മാസ്റ്റർ: വിജയ്‌യുടെ സ്കൈഫാൾ

286

Athul AS

മാസ്റ്റർ: വിജയ്‌യുടെ സ്കൈഫാൾ

ജെയിംസ് ബോണ്ടിനെ പറ്റി കേൾക്കാത്തവർ ചുരുക്കമാണ്. സ്പൈ എന്നോ 007 എന്ന നമ്പറോ കേൾക്കുമ്പോൾ ആദ്യം ഓര്മ വരുന്ന പേരുകളിൽ ഒന്ന് ജെയിംസ് ബോണ്ടിന്റേത്.എല്ലാജെയിംസ് ബോണ്ട് പടങ്ങളിലും റിക്കറിംഗ് അയി വരുന്ന ചില എലമെൻറ്സ് അല്ലെങ്കിൽ ഫോർമുല ഉണ്ട്.ലോകത്തെ നശിപ്പിക്കാൻ പ്ലാൻ ഇടുന്ന ഒരു വില്ലൻ. അത് തടുക്കാൻ പ്ലാൻ ഇടുന്ന നായകൻ. Edge of the seat actions, Car chase featuring Aston Martin, A bedroom scene where bond sleeps with the bond girl, Bond saving the day in the end etc.എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും ബാങ്കബിൾ and പോപ്പുലർ മൂവി സീരീസുകളിൽ ഒന്നാണ് ബോണ്ട് സീരീസ്. ഒരേ ഫോർമുല വെച്ചു ബോക്സ് ഓഫിസിൽ ഏതാണ്ട് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന അപൂർവം ചില സീരീസുകളിൽ ഒന്നാണ് ബോണ്ട് സീരീസ്.(ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് മറ്റൊരു ഉദാഹരണം)

Is Skyfall ok for kids? Parental Guide | Is This Movie Suitableഎന്നാൽ ഒരു സമയം എത്തിയപ്പോൾ അവർത്തനവിരസത കാരണം ബോണ്ട് ചിത്രങ്ങൾ തുടരെ പരാജയപ്പെടാൻ തുടങ്ങി. അങ്ങനെ അണിയറപ്രവർത്തകർ ബോണ്ട് സിനിമകളുടെ ട്രാക്ക് മൊത്തത്തിൽ മാറ്റാൻ തീരുമാനിച്ചു.അങ്ങനെയുള്ള തീരുമാനത്തിൽ നിന്ന് ഉണ്ടായ സിനിമയാണ് 2006 ൽ പുറത്തിറങ്ങിയ Casino Royale. സ്ക്രിപ്റ്റ്,സ്ക്രീൻപ്ലേ,കാസ്റ്, ആക്ഷൻ സീക്വൻസ് തുടങ്ങി എല്ലാ മേഖലയിലും മികവ് പുലർത്തിക്കൊണ്ട് ബോണ്ട് സീരിസിന് ഒരു പുത്തൻ ഉണർവ് നൽകിയ സിനിമയാണ് Casino Royale.ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ച വെച്ച Casino Royale നിരൂപകരുടെ ഇടയിലും പ്രശംസ ഏറ്റു വാങ്ങി.

Casino Royale യുടെ വിജയം എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു. 150 മില്ലിയൻ ബജറ്റിൽ തയ്യാറാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വാരിയത് 600 ഓളം മില്യൺ യൂഎസ് ഡോളറാണ്. Casino Royale ന്റെ വിജയത്തിൽ മതിമറന്ന നിർമാതാക്കളും,അണിയറപ്രവർത്തകരും അടുത്ത ബോണ്ട് ചിത്രത്തിന്റെ പണിപ്പുരയിലേയ്ക്ക് പ്രവേശിച്ചു. രണ്ടു വർഷങ്ങൾക്ക് ശേഷം 2008 ൽ അടുത്ത ബോണ്ട് സിനിമ പുറത്തിറങ്ങി. Quantum of Solace. റഷ് ചെയ്ത് എടുത്തത് കൊണ്ടും, ആവറേജ് മേക്കിങ് ഉം, ദുർബലമായ സ്ക്രിപ്റ്റും കൊണ്ട് ചിത്രം ബോക്സ് ഓഫിസിൽ തരക്കേടില്ലാത്ത പ്രകടം ആയിരുന്നെകിലും, ബോണ്ട് ഫാൻസിന്റെ ഇടയിലും,നിരൂപകരുടെ ഇടയിലും Quantum of Solace മോശം അഭിപ്രായം കേട്ടു.

