Entertainment
ബോക്സ് ഓഫീസിൽ മാത്യൂസും നസ്ലെനും പുലർത്തുന്ന ആധിപത്യം പോലും ഇന്ന് ഇവർക്ക് ഇല്ല എന്നതാണ് സത്യം

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്
പ്രത്യേകിച്ച് ഒരു കരിയർ പ്ലാനിങ്ങും ഇല്ലാതെ സിനിമ ചെയ്യുന്ന യുവ താരങ്ങൾ മലയാളത്തിൽ മാത്രമേ കാണൂ. യുവ താരങ്ങളായ ടോവിനോയുടെയും ആസിഫ് അലിയുടെയും സമീപകാല സിനിമകളുടെ സംയുക്തമായ ഗ്രോസ് എടുത്താൽ തന്നെ 5 കോടിക്ക് താഴെ മാത്രമേ ഉള്ളു എന്നത് ആ ദുരന്തവസ്ഥ യെ സൂചിപ്പിക്കുന്നു. മലയാളത്തിൽ ഏറ്റവും കഴിവുള്ള യുവ നടൻമാർ ആണിവർ. ഒപ്പം ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയി ഉപയോഗിക്കാനും കഴിയുന്നവർ.അവരുടെ ഇപ്പോഴത്തെ അവസ്ഥ ആണിത്. ബോക്സ് ഓഫീസിൽ മാത്യൂസും നസ്ലെനും പുലർത്തുന്ന ആധിപത്യം പോലും ഇന്ന് ഇവർക്ക് ഇല്ല എന്നതാണ് സത്യം!!”
ടോവിനോ യുടെ കരിയറിൽ തന്നെ എടുത്ത ഏറ്റവും തെറ്റായ തീരുമാനം ആയിരിക്കും “മിന്നൽ മുരളി ” യുടെ ഒടിടി റിലീസ്. തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ ഉറപ്പായും ബ്ലോക്ക് ബസ്റ്റർ അടിക്കേണ്ടുന്ന ഐറ്റം. തുടർന്ന് കമ്മിറ്റ് ചെയ്ത എല്ലാ പടങ്ങളും അക്ഷരാർത്ഥത്തിൽ ദുരന്തങ്ങളായി മാറി. ടോവിനോ ചിത്രങ്ങൾ വരുന്നതും പോകുന്നതും ആരും അറിയാത്ത ഒരു അവസ്ഥയിലേക്ക് എത്തി കഴിഞ്ഞു.

Naslen K Gafoor & Mathew Thomas
കരിയറിൽ പലപ്പോഴും സ്ഥിരത പുലർത്തിയിട്ടില്ലാത്ത, എന്നാൽ നല്ല കഴിവുള്ള നടൻ എന്ന് ഉറച്ച ബോധത്തോടെ പറയാവുന്ന നടനാണ് ആസിഫ് അലി. ഒരു എന്റർടൈനർ എന്ന നിലയിലും പുള്ളിക്ക് ശോഭിക്കാൻ കഴിയും എന്ന് തെളിയിച്ചിട്ടുമുണ്ട്. കെട്ടിയോളാണെന്റെ മാലാഖ യിലൂടെ ഒക്കെ അത്യാവശ്യം ഒരു ഫാമിലി സ്റ്റാർ എങ്കിലും ആയി മാറും എന്ന് പ്രതീക്ഷിച്ചതാണ്. പക്ഷെ ഇപ്പോഴത്തെ ബോക്സോഫീസ് അവസ്ഥ പരിതാപകരം!!
നമുക്ക് എന്ത് കൊണ്ടാണ് ഒരു കെ ജി എഫോ ആർ ആർ ആറോ ഒന്നും ഉണ്ടാകാത്തത്? നമുക്ക് കഴിവുള്ള യുവതാരങ്ങൾ ഉണ്ട്. അവർ വ്യക്തമായ ഒരു കരിയർ പ്ലാനിങ് ഇല്ലാതെ എന്തൊക്കെയോ ചെയ്തു കൂട്ടുകയാണ്. പോസ്റ്ററിൽ നിവിൻ പോളിയുടെ തല കണ്ടാൽ തന്നെ യുവാക്കൾ ഇടിച്ചു കയറുന്ന കാലമുണ്ടായിരുന്നു. എവിടെ ആണിപ്പോൾ ആ താരമൂല്യം ? മലയാള സിനിമയ്ക്ക് ഉണ്ടായിരുന്ന ഒരു എന്റർടൈൻമെന്റ് സോൺ കാൽ കീഴിൽ നിന്ന് ഒലിച്ചു പോകുന്ന മണ്ണ് പോലെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
മോഹൻലാലിനേയും മമ്മൂട്ടിയെയും പോലെ സീനിയർ നടൻമാർ പൊരുതി നേടിയ സാമ്രാജ്യമാണ് ഇന്നത്തെ മലയാള സിനിമ. ഭാവിയിൽ ആ സാമ്രാജ്യത്തെ വിസ്തൃതമാകേണ്ടുന്നവർ ആണ് നമ്മുടെ യുവ താരങ്ങൾ. ഒരു പൃഥ്വിരാജോ ദുൽഖറോ കൊണ്ട് മാത്രം കാര്യമില്ല. നിവിനും ടോവിനോയും ആസിഫ് അലിയും പ്രണവും തുടങ്ങി പെപ്പേ വരെ സ്ട്രോങ് ആവണം. കൃത്യമായ ബോക്സോഫീസ് ഡോമിനേഷൻ പവർ ഓരോ നടന്മാർക്കും ഉണ്ടാവണം. അവാർഡുകളുടെ ബലം മാത്രം കൊണ്ടല്ല, ബോക്സ് ഓഫീസ് വിജയങ്ങളുടെ അടിത്തറയിൽ കൂടിയാണ് മലയാള സിനിമ കെട്ടി പടുത്തുയർത്തിരിക്കുന്നത് !
3,236 total views, 8 views today