മാസ്റ്ററും മലയാള സിനിമയും

0
91

Abhishek Abhi

മാസ്റ്ററും മലയാള സിനിമയും..

ഇപ്പൊ കത്തി നിക്കുന്ന വിഷയം ആണല്ലോ.. മാസ്റ്റർ റിലീസ് ഉം തിയേറ്റർ പ്രതിസന്ധിയും.. വലിയൊരു ആരാധക വൃന്ദം ഉള്ളതിനാൽ.. തിയേറ്റർ റിലീസില്ല എന്ന വാർത്ത വരുമ്പോൾ.. ഫാൻസ് ഒന്ന് ഇളകും സ്വാഭാവികമാണ്.. അവർ അവരുടെ പ്രതിഷേധങ്ങൾ അറിയിക്കും. പലരും ഈ കാര്യത്തിൽ സന്തോഷിക്കുകയും ചെയ്യും.. അത് ചിലപ്പോൾ haters ആയിരിക്കും.. അതിപ്പോ ഈ ഫാൻസ് പുള്ളേരല്ലേ പരസ്പരം കാട്ടി കൂട്ടുന്ന പേക്കൂത്ത് എന്ന രീതിക്ക് എടുക്കാം.. ഇതല്ലാതെ വേറെ ഒരു കൂട്ടരുണ്ട്.. ചില മലയാള സിനിമ പ്രേമികൾ.. ഇക്കൂട്ടരെ കാണണമെങ്കിൽ ഇവിടെ ഒരു വിജയ് പടം rls ആവണം.. അപ്പൊ മാത്രം പൊങ്ങി വരുന്നൊരു പ്രത്യേക വിഭാഗം ആളുകൾ ആണ് ഇക്കൂട്ടർ..

ഇവർക്ക് ഈ സമയങ്ങളിൽ മലയാള സിനിമയോട് ഭയങ്കര സ്നേഹമാണ്. പക്ഷെ മലയാളത്തിൽ തന്നെ ഒരു കൊച്ചു പടം ഇറങ്ങിയാൽ അത് പോയി കണ്ടോ എന്ന് ചോദിച്ചാൽ.. ഇല്ല എന്ന ഉത്തരവും ആയിരിക്കും ഭൂരിഭാഗം പേരുടെയും. ഇനി സിനിമ കാണണോ വേണ്ടയോ എന്നുള്ളത് ഒക്കെ അവരുടെ ഇഷ്ട്ടമാണ്.. അത് കൊണ്ട് അവരുടെ ആ ഇഷ്ടങ്ങളിലേക്ക് കടക്കുന്നില്ല.. ഇക്കൂട്ടർ ഇപ്പൊ എന്നല്ല.. ആദ്യം മുതലേ പറയുന്ന ഒരു dailogue ആണ്.. ” മലയാള സിനിമക്ക് പട്ടി വിലയല്ലേ അവര് തരുന്നത് പിന്നെന്തിനാണ് നമ്മൾ അവരുടെ പടങ്ങൾ ഇവിടെ കൊട്ടിയാഘോഷിച്ച് കൊണ്ട് നടക്കുന്നത്” എന്ന്..

പ്രിയ സുഹൃത്തുക്കളെ നിങ്ങൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.. ഇവിടെ അത്യാവശ്യം star value ഉള്ള നടന്മാരുടെ അല്ലാതെ എത്ര തമിഴ് പടങ്ങൾ ഇവിടെ വിജയിക്കുന്നുണ്ട്.. ? അല്ലെങ്കിൽ അത്രക്ക് കിടു പടങ്ങൾ എന്ന റിപ്പോർട്ട് കിട്ടണം.. ഉദാഹരണത്തിന്.. tn ലെ ടോപ്പ് ഹീറോസ് ന്റെ അല്ലാതെ എത്ര പേരുടെ പടങ്ങൾ ഇവിടെ വിജയിക്കുന്നുണ്ട് എന്ന് ചിന്തിക്കണം.. രജനി , വിജയ് , സൂര്യ , തമിഴിൽ നിന്ന് ഈ മൂന്ന് പേർക്കല്ലാതെ തുടർച്ചയായി 5 കോടിയിലധികം collection ഇവിടെ നിന്ന് collect ചെയ്യാൻ സാധിക്കുന്ന എത്ര താരങ്ങൾ ഉണ്ട്.. ? ബാക്കിയുള്ള നടന്മാരുടെ ഒക്കെ നല്ല responce കിട്ടുന്ന പടങ്ങൾ മാത്രമാണ് പിന്നെ ഇവിടെ നിന്ന് collection നേടുന്നത്.. അപ്പൊ നിങ്ങൾ മനസ്സിലാക്കേണ്ടത് stardom ഒരു പ്രധാന ഘടകം ആണെന്നാണ്..

