മോഹനൻ വൈദ്യർക്ക് മുമ്പും മലയാളി പറ്റിക്കപ്പെട്ടുകൊണ്ടിരുന്നു

875

വ്യാജന്മാരെയും തട്ടിപ്പുകാരെയും കണ്ണടച്ചു വിശ്വസിക്കുന്ന മലയാളിയുടെ ആ മനോഭാവത്തെ ഇനിയും എത്രയോപേർ മുതലെടുക്കാനിനിരിക്കുന്നു. കേവലം ഒരു മോഹനൻ വൈദ്യൻ മാത്രമല്ല, കാലാകാലങ്ങളിൽ പല തരികിട അവതാരങ്ങളും നമ്മുടെ നാട്ടിൽ വന്നുപോയിട്ടുണ്ട്. കുറേപേരെ ക്രൂരമായി പറ്റിക്കുകയും പലരുടെയും ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്തിട്ട് കോടിക്കണക്കിന് രൂപ വാരിക്കൂട്ടി അവരെല്ലാം എങ്ങോട്ടോ അന്തർദ്ധാനം ചെയ്തു. അത്തരം ചില ഫ്രോഡുകളെ കുറിച്ച് Masharsha I എഴുതുന്നത് വായിക്കാം.

Masharsha I
Masharsha I
Masharsha I

“മജീദ് ഒരു തുണിക്കച്ചവടക്കാരൻ ആയിരുന്നു . ബ്രോഡ്‌വെയിലേക്ക് കേറുമ്പോ വലത് ഭാഗത്തായിട്ടായിരുന്നു ഫെയർ ടെക്‌സ്റ്റൈൽസ് എന്ന രണ്ടുമുറി കട . നാലു സാരി പത്ത് തോർത്ത് അണ്ടർവെയറിനുള്ള വരയൻ തുണികൾ . ഇത്രയുമായിരുന്നു അവിടെ ഉണ്ടായിരുന്നത് . അതിന്റെ ഉടമ മജീദ് ഏതോ സ്വർണ ഖനിയിൽ കുറേക്കാലം എഞ്ചിനീയർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് . പക്ഷെ പ്രസിദ്ധൻ ആയത് അയാളുടെ തുണിക്കടയുടെ പേരിൽ അല്ല . എഞ്ചിനീയർ എന്ന പേരിലും അല്ല . ഡോക്റ്റർ മജീദ് എന്നറിയപ്പെടാൻ ആയിരുന്നു നിയോഗം . നമ്മുടെ പത്താം ക്ലാസുകാരൻ കെമിക്കൽ എഞ്ചിനീയർ മോഹനൻ വൈദ്യരുടെ അതേ നിയോഗം .

ലോകത്ത് ആദ്യമായി എയിഡ്സിന് മരുന്ന് കണ്ടുപിടിച്ച മനുഷ്യൻ അതാണ് ഡോക്റ്റർ മജീദ് . മലയാളി . ആധുനിക കാലത്തെ ആദ്യകാല മോഹനൻ വൈദ്യർ . മോഹനൻ വൈദ്യരെക്കാൾ ക്രൂരൻ . പക്ഷെ അയാളോളം മണ്ടൻ അല്ല . അയാളുടെ വീട് എളമക്കര പോകും വഴി കാണാം .ഭിത്തികളിൽ മാർബിൾ പതിപ്പിച്ച ലംബോർഗിനി മുതൽ ബെൻസ് വരെ നിരന്ന് കിടക്കുന്ന കൊട്ടാരസമാനമാനമായ വീട് .