Ilayathalapathi Vijay Kathi Mass Mobile Desktop Download Wallpapers Free Hd Picturesപിന്നീട് നാല് വർഷത്തിനു ശേഷം 2012 ലാണ് Skyfall ഇറങ്ങുന്നത്. നിരൂപകരുടെ ഇടയിലും, പ്രേക്ഷകരുടെ ഇടയിലും മികച്ച അഭിപ്രായം കേട്ട Skyfall ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ച വെച്ചു .Casino Royale യുടെ അത്ര വന്നില്ല എന്ന് ചിലർ അഭിപ്രായപ്പെട്ടെങ്കിലും,untill now Skyfall ബോണ്ട് സീരിസിലെ ഏറ്റവും വല്യ പണം വാരി ചിത്രമാണ്.ബോണ്ട് ചിത്രങ്ങളുടെ ഏതാണ്ട് അതെ നൂലിൽ കോർക്കാവുന്നതാണ് വിജയ് ചിത്രങ്ങളും. Just like James Bond films, ഒരു “വിജയ്” ഫോർമുല ഏതാണ്ടെല്ലാ വിജയ് ചിത്രങ്ങളിലും നമുക്ക് കാണാൻ സാധിക്കും.അവർത്തനവിരസത കാരണം നിരന്തര പരാജയങ്ങൾ നേരിട്ട ഇളയദളപതിക്ക് Casino Royale പോലെ ലഭിച്ച ഒരു ഹിറ്റ് ആണ് തുപ്പാക്കി.കിടിലൻ സ്ക്രിപ്റ്റ്,മനോഹരമായ സിനിമാട്ടോഗ്രഫി,തീപ്പൊരി സംഭാഷണങ്ങൾ,വിജയുടെ കിടിലൻ മേക്ഓവർ, ത്രില്ലിംഗ് മൊമൻറ്സ് എന്നിവയാൽ സമ്പന്നമായ ചിത്രം വിജയ് എന്ന താരത്തിന് പുതുജീവൻ നൽകിയ ചിത്രമാണ്. ഇളയദളപതി ഇന്ന് ദളപതി വിജയ് ആയി മാറിയ യാത്രയുടെ തുടക്കം അവിടെ നിന്നായിരുന്നു.

അതിനു ശേഷം അതെ ലെവലിൽ എത്തിയത് കത്തി മാത്രം ആയിരുന്നു. ഇതിന്റെ ഇടയിലായി ആവറേജ്-എബോവ് ആവറേജ് സിനിമകൾ പലതും ചെയ്‌തെങ്കിലും എല്ലാം Quantum of Solace നു സമാനമായി കടന്നു പോയി. ചെയ്ത പടങ്ങൾ മിക്കതും ആവറേജ് ലെവൽ ആയിരുന്നെകിലും, വിജയുടെ ബോക്സോഫീസ് പവർ ഓരോ സിനിമ കഴിയുമ്പോഴും ഇരട്ടിച്ചു ഇരട്ടിച്ചു വന്നു. Post മെർസൽ, വിജയുടെ എല്ലാ ചിത്രങ്ങളും കൺസിസ്റ്റന്റ് ആയി 200 കോടി വാരിയ ചിത്രങ്ങൾ ആണ്.പൊതുവെ ആവറേജ് അഭിപ്രായവും, എന്നാൽ എനിക്ക് ബിലോ ആവറേജ് ഉം ആയി അനുഭവപ്പെട്ട ബിഗിലിനു ശേഷം, വിജയ് വീണ്ടും ട്രാക്ക് മാറ്റിപ്പിടിക്കാൻ തുടങ്ങിയതിന്റെ ഉദാഹരണം ആണ് ഇപ്പോൾ റിലീസ് ആയ മാസ്റ്റർ.

മാസ്റ്റർ നല്ലൊരു മാറ്റത്തിന്റെ സൂചനയാണ്. പക്ഷെ ലോകേഷ് പറഞ്ഞത് പോലെ 50% ലോകേഷ് പടം, 50% വിജയ് പടം എന്ന് എനിക്ക് തോന്നിയില്ല.ഈ രണ്ടു ധ്രുവങ്ങൾക്കിടയിലും ഉള്ള ഒരു സ്പെക്ട്രം.അതാണ് മാസ്റ്റർ.വിജയ് ഇതുവരെ ചെയ്തുകൊണ്ടിരുന്നത് എല്ലാം മാസ്റ്ററിൽ ചെയ്തിട്ടില്ല എന്ന് ലോകേഷ് പറഞ്ഞപ്പോൾ എല്ലാവരെയും പോലെ ഞാൻ ഒരു പുതിയ വിജയ് യെ പ്രതീക്ഷിച്ച് ആണ് തിയറ്ററിലേക്ക് പോയത്. ഒരു പുതിയ വിജയ് യെ തന്നേയാണ് എനിക്ക് കാണാൻ സാധിച്ചത്, പക്ഷെ ലോകേഷ് പറഞ്ഞത് പൂർണമായും ശരി അല്ലായിരുന്നു.

