മാസ്റ്റർ: ചില ചോദ്യോത്തരങ്ങൾ

0
65

Athul AS

🔴മാസ്റ്റർ: ചില ചോദ്യോത്തരങ്ങൾ

⭕ലോകേഷ് കനകരാജിന്റെ ഡയറക്ഷനിൽ ദളപതി വിജയും, മക്കൾ സെൽവൻ വിജയ് സേതുപതിയും ചേർന്ന് അഭിനയിച്ച മാസ്റ്റർ പല തടസ്സങ്ങളും, ആശങ്കകളും തരണം ചെയ്തുകൊണ്ട് ലോകമെമ്പാടും (മലേഷ്യ ഒഴിച്ച്) നാളെ റിലീസ് ചെയ്യുകയാണ്. അതിനെ സംബന്ധിച്ചു ഉണ്ടായ ചില ആൾക്കാർ ഉന്നയിച്ച ചോദ്യങ്ങൾ,സംശയങ്ങൾ,വിമർശങ്ങൾ എന്നിവയ്ക്ക് പറയാൻ ഉദ്ദേശിക്കുന്ന മറുപടികൾ ഞാൻ ഇവിടെ കുറിക്കുന്നു. ഈ ചോദ്യങ്ങൾ എല്ലാം തന്നെ ആക്ച്വലി ഫെസ്ബൂക് ന്യൂസ് ലിങ്കുകൾക്ക് താഴെ കണ്ട കമ്മന്റുകളാണ്.

🔻എന്തുകൊണ്ട് മാസ്റ്റർ?

🔺ഒറ്റ വാക്കിൽ ഇതിനു ഉത്തരം തരാൻ ബുദ്ധിമുട്ട് ആണ്.എന്നാലും ഒരു രത്‌നച്ചുരുക്കം എന്നവണ്ണം 4 പേര് പറയാം.ദളപതി വിജയ്, മക്കൾ സെൽവൻ വിജയ് സേതുപതി, റോക്‌സ്‌റ്റാർ അനിരുദ്ധ് and the “master” brain ലോകേഷ് കനകരാജ്. ഈ ഒരു കോംബോ തന്നെയാണ് മാസ്റ്ററിന്റെ പ്രധാന ആകർഷണം.
പുതിയ സംവിധായകരുമായി കൈകോർക്കാൻ വിജയ്ക്ക് എല്ലാക്കാലവും താല്പര്യം ഉള്ളതാണ്. വിജയുടെ ചിത്രങ്ങൾ വഴി ഒരുപാട് പുതിയ സംവിധായകർ കടന്ന് വന്നിട്ടും ഉണ്ട്.
എന്നാൽ സ്ഥിരം പിന്തുടർന്ന് വന്നിരുന്ന “വിജയ് ഫോർമാറ്റിൽ” നിന്നും ഇത്തവണ ട്രാക്ക് മാറ്റിപ്പിടിക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് വിജയ് ഒരു ചിത്രം മാത്രം ചെയ്തു പരിചയമുള്ള ലോകേഷ് കനകരാജുമായി കരാർ ഒപ്പു വെയ്ക്കുന്നത്. ലോകേഷ് തന്നെ ഒരു ഇന്റർവ്യൂവിൽ വിജയ് ഈ സ്ക്രിപ്റ്റിന് സമ്മതിക്കും എന്ന് ഒരിക്കലും താൻ കരുതിയതല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.അതുകൊണ്ട് വിജയുടെ കരിയറിലെ One of the best സിനിമ ആയിമാറാൻ തക്ക പൊട്ടൻഷ്യൽ ഉള്ള സിനിമയാണ് മാസ്റ്റർ എന്നർത്ഥം. ലോകേഷ് പറഞ്ഞ പ്രകാരം മാസ്റ്റർ 50% വിജയ് പടവും, 50% ലോകേഷ് പടവും ആണ്.

