ഇന്ദിരയെ തടഞ്ഞ അതേ പോരാട്ട വീര്യവുമായി കുട്ടികൾക്കൊപ്പം അയാൾ ആ മരം കോച്ചുന്ന തണുപ്പിലും കത്തുന്ന പച്ചമരം പോലെ

121

Masharsha I
ചരിത്രം തിരഞ്ഞാൽ അർവങ്ങളിൽ അപൂർവം മനുഷ്യരാണ് തങ്ങളുടെ സുഖലോലുപതയുടെ പ്യൂപ്പ പൊളിച്ച് പുറത്ത് വന്ന് ചിത്ര ശലഭം പോലെ മറ്റുള്ളവർക്ക് കണ്ണിന് ഇമ്പവും തേനിന്റെ മധുരം പകർന്നും കടന്ന് പോയിട്ടുള്ളൂ . പ്യൂപ്പ ആയിരിക്കുന്ന സുഖമില്ല ചിത്രശലഭം ആകുമ്പോ . പ്യൂപ്പ ആയിരിക്കുമ്പോഴുള്ള സുരക്ഷയല്ല ശലഭമാവുമ്പോഴുള്ളത് .
ചില മനുഷ്യർ ശലഭമനുഷ്യർ . എന്റോർമ്മയിലും പരിമിത അറിവിലും ഞാൻ ആദ്യം അറിയുന്ന ഒരു ശലഭ മനുഷ്യൻ ബുദ്ധൻ ആയിരുന്നു . കൊട്ടാരക്കെട്ടിലെ പട്ടു മെത്തയിൽ നിന്ന് തെരുവിലെ മനുഷ്യരുടെ കണ്ണുനീരിൽ കുതിർന്ന വിളികൾക്ക് ഉത്തരം ചൊല്ലാൻ ഇറങ്ങിയ മനുഷ്യൻ . ഭാരതീയൻ ആയിരുന്നു . മറ്റൊരോർമ്മ ഗാന്ധിയിൽ ഉണ്ട് . പിന്നെ ഇ.എം.എസ്ൽ ആണ് . വേറെയും ഉണ്ടാവും . എനിക്ക് അത്ര അറിവൊന്നും ഇല്ലാത്ത ആളാണ് . പക്ഷെ ആധുനിക ഇന്ത്യയിലും ഉണ്ട് ചിലർ. അതിൽ പ്രധാനി ആവും സീതാറാം യച്ചൂരി . ജാതി ഇന്ത്യയിലെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചാൽ അതിന്റെ പ്രിവിലേജ് അത്ര ചെറുതല്ല . യെച്ചൂരിയെ പക്ഷെ ആ പ്രിവിലേജ് തെല്ലും ആകര്ഷിച്ചില്ല . IRON LADY എന്നായിരുന്നു ഇന്ദിരയുടെ വിളിപ്പേര് . രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു . അടിയന്തിരാവസ്ഥ കൊടുമ്പിരി കൊണ്ട കാലമായിരുന്നു . എന്നിട്ടും സീതാറാം പിടിച്ച് നിറുത്തി .തെരുവിൽ തന്നെ . ഒട്ടും പതർച്ച ഇല്ലാതെ . ഇന്ദിരയെ കുറിച്ച് ദുസ്വപ്നം കാണുന്നത് പോലും അപകടകരമായ ഒരു കാര്യമായിരുന്ന കാലമായിരുന്നു അത് .എന്നിട്ടും പിടിച്ചു നിറുത്തി . നാളെ ഞാൻ ഉണ്ടാവുമോ എന്ന ചിന്ത പോലും ഇല്ലാതെ .
