തികച്ചും സാധാരണവും ആരോഗ്യകരവുമായ പ്രവർത്തിയാണ് സ്വയംഭോഗം . എല്ലാ പ്രായത്തിലുമുള്ള ആളുകൾ‌ സ്വയംഭോഗം ചെയ്യുന്നു. ആരോഗ്യപരമായ ഏറെ യാഥാർഥ്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നു. പലർക്കും ഇതു സംബന്ധിച്ച് പല സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ട്. ഇത് വന്ധ്യത വരുത്തും, പുരുഷ ശേഷി കുറയ്ക്കും തുടങ്ങിയ പല ധാരണകളും ഇതിലുണ്ട്.

സ്വയംഭോഗം ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമാകുമോ?

‘സ്വയംഭോഗം ബീജത്തിന്റെ എണ്ണത്തെയോ സാധാരണ ആരോഗ്യമുള്ള പുരുഷന്റെ പ്രത്യുത്പാദനക്ഷമതയെയോ ബാധിക്കുമെന്ന് പൊതുവെ കരുതപ്പെടുന്നില്ല…’- ഗൈനക്കോളജിസ്റ്റും ഫെർട്ടിലിറ്റി വിദഗ്ധനുമായ പീറ്റർ റിസ്‌ക് പറയുന്നു. എന്നിരുന്നാലും ഒരു മുന്നറിയിപ്പ് അദ്ദേഹം നൽകുന്നു. നിങ്ങൾക്ക് ബീജങ്ങളുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയാൽ ഗർഭം ധരിക്കാൻ ശ്രമിക്കുമ്പോൾ ഒപ്റ്റിമൽ ബീജത്തിന്റെ അളവിനായി രണ്ടോ മൂന്നോ ദിവസത്തേക്ക് സ്ഖലനം ചെയ്യരുതെന്നും പീറ്റർ റിസ്‌ക് പറഞ്ഞു.
ഇടയ്ക്കിടെയുള്ള സ്വയംഭോഗം ബീജത്തിന്റെ എണ്ണത്തെയോ ഗർഭിണിയാകാനുള്ള കഴിവിനെയോ ബാധിക്കില്ല. വാസ്തവത്തിൽ സ്വയംഭോഗത്തിന് ശാരീരികവും മാനസികവുമായ ആരോഗ്യ​ഗുണങ്ങളുണ്ട്. മാത്രമല്ല സ്വയംഭോഗം സമ്മർദ്ദവും ശാരീരിക പിരിമുറുക്കവും ഒഴിവാക്കുന്നതായി പഠനങ്ങൾ പറയുന്നു.

സ്വയംഭോഗത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ…

ഒന്ന്…
സ്വയംഭോഗവും ലൈംഗികതയും തലച്ചോറിലെ എൻഡോർഫിനുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സെക്‌സ് സമ്മർദ്ദവുമായി ബന്ധപ്പെട്ട കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവും കുറയ്ക്കുന്നു.

രണ്ട്…
ഓക്സിടോസിൻ, പ്രോലാക്റ്റിൻ തുടങ്ങിയ രാസവസ്തുക്കളുടെ പ്രകാശനം സ്ഖലനം ഉത്തേജിപ്പിക്കുന്നു. ഇവ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

മൂന്ന്…
സ്വയംഭോഗവും രതിമൂർച്ഛയും പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
സ്വയംഭോഗം ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് ലൈംഗികാവയവങ്ങൾ ശരിയായി പ്രവർത്തിക്കുന്നു.

നാല്…
പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. പുരുഷന്മാർക്ക് പ്രതിമാസം 20 തവണയിൽ കൂടുതൽ സ്ഖലനം ഉണ്ടായാൽ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത 20 ശതമാനം കുറവാണെന്ന് യൂറോപ്യൻ യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

അഞ്ച്…
സ്വയംഭോഗം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായകമാണ്. ലൈംഗികതയുടെ അഭാവം (മാസത്തിലൊരിക്കലോ അതിൽ കുറവോ) ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നു.