വിജയ് ഇതുവരെ ചെയ്തുകൊണ്ടിരുന്ന പലതും മാസ്റ്ററിൽ ഉണ്ട്, but with a twist. ആ ഒരു ട്വിസ്റ്റ് ആയിരിക്കാം ലോകേഷ് ഉദ്ദേശിച്ചത്. So , തുപ്പാക്കി വിജയുടെ Casino Royale ആണെങ്കിൽ, ഇപ്പോൾ ബോക്സ് ഓഫിസിലും , നിരൂപകരുടെ ഇടയിലും നല്ല അഭിപ്രായം കേട്ടുകൊണ്ടിരിക്കുന്ന മാസ്റ്റർ വിജയുടെ Skyfall ആണ്. Not up to the casino royale mark, but nevertheless a good film.

🔺മാസ്റ്ററിന്റെ ത്രെഡ്

പടത്തിലേയ്ക്ക് വരുകയാണെങ്കിൽ ടീസറിലും പ്രോമോകളിലും എന്ത് കണ്ടോ, എക്‌സാക്റ്റ്ലി അത് തന്നെയാണ് ചിത്രം. ഒരു ടീച്ചർ ആയി ചാർജ്‌ എടുക്കാൻ പലരും മടിക്കുന്ന ഒരു ദുർഗുണപരിഹാര പാഠശാലയിൽ അബദ്ധവശാൽ എത്തിപ്പെടുന്ന, അവിടുന്ന് എങ്ങനെ എങ്കിലും ജോലി തീർത്ത് തിരികെ പോകണം എന്ന് മാത്രം ആഗ്രഹം ഉള്ള ആൾക്കഹോളിക്‌ ആയ നായകനും,അവിടെ വെച്ച് നടക്കുന്ന ഒരു സംഭവം മൂലം നായകനുണ്ടാകുന്ന മനം മാറ്റവും, തുടർന്നുണ്ടാകുന്ന നായകൻ v/s വില്ലൻ പോരാട്ടങ്ങളുമാണ് ഈ ചിത്രം. ദുർഗുണ പരിഹാര പാഠശാലയിൽ പോകുന്ന കുട്ടികൾ, പോയതിനേക്കാൾ വല്യ കുറ്റവാളികളായി തിരികെ വരുന്നുണ്ടെങ്കിൽ അത് സമൂഹത്തിലെ കൊള്ളരുതായ്മകളുടെ എഫക്ടും, ജുവനൈൽ ഹോമുകളുടെ കാര്യക്ഷമത ഇല്ലായ്മയുമാണെന്ന വളരെയധികം കാലിക പ്രസക്തി ഉള്ള വിഷയമാണ് മാസ്റ്ററിന്റെ തീം.

ബേസിക്കലി കത്തി യുടെ ത്രെഡ് ഒരു ജുവൈൽ ഹോമിൽ പറിച്ച് നട്ടാൽ എങ്ങനെയോ അങ്ങനെ തന്നെയാണ് മാസ്റ്ററിന്റെ കഥയും. പക്ഷെ ഒരു individuvality ഉം identitiy യും ഉണ്ട് മാസ്റ്ററിന്. വളരെ മികച്ച ടെക്നിക്കൽ വർക്, (ഒന്ന് രണ്ടു സീനിലെ ബോട്ടിൽ VFX ഒഴിച്ച് നിർത്തിയാൽ), Larger than life അല്ലാത്ത നായകൻ , നായകന് ചുറ്റും റിവോൾവ് ചെയ്യാത്ത അസ്തിത്വം ഉള്ള കഥാപാത്രങ്ങൾ, നായകനെക്കാൾ കൈക്കരുത്തിലും,സ്‌ക്രീൻ സ്പെസിലും ഓവർപവർ ചെയ്യുന്ന വില്ലൻ, അപകടത്തിൽ പെടുന്ന നായികയെ കൃത്യസമയത്തു വന്നു രക്ഷിക്കാൻ കഴിയാത്ത നായകൻ,വിജയുടെ Full octaneപെർഫോമൻസ്, വിജയ് സേതുപതിയുടെ അന്യായ വില്ലനിസം, VJ-VJS Combo🔥, കോമഡിക്ക് വേണ്ടി ഒരു നടന്റെ അഭാവം, നായകന്റെ ഗുണ ഗണങ്ങൾ വർണിക്കുന്ന ഇൻട്രോ സോങ് ന്റെ അഭാവം എന്നിങ്ങനെ വര്ഷങ്ങളായി കാണാൻ ആഗ്രഹിച്ച പല ആരോഗ്യകരമായ മാറ്റങ്ങളും മാസ്റ്ററിൽ ഉണ്ട്.