യച്ചൂരി എന്നും ഒരു അന്തർദേശീയ മനുഷ്യൻ ആയിരുന്നു . നമ്മുടെ നേതാക്കൾക്ക് 90 ശതമാനത്തിനും ഇല്ലാത്ത ഒരു ക്വാളിറ്റി ആണ് ഒരു അന്തർദേശീയ മനുഷ്യൻ ആവുക എന്നത് . വളരെ ഉജ്ജ്വലമായ ഒരു പോരാളി ആയിരിക്കുമ്പോൾ തന്നെ യുവാക്കളുടെ തോളിൽ കയ്യിട്ട് അവരിൽ നിന്നൊരു സിഗാർ പുക പങ്കിട്ട് അങ്ങനെയങ്ങനെ . ഞാനോർക്കുന്നു . ആരാണ് പറഞ്ഞത് മറന്നു എങ്കിലും കോഴിക്കോട് സർവകലാശാല യിലോ മറ്റോ ആണെന്ന് ഓർമ . ഒരിക്കൽ ഏതോ പരിപാടിക്ക് ക്ഷണിതാവായി വന്ന യച്ചൂരി ഓഡിറ്റോറിയത്തിന്റെ പിൻഭാഗത്ത് സൊറ പറഞ്ഞിരുന്ന കുട്ടികൾക്ക് ഇടയിലേക്ക് പെട്ടെന്ന് കടന്നു വന്നു . അവർ സിഗാർ വലിക്കുകയും തമാശകൾ പൊട്ടിക്കുകയും ആയിരുന്നു . കടന്നു വന്ന മനുഷ്യനെ കണ്ട് അവർ ഞെട്ടി . സിപിഎം ന്റെ അഖിലേന്ത്യാ നേതാവ് . സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത സമയമോ മറ്റോ ആണ് . പകച്ചു നിന്ന കുട്ടികളോട് ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാൻ എന്ന പ്രശസ്തമായ ഡയലോഗിനെ ഓര്മിപ്പിച്ചുകൊണ്ട് ഒരു സിഗാർ ചോദിക്കുന്നു . അതും വലിച്ച് അവിടെ നിന്നിരുന്ന ഏതോ ഒരു വിദ്യാർത്ഥിയുടെ തോളിൽ തൂങ്ങി അവർക്കൊപ്പം നിന്ന് വർത്തമാനം പറഞ്ഞു . സരസമായി അവരുടെ ആശങ്കൾക്ക് ഒപ്പം നിന്ന് അവരുടെ തെറ്റിദ്ധാരണകൾ തിരുത്തി .തമാശകൾ പറഞ്ഞും കേട്ടും ചിരിച്ചും … ഏകദേശം ഒരു മണിക്കൂർ അടുത്ത് അവരുടെ അടുത്ത വർഷങ്ങൾ പരിചയമുള്ള കൂട്ടുകാരനെപ്പോലെ .
അതേ യച്ചൂരി ഇന്നും പോരാട്ട മുഖത്ത് ഉണ്ട് . ഡൽഹിയിലെ മരം കോച്ചുന്ന തണുപ്പിൽ തീ കാഞ്ഞും കുറച്ചു കഴിഞ്ഞാൽ വീട്ടിലെ പതുപതുത്ത കമ്പിളിക്കെട്ടിലേക്ക് ചുരുണ്ടും രാജ്യത്തെ പ്രധാന പ്രതിപക്ഷങ്ങൾ എല്ലാം ഉൾവലിയുമ്പോഴും ആ മനുഷ്യൻ വിദ്യാര്ഥികൾക്കൊപ്പം ഉണ്ട് . ഏത് മകരമഞ്ഞും ആവിയാകുന്ന പോരാട്ടത്തിന്റെ അഗ്നിജ്വാലകൾ മനസ്സിൽ കൊളുത്തി ആ മനുഷ്യൻ നിൽപ്പുണ്ട് . തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്ന് ഫാസിസ്റ്റുകളുടെ മുഖത്ത് നോക്കി പറയുന്ന കുട്ടികൾക്ക് ഒപ്പം .

