യേശുവിന്റെ മാതാവിന്റെ പേരിലുള്ള മുസ്ലിം പള്ളി ശ്രദ്ധ പിടിച്ചു പറ്റുന്നു

0
650

ശ്രീ. മുജീബ് എടവണ്ണ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്

അബുദാബി അൽമുശ്‌രിഫിൽ ഒരു ആരാധനാലയമുണ്ട്‌. മുഹമ്മദ് ബിൻ സായിദ് മസ്ജിദ് എന്നായിരുന്നു പഴയ പേർ.

കഴിഞ്ഞ റമദാനിൽ പള്ളിയുടെ പേര് മസ്ജിദ് മറിയം ഉമ്മു ഈസാ എന്നാക്കി മാറ്റി. അതായത്‌ യേശുവിന്റെ മാതാവ്‌ മർയമിന്റെ പള്ളി .

സഹവർത്തിത്വത്തിൻറെ സന്ദേശം ഉയർത്തിപ്പിടിക്കുന്നതിൻറെ ഭാഗമായാണ് ഭരണാധികാരികൾ ഇസ്‌ലാം, ക്രിസ്‌തു മതങ്ങൾ ആദരവോടെ ദർശിക്കുന്ന ‘മറിയം ‘ എന്ന നാമം പള്ളിക്കു നൽകിയത്‌. 1985 ൽ നിർമിച്ച ഈ പള്ളിയിൽ ഇപ്പോൾ 1200 പേർക്ക് പ്രാർത്ഥിക്കാൻ കഴിയും.

ഖുർആനിൽ ഒരു അധ്യായം മറിയമിന്റെ പേരിലുണ്ട്. പലയിടങ്ങളിലായി 29 തവണ മറിയം പരാമര്ശിക്കപ്പെടുന്നു. ഈസാ നബി അഥവാ യേശുവിൻറെ നാമം ഖുർആനിൽ 25 തവണവരുന്നുണ്ട്‌.

യേശുവും മറിയമും ഇരുമതങ്ങൾക്കും മറക്കാനാകാത്ത മഹത്‌ നാമങ്ങളാണു.

പ്രവാചകർക്കിടയിൽ വിവേചനം പാടില്ലെന്നും വേദഗ്രന്ഥം നിഷ്കർഷിക്കുന്നു.

പേരുമാറ്റം മത്രമല്ല മസ്ജിദിനെ പുതുമയുള്ളതാക്കിയത്‌‌, അതിന്റെ ഉദ്ഘാടനം അന്നു നിർവഹിച്ചതു ശൈഖ ലുബ്ന അൽഖാസിമി ആയിരുന്നു.

ഇതോടെ, ആധുനിക സമൂഹത്തിനു സമ്മിശ്ര സന്ദേശങ്ങൾ കൈമാറുന്ന സമുച്ചയമായി പള്ളിമാറി.

പള്ളിയിൽ പ്രാർഥന നിർവ്വഹിച്ചിരുന്ന ഒരു മഹതിയുടെ നാമധേയത്തിൽ ഒരു ആരാധനാലയം. അതു ഇരു മതങ്ങളും മഹത്ത്വവൽക്കരിക്കുന്ന വിശുദ്ധ വനിത.

മസ്ജിദ്‌ സമൂഹത്തിനു തുറന്നു കൊടുത്തതും വനിത.

പള്ളിയിൽ പ്രവേശിക്കാൻ പോലും അവസരം നിഷേധിക്കപ്പെട്ട നാട്ടിൽ നിന്നു വന്നവരുടെ ഉള്ളിൽ ഈ പള്ളിഉദ്ഘാടന ചിത്രം മായാതെ കിടക്കും.

ഇത്തരമൊരു ചിത്രം നമ്മുടെ നാട്ടിൽ നിന്നും എന്നു വരും ?