🔺ലോകേഷ് ടച്ച്

കഴിഞ്ഞ കുറെ വർഷങ്ങളിൽ ഇറങ്ങിയ സൂപ്പർസ്റ്റാർ ചിത്രങ്ങൾ എടുത്തു നോക്കിയാൽ അപൂർവം ചിലതിൽ(നേർക്കൊണ്ട പാർവൈ ഉദാഹരണം) ഒഴിച്ചാൽ ഒരു കഥാപാത്രങ്ങൾക്കും കൃത്യമായി ഒരു അസ്തിത്വം കാണാറില്ല. മാസ്സ് സീനുകൾക്ക് സഹായിക്കുവാനായി വന്നു പോകുന്ന കഥാപാത്രങ്ങളായിരിക്കും ഭൂരിഭാഗവും. സാധാരണ അങ്ങനുള്ള ചിത്രങ്ങളിൽ വില്ലൻ ഇടിച്ചാൽ നായകൻ യാതൊരു റീസനും ഇല്ലാതെ ജനലുകൾ തകർത്ത് വീഴാറുണ്ട്. എന്നാൽ മാസ്റ്ററിൽ കൃത്യമായി എന്തുകൊണ്ടാണ് അങ്ങനെ വീഴുന്നത്, എന്തുകൊണ്ട് വില്ലന് അത്രയ്ക്ക് ശക്തി ലഭിച്ചു എന്നൊക്കെ നല്ല സെറ്റപ്പ് ലോകേഷ് മാസ്റ്ററിൽ കൊടുത്തിട്ടുണ്ട്.

സാധാരണ വില്ലൻ എത്ര ശക്തനായാലും, അവസാന പോരാട്ടത്തിൽ നായകൻ കാര്യമായ പ്രശ്നങ്ങൾ ഒന്നും കൂടാതെ വില്ലനെ ഇടിച്ച് നിലംപരിശാക്കാറുണ്ട്. എന്നാൽ മാസ്റ്ററിൽ ശക്തനായ വില്ലനെ ചുമ്മാ വന്നു നായകന് ഇടിച്ച് തോൽപ്പിക്കാൻ കഴിയില്ല എന്ന് നായകനും, വില്ലനും, പ്രേക്ഷകർക്കും നല്ല ബോധ്യം ഉള്ളത് ഒരു റിഫ്രഷിങ് ചേഞ്ച് ആയി തോന്നി! വില്ലന്റെ കരുത്ത് കൈവന്ന ബാക്ക്സ്റ്റോറിയിൽ തുടങ്ങി, തന്നെക്കാൾ കരുത്തനായ വില്ലനെ തോൽപ്പിക്കാൻ നായകൻ കൈക്കൊള്ളുന്ന സ്ട്രാറ്റജി വരെ എല്ലാം “മാസ്റ്റർ യൂണിവേഴ്സിൽ ” തന്നെ ഗ്രൗണ്ടഡ് ആയുള്ളവയായതിനാൽ വളരെ ആസ്വാദ്യകരമായിരുന്നു.

നായകൻറെ ആയാലും, വില്ലന്റെ ആയാലും, അവരുടെ ആറ്റിറ്റ്യൂഡ്, മാന്നറിസംസ്,ആക്‌സസറീസ്,സംഭാഷണങ്ങൾ എല്ലാം കൺസിസ്റ്റന്റ് ആൻഡ് ഗ്രൗണ്ടഡ് ആയിരുന്നു. വിജയ്ക്ക് ആണെങ്കിൽ റിക്കറിംഗ് ആയി വരുന്ന ലവ് സ്റ്റോറി തള്ളുകൾ , കൈയ്യിലെ കാപ്പ്, ഹെഡ്‍ഫോൺസ്, സോഫ്റ്റ് ടോപ് കാർ, നായകന്റെ സ്വഭാവത്തിനൊത്ത പേർഷ്യൻ പൂച്ച, വേഫെറർ ഗ്ലാസ്സ് തുടങ്ങി താടി രോമം വരെ സിനിമയിൽ കൃത്യമായ ഒരു പർപ്പസ് ഉള്ളവയാണ്.

