Vani Jayate

കുറച്ച് ചിരിയും തമാശയുമായി, ഗൗരവമുള്ള കുറച്ചു കാര്യങ്ങൾ പറഞ്ഞു പോവുകയാണ് .. ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന രണ്ടാമത്തെ മലയാളം സീരീസ് ആയ മാസ്റ്റർപീസിലൂടെ. സ്‌ക്രീനിൽ വരുന്ന ദൃശ്യങ്ങളിൽ മാത്രമല്ല കഥാപാത്രങ്ങളിലും ചായക്കൂട്ടുകൾ സമൃദ്ധമായി വാരിക്കോരി ഒഴിച്ചിട്ടുണ്ട്. തലമുറകൾ തമ്മിലുള്ള കോൺഫ്ലിക്റ്റ്, കുടുംബങ്ങൾ വ്യക്തികളായി വിഘടിക്കുന്ന ഈ കാലത്ത്, ഭാര്യാഭർതൃബന്ധങ്ങളിൽ മാതാപിതാക്കൾ നടത്തുന്ന ‘ബാഹ്യ’ഇടപെടലുകൾ കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ ആണ് വിഷയം. ആരെ ആരും നോക്കാൻ ആവശ്യമില്ലാത്ത ഐ മി മൈസെൽഫ് ജനറേഷന്റെ, അവർക്ക് സ്പെയ്സും ഫ്രീഡവും കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും ആസ്വദിക്കുന്ന തരത്തിൽ 30 മിനിട്ടിന് കുറച്ചു മുകളിൽ മാത്രം ദൈർഘ്യമുള്ള അഞ്ചു എപ്പിസോഡുകളിൽ ഒതുക്കുകയാണ്.

ചുരുങ്ങിയ സ്‌പേസിൽ വെച്ച് പ്രോഗ്രെസ്സീവ് ആവാനുള്ള തത്രപ്പാടിൽ ഒരു പാട് കാര്യങ്ങൾ ചേർത്തു വെയ്ക്കാൻ ശ്രമിക്കുമ്പോൾ പല കഥാപാത്രങ്ങളുടെയും സ്വാഭാവസവിശേഷതകളും സിറ്റുവേഷനുകളും ഒക്കെ ആവർത്തിക്കാൻ നിർബന്ധിതരാവുന്നു. സീരീസിന്റെ മൊത്തത്തിലുള്ള ലൌഡ് നേച്ചർ ചിലർക്കൊക്കെ വഴങ്ങുന്നതാണെകിലും ചിലർ അത് തികച്ചും ഞരമ്പിന് പിടിക്കുന്ന രീതിയിലാണ് ചെയ്തു വെച്ചിട്ടുള്ളത്. പ്രത്യേകിച്ച് മാല പാർവതിയും, ശ്രീകാന്ത് മുരളിയും. അതെ സമയം മറ്റു വേഷങ്ങളിൽ എത്തിയ ഷറഫുദീനും, നിത്യയും, അശോകനും, ശാന്തി കൃഷ്ണയും , രഞ്ജി പണിക്കരും, ആനന്ദ് മന്മഥനും, ദിവ്യ പിള്ളയും, ജൂഡ് ആന്തണിയുമൊക്കെ ഒപ്പിച്ചു പോയിട്ടുണ്ട്.

