fbpx
Connect with us

Entertainment

ദക്ഷിണായണം – നാല് സിനിമാലോകങ്ങൾ ചേരുന്ന സാങ്കല്പിക ലോകം

Published

on

Mathew M George

ദക്ഷിണായണം/South Indian Cinematic Universe — (Fan Fiction/Theory Discussion)
പറ്റുന്ന അത്രേം ആളുകളിലേക്ക്‌എത്തിച്ചു ഇതുപോലെ എന്തെങ്കിലും അഭ്രപാളികളിൽ കാണേണം എന്ന സദുദ്ദേശം മാത്രം 🤞🙏

SPOILER ALERT!!!

കമൽഹാസൻ വിക്രം സിനിമയുടെ PROMOTIONന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ പറഞ്ഞതിൽ നിന്നാണ് ദക്ഷിണായണം എന്ന് പേര് വരുന്നത്.അങ്ങനെ അഴകൊത്ത കാലഘട്ടത്തിനു ഉതകുന്ന മറ്റൊരു മികച്ച ആക്ഷൻ സിനിമയും കൂടി നമ്മുടെ മുൻപിലേക്ക്.അത്യുഗ്ര കാഴ്ച്ചാനുഭവത്തിനപ്പുറം ഭാഷ വരമ്പുകൾക്കപ്പുറമുള്ള കഥകൾ പറയാൻ ഇതിനു സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു
ഭാഷ എന്ന അതിരുകൾ ഇല്ലാതാകുമ്പോൾ അത് മുടക്കുമുതലിലും അത് തന്നെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയാൽ കളക്ഷനിലും പ്രതിഫലിക്കും എന്ന് ഞാനിവിടെ ഉൾപ്പെടുത്തിയ സിനിമകൾ എല്ലാം തെളിയിച്ചതാണ്.ഞാൻ ഇവിടെ കടമെടുക്കാൻ പോകുന്നത് നാല് സിനിമാലോകങ്ങൾ ആണ്.

1) കെജിഫ്‌,
2) ലൂസിഫർ,
3) കൈതിയും വിക്രമും,
4) സലാർ(പ്രഭാസ് നായകനായ ചിത്രീകരണം ആരംഭിക്കുന്ന പ്രശാന്ത് നീൽ സിനിമ)

ഈ സാങ്കല്പിക ലോകം ഞാൻ മെനഞ്ഞെടുക്കുമ്പോൾ വരാൻ സാധ്യത ഉണ്ട് ഒട്ടനവധി തെറ്റ് കുറ്റങ്ങളും കണ്ടിന്യൂയിറ്റി issues ഉം.MCU പോലെയുള്ള സിനിമ ലോകങ്ങൾ അതിനെ മറികടന്നു മുന്നോട്ടു പോകാമെങ്കിൽ നമ്മുക്കും അതാവാം എന്നാണ് എന്റെ അഭിപ്രായം.എന്നാലും അതിനു മുൻകൂറായി മാപ്പപേക്ഷിക്കുന്നു. നമുക്ക് ചുറ്റും കാണുന്ന സത്യങ്ങളിൽ മറഞ്ഞിരിക്കുന്ന ഒരു കഥയുണ്ട് എന്ന് വിശ്വസിച്ചു ഞാൻ സ്വപ്നം കാണുന്ന സിനിമലോകത്തെ കഥകൾ ചികഞ്ഞെടുക്കാൻ മിനക്കെട്ട കഥാപാത്രങ്ങളായ ആനന്ദിനെയും (KGF), ഗോവർധനെയും (ലൂസിഫർ ) പൂർവികരായി സ്മരിച്ചു കൊണ്ട് ആരംഭിക്കുന്നു.

Advertisement

ഘട്ടം 1 – സ്വർണ്ണ കാലം

വരും കാലങ്ങളിൽ വീണ്ടും പിന്നോട്ട് പോവാം എന്ന ഉറപ്പോടെ ഞാൻ ഇവിടെ ആരംഭിക്കുന്നത് റോക്കിയുടെ മരണത്തിൽ നിന്നാണ്.ആഫ്രിക്കയിൽ നിന്ന് വന്ന ഇനായത്ത് ഖലീലിന്റെ സ്വർണവും KGFൽ മിച്ചമുള്ള 6 മൈനുകളിൽ നിന്ന് കുഴിച്ചെടുത്ത സ്വർണ്ണവുമായിഒരു കപ്പലിൽ International Watersൽ എത്തുകയാണ് റോക്കി. ഇന്ത്യൻ നേവിക്കു പുറമെ അമേരിക്കൻ നേവിയും ഇന്തോനേഷ്യൻ നേവിയും അക്രമിക്കുന്നതിനു ഭാഗമായി റോക്കിയുടെ കപ്പൽ തകർന്നു. റോക്കി ലോകത്തു ഉള്ള ഏകദേശം 50% സ്വർണത്തോടൊപ്പം സമുദ്രത്തിലേക്ക് വീഴുന്നു.റോക്കി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന ചോദ്യം തൽക്കാലം നിറുത്തി കൊണ്ട് നമ്മുക്ക് അവിടെ നഷ്ട്ടപെട്ടു പോയ സ്വർണത്തെ കുറിച്ച് ചിന്തിക്കാം.