വിജയ് സേതുപതിക്ക് ആണെങ്കിൽ റ്റീടോട്ടലർ ആയ, എല്ലാ ദൈവത്തിന്റെയും മുദ്രകൾ ധരിച്ച ദൈവഭക്തിയുള്ള, Evil but calm, cool and occasionally funny കഥാപാത്രം. ടീസറിൽ കണ്ട സേതുപതിയുടെ മുഷ്ടി കണ്ടപ്പോഴേ തോന്നിയതാണ് അതിനു എന്തോ ഒരു പർപ്പസ് ഉണ്ടെന്ന്. കൃത്യമായി അത് തന്നെ മാസ്റ്ററിൽ കണ്ടു. ഈവൻ VJS കുളിക്കുമ്പോഴുള്ള ഹെയർ സ്റ്റയിൽ വരെ കാരക്ടറിന് ചേർന്നതാണ്.ഒരു ഒബ്ജക്ടും വെറുതെ വന്നു പോകുന്നില്ല, റെയിൻബോ കളർ വാരി വിതറിയ ഫ്രെമുകൾ ഇല്ല.കളർ ഗ്രേഡിങ് വരെ നരേഷന് പറ്റിയ രീതിയിൽ. തമിഴ് കൊമേർഷ്യൽ മാസ്സ് മസാല സിനിമകൾക്ക് മറ്റൊരു ബെഞ്ച്മാർക് ആണ് മാസ്റ്റർ.പലരും പറയുന്നത് കേട്ടു ലോകേഷ് ടച്ച് കണ്ടില്ല എന്ന്. ഒന്നുകിൽ അവർ മാസ്റ്റർ കണ്ടു കാണില്ല, അല്ലെങ്കിൽ അവർ കൈതി ലെവൽ ത്രില്ലർ പ്രതീക്ഷിച്ചാണ് മാസ്റ്ററിനു പോയത്. കൈതി ഒരു One day -ആക്ഷൻ ത്രില്ലർ ആണെങ്കിൽ, മാസ്റ്റർ ഒരു ഇമോഷണൽ -ആക്ഷൻ ഡ്രാമ ആണ്. ലോകേഷ് ടച്ച് എന്ന് പറയുന്നത് മേൽപ്പറഞ്ഞ ഡീറ്റൈലുകൾ തന്നെയാണ്.അത് കൃത്യമായി പ്രകടനവും ആയിരുന്നു. (ഈ സ്ഥാനത് അറ്റ്ലി ആയിരുന്നെകിൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കുക)

🔺 The അനിരുദ്ധ് ഫാക്ടർ
അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഈ പടത്തിന്റെ മറ്റൊരു പ്രധാന പോസിറ്റീവ് ഫാക്ടർ ആണ്. ഇൻട്രൊഡക്ഷനിൽ വരുന്ന മാസ്റ്റർ ദ ബ്ലാസ്റ്റർ റെഗേ , ഗില്ലിയിലെ കബ്ബടി തീം റീമിക്സ് , വാത്തി റൈഡ് OST എല്ലാം ഒന്നിനൊന്ന് മെച്ചം. എലിവേഷൻ ആവശ്യമായ സീനുകളിൽ മാസിന്റെ പൾസ്‌ അറിഞ്ഞു മ്യൂസിക് കൊടുക്കാനുള്ള അനിരുദ്ധിന്റെ കഴിവ് കൊണ്ട് തന്നെ,Contemporary commercial സിനിമയിൽ അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് ഒഴിച്ചുകൂടാനാകാത്ത ഒരു ഫാക്റ്ററായി മാറിക്കൊണ്ടിരിക്കുകയാണ്.

🔺 പെർഫോമൻസ്
മാസ്റ്ററിൽ ഉള്ള എല്ലാ കഥാപാത്രങ്ങളും അവരുടെ ജോലി വൃത്തിയായി ചെയ്തിട്ടുണ്ട്.വിജയ് ആണെങ്കിൽ തന്റെ strong forte ആയ കോമഡി, സ്വാഗ്, ആറ്റിറ്റ്യൂഡ്, പെർഫോമൻസ്, ആക്ഷൻ,ഡാൻസ്,പാട്ട് എല്ലാം കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിൽ മികച്ച രീതിയിൽ കാണിച്ചിട്ടുണ്ട്. കോമഡിക്ക് സെപറേറ്റ് കൊമേഡിയനെ മാസ്റ്ററിൽ കാണാൻ സാധിക്കില്ല.കൂടുതലും വിജയും, വിജയ് സേതുപതിയും പറഞ്ഞ ഡയലോഗുകളിലാണ് തിയറ്ററിൽ ചിരി പടർന്നത്.വിജയ് വന്നു നിൽക്കുമ്പോഴെല്ലാം ദളപതി വിജയെ അല്ല, J.D യെയാണ് നമ്മുക്ക് കാണാൻ സാധിക്കുക. കെയർലെസ്സ്, ഡ്രങ്കൻ മാന്നറിസംസ് എല്ലാം നന്നായിരുന്നു. ഈയിടയ്ക്ക് കഥാപാത്രമായി മാറുന്ന വിജയുടെ ഒരു ലാഞ്ചന വീണ്ടും കണ്ടത് രായപ്പനിൽ ആയിരുന്നു.ഇത് ഇങ്ങനെ തന്നെ തുടരട്ടെ! അതേപോലെ തന്നെ VJ-VJS Combo സീനുകൾ. ആ സീനുകളിൽ അവർ തമ്മിൽ നല്ലൊരു synchronization and dynamic ഉണ്ടായിരുന്നു.