നഗരത്തിലെ ഒരു ഉപരിവർഗ അപ്പാർട്മെന്റിൽ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പ്രണയവിവാഹിതരായ റിയയും ബിനോയിയും വാഴക്കാണെന്ന് കേട്ടറിഞ്ഞ, അവരുടെ മാതാപിതാക്കൾ “എല്ലാം പരിഹരിക്കാൻ” മുൻകൂട്ടി അറിയിക്കാതെ അവരെ സന്ദർശിച്ച്‌ ‘സന്മാർഗം’ ഉപദേശിച്ച് ‘നേർവഴിക്ക്’ നയിക്കാൻ എത്തുന്നു. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി തന്റെ കാല് വരെ ദാനം ചെയ്ത റിയയുടെ അച്ഛൻ കുരിയച്ചനും (അശോകൻ) ബിനോയിയുടെ അമ്മ ആനിയമ്മയ്ക്കും (മാള പാർവതി) ഇത് മക്കൾ തമ്മിലുള്ള വഴക്കിനേക്കാൾ ഉപരിയായി അവരവരുടെ മേൽക്കോയ്മ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഒരുക്കമെന്നത് ആദ്യം മുതൽ വ്യക്തമാണ്. പിരിമുറുക്കം ലഘൂകരിക്കാൻ അവരുടെ പങ്കാളികളായ ലിസമ്മയും (ശാന്തി കൃഷ്ണ) ചാണ്ടിച്ചനും (രൺജി പണിക്കർ) ശ്രമിച്ചിട്ടും, അവരുടെ വിധേയത്വസ്വഭാവം മൂലം തങ്ങളുടെ പങ്കാളികളെ സ്വാധീനിക്കാൻ ആവാതെ പോവുന്നു. ഇതിനിടയിൽ, റിയയുടെയും ബിനോയിയുടെയും ഈഗോയും ഇവർ തമ്മിലുള്ള സംഘർഷത്തിന് ആക്കം കൂട്ടുന്നുണ്ട്. എന്നാൽ അതൊക്കെ ഒട്ടും ഗൗരവ സ്വഭാവം വരാതെ കൊണ്ട് പോവുന്നുമുണ്ട്.

ഒറ്റ ഇരുപ്പിന് കണ്ടു തീർക്കാവുന്ന ഒരു സീരീസ് ആണ്. തമാശയ്ക്കിടയിലും പഴയ തലമുറയ്ക്ക് കുറെയേറെ പാഠങ്ങൾ പറഞ്ഞു കൊടുക്കാനും ശ്രമിക്കുന്നുണ്ട്. തങ്ങളുടെ വരുത്തിയിലേക്ക് കൊണ്ട് വരാനുള്ളതല്ല തങ്ങളുടെ മക്കളെന്ന പാരന്റിങ് പാഠം ആണ് അതിലേറ്റവും മുഖ്യമായത്. ആവശ്യത്തിനും അതിലേറെ അനാവശ്യത്തിനും കയറ്റി വിടുന്ന ബാക് ഗ്രൗണ്ട് സ്‌കോർ വല്ലാതെ അരോചകമാണ്. കുറെ തമാശകൾ വർക്ക് ഔട്ട് ആവുന്നുണ്ട്. എന്നാൽ കുറെയേറെ ലക്‌ഷ്യം കാണാതെ പോവുന്നുമുണ്ട്. നിത്യയും ഷറഫുദ്ധീനും ഒരു പെയർ എന്ന രീതിയിൽ ഒരു കെമിസ്ട്രി കൊണ്ട് വരാൻ ആയിട്ടില്ല എന്നതാണ് മറ്റൊരു പോരായ്മ. എന്നാലും മോശമല്ലാത്ത ഒരു കാഴ്ചവട്ടമാണ് മാസ്റ്റർപീസ് !!

You May Also Like

കോവിഡ് പ്രതിസന്ധിയും ജീവിതവും നിങ്ങൾ കാണാതെ പോകരുത്

“സിനിമയൊരു അതിജീവനമായി സ്വീകരിച്ച യുസഫ് മൊഹമ്മദ് എന്ന ഒറ്റപ്പാലംകാരൻ മികച്ചൊരു സംവിധായകനും തിരക്കഥാകൃത്തും ആണ് .…

ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി മാരാറി ബീച്ചിൽ നിന്നും വീണ്ടും സാനിയ ഇയ്യപ്പൻ

മാരാറി ബീച്ചിൽ നിന്നും സാനിയ ഇയ്യപ്പന്റെ മറ്റൊരു ഗ്ലാമർ ഫോട്ടോ ഷൂട്ട്. ഇത്തവണ താരം ബിക്കിനിയിൽ…

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്

Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ – മമ്മൂട്ടി ടീമിന്റെ…

ഒരു സാദാ ബസ് യാത്രക്കാരനായി ഇരിക്കുന്ന ആൾ ഇന്ന് അറിയപ്പെടുന്ന നടനാണ്

നമ്മൾ എന്ന മലയാളം സിനിമയിൽ സുഹാസിനിയും സിദ്ധാർഥ് ഭരതനും അഭിനയിച്ച ബസ്റ്റാന്റിലെ സീനിൽ ഒരു ബസ്…