ഒരു Joint Operation വഴി മൂന്ന് നാവികസേനകളും കൂടി സ്വർണ്ണം സമുദ്രത്തിൽ നിന്ന് എടുക്കുന്നു.
ഇതിനെ ഒരു രഹസ്യമായി സൂക്ഷിക്കാനും മൂന്ന് രാജ്യങ്ങളും ആ സ്വർണം മൂന്നായി പങ്കുവെക്കുന്നു.
അതിലെ ഭാരതത്തിന്റെ പങ്കു സേച്ഛാധിപതിയായി അറിയപ്പെട്ട രമിക സെൻ, തന്റെ വിശ്വസ്തനായ രാമദാസ് അഥവാ PKRനെ ഏൽപ്പിക്കുന്നു.(രാമിക സെൻ ഇന്ദിരാ ഗാന്ധിയുടെ ഒരു സിനിമ പതിപ്പാണെന്നും, ഒരു മകനും ഒരു മകളുമുള്ള PKR കെ കരുണാകരന്റെ ഒരു സിനിമ പതിപ്പാണെന്നുള്ള ചരിത്രം കണക്കിലെടുക്കാം)

സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി കാണാക്കപ്പെടുന്ന PKR, ബോംബെയിലും ഖരാമയിലും ചില്ലറ ഗോൾഡ് കള്ളക്കച്ചവടം നടത്തി വന്ന, സ്റ്റീഫനെ അതേൽപ്പിക്കുന്നു.ആ സ്വർണം ഉപയോഗിച്ചു സ്റ്റീഫൻ തന്റെ സ്വർണ സാമ്രാജ്യം ആരംഭിക്കുന്നു.അതെ കച്ചവടം PKRന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് കോട്ടം വരുത്തും എന്ന് കാരണത്താൽ സ്റ്റീഫൻ സ്വർണ സാമ്രാജ്യത്തിൽ ഖുറേഷി അബറാം എന്ന പേര് സ്വീകരിക്കുന്നു.

ഘട്ടം 2 – സായുധ കാലം

Advertisement

ക്രിമിനലുകളുടെ ഉന്മൂലനത്തിനു നാട്ടിലുള്ള നിയമത്തിനു വെളിയിൽ നിന്ന് പ്രവർത്തിക്കണം എന്ന റോക്കിയുടെ ഉപദേശം ഉൾക്കൊണ്ട് ഇനിയും വരാൻ സാധ്യത ഉള്ള റോക്കികളെ ഉന്മൂലനം ചെയ്യാൻ രമിക ഒരു Black Ops ടീമിനെ ഉരുവാക്കുന്നു.അതിന്റെ ആദ്യ സേനാധിപതി ആയി വിക്രമിനെ ചുമതല ഏൽപ്പിക്കുന്നു.ഒരേ സമയം സ്വർണ സാമ്രാജ്യത്തിനും വഴി വെട്ടി കൊടുക്കുന്നതിനു പുറമെ അത്തരത്തിലുള്ള വരും സാമ്രാജ്യങ്ങൾക്കു തടയിടാനുള്ള നിയമത്തിനു വെളിയിൽ പ്രവർത്തിക്കുന്ന ഒരു ശാഖക്ക് കൂടി വഴി തുറക്കുന്നു രമിക സെൻ എന്ന ബുദ്ധിമതിയായ ഭരണാധികാരി.

സ്റ്റീഫന്റെ വളർച്ച ഒരു അപകടമായി കണ്ടു രമികക്ക് ശേഷം വന്ന ഭരണാധികാരികൾ വിക്രമിനെയും Black Ops ടീമിനെയും ഗോൾഡ് മാഫിയക്കെതിരെ പ്രയോഗിക്കുന്നു. അവരുടെ ഇടയിൽ ഉള്ള സംഘർഷത്തിൽ സ്വർണ മാഫിയക്ക് കനത്ത നാശനഷ്ടം ഉണ്ടാവുന്നു. ശക്തി ഉപയോഗിച്ച് ഉന്മൂലനം എന്നതിന് പകരം രാഷ്ട്രീയ തന്ത്രങ്ങൾ വഴി വിക്രത്തിനെയും കൂട്ടാളികളെയും സ്റ്റീഫൻ നാട് കടത്തുന്നു അങ്ങനെ വിക്രവും കൂട്ടാളികളും ഒളിവിൽ പോകുന്നു.

അതിനു ശേഷം സ്റ്റീഫന്റെ എന്ന അദിർശ്യ ശക്തി ഇതേ Black Ops ടീമിനെ കണ്ട്രോൾ ചെയ്യുകയും ടീമിന്റെ വരും ബാച്ചുകളിൽ വന്നവരിൽ ഒരാളായ സയീദ് മസ്സൂദിനെ സ്റ്റീഫൻ തന്റെ സ്വർണ്ണ സാമ്രജ്യത്തിന്റ പടത്തലവനായി നിയമിക്കുകയും ചെയ്യുന്നു.അതിനു ശേഷം സയീദ് Black Ops വിട്ട്‌ പടയാളികളെ കണ്ടെത്തി ട്രെയിൻ ചെയ്തു പോന്നു.അങ്ങനെ താൽക്കാലികമായി സ്റ്റീഫൻ Black Ops എന്ന പ്രതിയോഗി കൂട്ടത്തെ ഉപേക്ഷിക്കുന്നു, with oversight with his political influence.ഇതേ Black Ops ടീമിൽ ട്രെയിനിങ് എടുത്ത ആളുകൾ തന്നെയാണ് വിക്രം സിനിമയിൽ വരുന്ന അമറും ഇനി വരാൻ പോകുന്ന സലാറും.