വിജയ് സേതുപതി. വിജയ് സേതുപതിയെ പറ്റി പറയേണ്ട ആവശ്യം പ്രതെകിച്ചുണ്ടെന്ന് തോന്നുന്നില്ല. തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടായിട്ടും,നായകൻ ആയി മാത്രമേ അഭിനയിക്കൂ എന്ന് നിർബന്ധം ഒട്ടുമില്ലാത്ത വിജയ് സേതുപതി മുൻപും വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്; like പേട്ട.പക്ഷെ പേട്ടയിൽ പൂർണമായും രജനി ഷോയുടെ പുറകിൽ വിജയ് സേതുപതിയെ മാറ്റിനിർത്തപെടുകയാണ് ഉണ്ടായത്. VJS നു അർഹിക്കുന്ന ഒരു സ്‌ക്രീൻ സ്‌പേസ് അല്ലെങ്കിൽ ഇമ്പോര്ടൻസ് പേട്ടയിൽ ഉണ്ടായിരുന്നില്ല.
ആ ഒരു കുറവ് ഇത്തവണ മാസ്റ്ററിലൂടെ നികത്തപ്പെടും എന്ന് ഉറപ്പാണ്. പൂർണമായും Evil ആയതും, എന്നാൽ നായകനോട് കട്ടയ്ക്ക് പിടിച്ചു നിൽക്കുകയും ചെയ്യുന്ന ഒരു കാരക്ടർ ആണ് ഭവാനി എന്നാണ് ലോകേഷ് പറഞ്ഞിട്ടുള്ളത്.

ലോകേഷ് കനകരാജ്. താൻ എത്തരത്തിലുള്ള ഡയറക്ടർ ആണെന്ന് മാനഗരം,കൈതി എന്നീ സിനിമകൾ കൊണ്ട് തന്നെ ലോകത്തിന് തെളിയിച്ചു കൊടുത്ത ആളാണ്.അപ്പൊ മാസ്റ്റർ ഒരു ലോകേഷ് സിഗ്നേച്ചർ ഉള്ള പടമായിരിക്കും എന്നത് ഉറപ്പാണ്.

അനിരുദ്ധ്. മുൻപ് വർക് ചെയ്ത എല്ലാ പടത്തിലും പാട്ടിനേക്കാൾ ബാക്ക്ഗ്രൗണ്ട് സ്കോറിന് പ്രാധാന്യം നൽകുന്ന മ്യൂസിക് ഡയറക്ടർ. അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ ബലത്തിൽ മാത്രം കഷ്ടിച്ചു രക്ഷപ്പെട്ട എത്രയോ സിനിമകൾ ഉണ്ട്! (ദർബാർ പ്രധാന ഉദാഹരണം). When it comes to mass films, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്യാൻ ഇപ്പോഴത്തെ ജനറേഷനിൽ അനിരുദ്ധ് കഴിഞ്ഞേ ആളുള്ളൂ. സംശയമുള്ളവർ കത്തി OST , പേട്ട OST എല്ലാം ഒന്ന് കേട്ട് നോക്കുക. ഇൻസൈഡർ ഇൻഫർമേഷൻ സത്യമാണെങ്കിൽ അനിരുദ്ധിന്റെ One of the best work മാസ്റ്ററിൽ കാണാൻ സാധിക്കും.

🔻ആൾട്ടർ ഈഗോ സബ്ജക്ട്? ഫൈറ്റ് ക്ലബ് കോപ്പി?

🔺ഫസ്റ്റ് ലുക്ക്, ടീസർ ഒക്കെ ഇറങ്ങിയ സമയത്ത് പലരും nuances ഡീകോഡ് ചെയ്തു മാസ്റ്റർ ഒരു ആൾട്ടർ ഈഗോ സബ്ജക്ട് ആണെന്ന് വാദിച്ചിരുന്നു. അതിൽ പലതും ഒഴിവാക്കാൻ കഴിയാത്ത അത്ര പെർഫെക്ഷനോട് കൂടി ഡീകോഡ് ചെയ്ത ഡീറ്റെയിൽസ് ആയത് കൊണ്ട് ഭൂരിഭാഗം പേരും അത് വിശ്വസിച്ചു.(ഞാനും).
പക്ഷെ ഈയിടെ വന്ന ഒരു ഇന്റർവ്യൂവിൽ ലോകേഷ് തന്നെ അത് തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് .

🔻ഓ പിന്നേ, സ്ഥിരം ഷർട്ടിന്മേൽ ഷർട്ട് ,ക്ലിഷേ പടം?