ചരിത്രം തിരഞ്ഞാൽ അപൂർവങ്ങളിൽ അപൂർവം മനുഷ്യരാണ് തങ്ങളുടെ സുഖലോലുപതയുടെ പ്യൂപ്പ പൊളിച്ച് പുറത്ത് വന്ന് ചിത്ര ശലഭം പോലെ മറ്റുള്ളവർക്ക് കണ്ണിന് ഇമ്പവും തേനിന്റെ മധുരം പകർന്നും കടന്ന് പോയിട്ടുള്ളൂ . പ്യൂപ്പ ആയിരിക്കുന്ന സുഖമില്ല ചിത്രശലഭം ആകുമ്പോ . പ്യൂപ്പ ആയിരിക്കുമ്പോഴുള്ള സുരക്ഷയല്ല ശലഭമാവുമ്പോഴുള്ളത് .
ചില മനുഷ്യർ ശലഭമനുഷ്യർ . എന്റോർമ്മയിലും പരിമിത അറിവിലും ഞാൻ ആദ്യം അറിയുന്ന ഒരു ശലഭ മനുഷ്യൻ ബുദ്ധൻ ആയിരുന്നു . കൊട്ടാരക്കെട്ടിലെ പട്ടു മെത്തയിൽ നിന്ന് തെരുവിലെ മനുഷ്യരുടെ കണ്ണുനീരിൽ കുതിർന്ന വിളികൾക്ക് ഉത്തരം ചൊല്ലാൻ ഇറങ്ങിയ മനുഷ്യൻ . ഭാരതീയൻ ആയിരുന്നു . മറ്റൊരോർമ്മ ഗാന്ധിയിൽ ഉണ്ട് . പിന്നെ ഇ.എം.എസ്ൽ ആണ് . വേറെയും ഉണ്ടാവും . എനിക്ക് അത്ര അറിവൊന്നും ഇല്ലാത്ത ആളാണ് . പക്ഷെ ആധുനിക ഇന്ത്യയിലും ഉണ്ട് ചിലർ. അതിൽ പ്രധാനി ആവും സീതാറാം യച്ചൂരി . ജാതി ഇന്ത്യയിലെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചാൽ അതിന്റെ പ്രിവിലേജ് അത്ര ചെറുതല്ല . യെച്ചൂരിയെ പക്ഷെ ആ പ്രിവിലേജ് തെല്ലും ആകര്ഷിച്ചില്ല . IRON LADY എന്നായിരുന്നു ഇന്ദിരയുടെ വിളിപ്പേര് . രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു . അടിയന്തിരാവസ്ഥ കൊടുമ്പിരി കൊണ്ട കാലമായിരുന്നു . എന്നിട്ടും സീതാറാം പിടിച്ച് നിറുത്തി .തെരുവിൽ തന്നെ . ഒട്ടും പതർച്ച ഇല്ലാതെ . ഇന്ദിരയെ കുറിച്ച് ദുസ്വപ്നം കാണുന്നത് പോലും അപകടകരമായ ഒരു കാര്യമായിരുന്ന കാലമായിരുന്നു അത് .എന്നിട്ടും പിടിച്ചു നിറുത്തി . നാളെ ഞാൻ ഉണ്ടാവുമോ എന്ന ചിന്ത പോലും ഇല്ലാതെ .
