മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .ബെന്യാമിനും ജി. ആർ. ഇന്ദുഗോപനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്.യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം നിർമിക്കുന്നത് റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് ആണ്. ഇതൊരു റൊമാന്റിക്ക് ഫീൽ ഗുഡ് സിനിമയാണ്.
ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ, ചിത്രസംയോജനം മനു ആന്റണി, വരികൾ : വിനായക് ശശികുമാർ, അൻവർ അലി , സംഗീതം : ഗോവിന്ദ് വസന്ത , കലാസംവിധാനം: സുജിത്ത് രാഘവ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, സ്റ്റിൽസ്: സിനറ്റ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷെല്ലി ശ്രീസ്, പബ്ലിസിറ്റി ഡിസൈനർ: ആനന്ദ് രാജേന്ദ്രൻ. പിആർഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: ഹുവൈസ് (മാക്സ്സോ), ഡിജിറ്റൽ പിആർ: ജയൻ ഒപ്ര. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥലവും ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി വരുന്നത് .