🔺Not exactly. മേല്പറഞ്ഞത് പോലെ വിജയ് ട്രാക്ക് മാറാൻ തുടങ്ങിയതിന്റെ പ്രൈം എക്‌സാംപ്ൾ ആണ് മാസ്റ്റർ. Infact, ബിഗിൽ റിലീസ് സമയത്ത് പോലും Everybody was more excited for Master than Bigil. കാരണം ബിഗിലിൽ നിന്ന് എന്ത് എക്സ്പെക്ട് ചെയ്യണം എന്നൊരു ഊഹം എല്ലാവര്ക്കും ഉണ്ടായിരുന്നു. എന്നാൽ വിജയ്-ലോകേഷ് പോലൊരു അൺയൂഷ്വൽ കോംബോ വരുമ്പോ ആർക്കും അറിയില്ല ഇത് ഏത് ലെവൽ വരെ പോകും,എവിടെ എത്തും എന്ന്; Because the expectations where sky high and the teasers reassure the movie is worth the expectations!
ഇതൊന്നും പോരാത്തതിന് ലോകേഷ് തന്നെ പറഞ്ഞത് മാസ്റ്ററിൽ ഏറ്റവും വല്യ പ്ലസ് പോയിന്റ് ആയത് വിജയ് പരിപൂർണമായ ആവിഷ്കാര സ്വാതന്ത്ര്യം ലോകേഷിനു നൽകിയിട്ടുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ മാസ്റ്റർ ഒരു ആവറേജ് പടം എന്ന ലേബലിൽ ഒതുങ്ങില്ല എന്നത് ഗ്യാരണ്ടി ആണ്.

🔻തിയറ്റർ ഇപ്പോഴെങ്ങും തുറക്കണം എന്ന് ആഗ്രഹം ഇല്ല.തിയറ്റർ ഇല്ലെങ്കിലും ജീവിക്കാം. തിയറ്റർ ജീവനക്കാരോട് വല്ല കൂലിപ്പണിയും എടുത്ത് ജീവിക്കാൻ പറ?

🔺ഈ ചോദ്യം ചോദിച്ച ആള്, സെലിബ്രിറ്റികളുടെ പോസ്റ്റുകൾക്ക് താഴെ ചെന്ന് :

  • ഈ ധൂർത്തിനു പകരം,പാവപ്പെട്ടവന് ഒരു വീട് വെച്ച് കൊടുത്തൂടെ.
  • പൈസ ഉള്ളതിന്റെ ഹുങ്ക്.
  • നമ്മളുടെ പൈസ വാങ്ങിയാണ് ഇവൻ/ഇവൾ ആളാകുന്നത്.അത് മറക്കരുത്.

തുടങ്ങിയ കമ്മന്റ്സ് ഇടുന്ന ആളാണ്. സാമാന്യബുദ്ധി അടുത്തുകൂടി പോയിട്ടില്ലാത്ത boomers ആണ് ഭൂരിഭാഗവും. തിയറ്റർ ജീവനക്കാരും മനുഷ്യരാണ്, സിനിമ ഒരു ഉപജീവനമായി കാണുന്ന ഒരുപാട് ആൾക്കാരുണ്ട് എന്നതൊക്കെ സൗകര്യപൂർവം മറന്നിട്ടോ , അല്ലെങ്കിൽ അതേപ്പറ്റി അറിയാതെയോ (I highly doubt that) സംസാരിക്കുന്ന ആൾക്കാരാണ്. ഇവർക്കുള്ള മറുപടി കൊടുത്തിട്ടും ഒരു കാര്യവുമില്ല.കാരണം അവരെ സംബന്ധിച്ച് സിനിമ ഒരു കലയോ, സിനിമാക്കാർ കലാകാരോ അല്ല.സിനിമ എടുക്കാൻ ശ്രമിക്കുന്ന യുവാക്കൾ കഞ്ചാവും, നടൻമാർ കാശിന്റെ ഹുങ്ക് കാണിക്കുന്നവരും, നടിമാർ നഗ്നത കാണിച്ചു കാശ് വാരുന്നവരും മാത്രമാണ് ഇവർക്ക്. No further comments here.

🔻ഒരു പാണ്ടിപ്പടം വെച്ച് കേരളത്തിൽ തിയറ്റർ തുറക്കേണ്ട. മലയാളം പടങ്ങൾ വരട്ടെ ആദ്യം?

