ജീവിവർഗങ്ങളിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം.

ഇംഗ്ലീഷിൽ മാസ്റ്റർബേഷൻ (masturbation) എന്നറിയപ്പെടുന്നു. മനുഷ്യരിൽ മാത്രമല്ല പക്ഷിമൃഗാദികളും ഇത് കാണപ്പെടുന്നുണ്ട്. ലൈംഗികമായ ഉണർവുണ്ടാകുമ്പോൾ വ്യക്തികൾ സ്വയംഭോഗം ചെയ്യാറുണ്ട്. ഇത് സംതൃപ്തി പ്രദാനം ചെയ്യുന്നു. ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ (സാധാരണയായി രതിമൂർച്ഛയെത്തും വരെ) ഉത്തേജിപ്പിക്കുന്നതാണ‍് സ്വയംഭോഗം . സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ (ഹസ്ഥമൈഥുനം), അന്യവ്യക്തിയുടെ സഹായത്താലോ (ലൈംഗികവേഴ്ചയൊഴികെ), ലൈംഗിക കളിപ്പാട്ടങ്ങൾ ഉപയോഗിച്ചോ സ്വയം ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽ‌പ്പെടും. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തി ആത്മരതിയുടെ പല രീതികളിലുൾപ്പെടുന്നു. സ്ത്രീകളിലും പുരുഷന്മാരിലും സ്വയംഭോഗം സാധാരണയായി കണ്ടുവരുന്നു.

കൗമാരപ്രായത്തിൽ ലൈംഗിക വളർച്ച എത്തുന്നതോടെയാണ് ഭൂരിഭാഗവും സ്വയംഭോഗം തുടങ്ങുന്നത്. എന്നിരുന്നാലും ചെറിയ കുട്ടികളിലും ഇത് കണ്ടുവരാറുണ്ട്. അതിൽ ഉത്കണ്ഠപ്പെടാനില്ല. ഇതവരുടെ സ്വാഭാവിക വളർച്ചയുടെ ഭാഗമാണ്. സ്വയഭോഗത്തിന്റെ അല്ലെങ്കിൽ ലൈംഗികബന്ധത്തിന്റെ അഭാവത്തിൽ ഉറക്കത്തിൽ ശുക്ലം പുറത്തേക്ക് പോകുന്ന സ്വപ്നസ്ഖലനവും പുരുഷന്മാരിൽ കാണപ്പെടുന്നു.

സ്വയംഭോഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരേയുള്ള മതപരമോ സാംസ്കാരികപരമായോ ഉള്ള എതിർപ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട്. പ്രധാനമായും യഹൂദ, ക്രിസ്ത്യൻ, ഇസ്ലാം എന്നി അബ്രഹാമിക മതങ്ങളിൽ സ്വയംഭോഗം ഒരു പാപമായി കണക്കാക്കപ്പെടുന്നു . മാനസികരോഗമായും രതിവൈകൃതമായും മുൻപ് സ്വയംഭോഗത്തെ കാണുന്നത് സാധാരണമായിരുന്നു. ഇത് തികച്ചും അശാസ്ത്രീയമാണ്. ഇന്ന് സർവ്വസാധാരണവും, നൈസർഗ്ഗികവും, ആരോഗ്യകരവും, സുഖകരവും, സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ഇതിനെ ആധുനികശാസ്ത്രം കണക്കാക്കുന്നുള്ളൂ. സ്വയംഭോഗം ചെയ്യുന്ന സമയത്ത് രതിഭാവനകളിൽ മുഴുകുന്നതും സാധാരണമാണ്. അതിനാൽ അത് മാനസികമായ ഒരു പ്രവർത്തി കൂടിയാണ്.സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി ആധുനിക വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല.വളർത്തുന്നതോ വന്യമോ ആയ പക്ഷിമൃഗാദികളിലും സ്വയംഭോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