ഘട്ടം 3 – വലിയ തിന്മ

താത്കാലികമായി നിലനിന്ന സമാധാന കാലത്തിനു വിഘാതമായി, പുതിയ ഒരു ഉത്പന്നം വിപണിയിൽ വരുന്നു, Narcotics.റോക്കി എന്ന സാധാരണക്കാരിൽ നിന്ന് ഉയർന്നു വന്നു ലോകം കീഴടക്കിയ, ഐതിഹ്യം, വരും തലമുറയിലെ നല്ലവരിൽ മാത്രമല്ല ചലനങ്ങൾ സൃഷ്ട്ടിച്ചത്, അത് ചില നീച ശക്തികളും അറിഞ്ഞിരുന്നു.Raymond പോസ്റ്റർ കണ്ടു രാജകൃഷ്ണപ്പ ബെരിയാ എന്ന സ്വന്തം പേര് മാറ്റി റോക്കി എന്ന ബ്രാൻഡ് ആക്കി മാറ്റിയത് പോലെ ശരവണൻ ശിവകുമാർ തന്നെ ആകർഷിച്ച Rolex വാച്ച് കണ്ടു സ്വന്തം പേര് അതായി സ്വീകരിക്കുന്നു.ലോകം കൈപ്പിടിയിലാക്കാൻ തുനിഞ്ഞിറങ്ങുന്ന പുതിയ Monster വരുന്നു , Rolex.
ചില്ലറ കള്ളക്കടത്തുമായി നടന്ന Rolex പുതിയൊരു ഉത്പന്നം തിരിച്ചറിയുന്നു.Narcotics/ മയക്കുമരുന്ന് . 27 വർഷം മുൻപ് Rolex, അനുജനായ ദില്ലിയോടും കൂട്ടുകാരൻ ആടെകളത്തിനുമൊപ്പും ചേർന്ന് Narcotic Empire ആരംഭിക്കുന്നു.

Advertisement

സൂര്യവർധനും അധീരയും വാനരവും ചേർന്ന് KGF ‌ വളർത്തിയത് പോലെ.കഞ്ചാവിൽ ആരംഭിച്ച empire പിന്നീട് മറ്റു പല മയക്കു മരുന്നുകളിലേക്കു നീങ്ങുന്നു, പാബ്ലോ എസ്കോബാറിനെ പോലെ. അങ്ങനെയിരിക്കെ ദില്ലി വിജി എന്ന പെൺകുട്ടിയെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യുന്നു. കൂടുതൽ ലാഭസാധ്യത ഉള്ളതിനാൽ സന്തനം ഒരുക്കിയ ലാബിൽ പുതിയതരം മയക്കുമരുന്നുകൾ ഉണ്ടാക്കാൻ ആരംഭിക്കുന്നു.ഏകദേശം ഇതേ സമയത്തു ഇവർ Scorpion എന്ന പേരിൽ ഒരു Syndicate ആരംഭിക്കുന്നു.തേളിന്റെ മുൻപിലുള്ള രണ്ടു വലിയ കൈകളായി ദില്ലിയും ആടെകളവും വന്നപ്പോൾ വിഷമിരിക്കുന്ന വാലായി റോളക്സ് വരുന്നു.(വിക്രം സിനിമയിൽ റോളെക്സിനെ കാണിക്കുമ്പോൾ ആദ്യം കാണിക്കുന്നത് കഴുത്തിൽ പച്ച കുത്തിയിരിക്കുന്ന തേളിന്റെ വാലാണ്. ) മറ്റു ചെറു കാലുകളായി 8 ആളുകളെ നിയമിക്കുന്നു

1)ആൻബ്
2)സന്തനം
3)ജോസ്
4)റോളക്സ് വിക്രത്തിന്റെ അവസാന രംഗത്തിൽ തല വെട്ടി കളയുന്ന ആൾ
5)വിക്രം പ്രശനമുണ്ടാക്കി എന്ന് റോളെക്സിനോട് പറയുന്ന ആൾ
6) ലുസിഫെറിൽ നമ്മൾ കണ്ട ഫീയദോർ
7) Black opsൽ പരിശീലനം നേടിയ ഇതു വരെ നമ്മൾ കാണാത്ത മറ്റൊരാൾ.