🔺വളരെ റേസിസം പൂണ്ട മഹാമൂർഖന്മാരുടെ ചോദ്യമാണിത്. ഇന്ത്യ ഒരു Secular രാജ്യമാണെന്ന സത്യം മനസ്സിലാക്കാതെ കലയെ ഭാഷയുടെ അതിർവരമ്പ് വെച്ച് അവിടെയും ഒരു വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഈ മാതിരി ചോദ്യം ചോദിക്കുന്നത്. കല, കലാകാരൻമാർ, കലാസ്വാദകർ അങ്ങനെ മാത്രമേ വേർതിരിവ് പാടുള്ളു. അതിനു പുറമെ കലാകാരന്റെ ജാതി, താമസിക്കുന്ന സ്ഥലം, സംസാരിക്കുന്ന ഭാഷ, തൊലിയുടെ നിറം എന്നിവ നോക്കി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വേർതിരിവ് കാണിക്കുന്ന രാജ്യസ്നേഹികളോടും, സംസ്ഥാനസ്നേഹികളോടും, “മലയാളസിനിമ” സ്നേഹികളോടും പുച്ഛം മാത്രം.

🔻അടി, ഇടി,റൊമാൻസ് ഇത് തന്നല്ലേ എല്ലാ തമിഴ് പടവും?

🔺തമിഴ് സിനിമ എന്തെന്ന് അറിയാതെ സംസാരിക്കുന്ന ഒരു വിഭാഗത്തിന്റെ കമ്മന്റ്സ് ആണിത്. അവരെ കുറ്റം പറയാൻ പറ്റില്ല.അവർക്ക് പരിചയമുള്ള രജനി, വിജയ്,അജിത് തുടങ്ങിയ താരങ്ങളുടെ സിനിമകൾ ഇങ്ങനെ ആയിരുന്നു ഇതുവരെ. എന്നാൽ തമിഴ് സിനിമകൾക്കുണ്ടായ വിപ്ലവകരമായ മാറ്റം അവർ അറിഞ്ഞിട്ടില്ല. ഒരുപാട് ലോ ബജറ്റിൽ ഇറങ്ങിയ വളരെ മികച്ച ചിത്രങ്ങൾ സൂപ്പർസ്റ്റാർ ചിത്രങ്ങൾക്കൊപ്പം വിജയം നേടുന്നുണ്ട് അവിടെ. അതും പല ജോണറിൽ ഇറങ്ങുന്നവ,
തമിഴ് സിനിമ അതിന്റെ ഗോൾഡൻ കാലഘട്ടിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.ഈ കഴിഞ്ഞ 5-6 വർഷത്തിനിടയിൽ അവിടെ പരീക്ഷിച്ച ജോണറുകളിൽ സയൻസ് ഫിക്ഷൻ, ഡ്രാമ, ആക്ഷൻ ഡ്രാമ,ഡാർക്ക് ഹ്യൂമർ, ഹൊറർ കോമഡി, അഡൾട് കോമഡി, ടൈം ട്രാവൽ, പീരീഡ് ഡ്രാമ എല്ലാം വരും.
എന്നാൽ കഴിഞ്ഞ 5-6 വർഷത്തിനിടയിൽ മലയാള സിനിമയിൽ എത്ര വ്യത്യസ്ത ജോണർ പരീക്ഷിച്ചിട്ടുണ്ട്? അതിൽ എത്ര പരീക്ഷണ ചിത്രങ്ങൾ നമ്മൾ വിജയിപ്പിച്ചിട്ടുണ്ട്?
ഒരു ഫാന്റസി പടമായ ഇബ്‌ലീസ് പോലും ദാരുണമായി പരാജയപ്പെട്ടതാണ്. പ്രേക്ഷകരുടെ താല്പര്യമില്ലായ്മ പ്രൊഡ്യുസറിന്റെ ധൈര്യം കുറയ്ക്കും.പ്രൊഡ്യൂസറിന്റെ ധൈര്യമില്ലായ്മ ഡയറക്ടറിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ സാരമായി ബാധിക്കും. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ മലയാള സിനിമയിൽ ജോണറുകളുടെ അഭാവം.മലയാസിനിമ ഫീൽഗുഡിൽ പിടിച്ചു കിടക്കുന്നതും അതുകൊണ്ടാണ്. (മിന്നൽ മുരളി ഇതിനൊരു അപവാദം ആകുമെന്ന് പ്രതീക്ഷിക്കുന്നു).
അപ്പോൾ പറഞ്ഞു വന്നത് ഇത്രയേ ഉള്ളു . ആക്ഷൻ ഡ്രാമ മാത്രമല്ല തമിഴ് സിനിമ. താല്പര്യമുള്ള ജോണർ തേടിപ്പിച്ചു കാണാൻ ശ്രമിക്കുക. പരീക്ഷണ ചിത്രങ്ങൾ വിജയിപ്പിക്കുവാൻ ശ്രമിക്കുക.
മാസ്റ്റർ വെറും ഒരു അടിപ്പടം മാത്രമായി ഒതുങ്ങുന്ന ചിത്രമല്ല എന്ന് മനസിലാക്കുക.