കൗമാരക്കാർ, താൽക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവർ, വിഭാര്യർ, വിധവകൾ, അവിവാഹിതർ, വൃദ്ധർ തുടങ്ങിയ ഏത് പ്രായത്തിൽ ഉള്ള ആളുകൾക്കും സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം. മധ്യവയസ് പിന്നിട്ട പുരുഷന്മാരിൽ പ്രൊസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് സ്വയംഭോഗവും സ്ഖലനവും ഗുണകരമാണ് എന്ന് ശാസ്ത്രം തെളിയിക്കുന്നു. മാസത്തിൽ 21 തവണയിലേറെ സ്ഖലിക്കുന്ന പുരുഷന്മാരിൽ പ്രൊസ്ട്രേറ്റ് കാൻസർ സാധ്യത കുറവാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. പല ആളുകളും നിത്യേന ഉണ്ടാകുന്ന മാനസികസമ്മർദ്ദം ലഘൂകരിക്കാനും നല്ല ഉറക്കം ലഭിക്കുവാനും സ്വയംഭോഗം ചെയ്യാറുണ്ട്. എന്നാൽ ആവർത്തിച്ച് സ്വയംഭോഗം ചെയ്യാനുള്ള പ്രേരണമൂലം ദൈനംദിന പ്രവർത്തികൾക്ക് തടസ്സം നേരിടുക, പൊതുസ്ഥലങ്ങളിൽ വച്ച് പ്രദർശനവാഞ്ഛയോടെ സ്വയംഭോഗം നടത്തുക, കടുത്ത മാനസികപിരിമുറുക്കം ഉണ്ടാക്കുക എന്നിങ്ങനെയുള്ള അവസ്ഥകളിൽ സ്വയംഭോഗം ഒരു വൈദ്യശാസ്ത്ര പ്രശ്നമാകാറുണ്ട്.

സ്ത്രീകളിൽ രതിമൂർച്ഛാരാഹിത്യം (anorgasmia) എന്ന അവസ്ഥയ്ക്കും, പുരുഷന്മാരിൽ ശീഘ്രസ്ഖലനം, മന്ദസ്ഖലനം തുടങ്ങിയ അവസ്ഥകൾക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്സ് തെറാപ്പിയിൽ നിർദ്ദേശിക്കപ്പെടാറുണ്ട്. പുരുഷനിൽ സ്വയംഭോഗത്തിലൂടെയോ അല്ലാതെയോ സ്ഖലനം നടന്ന് ശുക്ലവിസർജ്ജനം നടക്കുമ്പോൾ പുതിയ ബീജകോശങ്ങളുണ്ടാവാനും ശുക്ലം പുതുതായി ഉല്പാദിപ്പിക്കാനുമുള്ള ശാരീരികപ്രേരണയുണ്ടാവുന്നു. ഇതു കണക്കിലെടുത്ത് വന്ധ്യതാ ചികിത്സയിലെ ചില അവസരങ്ങളിൽ സ്വയംഭോഗം പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്.

മനുഷ്യൻ ഉണ്ടായകാലം മുതൽക്കേ സ്വയംഭോഗം എന്ന രീതി ഉണ്ടായിരിക്കണം. ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെയുള്ള ചില ഗുഹാചിത്രങ്ങളിൽ സ്വയംഭോഗം ചെയ്യുന്ന മനുഷ്യനെ കാണാൻ സാധിക്കും. മാൾട്ടയിൽ നിന്നു ലഭിച്ച, ക്രി.മു. നാലാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ഒരു കളിമൺ ശില്പത്തിൽ സ്ത്രീ സ്വയംഭോഗം ചെയ്യുന്നതായാണ‍് ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും പുരാതനകാലങ്ങളില് നിന്നും ലഭിച്ച തെളിവുകളിൽ കൂടുതലും പുരുഷന്മാരുടേതാണ‍്. രേഖപ്പെടുത്തിയിരിക്കുന്ന വിവരണങ്ങളിൽ പുരാതന സുമേറിൽ നിന്നുള്ള തെളിവുകളാണ‍്‌ ഏറ്റവും പഴയത്. അവിടങ്ങളിൽ ഇത് ലൈംഗിക ശക്തി കൂട്ടുവാനുള്ള സമ്പ്രദായമായി ഒറ്റക്കോ ഇണയോട് ചേർന്നോ നടത്തിയിരുന്നതായി മനസ്സിലാക്കാം.