വിജയ് സേതുപതിയിലേക്ക് വരുകയാണെകിൽ മാസ്റ്ററിന്റെ നട്ടെല്ല് തന്നെ ഭവാനിയാണ്.ഭവാനിയിൽ തുടങ്ങി, ഭവാനിയിൽ അവസാനിക്കുന്ന ചിത്രമാണ് മാസ്റ്റർ. നന്മയുടെ ലാഞ്ചന പോലും ഇല്ലാത്ത, കുട്ടികളെ പോലും കൊല്ലാൻ മടിക്കാത്ത, തന്റെ കരുത്തിൽ അമിത വിശ്വാസമുള്ള, എതിരാളികളെ ആയുധം ഉപയോഗിച്ച് കൊല്ലാതെ, അവർക്ക് 2 മിനിറ്റ് സമയം തന്നെ കൈക്കരുത്ത് കൊണ്ട് തോൽപ്പിക്കാൻ സമയം അനുവദിക്കുന്ന,വെറുതെ തന്റെ കൂട്ടാളികളെ തല്ലി ആനന്ദം കണ്ടെത്തുന്ന, cold eyed ബ്രൂട്ടൽ വില്ലനായി ഭവാനി നിറഞ്ഞാടി. മാസ്റ്റർ കഴിഞ്ഞ് വരുമ്പോൾ ജെഡി യെക്കാൾ ഒരുപടി മുകളിൽ നിൽക്കും ഭവാനി. ചിത്രത്തിൽ കഥ ആവശ്യപ്പെടുന്നതിന് അനുസരിച്ച് വിജയുടെ സ്ക്രീൻ സ്‌പേസ് വിജയ് സേതുപതിക്ക് വേണ്ടി ഒതുങ്ങുന്നുണ്ട്. യാതൊരു സൂപ്പർസ്റ്റാർ ഈഗോയും കൂടാതെ ഇത് ചെയ്ത, പോസ്റ്ററിൽ തന്റെ പേരിനൊപ്പം മക്കൾ സെൽവന്റെ പേര് വെയ്ക്കണമെന്ന് വാശിപിടിച്ച വിജയുടെ ആ ഒരു മനസ്സിന് എന്റെ കൈയ്യടി.

വിജയ് അത് ചെയ്തില്ലായിരുന്നു എങ്കിൽ ഭവാനിയെ നമുക്ക് കിട്ടില്ലായിരുന്നു. പകരം പേട്ടയിൽ ജിത്തു ക്ലൈമാക്സിൽ ഇരുന്ന ഇരുപ്പ് ആയേനെ ഇവിടെയും! 😂അർജുൻ ദാസ്.പതിവ് പോലെ മികച്ച പ്രകടനം ആയിരുന്നു.ഭവാനിക്ക് ശേഷം സ്‌ക്രീനിൽ കാണുമ്പോൾ ഒരു പേടി തോന്നുന്ന കാരക്ടർ ആയിരുന്നു അർജുൻ ദാസിന്റെ. ഒരു ആന്റി ഹീറോ, അല്ലെങ്കിൽ സെക്കൻഡ് വില്ലൻ എന്നൊക്കെ വേണമെങ്കിൽ വിളിക്കാം. ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ.പൂവയ്യാർ. ബിഗിലിലെ വെറിത്തനം പാട്ടിലെ ഗാനാ പോഷൻ പാടി അഭിനയിച്ച കുട്ടിയാണ് പൂവയ്യാർ.ഒരു ഗായകൻ മാത്രമല്ല,നല്ല ഒരു അഭിനേതാവ് ആകാനുള്ള പൊട്ടൻഷ്യലും തന്നിലുണ്ട് എന്ന് തെളിയിക്കുന്ന പ്രകടനം ആണ് പൂവയ്യാർ കാഴ്ച വെച്ചത്. നായകൻ നിസ്സഹായനായി നിൽക്കുമ്പോൾ ഇടയ്ക്ക് വന്നു മാസ് കാണിക്കുന്നുമുണ്ട് പൂവയ്യാർ.😋