🔻ഈ കൊറോണക്കാലത്ത് എന്തിന് സിനിമാ തിയറ്ററിൽ പോണം?

🔺ന്യായമായ ചോദ്യം. കൊറോണ ഇപ്പോഴും നമ്മളെ വിറ്റുപോയിട്ടില്ല. അതിന്റെ ഇടയ്ക്ക് തിയറ്റർ തുറക്കേണ്ട ആവശ്യമുണ്ടോ?
It depends എന്നാണ് ഉത്തരം.ലോക്കഡൗണിൽ അടച്ച ഏതാണ്ട് എല്ലാ സ്ഥാപനങ്ങളും, ബിസിനസ്സുകളും ഇപ്പോൾ പഴയ നിലയിൽ ആയിക്കഴിഞ്ഞു. സ്കൂളുകൾ എല്ലാം വരുന്ന ജൂണിൽ തുറക്കും. അപ്പോൾ എന്ത് ചെയ്യും?
കൊറോണാ വൈറസ് ഇനിയും ഒരു 3-4 വര്ഷം കൂടി നമ്മുടെ ഇടയിൽ കാണും എന്നാണ് പൊതുവെ ഉള്ള അനുമാനം. എന്ന് കരുതി ഇനിയും അടച്ച് അകത്തു തന്നെ ഇരിക്കുക എന്നത് ഒട്ടും പ്രാക്ടിക്കൽ അല്ല.ഗവൺമെന്റിന്റെ സാമ്പത്തികത്തെ മുതൽ ഓഹരി വിപണിയെ വരെ അത് ബാധിക്കും.
ഇതാണ് നമ്മുടെ സമൂഹത്തിന്റെ പുതിയ സ്വാഭാവികത. ഇതുമായി അഡ്ജസ്റ് ചെയ്തു പോയെ മതിയാകൂ. മാസ്ക്,ഗ്ലൗസ്,സാനിറ്റൈസർ എന്നിവ ഇനി സന്തത സഹചാരി ആകും. മുൻപ് ഉണ്ടായിരുന്ന ആ ഒരു സ്വാതന്ത്ര്യം അടുത്തിടെ എങ്ങും തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കുകയെ വേണ്ട.
2021 ആകുമ്പോഴേക്കും എല്ലാം നോർമൽ ആകും എന്ന് കരുതി ഇരുന്നവരോടാണ് ഈ പറയുന്നത്! 😂
If you can’t control it, accept it. Embrace the new norm.

അപ്പോൾ മാസ്റ്റർ കാണാൻ താല്പര്യം ഉള്ള എല്ലാ സിനിമാസ്നേഹികളും പോയി മാസ്റ്റർ കാണുക.
◾താല്പര്യമില്ലാത്തവരും, പനി, ചുമ തുടങ്ങിയ രോഗാല്സക്ഷണങ്ങഉം ഉള്ളവർ വീട്ടിൽ ഇരിക്കുക.
◾ആദ്യ ദിനം തന്നെ കാണണം എന്ന വാശി ഉപേക്ഷിക്കുക.
◾മാസ്ക് വെച്ച ശേഷം മെഴുകുതിരി നാളത്തിനു നേരെ ഊതിയാൽ, നാളം കെടാത്ത തരത്തിലുള്ള മാസ്ക് ധരിക്കുക,
◾ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുക,
◾അകാരണമായി എല്ലാ ഭാഗത്തും തൊടാതെ ഇരിക്കുക.

അപ്പൊ ഹാപ്പി മാസ്റ്റർ പൊങ്കൽ ഗയ്‌സ് !😇