യച്ചൂരി എന്നും ഒരു അന്തർദേശീയ മനുഷ്യൻ ആയിരുന്നു . നമ്മുടെ നേതാക്കൾക്ക്90 ശതമാനത്തിനും ഇല്ലാത്ത ഒരു ക്വാളിറ്റി ആണ് ഒരു അന്തർദേശീയ മനുഷ്യൻ ആവുക എന്നത് . വളരെ ഉജ്ജ്വലമായ ഒരു പോരാളി ആയിരിക്കുമ്പോൾ തന്നെ യുവാക്കളുടെ തോളിൽ കയ്യിട്ട് അവരിൽ നിന്നൊരു സിഗാർ പുക പങ്കിട്ട് അങ്ങനെയങ്ങനെ . ഞാനോർക്കുന്നു . ആരാണ് പറഞ്ഞത് മറന്നു എങ്കിലും കോഴിക്കോട് സർവകലാശാല യിലോ മറ്റോ ആണെന്ന് ഓർമ . ഒരിക്കൽ ഏതോ പരിപാടിക്ക് ക്ഷണിതാവായി വന്ന യച്ചൂരി ഓഡിറ്റോറിയത്തിന്റെ പിൻഭാഗത്ത് സൊറ പറഞ്ഞിരുന്ന കുട്ടികൾക്ക് ഇടയിലേക്ക് പെട്ടെന്ന് കടന്നു വന്നു . അവർ സിഗാർ വലിക്കുകയും തമാശകൾ പൊട്ടിക്കുകയും ആയിരുന്നു . കടന്നു വന്ന മനുഷ്യനെ കണ്ട് അവർ ഞെട്ടി . സിപിഎം ന്റെ അഖിലേന്ത്യാ നേതാവ് . സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത സമയമോ മറ്റോ ആണ് . പകച്ചു നിന്ന കുട്ടികളോട് ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാൻ എന്ന പ്രശസ്തമായ ഡയലോഗിനെ ഓര്മിപ്പിച്ചുകൊണ്ട് ഒരു സിഗാർ ചോദിക്കുന്നു . അതും വലിച്ച് അവിടെ നിന്നിരുന്ന ഏതോ ഒരു വിദ്യാർത്ഥിയുടെ തോളിൽ തൂങ്ങി അവർക്കൊപ്പം നിന്ന് വർത്തമാനം പറഞ്ഞു . സരസമായി അവരുടെ ആശങ്കൾക്ക് ഒപ്പം നിന്ന് അവരുടെ തെറ്റിദ്ധാരണകൾ തിരുത്തി .തമാശകൾ പറഞ്ഞും കേട്ടും ചിരിച്ചും … ഏകദേശം ഒരു മണിക്കൂർ അടുത്ത് അവരുടെ അടുത്ത വർഷങ്ങൾ പരിചയമുള്ള കൂട്ടുകാരനെപ്പോലെ .
അതേ യച്ചൂരി ഇന്നും പോരാട്ട മുഖത്ത് ഉണ്ട് . ഡൽഹിയിലെ മരം കോച്ചുന്ന തണുപ്പിൽ തീ കാഞ്ഞും കുറച്ചു കഴിഞ്ഞാൽ വീട്ടിലെ പതുപതുത്ത കമ്പിളിക്കെട്ടിലേക്ക് ചുരുണ്ടും രാജ്യത്തെ പ്രധാന പ്രതിപക്ഷങ്ങൾ എല്ലാം ഉൾ വലിയുമ്പോഴും ആ മനുഷ്യൻ വിദ്യാര്ഥികൾക്കൊപ്പം ഉണ്ട് . ഏത് മകരമഞ്ഞും ആവിയാകുന്ന പോരാട്ടത്തിന്റെ അഗ്നിജ്വാലകൾ മനസ്സിൽ കൊളുത്തി ആ മനുഷ്യൻ നിൽപ്പുണ്ട് . തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്ന് ഫാസിസ്റ്റുകളുടെ മുഖത്ത് നോക്കി പറയുന്ന കുട്ടികൾക്ക് ഒപ്പം . ഇന്ദിരയെ തടഞ്ഞ അതേ പോരാട്ട വീര്യവുമായി കുട്ടികൾക്കൊപ്പം അയാൾ ആ മരം കോച്ചുന്ന തണുപ്പിലും കത്തുന്ന പച്ചമരം പോലെ .
Hum dekhenke
Masharsha I

.

Hum dekhenke
Masharsha I