പുരാതന ഈജിപ്തിലാകട്ടെ സ്വയംഭോഗത്തിന്‌ കുറച്ചുകൂടെ ആദ്ധ്യാത്മികതലങ്ങളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. ദൈവങ്ങൾ സ്വയംഭോഗം ചെയ്തിരുന്നതായും അത് മായികമായ അർത്ഥം കൈവരിച്ചിരുന്നതായും കാണാം. ആടം എന്ന ദേവത, പ്രപഞ്ചം സ്വയംഭോഗം ചെയ്താണ്‌ സൃഷ്ടിച്ചതെന്നും നൈലിന്റെ വേലിയിറക്കവും ഒഴുക്കുമെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്‌ എന്നെല്ലാമായിരുന്നു അവരുടെ വിശ്വാസം. ഇതേ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഈജിപ്തിലെ ഫറവോ മാർ നൈലിലേക്ക് ആചാരപൂർവ്വം സ്വയംഭോഗം ചെയ്യേണ്ടതായും ഉണ്ടായിരുന്നത്രെ. സ്വയംഭോഗത്തെ സംബന്ധിച്ച് വളരെ വിശാലമായ കാഴ്ചപ്പാട് പുലർത്തിയിരുന്ന പുരാതന ഗ്രീക്കുകാർ കടുത്ത ലൈംഗിക ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കനുള്ള ഉപാധിയായി സ്വയംഭോഗത്തെ കണ്ടിരുന്നു.ഗ്രീക്ക് പുരാതന പെയിന്റിംഗുകളിൽ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെയും കാണാം.

സാമുവൽ ടിസ്സോട്ട് എന്ന സ്വിസ് വൈദ്യൻ 18ാം നൂറ്റാണ്ടിൽ ശുക്ലം അതിവിശിഷ്ടമായ ദ്രാവകമാണെന്നും അതിന്റെ നഷ്ടം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും വാദിച്ചു.എന്നാൽ 20 ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ സ്വയംഭോഗത്തെ സംബന്ധിച്ച് ശാസ്ത്രീയമായ നിഗമനങ്ങൾ വ്യാപകമായതോടെ ടിസ്സോട്ടിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.20 ആം നൂറ്റാണ്ടിന്റെ ആദ്യം ഇംഗ്ലീഷ് ഡോക്ടർ ആയിരുന്ന ഹേവ്ലോക്ക് എല്ലിസ് ആണ് ടിസ്സോടിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിച്ചത്.മിതമായ സ്വയംഭോഗം ആരോഗ്യമുള്ള മനുഷ്യരിൽ യാതൊരു വിധത്തിലുമുള്ള അപകടവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം വാദിച്ചു.സ്ത്രീകളിലെയും പുരുഷന്മാരിലെയും നൈസർഗികമായ ഒരു പ്രവൃത്തിയാണ്‌ സ്വയംഭോഗമെന്നു അമേരിക്കൻ ഗവേഷകനായ ആൽഫ്രഡ്‌ കിൻസേ കണ്ടെത്തി.അമിതമായ സ്വയംഭോഗം പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഇദ്ദേഹം സമർത്ഥിച്ചു .

മിക്ക പക്ഷിമൃഗാദികളിലും സ്വയംഭോഗം ചെയ്യുന്ന ശീലം കാണപ്പെടാറുണ്ട്. കുരങ്ങുവർഗങ്ങൾ, ചിമ്പാൻസി, കുതിര, അണ്ണാൻ, നായ, ആട്, കാള, താറാവ് മുതലായ പക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ്. ശിശ്നം വയറിനോട് ഉരസിയോ, നക്കിയോ മറ്റും ഇവ സ്വയംഭോഗം ചെയ്യുന്നതായി കാണപ്പെടുന്നു. കുരങ്ങുവർഗങ്ങൾ, ചിമ്പാൻസി എന്നിവയുടെ സ്വയംഭോഗരീതികൾക്ക് മനുഷ്യരുടെ സ്വയംഭോഗ രീതികളുമായി സാമ്യമുണ്ട്.