മജീദ്
മജീദ്

കാമിലാരി ലിവർ ടോണിക് മഞ്ഞപ്പിത്തതിനുള്ള ലിവർ ടോണിക്ക് ആണെന്ന് എല്ലാവർക്കും അറിയാം . അതിന്റെ ഉടമ പദ്മനാഭൻ വൈദ്യരുടെ സഹായിയെ സ്വാധീനിച്ച് ആ ചേരുവകൾ ഉപയോഗിച്ചാണ് ഫെയർ ഫാർമ മരുന്നുണ്ടാക്കിയിരുന്നത് എന്ന് മാധ്യമത്തിൽ വന്ന ഒരു ലേഖനത്തിൽ വായിച്ചതായി ഓർമയുണ്ട് . എന്തായാലും പത്ര മാധ്യങ്ങളെ എല്ലാം ലക്ഷങ്ങൾ പരസ്യ ഇനത്തിൽ നൽകി നിശ്ശബ്ദമാക്കി . പെയ്ഡ് ന്യൂസുകൾ ആർട്ടിക്കിൾ റൈറ്റപ്പുകൾ അങ്ങനെ മജീദ് നിറഞ്ഞു നിന്നു . കേരളത്തിലെ ആദ്യ HIV ബാധിത ചിത്രയെ തെറ്റിദ്ധരിപ്പിച്ച് പത്രക്കാരുടെ മുന്നിൽ അനുഭവസാക്ഷ്യം പറയിച്ചു . ചിത്രയെയും കുടുംബത്തെയും അയാൾ ഏറ്റെടുത്തു എന്ന് അക്കാലത്തെ വലിയ വാർത്തയായിരുന്നു . ചിത്രയെ കൂടാതെ ഹൈദരബാദിലും മധ്യപ്രദേശിലും രാജസ്ഥാനിലും തമിഴ്‌നാട്ടിലും അനുഭവസാക്ഷ്യങ്ങൾ ഉണ്ടായി . ശ്രീലങ്കയിലും മാലിയിലും ഒക്കെ ബ്രാഞ്ചുകൾ തുറക്കപ്പെട്ടു . മജീദും മകളും ഉലകം ചുറ്റി . ആഫ്രിക്കയിലും എയ്ഡ്സ് ന്റെ അത്ഭുത മരുന്നിന് ആവശ്യക്കാരുണ്ടായി .

'ദി വൈറസ്' എന്ന പേരുള്ള മജീദിന്റെ ഭവനം
‘ദി വൈറസ്’ എന്ന പേരുള്ള മജീദിന്റെ ഭവനം

ഒടുവിൽ …അയാൾ കൊയ്യാനുള്ളത് എല്ലാം കൊയ്തു എന്നുറപ്പിച്ച ശേഷം നമ്മുടെ ഡ്രഗ് കണ്ട്രോൾ ബോർഡ് ഉണർന്നു . പരിശോധനയായി ബഹളമായി . മജീദിന്റെ കച്ചവടം കേരളത്തിൽ വേണ്ട എന്ന് സർക്കാർ ഉത്തരവായി . സപ്ലിമെന്ററി ലിവർ ടോണിക് നിർമിക്കാനുള്ള ലൈസൻസിന്റെ പുറത്താണ് എയ്ഡ്സ് നുള്ള മരുന്ന് നിർമാണം എന്നു തെളിഞ്ഞു . നൂറുകണക്കിന് മനുഷ്യർ മരിച്ചു മണ്ണടിഞ്ഞതിന് ശേഷം ആ മരുന്ന് ആളെ കൊല്ലി ആണെന്ന് ഭാരത സർക്കാരിനും ബോധ്യമായി . ഫെയർ ഫാർമ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു . അപ്പോഴും ശ്രീലങ്കയിലും ആഫ്രിക്കയിലും പിന്നെയും കുറെ കാലം ഓടി . ഇപ്പൊ ഫെയർ ഫാർമ കച്ചവടം പൊടിപൊടിക്കുന്നുണ്ട് . എയിഡ്സിന് അല്ല . ഇപ്പൊ ക്യാൻസറിനുള്ള മരുന്ന് ആണ് വിൽക്കുന്നത് . ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നുണ്ടാവും . നമ്മുടെ സർക്കാരുകൾ അല്ലെ ? അയാൾ വൈറസ് എന്ന് അയാൾ തന്നെ നൽകിയ വീട്ടു പേരുള്ള ആ കരിങ്കൽ ഭിത്തികൾക്കുള്ളിൽ അയാളുടെ തലമുറകൾ മനുഷ്യരെ വഞ്ചിച്ചു ജീവിക്കുണ്ട് . സമൂഹത്തിലെ വൈറസ് ആയി . മനുഷ്യരെ കൊന്ന് കൊണ്ട് .