😎 ഇതിനു പുറമെ നമ്മൾ ഇത് വരെ കാണാത്ത ഒരു ശക്തനായ രാഷ്ട്രീയ നേതാവ് അല്ലെങ്കിൽ മന്ത്രിയായ ഒരാൾ. കെജിഫിലെ ഗുരുപാണ്ട്യനെ പോലെ.അങ്ങനെയിരിക്കെ വിജി ഗർഭിണി ആവുകയും ദില്ലി scorpion syndicate ഉപേക്ഷിച്ചു വരാൻ പോകുന്ന കുട്ടിയുടെ സംരക്ഷണം കണക്കിലെടുത്തു ഒരു കുടുംബസ്ഥാൻകാൻ തീരുമാനിക്കുന്നു.
ഇതിൽ ഷുഭിതരായ syndicate, വിജിയെ വധിക്കാൻ ശ്രമിക്കുന്നു.
എന്നാൽ ഇതറിഞ്ഞ ദില്ലി വിജിയെ രക്ഷിച്ചതിനു ശേഷം, syndicate തകർക്കാൻ ഒരു ഒറ്റയാൻ ആക്രമണം നടത്തുന്നു അതിൽ syndicateന്റെ രാഷ്ട്രീയ നേതാവ് കൊല്ലപ്പെടുന്നു. വിജിയെ നാട് കടത്തിയതിന് ശേഷം ദില്ലി ജയിൽ പോകുന്നു.

ഘട്ടം 4 – യുദ്ധാരംഭം

ഫീയദോർ വഴി പലാവർത്തി ലൂസിഫറിന്റെ സ്വന്തം നാടായ കേരളത്തിൽ scorpion Distribution ആരംഭിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലം ആയി പോകുന്നു. കാരണം ആ നാട് കാക്കുന്നത് സ്റ്റീഫൻ നെടുമ്പള്ളിയുടെ സ്വർണ സാമ്രജ്യത്തിന്റെ പിന്തുണയുള്ള PKR ഭരിക്കുന്ന സർക്കാർ ആണ്. ഒരേ സമയം IUFന്റെ രാഷ്ട്രിയവും സയീദ് നയിക്കുന്ന black ops ടീമും.അങ്ങനെയിരിക്കുന്ന ലോകത്തേക്ക് PKRന്റെ മരുമകനായി ബോബി എത്തുന്നു.Scorpionന്റെ സഹായത്തോടെ ഭരിക്കാൻ കഴിയുന്ന ഒരു പാവ സർക്കാർ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി ബോബി PKRനെ വധിക്കുന്നു.ഇത് തിരിച്ചറിഞ്ഞ സ്റ്റീഫൻ മറനീക്കി പുറത്തു വന്നു ഈ നീക്കത്തെ ഉന്മൂലനം ചെയ്യുന്ന വഴി Scorpion syndicateവുമായി യുദ്ധം പ്രഖ്യാപിക്കുന്നു.
ബോബിയെയും ഫിയാഡോറിനെയും കൊന്നു കളയുന്ന സ്റ്റീഫൻ ചുറ്റുമുള്ള സംസ്ഥാനങ്ങളിലുള്ള സർക്കാരുകളെ ജറ്റിൻ എന്ന കേരള മുഖ്യമന്ത്രിയുടെ സഹായത്തോടെ അറിയിക്കുന്നു കൈവിട്ടു പോകുന്ന പുതിയ വലിയ തിന്മയെ കുറിച്ച്.

ആ മുന്നറിയിപ്പിന് ഫലമായി ബിജോയിയും പ്രഭഞ്ചനും തമിഴ്നാട് പോലീസ് നടപടിയോട് അനുബന്ധിച്ചു മയക്കുമരുന്ന് നിർമാണശാലകളിൽ റെയ്‌ഡുകൾ നടത്തുന്നു.ദില്ലി ഇതേ സമയത്തു ജയിൽ വിമുക്തനായി വന്നതിനാൽ ബിജോയിയുടെ റെയ്ഡ് നന്നായി പോകുകയും ബിജോയ് ജീവനോടെ തിരിച്ചു വരുകയും ചെയ്തു. എന്നാൽ പ്രഭഞ്ചൻ റെയ്ഡിനിടയിൽ പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.അടയ്കളം ഒഴികെ പത്തു വർഷമായി ജയിലിൽ ആയിരുന്ന ദില്ലിയെ ആരും തിരിച്ചറിയുന്നില്ല.അതിനു ശേഷം പ്രശംസകൾക്കും അവാർഡുകൾക്കും പകരം മയക്കു മരുന്ന് മാഫിയയുടെ ആക്രമത്തിന് ഇരയാകുകയായിരുന്നു ബിജോയ്. ഭാര്യയും കുട്ടിയും കൊല്ലപ്പെടുന്നു.ഇതേ സമയം മകന്റെ മരണം നടുക്കിയ വിക്രം തിരിച്ചറിയുന്നു നിയമത്തിനു വെളിയിൽ നിന്നെ ഈ മാഫിയയെ തകർക്കാൻ സാധിക്കു എന്ന്.