സ്വയംഭോഗത്തിൻറെ ഗുണങ്ങൾ ചുരുക്കത്തിൽ

പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നു.
പ്രൊസ്റ്റേറ്റ് ഗ്രന്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
സ്ട്രെസ്സും വിഷാദവും കുറയ്ക്കുന്നു.
മാനസികോല്ലാസം ലഭിക്കുന്നു.
രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു
ബീജോത്പാദനം മെച്ചപ്പെടുത്തുന്നു.
ഉദ്ധാരണ തടസങ്ങൾ ഒഴിവാക്കുന്നു.
വസ്‌തിപ്രദേശതിന് ലഭിക്കുന്ന നല്ല എക്സർസൈസ് കൂടിയാണ് ഇത്. ഈ ഭാഗത്തെ പേശികളെ ബലപ്പെടുത്തുന്നു.
സ്ത്രീകളിൽ യോനിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, രക്തയോട്ടം വർധിപ്പിക്കുന്നു.
വികാരങ്ങളെ നിയന്ത്രണത്തിലാക്കുന്നു.
സ്വന്തം ശരീരത്തെയും, ലൈംഗിക ആസ്വാദന ശേഷിയേയും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു.
രതിമൂർച്ച കൈവരിക്കാൻ സഹായകരമാകുന്നു.
സുരക്ഷിമായ രീതിയിൽ ലൈംഗിക സംതൃപ്തി കൈവരുന്നു.
ലൈംഗിക പങ്കാളികൾ ഇല്ലാത്തവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
പങ്കാളികൾ ഉള്ളവർക്ക് സംയോജിത സ്വയംഭോഗം വഴി പരസ്പരം മനസിലാക്കാൻ സാധിക്കുന്നു.
നല്ല ഉറക്കം ലഭിക്കുന്നു.

സ്വയംഭോഗം ആരോഗ്യത്തിന് ഗുണകരമാണെങ്കിലും അമിതമായി ചെയ്താൽ ഇത് പലപ്പോഴും അത്ര മെച്ചമല്ല. എന്നിരുന്നാലും സാധാരണ ഗതിയിൽ ദിവസേന ഒന്നോ രണ്ടോ തവണയുള്ള സ്വയംഭോഗം ഒരിക്കലും ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറില്ല. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഒരു ഡോക്ടറെ കണ്ടു പരിഹരിക്കുകയാവും നല്ലത്.

Leave a Reply
You May Also Like

മയക്കുമരുനിന്റെ കാര്യത്തിൽ ഇന്ത്യയിൽ പഞ്ചാബിന്റെ വഴിയേ ആണ് കേരളവും എന്ന് ദേശീയ മാധ്യമങ്ങൾ വിധി എഴുതി കഴിഞ്ഞിരിക്കുന്നു

Sanal കേരളത്തിലെ ഡ്രഗ്സ് കേസുകൾ ഇക്കഴിഞ്ഞ കഴിഞ്ഞ 5 വർഷങ്ങളിൽ ഏതാണ്ട് 25 ഇരട്ടിയോളം വർധിച്ചിട്ടുണ്ട്.ഏതാണ്ട്…

ടൊവിനോയും ദുൽഖറും കയറിപോകുമ്പോൾ നിവിൻ കയറിയതിനേക്കാൾ വേഗത്തിൽ ഇറങ്ങുകയാണോ ? കുറിപ്പ്

Jeevan Roy മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നിവിൻ പോളി സിനിമാരംഗത്തേക്ക്…

നിഗൂഢ വനം എന്നാണ് “കാ‍ന്താര” യുടെ അർത്ഥം, ആ നിഗൂഢതയിൽ ചരിത്രം ഉറങ്ങി കിടപ്പുണ്ട്, വനപാലകനും, ദൈവവും, കാടിന്റെ മക്കളുമുണ്ട്

Nayana Nambiar പ്രകൃതിയിൽ ദൈവീകത ദർശിക്കുന്ന അതിവിശ്ഷ്ടമായ ഒരു സംസ്കാരം കലാകാലങ്ങൾ ആയിവിടെ നിലനിൽക്കുന്നുണ്ട്.ചില മരങ്ങളുടെ…

“കഴിവുണ്ടെങ്കിലും കഞ്ചാവ് പച്ചില ടീമുകൾക്കിടയിൽ കിടന്ന് വിരകി ജോജു തന്റെ നല്ല പ്രായവും സമയവും കളയുന്നു”

വെട്ടുകിളി ദേഷ്യം വന്നാൽ മധു, പ്രേമം വന്നാൽ ലാലേട്ടൻ! ഇതാണ് വെട്ടുകിളിക്ക് ജോജുവിനെപറ്റിയുള്ള അഭിപ്രായം. പൊറിഞ്ചു…