പൂവായ്‌യാറിനെ കൂടാതെ സഹോദരങ്ങളായി അഭിനയിച്ച (പേരറിയാത്ത ) രണ്ടു കുട്ടികളും കിടിലൻ പ്രകടനമായിരുന്നു.മാളവികയ്ക്ക് സ്‌പേസ് കുറവാണെങ്കിലും, മേല്പറഞ്ഞവർ കഴിഞ്ഞാൽ അല്പമെങ്കിലും സ്‌പേസ് ഉള്ളത് പുള്ളിക്കാരിക്കാണ്. കിട്ടിയ പോഷൻസ് നന്നായി തന്നെ ചെയ്തു വെച്ചിട്ടുണ്ട്.ജെഡി യുടെ ജീവിതം മാറാൻ കാരണം മാളവികയുടെ കാരക്ടർ ആണെങ്കിലും,സെക്കൻഡ് ഹാഫിൽ ഒന്നും ചെയ്യാനില്ലായിരുന്നു.അന്ത കണ്ണ പാത്താക്ക സോങ് ന്റെ ആവശ്യം സത്യത്തിൽ വേണ്ടിയിരുന്നില്ല എന്ന് തോന്നി.ആൻഡ്രിയ, സഞ്ജീവ്, നാസർ, ശാന്തനു, ഗൗരി കിഷൻ ഒക്കെ ഗെസ്റ്റ് റോൾസ് മാത്രമായി ഒതുങ്ങി.

🔺ആക്ഷൻ

മാസ്റ്ററിന്റെ മറ്റൊരു ഹൈലൈറ്റ് ആക്ഷൻ രംഗങ്ങളാണ്. ജയിൽ ഫൈറ്റ്, മെട്രോ ഫൈറ്റ്, കബ്ബടി ഫൈറ്റ്,ക്ളൈമാക്സ് ഫൈറ്റ് ഒക്കെ നല്ല പെർഫെക്ഷനോടെ, ഗ്രൗണ്ടട് ആയി ചെയ്തിട്ടുണ്ട് സ്റ്റണ്ട് സിൽവ. ഒരു ഇടയ്ക്ക് ആകാശത്തോട്ട് പറക്കുന്ന കഥാപാത്രങ്ങൾ ഇല്ല എന്ന് സാരം. അല്പമെങ്കിലും അതിശയോക്തി കലർന്നേക്കാവുന്ന ഫൈറ്റുകൾ പോലും, ഗ്രൗണ്ടട് ആയി, “മാസ്റ്റർ യൂണിവേഴ്സിനുള്ളിൽ ” നിന്ന് കൊണ്ട് തന്നെ ചെയ്തിട്ടുണ്ട്.ഫൈറ്റ് വിജയ് സേതുപതിയുടെ strong forte അല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.ഇപ്പോൾ കുറച്ച് തടി കൂടിയത്,അദ്ദേഹത്തിന്റെ ഫൈറ്റ് സീറ്റിലെ ഫ്ലെക്സിബിലിറ്റിയെ ബാധിക്കുന്നുണ്ട്. അത് ക്ളൈമാക്സില് പ്രകടവുമായിരുന്നു. ക്ളൈമാക്സ് ഫൈറ്റിൽ VJS ഗോലിയാത്ത് സ്റ്റയിൽ ഫൈറ്റ് അവലംബിച്ചപ്പോൾ,വിജയ് ദാവീദ് സ്റ്റൈൽ ഫൈറ്റ് കൈക്കൊണ്ടു ഫൈറ്റ് ചെയ്യുന്നത് കാണാം. Maybe ലോകേഷ് അതായിരിക്കാം ഉദ്ദേശിച്ചത്?

🔺 സിനിമട്ടോഗ്രഫി

ലോകേഷിന്റെ സ്ഥിരം കാമറാമാൻ ആയ സത്യൻ സൂര്യനാണ് മാസ്റ്ററിന്റെ വിശ്വൽസിനു പിന്നിൽ. വളരെ മികച്ച ക്യാമെറാ വർക് ആയിരുന്നു മാസ്റ്ററിൽ കണ്ടത്.വിജയ്,വിജയ് സേതുപതി,മാളവിക everyone was just gorgeous. അതേപോലെ ചില വ്യത്യസ്തമാർന്ന കാമറ ആംഗിളുകൾ, ക്ലൈമാക്സിലെ 360 ഡിഗ്രി കാമറ മൂവേമെന്റ്,ലോറി ചെസിലെ ചില ഷോട്സ്, ജയിൽ ഫൈറ്റ്, കബഡി ഫൈറ്റ് ,ചില ക്ലോസപ്പുകൾ എല്ലാം പുതുമയുള്ളതായിരുന്നു.