Advertisement

ഇതിനായി ഏജൻറ് റ്റീനാ ഉൾപ്പെടെയുള്ള പഴയ കൂട്ടാളികളുടെ സഹായം തേടുന്നു.വെറുമൊരു പ്രതികാരത്തിനപ്പുറം ഈ യുദ്ധം വരും തലമുറയെ വികലമാകുന്ന ഒരു വലിയ തിന്മക്കെതിരെ ആണെന്നുള്ള വിശ്വാസവും, തന്റെ കൊച്ചുമകനായ വിക്രത്തിനെ ആ തിന്മയിൽ നിന്ന് രക്ഷിക്കണം എന്നത് ഒരു കടമയുമായി കാണുന്നു വിക്രം.അങ്ങനെ ബിജോയിക്കൊപ്പം വിക്രം ഒരു പുതിയ ടീം ആരംഭിക്കുന്നു. ഒരു പറ്റം കൂലി പട്ടാളം എന്നതിലുപരി ഒരു കൂട്ടം വിപ്ലവപാരികളായി മാറ്റുന്നു.അത് വരെ സർക്കാരിന് വേണ്ടി ജോലി ചെയ്തിരുന്ന അമർ, സർക്കാറിനുള്ളിലെ Scorpionന്റെ ഇടപെടലുകൾ മനസിലാക്കിയ അവരെ വിട്ടു പോകാൻ തീരുമാനിക്കുന്നു.ഇത് മനസിലാക്കിയ ജോസ് ഉൾപ്പെടുന്ന Scorpionന്റെ ആളുകൾ ആമിറിന്റെ ഭാര്യയെ കൊല്ലുന്നു.

ഇതിന്റെ പ്രത്യഘാഥം എന്നോണം ജോസ് എന്ന Scorpionന്റെ ഒരു കാല് മുറിച്ചു അമർ തന്റെ ഹീറോ ആയി കരുതിയിരുന്ന വിക്രത്തിനൊപ്പം ചേരുന്നു.അങ്ങനെ Scorpion Gang/ Syndicate മൂന്ന് ശക്തികളാൽ നാശനഷ്ടങ്ങൾ ഏറ്റു മുറിവേൽക്കപെടുന്നു.സ്റ്റീഫൻ/ KA/Gold Mafia ഫിയാഡോറിന്റെയും ബോബ്ബിയുടെയും ഉന്മൂലനം വഴി distribution തകർത്തിരുന്നു.ദില്ലി ഒറ്റ രാത്രി കൊണ്ട് ഒറ്റയാനായി വന്നു അവരുടെ manufacturing സെക്ടറിൽ വലിയ വിള്ളൽ സൃഷ്ടിച്ചിരിക്കുന്നു വിക്രമും അമറും ചേർന്നു സന്തനം ജോസ് എന്നിങ്ങനെ Scorpion Gang/ Syndicate ന്റെ രണ്ടു കാലുകൾ മുറിച്ചു കളഞ്ഞിരിക്കുന്നു.അതിലോക്കെ ഉപരി Rolex അത് വരെ കാത്തു സൂക്ഷിച്ച Anonymity വിക്രത്തിനു മുൻപിൽ അഴിഞ്ഞു വീണിരിക്കുന്നു

ഈ അനോണിമിറ്റി ഇവരെല്ലാള്ളവരും ആഗ്രഹിക്കുന്ന ഒന്നാണ്.വിക്രത്തിന്റെയും റോളെക്സിന്റെയും നമ്മൾ വിക്രം സിനിമയിൽ കണ്ടെങ്കിൽ കൈതിയിൽ അത് നിലനിറുത്തിയിരുന്നത് അടയ്കളുമായിരുന്നു.
അത് പോലെ തന്നെയായിരുന്നു ലുസിഫെറിൽ ഖുറേഷി അബർറാം നിലനിർത്തുന്നതുന്നതും.
ഇത് പോലെ തന്നെയായിരുന്നു റോക്കിയും എല്ലാവര്ക്കും പേരുകൾ അറിയാമായിരുന്നു എന്നാൽ മുഖം ആർക്കുമറിയില്ല.ബ്രാൻഡ് പവർ!

Avengers- Age of Ultron ന്റെ Mid Credit Sceneൽ താനോസ് പറയുന്നത് പോലെ , റോളക്സ് താഴെ വന്നു ഇനി എല്ലാം സ്വയം ചെയ്യാൻ തീരുമാനിക്കുന്നു വിക്രത്തിന്റെ Mid Credit Sceneൽ.ഇനിയൊരു പുതിയ കാലം ആണ് Scorpion ഗാങ്ങിൽ.അതൊരു Monster രീതിയിൽ ആവും എന്ന് വ്യക്തമാകാൻ റോളക്സ് ഒരു സിണ്ടിക്കേറ്റ് മെമ്പറിനെ എല്ലാരുടെയും മുൻപിൽ വെച്ച് തല അറുത്തു കൊല്ലുന്നു. സ്വയം സുൽത്താൻ ആയി അവരോധിക്കുന്നു. എല്ലാവരെയും റോളെക്സിനെ “സാർ” എന്ന് വിളിക്കാൻ ഉത്തരവിടുന്നു.

ജനാതിപത്യം അവസാനിപ്പിച്ച് സേച്ഛാധിപത്യം ആരംഭിക്കുന്നു. യുദ്ധവും ആരംഭിക്കുന്നു.
പണ്ട് റോമാ സാമ്ര്യാജ്യ കാലഘട്ടത്തിൽ, ശത്രുക്കളാൽ ചുറ്റപ്പെട്ടു കഴിഞ്ഞാൽ അവർ ജനാധിപത്യം താത്കാലികമായി നിറുത്തി വെച്ച് ഒരാളെ തിരഞ്ഞെടുത്തു നാടിനെ രക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.
ഈ തവണ അത് സ്വയം തിരഞ്ഞെടുക്കപ്പെട്ട റോളക്സ് ആവുന്നു.റോളെക്സിന്റെ ക്രൂരത ഒരു അഭ്യതര കലാപത്തിന് വഴി വെക്കുമോ ?