ഇവിടുത്തെ എത്ര നടന്മാർക്ക് അവിടെ stardom ഉണ്ട്.. ? ആർക്കും ഇല്ല എന്ന് തന്നെയാണ് ഉത്തരം..അപ്പൊ ഒരു മറു ചോദ്യം വരുന്നത്.. തമിഴന്മാർക്ക് അവരുടെ സിനിമകളോട് മാത്രമേ സ്നേഹം ഉള്ളു.. ബാക്കിയുള്ളവരുടെ പടങ്ങൾക്ക് അവർ ഒരു വിലയും കല്പിക്കുന്നില്ല എന്നാണ്.. Ok.. എന്നാൽ ഇപ്പോൾ അവിടുത്തെ ih പടം ഏതെന്ന് ചോദിച്ചാൽ അങ് തെലുങ്ക് നാട്ടിൽ നിന്ന് വന്ന ഒരു പടത്തിന്റെ പേര് പറയേണ്ടി വരും.. ബാഹുബലി എന്ന്.. അത് hype കാരണം ആണ്.. രണ്ടാം ഭാഗം കാരണം ആണ് എന്നൊക്കെ പറയാൻ തുടങ്ങിയാൽ.. അതിന്റെ ആദ്യഭാഗം അവിടെ നിന്ന് എടുത്ത ഗ്രോസ്.. അവിടുത്തെ tier 2 actors ഇത് വരെ കണ്ടട്ടില്ല. ഇത് കൂടാതെ അവിടെ നിന്ന് അത്യാവശ്യം collect ചെയ്തിട്ടുള്ള പടങ്ങൾ ആണ്.. kgf , saaho പോലുള്ളവയും.. പിന്നെ അവിടെ ഫാൻ base ഉള്ള മഹേഷ് ബാബു പടങ്ങൾക്കും മോശമല്ലാത്ത ഗ്രോസ് ലഭിക്കുന്നുണ്ട്.. അത് പോലെ തന്നെ bollywood പടങ്ങൾക്കും പിന്നെ hollywood പടങ്ങൾക്കും ആണ്.. അത് എല്ലാ പടങ്ങൾക്കും അല്ല.. അത്യവശ്യം നല്ല report കിട്ടുന്ന.. hype ഉള്ള പടങ്ങൾക്ക് മാത്രം..
Tn ലും വിഷയം same തന്നെയാണ്.. hype & stardom..

ഇവിടുത്തെ നടന്മാർക്ക് അവിടെ ഇല്ലാത്തതും , അവിടുത്തെ നടന്മർക്ക് ഇവിടെ ഉള്ളതും ഈ stardom തന്നെയാണ് .അത് കൊണ്ട് ഇവിടെ ഒരു വിജയ് പടം വരുമ്പോൾ ആഘോഷമാക്കുന്നു.. അതിന് കിടന്ന് മോങ്ങിയിട്ട് കാര്യമില്ല..എന്നാലും ഒരു പാണ്ടിപ്പടം ഇവിടെ rls ചെയ്യുമ്പോൾ .. മറ്റ് കൊച്ചു മലയാള സിനിമകൾ മാറ്റി വക്കേണ്ട അവസ്ഥയാണ് ഉള്ളത്.. അത് കൊണ്ട് പാണ്ടിപ്പടം rls ചെയ്യരുത്.. ഇങ്ങനെ പറയുന്നവരോട്.. ഇവിടെ വിജയ് പടത്തെ പേടിച്ച് മാത്രമല്ല.. സിനിമകൾ മാറ്റി വക്കാറുള്ളത്.. ബാഹുബലി 2 ന് വലിയ rls കൊടുത്തപ്പോളും , കൊച്ചു സിനിമകൾ മാറ്റി വക്കേണ്ട അവസ്‌ഥ ഉണ്ടായിട്ടുണ്ട്.. ഇനി kgf ഇറങ്ങിയാലും ഇതൊക്കെ തന്നെയാണ് ഉണ്ടാവാൻ പോവുന്നത്..