ഒരു മോഹനൻ വൈദ്യരിലേക്ക് മാത്രം കൈ ചൂണ്ടി പിടിച്ചാൽ അപ്പുറമിപ്പുറം ഉള്ള പെരുച്ചാഴികളെ ആരാണ് പിടികൂടുക ? മുസ്‌ലി പവർ എക്സ്ട്രാ മുതൽ ഇന്ദുലേഖ വരെ നീണ്ടു നിവർന്ന് കിടക്കുന്ന എത്രയെത്ര കോടീശ്വരന്മാർ . മുസ്‌ലി പവർ എക്‌സ്ട്രായിൽ തലാടാഫിൽ പൊടിച്ചു ചേർക്കുന്നുണ്ട് Related imageഎന്നാണ് ഡ്രഗ് കണ്ട്രോൾ ബോർഡ് മുവാറ്റുപുഴക്കാരൻ അച്ചായൻ കൊയ്യാനുള്ളത് എല്ലാം കൊയ്ത ശേഷം കണ്ടെത്തിയത് . കേരളത്തിൽ നിരോധിച്ചു എന്നു വായിച്ചിരുന്നു . പക്ഷെ ഇപ്പോഴും കിട്ടുന്നുണ്ട് . മലയാളി എന്ന വിഡ്ഢിയെ പറ്റിച്ച് നിരന്തരമായി ജീവിക്കുന്ന ആരൊക്കെ ? ഇന്ദുലേഖ സോപ്പ് വാങ്ങി ഉപയോഗിച്ച് വെളുത്തില്ല എന്ന് ഒരു രസികൻ പരാതി കൊടുത്തതും അയാൾക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നതുമൊക്കെ വായിച്ചു ചിരിച്ചവർ മലയാളികൾ ഒരു കണക്കിൽ അല്ലെങ്കി മറ്റൊരു കണക്കിൽ നമ്മളുമൊക്കെ ഇളിച്ച വായന്മാർ ആണെന്ന് മറന്നു .

ധാത്രി ഹയർ കെയർ ഓയിൽ . കഷണ്ടിക്ക് കങ്കണ്ട ഔഷധം ആയിരുന്നു . അതിന്റെ ഉടമ തന്നെയാണ് മോഡൽ . അയാളുടെ തലയിൽ മൊട്ടക്കുന്നിന്റെ താഴെ വരയൻ പുല്ല് നിൽക്കുമ്പോലെ ആണ് മുടി . എന്നിട്ടും പൊട്ടന്മാർ അത് വാങ്ങി പുരട്ടി ധാത്രിക്കാരനും കോടീശ്വരൻ ആയി . അയാളുടെ മരുന്നിന്റെ ഇൻസ്ട്രക്ഷൻ പേജിൽ കൈ ഏതെങ്കിലും കൈയുറ ഉപയോഗിച്ചു സംരക്ഷിക്കണം എന്നും അല്ലെങ്കിൽ ഉള്ളം കയ്യിൽ രോമം വളരാൻ സാധ്യതയുണ്ടെന്നും വരെ ആ തെണ്ടി എഴുതി പിടിപ്പിച്ചു . നമ്മളത് വാങ്ങി കുറെ മൈർ വളർത്തി . ഇങ്ങനെ നിരന്തരം ഇളിച്ച വായന്മാർ ആയിട്ടും ഒരു മോഹനൻ വൈദ്യർ മാത്രം വേട്ടയാടുന്നത് അനീതിയാണ് . ഒന്നുകിൽ എല്ലാ കഴുതപ്പുലികളെയും ഒരുമിച്ച് തൂത്ത് പെറുക്കി അകത്തിടണം . അല്ലെങ്കി ഒരു കഴുതപ്പുലിയെ മാത്രം ശശി ആക്കരുത് . അയാളും കൊന്ന് തിന്നട്ടെ കുറച്ചു പേരെ . വിശന്നിട്ടല്ലേ” ??