ഘട്ടം 5 – കലാശക്കൊട്ട്

Advertisement

Scorpionനെ നിയമാനുസൃത വഴിയേ ഉന്മൂലലനം ചെയ്യാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ സ്റ്റീഫൻ മറ്റു വഴികൾ തേടുന്നു.ഇനിയും പോരാളികളെ നഷ്ടപ്പെടുത്താൻ ഇഷ്ട്ടപ്പെടാത്ത വിക്രവും മറ്റു മാർഗങ്ങൾ തേടുന്നു.സ്റ്റീഫന് വേണ്ടി സയീദും വിക്രത്തിനു വേണ്ടി അമറും പുതിയ പടയാളികളെ തേടി സലാറിന്റെ അടുത്തെത്തുന്നു.അവിടെ വെച്ച് കണ്ടു മുട്ടുന്ന അമറും സായീതും തങ്ങൾ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്ന തിന്മ ഒന്നാണ് എന്ന തിരിച്ചറിവിൽ ഒന്നിക്കുന്നു.സ്റ്റീഫനും വിക്രവും ഇത് ആദ്യം എതിർക്കുമെങ്കിലും പിന്നീട് താത്കാലിക സന്ധിയിൽ ഒന്നിക്കാൻ തീരുമാനിക്കുന്നു.അങ്ങനെ സയീദും, സലാറും, അമറും , ബിജോയ്‌ക്കു മറ്റു പടയാളികൾക്കുമൊപ്പം സ്റ്റീഫനും വിക്രവും ചേർന്ന് നയിക്കുന്ന ഒരു പട രൂപാന്തരപ്പെടുന്നു.
സ്റ്റീഫന്റെ ഗോൾഡ് മാഫിയ കാശു മുടക്കി വലിയ പടക്കോപ്പുകൾ കൊണ്ട് വരുമ്പോൾ വിക്രം അവരെ പരിശീലിപ്പിക്കുന്നു.

kalshinkovലും, പെരിയമ്മയിലും, M134ലും , M1919 ലും വലിയ പടക്കോപ്പുകൾ പ്രതീക്ഷിക്കാം
(Let us hope the bigger access to an audience without the language barrier bring in higher octane action-packed in with sensible VFX)ഇനി ബിജോയിയുടെ നിർദേശ പ്രകാരം ദില്ലി അവരൊപ്പം ചേർന്നാലോ? ജയിലിൽ അധ്വാനിച്ചുണ്ടാക്കിയ കാശ് മുഴുവൻ കൊടുത്തു വാങ്ങിയ ജിമിക്കി കമ്മൽ കൊടുത്ത കുട്ടിയെ Scorpion ഗാങ് കൊന്നു എന്നറിഞ്ഞാൽ, ദില്ലി കൂടി ചേർന്നുയർത്തിയ Scorpion ഗാങ് തകർക്കാൻ ദില്ലി വിക്രത്തിനും സ്റ്റീഫനുമൊപ്പം ചേരില്ലേ?

അങ്ങനെ സ്വന്തം അനിയൻ ചേരി മാറിയതറിഞ്ഞാൽ വിഭീഷണനെ നഷ്ട്ടപെട്ട രാവണനെ പോലെ കോപാകുലയാനാകില്ലേ റോളക്സ് ?ആ ക്രോധത്തിൽ റോളക്സ് നടത്താൻ പോകുന്ന നീതി രഹിത തേരോട്ടത്തിൽ എന്തെക്കെ സംഭവിക്കും.കുടുംബങ്ങൾ വരെ തകർത്തെറിയാൻ സാധ്യതയുള്ള ആ യുദ്ധത്തിൽ ആരൊക്കെ നിലനിൽക്കും?രണ്ട്‌ ചേരികളിലും ആഭ്യന്തര കലാപങ്ങൾ വരെ ഉണ്ടാവാം.
ഈ ദക്ഷിണായണം യുദ്ധാവശേഷം എന്താവും?റോളെക്സിനെ കൊന്നു Scorpion ഗാങിനെ താൽക്കാലികാമയി എങ്കിലും ഉന്മൂലനം ചെയ്തതിനു ശേഷം, സ്റ്റീഫൻ സയീദിനും ജറ്റിനും വിക്രം അമറിനും സലാറിനും ചെങ്കോൽ കൈമാറി വിശ്രമ ജീവിതത്തിലേക്ക് പോകുമോ, ടോണി സ്റ്റാർകും സ്റ്റീവ് റോജേഴ്സും ചെയ്തത് പോലെ?
കണ്ടറിയാം! പിക്ചർ അഭി ഭീ ബാക്കി ഹേ….

