച്ചിരിക്കുന്നത് കാണുന്നത് . അത് പക്ഷെ അവർ കാണുന്നില്ല . ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യൻ അനുഭവം ദളിതുകൾ ഓർക്കേണ്ടതാണ് . Rss നെ പോലെ തന്നെ മറ്റു സംഘടനകളിൽ അവർ നുഴഞ്ഞു കയറും . മറ്റുള്ളവരെ അവർക്ക് വളരാനുള്ള നീരൂറ്റാൻ ഉള്ള ഉപാധി ആക്കും .
ഇപ്പോഴത്തെ പൗരത്വ രജിസ്‌ട്രേഷൻ വിവാദ സമരം അവർക്കൊരു സുവർണ്ണാവസരം ആണ് . സംഗികൾ വിഡ്ഢികൾ ആണ് . അവർ ആവേശപ്പുറത്ത് പൂർണ്ണ നിലാവ് കണ്ടപ്പോ കൂവിയതാണ് സുവർണ്ണാവസര പ്രയോഗം . അതോടെയാണ് വലിയ രാഷ്‌ട്രീയ മുന്നേറ്റം ആയേക്കാമായിരുന്ന ശബരിമല വിഷയം അവർക്ക് തിരിച്ചടി ആയത് . പക്ഷെ ജമാഅത് ഇസ്‌ലാമി നോക്കൂ അവർ എവിടെയും അത് പറയുന്നില്ല . പക്ഷെ ദേശീയ തലത്തിൽ പോലും അവരായി സമര മുഖത്തെ ഐകൺ . കൈ ചൂണ്ടി നിൽക്കുന്ന മുസ്ലിം സങ്കിണിയുടെ പിന്നിൽ ഒളിച്ച ഇന്ത്യ എന്ന കാരിക്കേച്ചർ ചരിത്രമായി സുവർണ്ണാവസരം എങ്ങനെ ഉപയോഗിക്കണം എന്ന് സംഗികൾ ജമാഅത്തിൽ നിന്ന് പഠിക്കണം .
പറയാനുള്ളത് ഇങ്ങനെ പറഞ്ഞാലൊന്നും തീരില്ല . ഓരോ ഖണ്ഡികയും ഓരോ പോസ്റ്റുകൾ ആക്കാനും മാത്രം ഉണ്ട് വിശദീകരിച്ച് എഴുതിയാൽ . എന്നാലും പറഞ്ഞു വന്നത് ഈ പോസ്റ്റർ ഒന്ന് നോക്കണം . ഒരു ജമാഅത് ഇസ്ളാമിക്കാരൻ എഴുതിയതാണ് . അന്ന് അഭിമന്യു കൊല്ലപ്പെടുന്നത് സുഡാപ്പികളാൽ ആണ് . പക്ഷെ വഴിമരുന്നു ഇട്ട് കൊടുത്തത് ഫക്കെണിറ്റി ആയിരുന്നു എന്നത് സത്യമാണ് . പതിവ്പോലെ സുഡാപ്പികൾ ശശി ആയി എന്നേയുള്ളൂ . ഇതേ തന്ത്രമാണ് അവരുടെ എല്ലാ കാര്യത്തിലും നമ്മൾ കാണുക . സംഗികളെ അല്ല സുഡാപ്പികളെ അല്ല ജമാഅത് ഇസ്ളാമിക്കാരെ ആണ് നമ്മൾ ആദ്യവും അവസാനവും നേരിടേണ്ടത് . ബാക്കിയൊക്കെ പൂ പറിക്കുന്ന പോലെ നിസ്സാരമാണ് . ഇവർ കിനാവള്ളികൾ ആകുന്നു . ഒരിടത്തും ഇവരെ നമ്പരുത് .