🔺 പാട്ടുകളുടെ വിശ്വലൈസേഷൻ

പാട്ടു വരുമ്പോൾ മാത്രം അമേരിക്കയിൽ പോകുന്ന പ്രവണത മാസ്റ്ററിൽ ഇല്ല. കഥയോടും, കഥാപാത്രങ്ങളോടും നീതിപുലർത്തിക്കൊണ്ടുള്ള പാട്ടുകളുടെ ചിത്രീകരണം വളരെ നന്നായിരുന്നു.

🔻 നെഗറ്റീവ്സ്
🔴 കഥ.കഥ തന്നെയാണ് പ്രധാന പോരായ്മയായി തോന്നിയത്. ലോകേഷ് കഥയിൽ കോമ്പ്രോമിസ് ഒട്ടും ചെയ്യില്ലെന്നുള്ള പ്രതീക്ഷ തെറ്റായിരുന്നു. പൂർണമായും കോംപ്രമൈസ് ചെയ്തിട്ടില്ലെങ്കിലും, കഥ ഒരു സ്ഥിരം വിജയ് ഫോര്മാറ്റിൽ തന്നെയാണ് പോകുന്നത് എന്നത് ഒരു നെഗറ്റീവ് ആയി തോന്നി.

🔴 Not a thriller. മൂന്ന് മണിക്കൂറോളം ഉള്ള ആഖ്യാനരീതി മുഷിപ്പിക്കുന്നില്ലെങ്കിലും,ഇടയ്ക്ക് എവിടെയെങ്കിലും മികച്ച ത്രില്ലിംഗ് എലെമെന്റ്സ് കാണും എന്ന് പ്രാക്ടീക്ഷിച്ചിരുന്നു.അത് എങ്ങും കണ്ടില്ല. ഉണ്ടായിരുന്നെകിൽ തന്നെ കൃത്യമായി വർക്ഔട്ട് ആയിട്ടില്ല.ആകെ ചെറിയ രീതിയിൽ എങ്കിലും ത്രിൽ തോന്നിയത് ഇന്റര്വെലും ക്ലൈമാക്സിലും മാത്രമാണ്. അല്പം കൂടി ഗ്രിപ്പിങ് സ്ക്രീൻപ്ലേയും, സ്വല്പം ത്രില്ലിംഗ് എലമെൻറ്സും ഉണ്ടായിരുന്നെങ്കിൽ എബോവ് ആവറേജ് റിപ്പോർട് മാറി എല്ലാ സ്ഥലത്തും പൂർണമായും പോസിറ്റീവ് റിപ്പോർട്സ് കിട്ടിയേനെ.

🔴 Vaathi Raid ഒരു ഹൈ ഒക്റ്റേന് സോങ് ആണെങ്കിലും, അത്ര ത്രില്ലിംഗ് അല്ലാത്ത സീനിലാണ് ഉപയോഗിച്ചത്. സീൻ നല്ലതായിരുന്നെകിൽ കൂടി, ആ പ്ളേസ്മെന്റ് ഇഷ്ടമായില്ല.
🔴 ക്ളൈമാക്സിനോട് അടുത്ത് Beat of Master സോങ് പ്ലേസ് ചെയ്ത രീതി. Too unoriginal .
🔴 ലോറി ചേസ് കൊള്ളാമായിരുന്നെകിലും,വിചാരിച്ചത്ര പഞ്ച് ഇല്ലായിരുന്നു. Maybe due to it’s length.
🔴 ആൻഡ്രിയ, മാളവിക തുടങ്ങിയവരുടെ കാരക്ടേഴ്‌സ് വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു.
🔴 അന്ത കണ്ണ പാത്താക്ക സോങ് ഒഴിവാക്കാമായിരുന്നു.
മൊത്തതിൽ പെർഫെക്ട് മാസ്സ് മസാല തിയറ്റർ ഓപണർ. ഒരു വിജയ് പടം എന്ന നിലയ്ക്ക് എബോവ് ആവറേജ്-ഗുഡ് സിനിമ , ഒരു ലോകേഷ് പടം എന്ന നിലയ്ക്ക് ആവറേജ് -എബോവ് ആവറേജ് സിനിമ.
മാസ്റ്റർ തമിഴ് മാസ്സ് മസാല പടങ്ങളിൽ വരുന്ന വിപ്ലവകരമായ മാറ്റത്തിന്റെ നല്ലൊരു തുടക്കം ആകും എന്ന് കരുതാം