ലൈംഗികാവയവത്തെയൊ അതിനോട് ചേർന്ന ഭാഗങ്ങളെയോ കൈകളാലോ മറ്റുപകരണങ്ങളുടെ സഹായത്താലോ തലോടുക,മസ്സാജ് ചെയ്യുക അവയെ തലയണ പോലുള്ള വസ്തുക്കളോട് ചേർത്തമർത്തുക, വിരലുകളോ മറ്റ് വസ്തുക്കളോ യോനിയിൽ കടത്തിവയ്ക്കുക, ലിംഗത്തെയും യോനിയെയും വൈബ്രേറ്റർ ഉപയോഗിച്ച് ഉത്തേജിപ്പിക്കുക തുടങ്ങിയവയാണ‍് സ്‍ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന സ്വയംഭോഗരീതികൾ. ലൈംഗികവികാര മേഖലകളെ തൊടുക, തലോടുക എന്നിങ്ങനെ (മുലക്കണ്ണുകൾ പോലുള്ളവ) ചെയ്യുന്നതുവഴിയും ലൈംഗികാവയവങ്ങളില് നനവ് നൽകുന്ന ലൂബ്ബ്രിക്കന്റുകള് പുരട്ടുന്നതുവഴിയും രതിമൂർച്ഛയിൽ എത്തിച്ചേരുവാനാവശ്യമായ ലൈംഗിക ഉത്തേജനം സാധ്യമാക്കുന്നു. ലൈംഗിക ചിത്രങ്ങൾ കാണുക, പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ള ഗ്രന്ഥങ്ങൾ വായിക്കുക എന്നിങ്ങനെ സ്വയംഭോഗസഹായിയായ പ്രവര്ത്തനങ്ങൾ പലതുമുണ്ട്. ചിലര് ലൈംഗിക സംതൃപ്തിക്കായി വിവിധങ്ങളായ വസ്തുക്കള് ജനനേന്ദ്രിയത്തിലേയ്ക്ക് കടത്തിവയ്ക്കാറുണ്ട്.മറ്റു ചിലരാകട്ടെ സംഭോഗത്തെ അനുകരിക്കുന്ന യന്ത്രങ്ങളുടെ സഹായത്താല് സ്വയംഭോഗത്തിലേർ‍പ്പെടുന്നു. രതിമൂർഛയ്ക്ക് തൊട്ടുമുൻപ് സ്വയംഭോഗം അൽപനേരം നിർത്തി വീണ്ടും തുടരുന്ന രീതിയിൽ ഉയർന്ന ലൈംഗികോത്തേജനം സാധ്യമാക്കാവുന്നതാണ്.

ബാഹ്യജനനേന്ദ്രിയങ്ങളെ, പ്രത്യേകിച്ചും ഭഗശിശ്നിക അഥവാ കൃസരിയെ വിരലുകൾ ഉപയോഗിച്ച് തലോടുന്നതാണ‍് സ്‍ത്രീകളിൽ കണ്ടുവരുന്ന സ്വയംഭോഗ രീതികളിൽ പ്രധാനമായത്. ഇത് തികച്ചും സുരക്ഷിതമായ ഒരു രീതിയാണ്. കൃസരിയെ ലാളിക്കുന്നത് എളുപ്പത്തിൽ രതിമൂർച്ഛ ലഭിക്കാൻ സഹായിക്കുന്നു. യോനീഭിത്തിയെ ഉത്തേജിപ്പിക്കുന്നതിനായി‍, വിരലുകളോ, കൃത്രിമലിംഗമോ, വൈബ്രേറ്ററോ യോനിക്കുള്ളിൽ പ്രവേശിപ്പിച്ച് ചലിപ്പിക്കുന്നതും സ്‍തന‍‍ങ്ങളെയും മുലക്കണ്ണു‍‍കളേയും താലോലിക്കുന്നതും വഴുവഴുപ്പ് നൽകുന്ന ലൂബ്രിക്കന്റുകൾ പുരട്ടുന്നതും മറ്റു മാർഗ്ഗങ്ങളിൽ‍പ്പെടുന്നു. അപൂർവം ചില സ്ത്രീകൾ മലദ്വാരത്തിലൂടെയുള്ള ഉത്തേജനവും ഇഷ്ടപ്പെടുന്നു. (എന്നാൽ ഈ വിരലുകൾ കഴുകാതെ യോനിയിൽ പ്രവേശിപ്പിച്ചാൽ ഇൻഫെക്ഷനു കാരണമാകുന്നു). യോനിയിലേക്ക് വസ്തുക്കൾ കടത്തുമ്പോൾ പരിക്കോ ഇൻഫെക്ഷനൊ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്. വൃത്തിഹീനമായ വസ്തുക്കൾ യോനിയിൽ പ്രവേശിപ്പിച്ചാൽ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇവ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം ഉപയോഗിക്കേണ്ടതാണ്. കൈവിരലുകൾ ആണെങ്കിൽ പോലും സോപ്പിട്ടു കഴുകിയ ശേഷം മാത്രമേ യോനിയിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളു. ഏതെങ്കിലും നല്ല ജലാധിഷ്ഠിത ലൂബ്രിക്കന്റ് പുരട്ടുന്നത് യോനി വഴിയുള്ള സ്വയംഭോഗം എളുപ്പമാക്കാറുണ്ട്. കമിഴ്ന്നു കിടന്നു കാൽ വിടർത്തി തലയിണയോ കട്ടിലിന്റെ അഗ്രമോ യോനീഭാഗത്ത് അമർത്തിയും സ്വയംഭോഗത്തിൽ ഏർപ്പെടാവുന്നതാണ്. ജലധാരയെ യോനിയിലേയ്‍‍ക്കോ കൃസരിയിലേയ്‍ക്കോ നയിച്ചും, കാലുകള് പിണച്ചുവച്ചുകൊണ്ട് ജനനേന്ദ്രിയത്തിൽ മര്ദ്ദമേൽപ്പിച്ചും, ലൈംഗികമായി ചിന്തിച്ചും സ്‍ത്രീകള്ക്ക് സ്വയംഭോഗത്തിലേർപ്പെടാന് കഴിയും.

പുരുഷന്മാർ സാധാരണയായി തങ്ങളുടെ ലിംഗത്തെ കൈക്കുള്ളിലാക്കി അഗ്രചർമത്തെ മുന്നോട്ടും പിന്നോട്ടും രതിമൂര്ച്ഛയെത്തുന്നതുവരെ ചലിപ്പിച്ചാണ‍് സ്വയംഭോഗം ചെയ്യുന്നത്. ശുക്ലസ്ഖലനത്തിന് തൊട്ടു മുൻപ് ഈ ചലനത്തിന്റെ വേഗത വർധിക്കാറുണ്ട്. രതിമൂർഛയ്ക്ക് തൊട്ടുമുൻപ് സ്വയംഭോഗം അൽപനേരം നിർത്തി വീണ്ടും തുടരുന്ന രീതിയിൽ കൂടുതൽ സമയം ലൈംഗികൊത്തേജനം സാധ്യമാക്കാവുന്നതാണ്. ചേലാകർമം നടത്തിയവരിൽ ചിലര്ക്ക് ചർമത്തെ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുന്ന രീതി സാധിക്കണമെന്നില്ല. ഉചിതമായ പ്രതലത്തിൽ ലിംഗം അമർത്തിയും പുരുഷന്മാർക്ക് ഉത്തേജനം സാധ്യമാക്കാം. പുരുഷന്മാരിലും മുലക്കണ്ണുകൾ ലൈംഗികൊദ്ദീപനത്തിന് സഹായിക്കുന്നു. വൈബ്രേറ്റർ, കൃത്രിമയോനി എന്നിവ ഉപയോഗിച്ചും സ്വയംഭോഗം ചെയ്യാവുന്നതാണ്. ചിലരാകട്ടെ സംഭോഗത്തെ അനുകരിച്ച്, കൈകൾ ചലിപ്പിക്കാതെവച്ച് കൈക്കുള്ളിലേയ്ക്ക് അരക്കെട്ടിന്റെ സഹായത്താൽ ലിംഗത്തെ നയിക്കുകയാണ‍് ചെയ്യുന്നത്. സ്വയംഭോഗത്തിനിടെ വൃഷണസഞ്ചി, മുലക്കണ്ണുകള് എന്നിവയും ഉത്തേജിപ്പിക്കപ്പെടാറുണ്ട്.

രണ്ടോ അതിലധികമോ ആളുകൾ, ഒറ്റയ്‍‍ക്കോ പരസ്പരമോ ലൈംഗികാവയവങ്ങളെ (സാധാരണയായി കൈകൾ‍ക്കൊണ്ടോ ലൈംഗിക കളിപ്പാട്ടങ്ങളുടെ സഹായത്താലോ) ഉത്തേജിപ്പിക്കുന്നതാണ‍് സംയോജിത സ്വയംഭോഗം. ലിംഗയോനി ബന്ധത്തിലേർപ്പെടുന്നതിന് എന്തെങ്കിലും കാരണത്താൽ വിമുഖത കാണിക്കുമ്പോഴാണ‍് മറ്റൊരു ഉപാധിയെന്നനിലയിൽ സംയോജിത സ്വയംഭോഗം സ്വീകരിക്കേണ്ടിവരുന്നത്. ഒരു നല്ല സംഭോഗപൂർവ്വലീലയെന്ന രീതിയിൽ സംയോജിത സ്വയംഭോഗത്തിലേർപ്പെടുന്നതും ഇണകൾക്ക് ഇടയിൽ സാധാരണമാണ്. ഒരു വ്യക്തിക്ക് സ്വയംഭോഗത്തിലൂടെ സ്വന്തം ശരീരത്തെ, ലൈംഗികതയെ, സുഖാവസ്ഥയെ തിരിച്ചറിയാനും, തനിക്കെന്താണ് വേണ്ടതെന്ന് മനസിലാക്കി അത് ഇണയുമായി പങ്കുവെക്കാനും സാധിക്കുന്നു. ഇത് പങ്കാളികൾക്ക് ശരിയായ ഉത്തേജനം നൽകുകയും സുഖകരമായ ലൈംഗികബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു; പ്രത്യേകിച്ചും ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്ന പുരുഷൻമാരിലും, യോനിവരൾച്ച, രതിമൂര്ച്ഛാരാഹിത്യം എന്നിവയനുഭവപ്പെടുന്ന സ്ത്രീകളിലും ഇത് മെച്ചപ്പെട്ട ഉദ്ധാരണം, ലൂബ്രിക്കേഷൻ, രതിമൂർച്ഛ എന്നിവ ഉണ്ടാകാൻ സഹായകരമാകുന്നു. സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം ഭഗശിശ്നികയെ നേരിട്ട് ഉത്തേജിപ്പിക്കുന്നത് (യോനിയിലൂടെ ബന്ധപ്പെടുന്നതിനേക്കാൾ) രതിമൂർച്ഛ ലഭിക്കുവാനുള്ള സാധ്യത കൂട്ടുന്നു. അതിനാൽ സ്ത്രീകൾക്ക് ഇത് കൂടുതൽ ഗുണം ചെയ്യും. അതുപോലെ പ്രായമായ ചില പുരുഷന്മാർക്ക് ഉദ്ധാരണം ലഭിക്കുവാൻ ലിംഗത്തിൽ നേരിട്ടുള്ള ഉത്തേജനം ആവശ്യമായി വരാറുണ്ട്. അതിനാൽ ദാമ്പത്യ ജീവിതത്തിലും ഇത് ഗുണകരമാണ്. അതായത് പങ്കാളിയോടൊപ്പം നല്ലൊരു ലൈംഗികജീവിതം നയിക്കാനുള്ള പരിശീലനമാണ് സ്വയംഭോഗത്തിലൂടെ ലഭിക്കുന്നതെന്ന് പറയാം. കന്യകാത്വം കാത്തുസൂക്ഷിക്കുക, ഗർഭധാരണം തടയുക എന്നീ ലക്ഷ്യങ്ങൾ കൈവിടാതെതന്നെ സുരക്ഷിതമായി ലൈംഗിക സംതൃപ്തി നേടാം എന്നതാണ‍് സംയോജിത മാര്ഗ്ഗം സ്വികരിക്കുവാൻ‍ ഒരു വിഭാഗം ഇണകളെ‍‍ പ്രേരിപ്പിക്കുന്നതെന്നതും ഒരു യാഥാർത്ഥ്യമാണ‍്.

സ്‍ത്രീകളിലെ സ്വയംഭോഗം അതിന്റെ സമയമനുസരിച്ച്, യോനിയിലേയും, ഗര്ഭാശയഗളത്തിലേയും, ഗര്ഭപാത്രത്തിലേയും സ്ഥിതിഗതികളിൽ മാറ്റംവരുത്തി സംഭോഗത്തിലെ ഗർഭധാരണ സാധ്യത വര്ദ്ധിപ്പിക്കുന്നു. ശുക്ലസ്വീകരണത്തിനു ഒരു മിനിറ്റ് മുന്പോ, അതിനുശേഷം 45മിനിറ്റിനുള്ളിലോ സ്‍ത്രീകൾക്ക് ഉണ്ടാകുന്ന രതിമൂര്ച്ച ബീജങ്ങൾ അണ്ഡത്തിലെത്തിച്ചേരാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു എന്ന കാരണത്താലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുരുഷൻമാരില് സ്വയംഭോഗം കുറഞ്ഞ ചലനശേഷിയുള്ള ബീജങ്ങളെ പുറംതള്ളി, അടുത്ത സ്‍ഖലനത്തിൽ കൂടുതൽ ചലനശേഷിയുള്ളതും, സംഭോഗാനന്തരമുള്ള ബീജസങ്കലന‍‍‍ത്തിൽ വിജയസാധ്യതയുമുള്ളതായ, ബീജങ്ങളെ പ്രദാനം ചെയ്യുന്നു

സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളും വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്. സ്വയംഭോഗം ഒരു മാനസികരോഗമോ രതിവൈകൃതമോ പാപമോ ആണെന്ന തെറ്റിദ്ധാരണ സർവ്വസാധാരണമാണ്. ആറുവയസ്സുവരെയുള്ള പ്രായത്തിനിടയ്ക്ക് കുട്ടികൾ – വിശേഷിച്ച് പൊതുസ്ഥലങ്ങളിലും മറ്റ് ആളുകളുടെ സാന്നിധ്യത്തിലും – സ്വയംഭോഗം ചെയ്യുന്നതു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സുഖദായകമായ പ്രവൃത്തി എന്ന നിലയ്ക്കാണ് കുട്ടികൾ ഈ പ്രായത്തിൽ ഇത് ചെയ്യുന്നത്, ആറുവയസ്സിനു ശേഷം സാമൂഹികസാഹചര്യങ്ങളെപ്പറ്റി കുട്ടി കൂടുതൽ ബോധവാനാകുകയും സ്വകാര്യതയിൽ സ്വയംഭോഗം ചെയ്യാൻ ശീലിക്കുകയും ചെയ്യുന്നു.

ശുക്ലം നഷ്ടപ്പെടുന്നത് ശരീരത്തെ തളർത്തുമെന്നും സ്വയംഭോഗം വന്ധ്യത വരുത്തിവയ്ക്കുമെന്നുമുള്ള വിശ്വാസം അപൂർവ്വമല്ല. വൈദ്യശാസ്ത്ര സംബന്ധിയായ തെറ്റിദ്ധാരണകളും ഈ രംഗത്ത് കുറവല്ല. ഉദാഹരണത്തിനു, സ്വയംഭോഗം മൂലം മൂത്രനാളിയിൽ അണുബാധ, മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ രക്തം ലൈംഗികാവയവങ്ങളിൽ വീക്കം എന്നിവയുണ്ടാകാം എന്ന ധാരണ നിലനിന്നിരുന്നു. ലൈംഗികാവയവങ്ങളിൽ ശസ്ത്രക്രിയ നടത്തി സ്വയംഭോഗത്വര നിർത്തിക്കാനുള്ള “ചികിത്സ” 20-ആം നൂറ്റാണ്ടുവരെയും അമേരിക്കൻ ഐക്യനാടുകളിൽ നടത്തിയിരുന്നു.

സ്വയംഭോഗ പ്രവർത്തികൾ അമിതമായ ലൈംഗികവാഞ്ഛയുടെയോ, ലൈംഗിക‌ അരാജകത്വത്തിന്റെയോ ലക്ഷണമാണെന്ന ധാരണയും തെറ്റാണ്. മുഖക്കുരു വർദ്ധിക്കുമെന്നും ശാരീരിക രോമവളർച്ച കൂടുതലാകുമെന്നുമുള്ള ധാരണകളും ശാസ്ത്രപിൻ‌ബലമുള്ളവയല്ല . അമിതമായ ശുക്ലവിസർജ്ജനം മൂത്രനാളിയിൽ വേദന ഉണ്ടാക്കാം .

സ്വയംഭോഗത്തിൻറെ ഗുണങ്ങൾ

ആധുനിക വൈദ്യശാസ്ത്രം സ്വയംഭോഗത്തിന്റെ ആരോഗ്യകരമായ ഗുണങ്ങളെപറ്റി വ്യക്തമാക്കുന്നു.

സ്വന്തം ശരീരത്തെയും, ലൈംഗിക ആസ്വാദനശേഷിയേയും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു.
രതിമൂർച്ച കൈവരിക്കാൻ സഹായകരമാകുന്നു.
സുരക്ഷിതമായ രീതിയിൽ ലൈംഗിക സംതൃപ്തി കൈവരുന്നു.
വികാരങ്ങളെ നിയന്ത്രണത്തിലാക്കുന്നു.
ലൈംഗിക പങ്കാളികൾ ഇല്ലാത്തവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
സ്ട്രെസ്സും വിഷാദവും കുറയ്ക്കുന്നു. മാനസികോല്ലാസം ലഭിക്കുന്നു.
നല്ല ഉറക്കം ലഭിക്കുന്നു
സ്വയംഭോഗം പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നു.
പ്രൊസ്റ്റേറ്റ് ഗ്രന്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു
ബീജോത്പാദനം മെച്ചപ്പെടുത്തുന്നു.
ഉദ്ധാരണ തടസങ്ങൾ ഒഴിവാക്കുന്നു.
വസ്‌തി പ്രദേശതിന് ലഭിക്കുന്ന നല്ല എക്സർസൈസ് കൂടിയാണ് ഇത്. ഈ ഭാഗത്തെ പേശികളെ ബലപ്പെടുത്തുന്നു.
സ്ത്രീകളിൽ യോനിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, രക്തയോട്ടം വർധിപ്പിക്കുന്നു.
പങ്കാളികൾ ഉള്ളവർക്ക് സംയോജിത സ്വയംഭോഗം വഴി പരസ്പരം മനസിലാക്കാൻ സാധിക്കുന്നു.

സ്വയംഭോഗം ആരോഗ്യത്തിന് ഗുണകരമാണെങ്കിലും അമിതമായി ചെയ്താൽ ഇത് പലപ്പോഴും അത്ര മെച്ചമല്ല. എന്നിരുന്നാലും സാധാരണ ഗതിയിൽ ദിവസേന ഒന്നോ രണ്ടോ തവണയുള്ള സ്വയംഭോഗം ഒരിക്കലും ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറില്ല. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഒരു വിദഗ്ദ ഡോക്ടറെ കണ്ടു പരിഹരിക്കുകയാവും നല്ലത്.

മെയ് 28 ലോകമെമ്പാടും സ്വയംഭോഗ ദിനമായി ആചരിക്കുന്നു. അമേരിക്കയിൽ ഇത് ദേശീയ സ്വയംഭോഗ ദിനവും. സ്വയംഭോഗത്തെ പറ്റി ശാസ്ത്രീയമായ അവബോധം സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടുതൽ ബോധവൽക്കരണം ലക്ഷ്യമിട്ടു മെയ്‌ മാസം സ്വയംഭോഗ മാസമായി ആചരിച്ചു വരുന്നു. സ്വയംഭോഗം സ്വാഭാവികമായ ഒരു പ്രക്രിയയെന്ന നിലയിൽ അത് ചെയ്യാനുള്ള അവകാശത്തിനു വേണ്ടിയുള്ള കൂടിയാണ് ഈ ദിനാചാരണം. അമേരിക്കയിൽ മെയ്‌ 7, 1995 ലാണ് ഈ ദിവസം ആദ്യമായി ആചരിച്ചു തുടങ്ങിയത്. പൊതുജനരോഗ്യ വിദഗ്ദ സർജൻ ജനറൽ ഡോക്ടർ ജോയ്സിലിൻ എൽഡഴ്സിനോടുള്ള ആദരവായാണ് ഈ ദിനം അമേരിക്കയിൽ ആചരിച്ചു തുടങ്ങിയത്. വിദ്യാർഥികൾക്ക് സ്വയംഭോഗത്തെ പറ്റിയുള്ള അവബോധം കൂടി ഉൾപ്പെടുന്ന തരത്തിലുള്ള ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചു എന്നതിന്റെ പേരിൽ എൽഡഴ്സിസിനെതിരെ പ്രസിഡന്റ്‌ ബിൽ ക്ലിന്റൺ നടപടി എടുത്തിരുന്നു.

You May Also Like

ലൈംഗിക ബന്ധം നീട്ടി കൊണ്ട് പോകാനുള്ള വ്യായാമം

ലൈംഗിക ബന്ധം നീട്ടി കൊണ്ട് പോകാനുള്ള വ്യായാമം കെഗൽ വ്യായാമങ്ങൾ ലൈംഗിക വേളയിൽ ചലിക്കുന്ന നിങ്ങളുടെ…

കാമദാഹം കുറഞ്ഞവര്‍ക്ക് ഇണയെ കൂടുതല്‍ തൃപ്തിപ്പെടുത്താനാകും

ദാമ്പത്യ ജീവിതത്തില്‍ പരസ്പരമുള്ള സ്നേഹബന്ധത്തില്‍ അവിഭാജ്യ ഘടകമാണ് ലൈംഗികത. ഇണയെ ലൈംഗികമായും സന്തോഷിപ്പിക്കുമ്പോഴാണ് സ്നേഹം പൂര്‍ണമാകുന്നത്.…

നിങ്ങളുടെ പങ്കാളിയുമൊത്തു സെക്സ് ചെയുന്നത് ഇങ്ങനെയാണോ…?

നിങ്ങളുടെ പങ്കാളിയുമൊത്തു സെക്സ് ചെയുന്നത് ഇങ്ങനെയാണോ…? ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് വളരെ രസകരവും വളരെ സംതൃപ്തിദായകവുമായിരിക്കും, എന്നാൽ…

വദനസുരതം, അല്‍പ്പം തമാശയാവട്ടെ…

Sumayya Thoufeeq വദനസുരതം/ ഓറൽ സെക്സ് എന്നത് ആണിനും പെണ്ണിനും ഏറെ ലൈംഗിക ആനന്ദം നല്‍കുന്ന…