ഈ പാണ്ടിപ്പടം വേണ്ട എന്ന് പറയുന്ന എത്ര പേർ.. kgf പോലെ ഒരു പടം വരുമ്പോൾ..theater കൊടുക്കേണ്ട.. limited screens കൊടുത്താൽ മതി എന്ന് പറയും.. oh sorry.. kgf ഇറങ്ങുന്ന സമയത്ത് ( അതായത് master rls കഴിഞ്ഞോ.. അല്ലെങ്കിൽ master ഇറക്കാൻ പറ്റില്ല എന്നൊരു അവസ്ഥ ഉണ്ടായി കഴിഞ്ഞാൽ ) ഈ മലയാള സിനിമ പ്രേമികളെ കാണാൻ കഴിയില്ല.. എന്നതാണ് വാസ്തവം.കുറെ നാളത്തെ സിനിമ rls ടൈം ലെ കാഴ്ചകളിൽ നിന്ന് മനസ്സിലായ കാര്യമാണ്.. തമിഴ് സിനിമ അല്ല ഇവരുടെ വിഷയം വിജയ് എന്ന നടനാണ്..

വിജയ് സിനിമകൾക്ക് എതിരെ അല്ലാതെ ഇവിടെ എത്ര പേർ ഇമ്മാതിരി വാദവുമായി വന്നിട്ടുണ്ട് ? 2.0 ഇറങ്ങിയപ്പോ ഇങ്ങനൊരു വാദം കെട്ടിരുന്നോ ? രജനി സിനിമകൾ ഇറങ്ങുമ്പോ ? സൂര്യയുടെ പടം ഇറങ്ങുമ്പോൾ , അജിത്ത് ന്റെ വിവേകം record theater rls നടത്തിയപ്പോൾ ? അപ്പൊ ഒന്നും ഒരുത്തനും വാ തുറക്കില്ല.. അപ്പോ ഒന്നും ആർക്കും മലയാള സിനിമ സ്നേഹവും ഉണ്ടാവില്ല.
പോട്ടെ, നടനല്ല തമിഴ് industry തന്നെയാണ് വിഷയമെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ.. ഇവിടുത്തെ എത്ര പടങ്ങൾ തെലുങ്ക് നാടുകളിൽ സ്വീകരിക്കുന്നുണ്ട്.. ? എത്ര പടങ്ങൾ അങ് കന്നഡയിൽ സ്വീകരിക്കുന്നുണ്ട്? അങ് bollywood ൽ സ്വീകരിക്കുന്നുണ്ട്? അങ് ഹോളിവുഡ് ൽ.. ? എന്തേ ആ industry കളിലെ പടങ്ങൾ ഒന്നും ബഹിഷ്കരിക്കണ്ടേ..

ഇതൊക്കെ കുറെ കണ്ടിട്ടുള്ളതാണ്.. വെറും പ്രഹസനം മാത്രം.. അതല്ല മലയാള സിനിമക്ക് മേൽ ഒരു പടങ്ങളും വരരുത്.. കളിക്കരുത് എന്നാണെങ്കിൽ ഒരു കാര്യം പറയട്ടെ.. ഒരു സിനിമ പ്രേമി എന്ന നിലക്ക്.. സിനിമക്ക് ഭാഷയുടെ അതിർവരമ്പുകളില്ല.. ഇഷ്ടപ്പെടുന്നതും കാണാൻ ആഗ്രഹിക്കുന്നതും സിനിമയാണ്.. അത് ഇങ് മലയാളം ആയാലും, ഭാഷ പോലും അറിയാത്ത ജപ്പാൻ, കൊറിയൻ, മുതൽ സാക്ഷാൽ ഹോളിവുഡ് പടങ്ങൾ ആയാലും ഇരുന്ന് കാണും.. നന്നായി എൻജോയ് ചെയ്യും.. ഭാഷയോടല്ല ഇഷ്ടം സിനിമയോടാണ്.. അല്ലാതെ മലയാള സിനിമ തമിഴ് സിനിമ എന്ന് വേര്തിരിവോടെ കാണുന്നവരോട് പുച്ഛം മാത്രം..
✍️ Anirudh Babu