—————– ഒടുക്കം/ പുതിയ തുടക്കം ———————–

ഞാൻ ഇതിൽ ഉൾപ്പെടുത്തിയ സിനിമകൾ എല്ലാ സിനിമകളും ഭാഷ വരമ്പിനപ്പുറം സിനിമകളെ പ്രേക്ഷകരിലേക്കെത്തിച്ചവയാണ്.അത് കൊണ്ട് തന്നെ ഇത്തരം സിനിമകളിൽ അവരവരുടെ ഭാഷയിലെ മികച്ച തിരക്കഥാകൃത്തുക്കളുടെസഹായമെടുത്താൽ, എല്ലാ ഭാഷക്കും ഉതകുന്ന സിനിമയാകാൻ മാറാൻ കെൽപ്പുള്ളതാണ്. കാരണം ഇത് എല്ലാ ഗണത്തിലും പെടുന്ന ആളുകൾ ഇഷ്ട്ടപെടുന്നവയാണ്. അതിന്റെ കളക്ഷൻ അതിനുള്ള തെളിവുകളാണ്. അത് ഡബ്ബ് ചെയ്തു മറ്റു ഭാഷകളിൽ നേടിയ കലക്ഷനും അത് തെളിയിക്കുന്നു.എന്തിരുന്നാലും ഡബ്ബിങ്ങിന് ഉപയോഗിച്ചിരിക്കുന്ന സ്ക്രിപ്റ്റ് ഇനിയും നന്നാവാനുണ്ട് എന്നാണ് എന്റെ അഭിപ്രായം. അത് കൊണ്ട് തന്നെ ഞാൻ അത് തമിഴിൽ അല്ലെങ്കിൽ ഹിന്ദിയിലോ കാണുന്നു അല്ലെങ്കിൽ തനതായ ഭാഷയിൽ തന്നെ subtitle ഇട്ടു കാണുന്നു. അത് എല്ലാവരും ചെയ്യണം എന്ന് ശഠിക്കാനും പറ്റില്ല കാരണം പ്രേക്ഷരിലേക്കു എത്തേണ്ട ഒരു കലാരൂപം ആണ് സിനിമ എന്ന് ഞാൻ വിശ്വസിക്കുന്നു.
അത്തരം ഇടപെടലുകൾ മലയാള സിനിമയിൽ ഉണ്ടാക്കുന്നു എന്നറിയുന്നു അത് കൊണ്ട് തന്നെ KGF ഡബ്ബിങ് അതിമനോഹരം ആയിരുന്നു ഡയലോഗ് അത്രക്കങ്ങു എറിച്ചില്ലെങ്കിലും. എങ്കിലും ഇത് വരെ വന്നതിൽ ഏറ്റവും മികച്ചതായി തോന്നിയ ഡബ്ബിങ്.അതിനു പുതുവഴി വെട്ടിയ പൃത്വിരാജ്, ഇന്ത്യൻ സിനിമയുടെ ഒരു MCU കെവിൻ ഫൈഗി ആണെന്ന് വിശ്വസിക്കുന്നു.ഇതിനു പതിറ്റാണ്ടുകൾ മുൻപേ വഴി തുറന്ന കമൽ ഹാസൻ കൂടി mentor ആയി വന്നു ചേർന്നാൽ, ഇതൊരു വിദൂര സ്വപ്നം അല്ല എന്നും വിശ്വസിക്കുന്നു.
ഞാൻ മുകളിൽ പറഞ്ഞവരല്ലാതെ വേറെ ആരെങ്കിലും ഇത്തരം ഒരു സംരംഭം നടത്തുക്കുയാണെങ്കിൽ ഞാൻ എന്ന പ്രേക്ഷകന് സന്തോഷം തന്നെ.

Advertisement

ആരായാലും ഇങ്ങനെയുള്ള ഒരു വലിയ ഒരു ചുവരുണ്ടാക്കുകയാണെങ്കിൽ ഭാഷാ അതിർ വരമ്പുകൾക്കപ്പുറം വലിയ സിനിമകൾ ഉണ്ടാവില്ലേ ?അങ്ങനെ പ്രേക്ഷകർ ഇത് വരെ കണ്ടിട്ടില്ലാത്ത ചെറിയ സിനിമ ഇൻഡസ്റ്ററികളിൽ നിന്നു പോലും വലിയ സിനിമകൾ വരില്ലേ?അത് പുതിയ കാഴ്ചാനുഭവങ്ങൾക്കു സാധ്യത തുറന്നു വെക്കില്ലേ?ഞാൻ മുകളിൽ പറഞ്ഞത് ഉറപ്പായും ഞാൻ കണ്ട, വായിച്ച കഥകളിൽ നിന്നും ഉടലെടുത്തതാണ്. അതിൽ രാമായണം മഹാഭാരതം തുടങ്ങിയ അനവധി പുരാണ കഥകളും, ബൈബിൾ കഥകളും മറ്റു ഐതിഹ്യങ്ങളും പെടാം. അതെ പോലെ തന്നെ മാർവെൽ DC സ്റ്റാർ വാർസ്, സ്റ്റാർ ട്രെക്ക് അങ്ങനെ മറ്റു പലതും പെടാം.

ഇത് പോലെയൊന്നാണ് ഇതിന്റെ അണിയറ പ്രവർത്തകർ ഉണ്ടാക്കുന്നുണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഇത് പോലൊന്നോ ഇതിനോട് ഒരു ബന്ധവുമില്ലാത്ത മറ്റൊരു മികച്ചതോ ആയ കഥ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.ഞാൻ ഈ പറഞ്ഞതിൽ കുറെയധികം continuity തെറ്റുകൾ ഉണ്ടാകാം, പക്ഷെ ഇത്തരം interconnected cinematic universeകളിലും അത്തരം തെറ്റുകൾ ഉണ്ടെങ്കിലും പ്രേക്ഷകർ അത് കുഴപ്പമില്ല എന്ന് കരുതി സ്വീകരിച്ചിട്ടുണ്ട്. അല്ലെങ്കിൽ മികച്ച എഴുത്തു കൊണ്ട് അത് തിരുത്തിയതും ഉണ്ട്. അങ്ങനെയുണ്ടാവട്ടെ എന്നും പ്രതീക്ഷിക്കുന്നു.ഇങ്ങനെ എല്ലാ ഭാഷയും ഒത്തൊരുമിച്ചുള്ള ഒരു സിനിമ ലോകം വഴി വരുന്ന സിനിമകൾ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ബഹുസ്വരതയെ മുന്നോട്ടു പിടിക്കുന്നതിനും വഴി തെളിക്കും എന്ന് ഞാൻ കരുതുന്നു.

അത് വഴി സിനിമ സ്റ്റീരിയോടൈപ്പിൽ ഒതുക്കാത്ത മികച്ച സിനിമകൾ ഇന്ത്യൻ സിനിമയിൽ ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.സൗത്ത് കൊറിയൻ സിനിമയിൽ നിന്ന് Parasite എന്നൊരു മികച്ച സിനിമ വന്നു ഭാഷ അതിർവരമ്പുകൾ ഭേദിച്ച് മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യ അന്യഭാഷാ ചിത്രമായാത് ഒരു വഴി തുറക്കലായിരുന്നു.ഒരു ജനാലയും തുറന്നു, മറു ഭാഷ ചിത്രങ്ങളിലേക്ക്.ഒരാവാർഡിനപ്പുറം വാണീജ്യമൂല്യമുള്ള സിനിമകൾ ചെയ്യാനുള്ള കെട്ടുറപ്പുള്ള നാടാണ് ഇന്ത്യ എന്ന് തെളിയിക്കുന്നതാണ് ഇതിൽ ഞാൻ ഉൾപ്പെടുത്തിയ സിനിമകൾ.ഇത് വളരെയധികം നീണ്ടു പോയി എന്ന് ഞാനും മനസിലാക്കുന്നു.
അങ്ങ് ഇത് മൊത്തം വായിക്കാൻ നീക്കി വെച്ച സമയത്തിനു നന്ദി ഇതെല്ലാം വായിച്ചതിനു ശേഷം തങ്ങൾക്കു വിസ്സമ്മതിക്കാം.

കാരണം ഇതെന്റെ അഭിപ്രായവും എഴുത്തും മാത്രമാണ്.താഴേക്കു വരൂ നമുക്കു സഭ്യമായ രീതിയിൽ സംവദിക്കാം.ഞാൻ മിസ് ചെയ്ത എന്തെങ്കിലും കൂട്ടി ചേർക്കാനുണ്ടെങ്കിൽ അത് ദയവായി പങ്കു വെക്കൂ. അതല്ല ഇത് മൊത്തം വായിച്ചിട്ടു “ഇതെന്തു മയിര്” എന്നാണ് തോന്നുന്നെങ്കിൽ ദയവായി എന്നോട് ക്ഷമിക്കു മനപൂർവ്വമല്ല ഒരു കൈയബദ്ധം പറ്റിയതാണ്.🙏🤞Translate ഉപയോഗിക്കാൻ പേടിച്ചു കുറുക്കൻ അപ്പം മുറിച്ചു കൊടുക്കുന്നത് പോലെ മലയാളത്തിലും ഇംഗ്ലീഷിലും മാറി മാറി എഴുതിയത് കൊണ്ട് രണ്ടിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ട് എന്ന് തോന്നുന്നു.കൂടുതൽ വിശകലനം ചെയ്‌താൽ വല്ലാണ്ട് നീണ്ടു പോകും എന്നുള്ളത് കൊണ്ട് നിറുത്തേണ്ടി വന്നു.അറിയാതെ കുറച്ചു ഡീറ്റെയിൽസ് രണ്ടിലും മിസ് ആവാൻ ചാൻസ് ഉണ്ട്.  രണ്ടും വായിച്ചാൽ കുറച്ചൂടെ സംഗതികൾ കിട്ടാൻ സാധ്യത ഉണ്ട്.സമയവും താല്പര്യവും ഉണ്ടെങ്കിൽ രണ്ടും ട്രൈ ചെയ്യാവുന്നതാണ് എന്നിട്ടു അഭിപ്രായം അറിയിച്ചാൽ വളരെ നല്ലതായിരിക്കും.ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല ഇത്രയും സമയം ഇതിനായി നീക്കി വെച്ചതിനു നന്ദി 🙏🤞

Advertisement

 696 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment23 mins ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment36 mins ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge4 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment4 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment5 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment6 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment6 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment6 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment7 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment7 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured7 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment7 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment19 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment21 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »